Jump to ratings and reviews
Rate this book

രതി രഹസ്യം

Rate this book
പങ്കാളിയുടെ മാനസികവും വൈകാരികവുമായ അവസ്ഥകളുടെ ഏറ്റക്കുറച്ചിലുകളെ സംബന്ധിക്കുന്ന അറിവാണ് ലൈംഗികാനന്ദത്തിന്റെ അടിത്തറ. നൂറായിരം വൈകാരിക ബലാബലങ്ങളുടെ പടക്കളമാണത്. ആ വൈകാരികതലത്തെ സൂക്ഷ്മമായി പര്യവേക്ഷണത്തിനു വിധേയമാക്കുമ്പോള്‍ നമുക്കു കൈവരുന്നത് മനുഷ്യസംസ്‌കാരങ്ങള്‍ക്ക് നിഗൂഢമായിരുന്ന രഹസ്യങ്ങളുടെ കലവറയിലേക്കുള്ള താക്കോലാണ്. ലൈംഗികാതിക്രമങ്ങളുടെ വര്‍ത്തമാനകാലത്ത് ഓരോ മനുഷ്യനെയും വരിഞ്ഞു മുറുക്കപ്പെട്ടിരിക്കുന്ന മുന്‍വിധികളുടെ ബന്ധനങ്ങളെ തകര്‍ത്ത് സ്വതന്ത്രരാക്കാന്‍ ഈ അറിവുകള്‍ക്കാകും. വ്യത്യസ്തങ്ങളായ ആധുനിക വൈജ്ഞാനികശാഖകളുടെ അന്വേഷണങ്ങളെ സമഗ്രമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ലൈംഗികതയുടെ മധുരവും ആനന്ദവും പ്രക്ഷുബ്ധതയ

Unknown Binding

4 people are currently reading
82 people want to read

About the author

Jeevan Job Thomas

7 books5 followers
1979-ല്‍ പെരുമ്പാവൂരിനടുത്ത് വെങ്ങോലയില്‍ ജനിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍നിന്നും ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗണ്‍സില്‍ അവാര്‍ഡ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, ഡോ. സി.പി. മേനോന്‍ സ്മാരക അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ തിരക്കഥ രചിച്ചു.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
5 (26%)
4 stars
2 (10%)
3 stars
4 (21%)
2 stars
6 (31%)
1 star
2 (10%)
Displaying 1 - 3 of 3 reviews
2 reviews1 follower
September 16, 2020
രതി രഹസ്യം
----------------------
ആരാണ് പുരുഷനെ വേട്ടക്കാരനാക്കിയത് - ?

