മനുഷ്യമനസ്സിന്റെ ആവേഗങ്ങൾ സൂക്ഷ്മമായി ചിത്രീകരിക്കുമ്പോഴും സാമൂഹികമായ ഓർമ്മകൾകൊണ്ട് വ്യവസ്ഥയെ വിചാരണ ചെയ്യുന്ന രാഷ്ട്രീയശരീരമാണ് ഈ കഥകൾ. ഓർമ്മകളെ ചരിത്രവത്കരിക്കുന്നതിനാൽ ഭാവിയെ നിർമ്മിക്കാനുള്ള ഒരു പദ്ധതിയായി മാറുന്ന ആഖ്യാനങ്ങൾ. സത്യാനന്തരകാലത്തെ ആഴത്തിൽ അടയാളപ്പെടുത്തുന്ന പുസ്തകം.
സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഗോൾ-വാൾക്കർ, ദൈവവേല, വാസ്കോ പോപ്പ, ബേപ്പൂർ കേസ് തുടങ്ങിയ കഥകളുടെ സമാഹാരം.