ഒരു വിഎം ദേവദാസ് നോവൽ എന്ന നിലക്ക് നോക്കിയാൽ സത്യത്തിൽ ഇതെനിക്ക് നിരാശയായിരുന്നു സമ്മാനിച്ചത്. പുള്ളിയുടെ ആ ട്രേഡ്മാർക്ക് മാജിക്ക് ഇവിടെ മിസിംഗ് ആയി തോന്നി. അത്ര പുതുമയൊന്നുമില്ലാത്ത പ്ലോട്ടാണെങ്കിലും അവതരണത്തിലെ മികവ് കൊണ്ട് engaging ആക്കാനുള്ള കഴിവ് എഴുത്തുകാരനുണ്ട്. 'ഏറ് ' അതിൻ്റെ നല്ലൊരു ഉദാഹരണമായിരുന്നു. ഇവിടെ അതിൻ്റെ ഒരു 50% മാത്രമേ വന്നതായി തോന്നിയുള്ളൂ. Still, It’s not a tedious read. Personally, I found it a letdown only because I know he could have made it better and more engaging, as seen in his previous works. Hope it gets sorted in a possible sequel or cinematic adaptation.
ഒരു ആക്ഷൻ ത്രില്ലർ + എന്റർടൈൻമെന്റ് ചിത്രം കാണുന്ന ഫീലിൽ ഒരു പുസ്തകം വായിക്കാൻ പറ്റിയാൽ എന്ത് രസമായിരിക്കും. ആ അനുഭവം നിങ്ങൾക്ക് വി എം ദേവദാസ് എഴുതിയ 'അശു' എന്ന നോവൽ വായിച്ചാൽ ലഭിക്കും..
ഇത് പ്രധാനമായും അയ്യപ്പന്റെ കഥയാണ്.. അയ്യപ്പന്റെ ഓട്ടപ്പാച്ചിലിന്റെ കഥ... അയ്യപ്പൻ പോകുന്ന വഴിയിലൂടെയൊക്കെ വായനക്കാരും ഓടും. അപ്പോൾ നമ്മൾ വഴിയിൽ വേറെയും ചില ഉശിരൻ കഥാപാത്രങ്ങളെ കണ്ടുമുട്ടും.. അവരുടെ മാസ്സ് ഡയലോഗുകളും കിടിലൻ ഫൈറ്റും ഒക്കെ ചേരുമ്പോൾ ഒരു ഗംഭീരമായ സിനിമാറ്റിക് നോവൽ അനുഭവം വായനക്കാരന് കിട്ടും..
എഴുത്തുകാരന്റെ 'പന്നിവേട്ട' എന്ന നോവൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്.. ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും താൻ എഴുതിത്തുടങ്ങിയതെന്നും അദ്ദേഹം പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. എന്തായാലും പ്രതീക്ഷ കെടുത്താതെ മനോഹരമായ ഒരു വായനാനുഭവം അശു'വിലൂടെ അദ്ദേഹം നൽകിയിട്ടുണ്ട്... ഓരോ കഥാപാത്രങ്ങളെയും ക്രാഫ്റ്റ് ചെയ്തെടുത്ത രീതിയും അതിന്റെ detailing- ഉം എടുത്തു പറയേണ്ട സവിശേഷതയാണ്.
NB- ഒറ്റയിരിപ്പിന് ഈ പുസ്തകം വായിച്ചു തീർത്താൽ ഏറെ നന്ന്. . . . 📚Book - അശു ✒️Writer- വി എം ദേവദാസ് 📜Publisher- ഡിസി ബുക്സ്
കോളേജിലെ റാഗിങ്ങിൽ നിന്ന് തുടങ്ങി കുടിപ്പകയുടെ ഊരാക്കുടുക്കിൽ വിട്ടുപോയ ജീവിതങ്ങളുടെ കഥ. എന്തിനെന്ന് പോലും ഓർക്കാത്ത പ്രതികാരം മാത്രം മനസ്സിൽ സൂക്ഷിക്കുന്ന ഇരയും വേട്ടക്കാരനുമായി മാറി മാറി വരുന്ന കഥ മുഹൂർത്തങ്ങളും ഇവിടെയുണ്ട്.
Again a scopeful one for cinema. In some places it was felt like ‘written by Indugopan’. Quite an easy read, each character having an interesting backstory.