What do you think?


അതേ പഴയ വിലാസകാരൻ
നിരവധി വിലാസങ്ങളുള്ള പാർപ്പിടമാണ് കവിതയുടേത്. സ്ഥലകാലങ്ങളിൽ മാത്രമല്ല സങ്കല്പത്തിലും യാഥാർത്ഥ്യത്തിലും അത് കൂട് കൂട്ടുന്നു. നീറിക്കത്തുന്ന ആ വെളിച്ചം തേടി അജ്ഞാതമായ വിലാസങ്ങളിലേക്ക് അലഞ്ഞു കൊണ്ടിരിക്കുമ്പോഴും തൻ്റെ വിലാസം മാറാതെ സൂക്ഷിക്കുന്ന കവിയാണ് വിബിൻ ചാലിയപ്പുറം.ആഴത്തിലേക്ക് നീളുന്ന വേരുകളാണ് ചില്ലകളെ ആകാശത്തോളം വളർത്തുന്നതെന്ന് ഈ കവിക്കറിയാം. അതുകൊണ്ടുതന്നെ അനുഭവസ്ഥമായ ലോകത്തിൻ്റെ നേരും നിറങ്ങളുമാണ് വിബിൻ്റെ കവിതകളിൽ വൈവിധ്യമുള്ള മണങ്ങളായി നിറയുന്നത്.
'എത്രത്തോളം നിശബ്ദമായാലാണ് എൻ്റെ മൗനത്തോളം നിനക്ക് ശബ്ദമുണ്ടാവുക' എന്ന് വിബിൻ്റെ കവിത വായനക്കാരുടെ ശ്രദ്ധയെ ആവാഹിക്കുന്നു. വസ്‌തുലോകത്തേക്കാൾ അനുഭൂതിലോകത്തെ ആവിഷ്കരിക്കാൻ ശ്രമിക്കുന്ന ഈ കവിതകൾ മലയാളകവിതയിലെ സ്വന്തം മേൽവിലാസം കണ്ടെത്താൻ കൂടിയാണ് ശ്രമിക്കുന്നത്.
-ഒ.പി സുരേഷ്
'എത്രത്തോളം നിശബ്ദമായാലാണ് എൻ്റെ മൗനത്തോളം നിനക്ക് ശബ്ദമുണ്ടാവുക' എന്ന് വിബിൻ്റെ കവിത വായനക്കാരുടെ ശ്രദ്ധയെ ആവാഹിക്കുന്നു. വസ്‌തുലോകത്തേക്കാൾ അനുഭൂതിലോകത്തെ ആവിഷ്കരിക്കാൻ ശ്രമിക്കുന്ന ഈ കവിതകൾ മലയാളകവിതയിലെ സ്വന്തം മേൽവിലാസം കണ്ടെത്താൻ കൂടിയാണ് ശ്രമിക്കുന്നത്.
-ഒ.പി സുരേഷ്
80 pages, Paperback
First published April 8, 2024
About the author
Vibin Chaliyappuram
3 books5 followersBorn in Edavannapara, Chaliyapuram, in the Malappuram district of Kerala, India. Completed a Bachelor's degree in Chemistry from Govt. Arts & Science College, Meenchantha, and earned a Master's in Applied Chemistry from B.A.M. College, Thuruthikkadu. Currently, he is working at IIT Madras. He is also the author of poetry collections, including Ottaveyil Chillakal, Pooppal, and Athe Pazhaya Vilasakkaran.
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 1 of 1 review
May 4, 2025
വ്യത്യസ്തമായ രചനാശൈലി കൊണ്ട് വായനക്കാരന്റെ ഹൃദയം കവരുന്ന എഴുത്തുകളാണ് വിബിൻ ചാലിയപ്പുറത്തിന്റെ കവിതകൾ എല്ലാം തന്നെ. “പൂപ്പൽ” എന്ന കവിതാസമാഹാരമാണ് വിബിൻ ചാലിയപ്പുറം എന്ന കവിയെ വായനക്കാർക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച “അതേ പഴയ വിലാസക്കാരൻ” എന്ന കവിതാ സമാഹാരവും “പൂപ്പൽ” പോലെ തന്നെ വ്യത്യസ്തമായ കവിതാകൂട്ടാണ്. ഇതിലെ കവിതകൾ എല്ലാം തന്നെ വായനകാരന്റെ ഹൃദയം കവരും എന്നതിൽ സംശയമില്ല. ഈ കവിതകളിലെ ചില വാചകങ്ങൾ ഹൃദയത്തെ നോവിപ്പിക്കുന്നതാണ്. “സ്വന്തമെന്ന് തോന്നിയാൽ പ്രതീക്ഷകളുടെ തുരുത്തിലേക്ക് വള്ളം തുഴയാത്തവരുണ്ടോ?” എന്ന വാചകം ഇതിന് ഉദാഹരണമാണ്. ‘സ്നേഹമെന്ന് പറയുമ്പോൾ ഓർമ്മ വരുന്ന മനുഷ്യൻ’, ‘കുഞ്ഞാലൻ കാക്ക’, ‘എത്ര പെട്ടെന്നാണ് പൂക്കളെല്ലാം നിറം മാറുന്നത്’, ‘അടുത്തിരിക്കുന്നവർ’, ‘ആരോരുമില്ലാത്തോരാൾക്ക്’, പേരുമാറ്റം’ മുതലായ കവിതകൾ നിങ്ങളുടെ ഹൃദയം കവരും എന്ന് തീർച്ച. കവിതകൾ വായിക്കുവാൻ ഇഷ്ടമില്ലാത്തവർക്ക് പോലും ഈ കവിതകൾ ഇഷ്ടമാകും. പ്രിയ സുഹൃത്ത് വിബിൻ ചാലിയപ്പുറത്തിന് അഭിനന്ദനങ്ങൾ. കവിത പോലെ തന്നെയാണ് ഇതിന്റെ മുഖവും. കവർ ഡിസൈൻ ചെയ്തത് പ്രിയപ്പെട്ട മുഖ്താർ ഇക്കയാണ്. ഞാൻ മുമ്പ് പറഞ്ഞിട്ടുള്ളത്പോലെ നിങ്ങളുടെ വരകളുടെ മാസ്മരികത ഇതിലും ഉണ്ട്. ആശംസകൾ. ഈ പുസ്തകം നിങ്ങൾക്ക് ഇഷ്ടമാകും. തീർച്ച.
Displaying 1 - 1 of 1 review


