After completing his school education, he took training in teaching and worked in various schools before shifting to Calcutta in 1979 where he worked as a freelance journalist. It was in Calcutta he began writing Ayussinte Pusthakam.
ഇത് പോലുള്ള ഒരു രചനക്ക് മുതിരുമ്പോൾ ഓർമകളുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് മുത്തുകൾ പോലെ തിളങ്ങുന്ന അനുഭവങ്ങളെ ശേഖരിച്ച് അവയെ ഭംഗിയായി കോർത്തിണക്കി വായനക്കാരന് യാതൊരു വിധ അസ്വസ്ഥതയും കൂടാതെ അണിയാൻ പാകത്തിന് ഒരുക്കി കൊടുക്കുക എന്നത് ഒരു എഴുത്തുകാരൻ്റെ കഴിവാണ്. അത് സി വി യെ പോലുള്ള മുതിർന്ന എഴുത്തുകാർക്ക് അല്ലാതെ വേറെ ആർക്ക് സാധിക്കും. സീ വി യുടെ അനുഭവങ്ങളുടെ ഒരു പത്ത് ശതമാനം മാത്രേ ഇതിൽ കാണൂ എന്നാണ് എനിക്ക് തോന്നുന്നത്.
ഇതിൽ പറയുന്ന പയ്യന്നൂർ ദേശം, കൊക്കനിശ്ശേരി ഒക്കെ ഞാൻ ജനിച്ച് വളർന്ന് നാടായത് കൊണ്ട്, ഇതിലെ ഓരോ വഴികളും മനസ്സിൽ സങ്കല്പിക്കാൻ എളുപ്പമായിരുന്നു. അതു ഈ പുസ്തകത്തെ കൂടുതൽ ഹൃദയത്തോട് അടുപ്പിക്കുന്നു.
ഇതിൽ പറയുന്ന കുള്ളൻ ഗോപാലൻ എന്ന തോട്ടി കഥാപാത്രം (ശരിക്കും കഥാപ്രത്രം അല്ല )എൻ്റെ ചെറുപ്പ കാല രാത്രികളിൽ കള്ളുഷാപ്പിൽ നിന്നും റാക്കും മോന്തി "പോനാൽ പോകട്ടും പോടാ..." എന്ന തമിഴ് പാട്ടിൻ്റെ അകമ്പടിയോടെ ഇരുട്ട് നിറഞ്ഞ പാടത്ത് കൂടി നടന്നു പോകുന്നത് നേർത്ത ഒരു പ്രകാശമായി എൻ്റെ ഓർമകൾക്ക് മുകളിൽ പൊഴിയുന്നു.
സി വി ബാലകൃഷ്ണൻ തൻ്റെ ബാല്യ കൗമാര ഓർമ്മകൾ വിവരിക്കുമ്പോൾ വായനക്കാരൻ്റെ മനസ്സിൽ തെളിയുന്ന ഒരു ഗ്രാമ പ്രദേശമുണ്ട്. വയലിൽ ഞാർ നടുന്ന കർഷകരും പാടവരമ്പിൽ നിൽക്കുന്ന വെള്ള കൊറ്റിയും കുളത്തിൽ കുളിക്കുന്ന കുട്ടികളും എല്ലാം ഒത്തിണങ്ങിയ ഒരു ഗ്രാമം. അതിലൂടെ സി വി ബാലകൃഷ്ണൻ്റെ കൈപിടിച്ച് ഗ്രാമപ്രദേശങ്ങളും തറവാട്ടുവീടും അങ്ങാടിയും പുസ്തകശാലയും പൂരപ്പറമ്പും നാടക വേദിയും സിനിമയും എല്ലാം ഒരു കൗതുകത്തോടെ നടന്ന് കാണുമ്പോൾ, സി വി കുഞ്ഞിലെ തക്കാളി നോക്കി അത്ഭുതപ്പെട്ടതും, സ്വാതന്ത്യ സമര കഥകളിലെ വീര നായകരെ കണ്ടതും, അങ്ങനെ അങ്ങനെ വ്യത്യസ്തമായ ഭാഷയിലൂടെ വിവരിക്കുമ്പോൾ അനുഭവിക്കുന്നത് പഴയകാല വടക്കൻ കേരളത്തിൻറെ വിവിധങ്ങളായ മുഖങ്ങളാണ്.