സ്ത്രീയാണ് പുരുഷനെ വേട്ടക്കാരനാക്കിയത് '
മനുഷ്യ ചരിത്രത്തിൽ കൃഷി ആരംഭിക്കുന്നത് പതിനായിരം വർഷം മുമ്പായിരുന്നു. അതിനു മുമ്പുള്ള ഒന്നര ലക്ഷം വർഷത്തോളം മനുഷ്യൻ നായാടി ജീവിച്ചു പോന്നു.പുരുഷനായിരുന്നു അടിസ്ഥാനപരമായ വേട്ടക്കാരൻ, സ്ത്രീ സ്വീകർത്താവിൻ്റെ റോളിലും,
തന്നെക്കാൾ ആരോഗ്യമുള്ള ജീവിയെ പോലും മനുഷ്യൻ തൻ്റെ വേട്ടയാടൽ തന്ത്രത്തിലൂടെ കൊലപ്പെടുത്തും-തന്നെ കൊല്ലാൻ ശേഷിയുള്ള ഒരു ജീവിയുടെ മുന്നിൽ പ്പെട്ടാൽ ഓടി രക്ഷപെടാനുള്ള ചോദന പ്രൈമേറ്റുകളുടെ ഉള്ളിൽ ഏതാണ്ട് അമ്പത്തഞ്ച് ദശലക്ഷം വർഷം കൊണ്ട് ആഴത്തിൽ പതിഞ്ഞു കിടപ്പുണ്ട്, പക്ഷേ ആ ചോദനയെ അതിജീവിച്ച് തിരിഞ്ഞു നിന്ന് അതിനെ ധൈര്യപൂർവ്വം നേരിടാനുള്ള വിരുത് മനുഷ്യന് മാത്രമാണുള്ളത്-
വേട്ടയാടൽ പുരുഷനെ സംബന്ധിച്ച് കേവലം ഭക്ഷണത്തിനായി മാത്രമുള്ള ഒരു പ്രവൃത്തിയായിരുന്നില്ല, മറിച്ച് ലൈംഗീകതയുമായി അതിന് ആഴത്തിൽ ബന്ധമുണ്ട്, തൻ്റെ വേട്ടയാടൽ പ്രകിയയയിലൂടെ പുരുഷൻ തൻ്റെ കഴിവിനെ സ്ത്രീയുടെ മുന്നിൽ പ്രകടിപ്പിക്കുകയാണ്, മികച്ച വേട്ടക്കാരൻ സ്ത്രീയുടെ ഇഷ്ടത്തിന് പാത്രമാകുന്നു. എന്തുകൊണ്ടാണ് മികച്ച വേട്ടക്കാരനെ തന്നെ സ്ത്രീ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ' പുരാതന സ്ത്രീക്ക് ഇറച്ചിയോടുള്ള അമിതമായ ആസക്തി എന്നാണ് അതിനുള്ള ഉത്തരം -
ഭക്ഷണക്രമത്തിൽ ഇറച്ചി ഉൾപ്പെടുത്തേണ്ട അടിയന്തിര ഘട്ടം സ്ത്രീയുടെ ജീവിതത്തിൽ ഉണ്ടായി എന്നതാണ് പരിണാമ ചരിത്രം '
മനുഷ്യ സ്ത്രീയുടെ ആർത്തവ ആരംഭത്തോടെ ധാരാളം രക്തം നഷ്ടപ്പെടുന്ന ഒരവസ്ഥ സ്ത്രീക്ക് സംഭവിച്ചു.മറ്റു ജീവികളെ അപേക്ഷിച്ച് ഇതൊരു ഗുരുതരമായ പ്രശ്നമായിരുന്നു -
നമ്മുടെ ശരീരത്തിലെ ഇരുമ്പിൻ്റെ പ്രാഥമിക സാന്നിധ്യം നിലനിൽക്കുന്നത് രക്തത്തിലെ ചുവപ്പ് രക്ത കോശങ്ങളിൽ അടങ്ങിയിട്ടുള്ള ഹീമോഗ്ലോബിൻ തന്മാത്രയിലാണ്, ഹീമോഗ്ലോബിൻ എന്ന ജൈവ തൻ മാത്രയുടെ ഘടനയിൽ വളരെ പ്രധാനപ്പെട്ട ഭാഗം ഇരുമ്പ് ആണ് ,ശരീരത്തിലെ ഇരുമ്പിൻ്റെ കുറവ് രക്തത്തിലെ ഹീമോഗ്ലോബിൻ്റെ കുറവിലേക്കു നയിക്കുന്നു.ശരീരത്തിലെ ഓരോ ഇടങ്ങളിലും ഓക്സിജൻ എത്തിക്കുന്നത് ഹീമോഗ്ലോബിനാണ്, ശ്വാസകോശത്തിൽ നിന്നും ഓക്സിജൻ തന്മാത്രകൾ രക്തത്തിൽ പ്രവേശിക്കുമ്പോൾ അത് ഹീമോഗ്ലോബിനുമായി പറ്റി പിടിക്കും -പിന്നീട് രക്തത്തിലൂടെ ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരും, ഇരുമ്പിൻ്റെ കുറവ് ആത്യ ന്തികമായി ശരീരത്തിൻ്റെ നിലനിൽപിനെ തന്നെ ബാധിക്കുന്നതാണ്. ആരോഗ്യമുള്ള ഒരു സ്ത്രീയുടെ ശരീരത്തിലെ ഇരുമ്പിൻ്റെ അംശം പുരുഷനേക്കാൾ ഏതാണ്ട് പതിനഞ്ചു ശതമാനത്തോളം