V.M. Devadas was born in 1981 in Wadakkancherry, Kerala. A prominent voice in contemporary Malayalam literature, he has authored five novels and seven short story collections in Malayalam, three of which have already been translated into English. His writing is characterized by a unique stylistic flair, and he often delves into the political and philosophical dimensions of modern life. Devadas's works are known for their unconventional themes, which focus on the hybrid politics of people in our society. He is constantly experimenting with the structure, theme and narration of his works, which has earned him many accolades. He is the recipient of several prestigious awards, including the Kerala Sahitya Akademi Award, Malayala Manorama Novel Carnival Award, Swami Vivekananda Yuva Prathibha Award, O.V. Vijayan Memorial Literary Award and Vaikom Muhammad Basheer Malayala Padana Kendram Award, among others. Currently he is living in Chennai and working as an IT professional.
ഒരു വിഎം ദേവദാസ് നോവൽ എന്ന നിലക്ക് നോക്കിയാൽ സത്യത്തിൽ ഇതെനിക്ക് നിരാശയായിരുന്നു സമ്മാനിച്ചത്. പുള്ളിയുടെ ആ ട്രേഡ്മാർക്ക് മാജിക്ക് ഇവിടെ മിസിംഗ് ആയി തോന്നി. അത്ര പുതുമയൊന്നുമില്ലാത്ത പ്ലോട്ടാണെങ്കിലും അവതരണത്തിലെ മികവ് കൊണ്ട് engaging ആക്കാനുള്ള കഴിവ് എഴുത്തുകാരനുണ്ട്. 'ഏറ് ' അതിൻ്റെ നല്ലൊരു ഉദാഹരണമായിരുന്നു. ഇവിടെ അതിൻ്റെ ഒരു 50% മാത്രമേ വന്നതായി തോന്നിയുള്ളൂ. Still, It’s not a tedious read. Personally, I found it a letdown only because I know he could have made it better and more engaging, as seen in his previous works. Hope it gets sorted in a possible sequel or cinematic adaptation.
ഒരു ആക്ഷൻ ത്രില്ലർ + എന്റർടൈൻമെന്റ് ചിത്രം കാണുന്ന ഫീലിൽ ഒരു പുസ്തകം വായിക്കാൻ പറ്റിയാൽ എന്ത് രസമായിരിക്കും. ആ അനുഭവം നിങ്ങൾക്ക് വി എം ദേവദാസ് എഴുതിയ 'അശു' എന്ന നോവൽ വായിച്ചാൽ ലഭിക്കും..
ഇത് പ്രധാനമായും അയ്യപ്പന്റെ കഥയാണ്.. അയ്യപ്പന്റെ ഓട്ടപ്പാച്ചിലിന്റെ കഥ... അയ്യപ്പൻ പോകുന്ന വഴിയിലൂടെയൊക്കെ വായനക്കാരും ഓടും. അപ്പോൾ നമ്മൾ വഴിയിൽ വേറെയും ചില ഉശിരൻ കഥാപാത്രങ്ങളെ കണ്ടുമുട്ടും.. അവരുടെ മാസ്സ് ഡയലോഗുകളും കിടിലൻ ഫൈറ്റും ഒക്കെ ചേരുമ്പോൾ ഒരു ഗംഭീരമായ സിനിമാറ്റിക് നോവൽ അനുഭവം വായനക്കാരന് കിട്ടും..
എഴുത്തുകാരന്റെ 'പന്നിവേട്ട' എന്ന നോവൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്.. ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും താൻ എഴുതിത്തുടങ്ങിയതെന്നും അദ്ദേഹം പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. എന്തായാലും പ്രതീക്ഷ കെടുത്താതെ മനോഹരമായ ഒരു വായനാനുഭവം അശു'വിലൂടെ അദ്ദേഹം നൽകിയിട്ടുണ്ട്... ഓരോ കഥാപാത്രങ്ങളെയും ക്രാഫ്റ്റ് ചെയ്തെടുത്ത രീതിയും അതിന്റെ detailing- ഉം എടുത്തു പറയേണ്ട സവിശേഷതയാണ്.
NB- ഒറ്റയിരിപ്പിന് ഈ പുസ്തകം വായിച്ചു തീർത്താൽ ഏറെ നന്ന്. . . . 📚Book - അശു ✒️Writer- വി എം ദേവദാസ് 📜Publisher- ഡിസി ബുക്സ്
കോളേജിലെ റാഗിങ്ങിൽ നിന്ന് തുടങ്ങി കുടിപ്പകയുടെ ഊരാക്കുടുക്കിൽ വിട്ടുപോയ ജീവിതങ്ങളുടെ കഥ. എന്തിനെന്ന് പോലും ഓർക്കാത്ത പ്രതികാരം മാത്രം മനസ്സിൽ സൂക്ഷിക്കുന്ന ഇരയും വേട്ടക്കാരനുമായി മാറി മാറി വരുന്ന കഥ മുഹൂർത്തങ്ങളും ഇവിടെയുണ്ട്.
“കൂട്ടിക്കൊണ്ട് വന്ന ആളുകളുടെ തലയെണ്ണിക്കണക്ക് നീയ്യി പഠിപ്പിച്ചില്ലേ... പകരം ഞാൻ നിനക്ക് കരിമരുന്ന് കൂട്ടിന്റെ കണക്ക് തരാം. അമിട്ടും കുഴിമിന്നീം ഒക്കെ മേലെപ്പോയി ഒച്ചയോടെ പൊട്ടണതാണ് വെടിമരുന്ന്. അതിനെയൊക്കെ ആകാശത്തേക്ക് തള്ളിപ്പായിക്കാൻ കുഴീല് നെറയ്ക്കണത് അടിമരുന്ന്... ഇനി ഒന്നുങ്കുടിയുണ്ട്... തിരികൊളുത്തുന്നിടം മുതല് കലാശം വരെ നിര തെറ്റിക്കാണ്ട് നിർത്താതെ തീയ്യാളിപടർത്താൻ പാകത്തിന് നീളത്തില് വരച്ചു വരിയിട്ട് വെയ്ക്കണതാണ് വഴിമരുന്ന്.. ഇന്നാ സംശയമുണ്ടെങ്കില് കാണ്..."
പൊടി പാറുന്ന ഒരു അടിയുടെ ഗംഭീര ബിൽഡപ്പ് ന് തൊട്ട് മുന്നേയുള്ള വില്ലന്മാരുടെ കൂട്ടത്തിനോട് കഥാപാത്രത്തിലൊരാൾ പറയുന്ന ഡയലോഗ് ആണിത്. നോവലിൽ ഉടനീളം ഇത്തരത്തിലുള്ള മാസ്സ് മൊമെന്റ്സ് കൊണ്ട് നിറഞ്ഞിരിക്കുകയാണ് ദേവദാസ് ന്റെ 'അശു' എന്ന നോവൽ.
ഒരു ലോക്കൽ അടിപ്പടത്തിന്റെ എല്ലാ ചേരുവകയും ചേർന്ന ഉഗ്രൻ നോവൽ. ജോൻവിക്ക്, നോബഡി സിനിമ കളുടെ യൊക്കെ ഒരു തനി നാടൻ വേർഷൻ.
Again a scopeful one for cinema. In some places it was felt like ‘written by Indugopan’. Quite an easy read, each character having an interesting backstory.