കുറവാണ് എന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത, ആർത്ത ചക്രത്തിലൂടെ ചാക്രികമായി സ്ത്രീക്കു നഷ്ടപ്പെടുന്ന ഇരുമ്പിന് പുറമേ, പ്രസവം സൃഷ്ടിക്കുന്ന രക്തസ്രാവത്തിലൂടെയും മുലയൂട്ടലിലൂടെയും സ്ത്രീക്ക് ശരീരത്തിലെ ഇരുമ്പിൻ്റെ അംശം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും - ഇതു മൂലം അനീമിയ വരാനുള്ള സാധ്യത വളരെ കൂടുതലാണ്, ഗർഭകാലത്ത് ആ സാധ്യത പെരുകുന്നു 'ഗർഭസ്ഥ ശിശുവിൻ്റെ തലയുടെ വലുപ്പം കുറയാൻ കാരണമാകുന്നു 'അമ്മയുടെ മൊത്തം ആരോഗ്യസ്ഥിതിയും താറുമാറായി പോകുവാൻ ഇതു കാരണമായി മാറുന്നു.എല്ലാ തരം പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കുന്ന ഈ കാലത്തു പോലും ഇരുമ്പ് അടങ്ങിയ ഗുളികകൾ കൊടുത്താണ് ഇതു പരിഹരിക്കുന്നത്- തീ പോലും കണ്ടു പിടിക്കാത്ത കാലത്ത്, സസ്യ ഭക്ഷണത്തെ കൂടുതൽ ആശ്രയിച്ചിരുന്ന കാലത്ത് ,സ്ത്രീക്ക് ഇരുമ്പിൻ്റെ കുറവിനെ പരിഹരിക്കേണ്ടത് വളരെ ആവശ്യമായി വന്നു. മറ്റു ജീവിക ളു ടെ ശരീരത്തിൽ നിന്നും ഇരുമ്പിനെ നേരിട്ട് സ്വീകരിക്കുക എന്നതായിരുന്നു ഏറ്റവും എളുപ്പമുള്ള വഴി'
അങ്ങിനെയാണ് ഇറച്ചി മനുഷ്യ ഭക്ഷണത്തിനും കൂടെ സ്ഥാനം പിടിക്കുന്നത്.സ്ത്രീ ശരീരം കൂടുതൽ ഇരുമ്പ് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് മനുഷ്യൻ വേട്ടയാടൽ ആരംഭിച്ചത്.ഗർഭിണിയായ സ്ത്രീക്ക്, കുഞ്ഞുങ്ങളെ നോക്കുന്ന സ്ത്രീക്ക് വേട്ടയാടൽ അത്ര എളുപ്പമായിരുന്നില്ല, പുരുഷനെ നായാട്ടുകാരനാക്കി, അവനെക്കൊണ്ട് തനിക്കാവശ്യമുള്ള ഇറച്ചി നേടിയെടുക്കാൻ വഴിയൊരുക്കുകയായിരുന്നു സ്ത്രീ, പകരം എന്താണ് സ്ത്രീയിൽ നിന്നും പുരുഷന് ലഭിക്കുന്നത്- വർഷം മുഴുവനും നായാടി ഇറച്ചി കൊണ്ടുവരണമെങ്കിൽ ,വർഷം മുഴുവനും വളരെ പ്രധാനപ്പെട്ട ഒരു സംഗതി സ്ത്രീയിൽ നിന്നും അവന് ലഭിച്ചുകൊണ്ടിരിക്കണം, ഫലപുഷ്ടി കാലത്തു മാത്രമല്ല ,എപ്പോഴും അതുണ്ടാകണം, നല്ല വേട്ടക്കാരനു മാത്രം ,കൂടുതൽ ഇറച്ചി കൊണ്ടുവരുന്നവന് മാത്രം തൻ്റെ ലൈംഗീകത സമർപ്പിക്കാൻ സ്ത്രീക്കു കഴിയും, എപ്പോഴും സ്ത്രീയെ ആഗ്രഹിക്കാൻ തക്ക ഉയർന്ന ടെസ് റ്റോ സ്റ്റീറോൺ അളവ് പുരുഷനിൽ ഉണ്ടാവേണ്ടത് സ്ത്രീയുടെ ആവശ്യമായിരുന്നു. അങ്ങിനെ ലൈംഗീകതക്കു മേൽ സ്ത്രീ വീറ്റോ അധികാരം. കൈയ്യടക്കി -
അങ്ങിനെ വേട്ടയാടൽ വെറുമൊരു ഇര തേടലോ ഭക്ഷണ സമ്പാദനമോ മാത്രം അല്ലാതായി, വേട്ടയാടലിൽ വിദഗ്ദനാകാൻ പുരുഷൻ പരസ്പരം മത്സരിച്ചു. ജീവിതകാലം മുഴുവൻ സ്ത്രീക്ക് ഇറച്ചി നൽകാൻ കരുത്തുള്ളവനാണ് താനെന്ന് തെളിയിക്കാനുള്ള ശ്രമം പുരുഷൻ്റെ സ്വഭാവത്തിൻ്റെ ഭാഗമായി തീരുകയായിരുന്നു.
(ജല്ലിക്കെട്ട് സിനിമ പറഞ്ഞ വിഷയം ഇതായിരുന്നു)

മനുഷ്യ സംസ്കാരം പരിണമിച്ചതോടെ, ഭക്ഷണ കാര്യത്തിൽ പല വിധ സാധ്യതകൾ ഉണ്ടായി, തീയുടെ ഉപയോഗം ,പാകം ചെയ്ത ഭക്ഷണം തുടങ്ങിയവ സ്ത്രീയുടെ ഇറച്ചിയോടുള്ള അഭിനിവേശത്തെ മാറ്റി മറിച്ചു, പക്ഷേ രതിയുടെ സാധ്യത സ്വഭാവത്തിനകത്ത് വേരാഴ്ന്നു കിടന്നു. കൂടുതൽ ഇറച്ചി നൽകുന്ന വേട്ടക്കാരനു പകരം കൂടുതൽ ധനം സമ്പാദിക്കുന്ന പുരുഷനെ അവിടേക്ക് മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു -

ജീവ ശാസ്ത്രം - പരിണാമശാസ്ത്രം - നരവംശശാസ്ത്രം - മനശാസ്ത്രം എന്നീ വഴികളിലൂടെ മനുഷ്യ ലൈംഗീകതയെ കുറിച്ചുള്ള സമഗ്രമായ അന്വേക്ഷണമാണ് - ജീവൻ ജോബ് തോമസിൻ്റെ രതി രഹസ്യം -

സദാചാരം - പ്രണയം -ലൈംഗികത - മതം - ഇണ ജീവിതം -
തുടങ്ങി ഒട്ടേറെ മേഖലകളിൽ സഞ്ചരിക്കുന്ന പുസ്തകം - മലയാളത്തിലെ അപൂർവ്വമായ ഗ്രന്ഥങ്ങളിൽ ഒന്നാണ്, ജീവൻ ജോബ് തോമസിൻ്റെ രചനാ ചാതുരി പുസ്തകത്തെ ഒരു ഫിക്ഷൻ പോലെ ആസ്വാദ്യകരമാക്കുന്നു .

കടപ്പാട്: Suran Nooranattukara https://m.facebook.com/groups/7495890...
Profile Image for Sreeraj.
68 reviews2 followers
December 2, 2016
പുതിയ തലമുറയുടെ ഉത്ഭവത്തിനായി വളരെ സൂക്ഷ്മതലത്തിൽ നടക്കുന്ന ഇ പ്രക്രിയ സ്ഥൂലതലത്തിൽ മനുഷ്യർ ജീവിതാസ്വാദനത്തിന്റെ സ്വാഭാവിക പ്രക്രിയയാക്കി മാറ്റുന്ന രതിയിലേക്ക് വളർന്നു വരുകയായിരുന്നു.സൂക്ഷ്മതലത്തിൽ അരങ്ങേറുന്ന ഇ പ്രക്രിയയുടെ ആഴങ്ങൾ തിരിച്ചറിയുമ്പോൾ മാത്രമേ നമുക്ക് ലൈംഗികതയുടെ സമഗ്രമായ യാഥാർഥ്യത്തെ തിരിച്ചറിയാനാവൂ..
Profile Image for Amitra Jyoti.
181 reviews12 followers
June 12, 2019
In India we don't talk about sex we just do it .At the end of the day what is there to talk about, right?
Wrong
Sex is something intimate and defines us as a being in numerous ways. The taboos associated with it itself shows how important it is to our existence.
The current idea of sex as original sin is supplied by the Christian faith and knowingly or unknowingly it has metamorphosed as a 'necessary evil' in the minds of the general public.
This book looks at it through the lens of a rationalist and the result is super awesome.
At a time when our fellow females are being raped physically and mentally it is high time for us to think about reasons behind that kind of aggression and the skewed perspective about sex that belies it.
Highly readable and highly recommended for anybody who wants to live and love a bit.
Displaying 1 - 3 of 3 reviews

Can't find what you're looking for?

Get help and learn more about the design.