(Malayalam: പി. പത്മരാജന്‍; 23 May 1946 – 24 January 1991) was an Indian author, screenwriter, and film director who was known for his landmark works in Malayalam literature and Malayalam cinema. Padmarajan was the founder of a new school of film making in Malayalam, along with Bharathan, in the 1980s, which created films that were widely received while also being critically acclaimed.
Padmarajan was noted for his fine and detailed screenwriting and expressive direction style. Padmarajan made some of the landmark motion pictures in Malayalam cinema, including masterpieces like Oridathoru Phayalvaan (1981), Koodevide (1983), Arappatta Kettiya Gramathil (1986), Namukku Parkkan Munthiri Thoppukal (1986), Thoovanathumbikal (1987), Moonnam Pakkam (1988), Innale (1989) and Njan Gandharvan (1991).
എവിടെ വരെ? ജീവിതമെന്ന യാത്രയിൽ നാമെവിടെ വരെയാണ് പ്രയാണം ചെയ്യുന്നത്? പുറപ്പെട്ടിടം വരെ, എന്നു പറയുന്നു വിശ്വനാഥന്റെ കഥ.
വാസുവിന്റെ മകൻ വിശ്വനാഥൻ ജന്മനാട്ടിൽ മടങ്ങിയെത്തിയത് യദൃച്ഛയാ ആണ്: തന്റെ അച്ഛനും അമ്മയും ദുർമ്മരണപ്പെട്ടിടത്തേക്കു മടങ്ങി വരാൻ അയാൾ കരുതിയിരുന്നില്ല. പടം വരയും, മദ്യപാനവും വ്യഭിചാരവുമായി, കാറ്റുപിടിച്ച പായ് വഞ്ചി പോലെ (ഈ രൂപകം കഥാദ്യത്തിൽത്തന്നെ കടന്നു വരുന്നുണ്ട്) സ്വച്ഛന്ദം നീങ്ങുന്ന ഒരു ജീവിതമായിരുന്നു അയാളുടേത്. എന്നാൽ അവിചാരിതമായി കുളിക്കടവിൽക്കണ്ട നഗ്നമായ ഒരു സ്ത്രീ ശരീരം വിശ്വനാഥനെ ആ കടവിലടുപ്പിച്ചു: അത് തന്റെ ജന്മനാടാണെന്നറിഞ്ഞ അയാൾ അവിടെത്തങ്ങാൻ തീരുമാനിച്ചു - തന്റെ മാതാപിതാക്കളെ കൊന്ന അപ്പച്ചനോടും പൈലിക്കുഞ്ഞിനോടും പ്രതികാരം ചെയ്യാൻ. പൈലിക്കുഞ്ഞിന്റെ മകൾ അമ്മിണിയാണ് അയാളുടെ ഉപകരണം.
എന്നാൽ പ്രതീക്ഷിക്കാതെയെത്തുന്ന പെരുമഴയിൽ വിശ്വനാഥന്റെ പ്രതികാരം വഴിമാറിപ്പോകുന്നു: ഒടുവിൽ തന്നെ ഇത്രകാലം നിലനിർത്തിയ വെറുപ്പുപോലും ഉപേക്ഷിച്ച് വെറുംകയ്യോടെ മടങ്ങാൻ അയാൾ നിർബ്ബന്ധിതനാകുന്നു.
സ്ത്രീയെ ക്രൂരമായ ആർത്തിയോടെ കാർന്നുതിന്നുന്ന പുരുഷലൈംഗികത ഈ കഥയിലെമ്പാടും നിറഞ്ഞു നിൽക്കുന്നു: നായകനായ വിശ്വനാഥനും പ്രതിനായകനായ പൈലിയും ഇക്കാര്യത്തിൽ ഒരേ ജനുസ്സാണ്. എന്നാൽ, മിക്ക പത്മരാജൻ കഥകളിലേയും പോലെ, പുരുഷന്റെ ഉപകരണമാകാൻ വിസമ്മതിക്കുന്ന സ്ത്രീ അവന്റെ ആത്യന്തിക പതനത്തിനു കാരണമാകുന്നു.
എന്നാലും ഇതു താരതമ്യേന ആഴം കുറഞ്ഞ ഒരു കൃതിയായിത്തോന്നി.
പുസ്തകം: ഇതാ ഇവിടെ വരെ രചന: പത്മരാജൻ പ്രസാധനം: കറന്റ് ബുക്സ് പേജ് :76,വില :70
പത്മരാജൻ 1972ൽ രചിച്ച കൃതിയാണിത്. വർഷങ്ങളായി മനസ്സിൽ സൂക്ഷിക്കുന്ന പ്രതികാരവുമായി സ്വന്തം നാട്ടിൽ ആരും തിരിച്ചറിയപ്പെടാതെ ശത്രുവിന് ചുറ്റും സ്നേഹിതനെ പോലെ നടക്കുന്ന വിശ്വനാഥൻ എന്ന വ്യക്തിയുടെ കഥയാണ് നോവൽ പറയുന്നത്.
സ്വന്തം മാതാപിതാക്കളെ കൊന്ന പൈലി എന്ന താറാവ് കൃഷിക്കാരനെ തേടിവന്ന വിശ്വനാഥൻ... സ്വന്തം പ്രതികാരം ചെയ്യാൻ സാധിക്കാതെ അയാളുടെ ദുഷ്ട മുഖം തന്നെയാണ് തനിക്കും എന്ന് തിരിച്ചറിയുന്നു. നാട്ടിലുള്ള വേശ്യകളെ തേടി അയാൾ അലയുന്നു.
"വിശ്വനാഥന് ഗ്രാമങ്ങളോട് വെറുപ്പ് തോന്നി, നഗരങ്ങളോട് ഇഷ്ടവും. അവിടെ ആരും ആരെയും അറിയുന്നില്ലല്ലോ? തിരക്കിൽ ഊളിയിട്ടു കിടക്കുമ്പോൾ ചികഞ്ഞു നോക്കാനും മാന്തി എടുക്കാനും ആരും വരാറില്ലല്ലോ? "
വർഷങ്ങളായി പല നാടുകളിൽ തേടി അലഞ്ഞ മുഖം തേടി നാട്ടിലെത്തിയ വിശ്വനാഥൻ പൈലിയോടുള്ള പ്രതികാരം അയാളുടെ സുഹൃത്തായി നിറവേറ്റുന്നു. അയാളുടെ താറാവ് കൂട്ടങ്ങൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലുന്നു, കൂടാതെ അയാളുടെ കുടുംബത്തെയും അയാൾ പോലുമറിയാതെ നശിപ്പിക്കുന്നു. നോവലിന്റെ അവസാനം പൈലിയുടെ മൃതദേഹം കായലിൽ നിന്ന് വലക്കാർക്ക് ലഭിക്കുന്നു. സ്വന്തം ദൗത്യം നിറവേറ്റി അയാൾ വീണ്ടും തന്റെ യാത്ര തുടരുന്നു.
ഇതൊരു classic നോവൽ ആണ്. വളരെ മനോഹരമായാണ് ഈ രചന. പത്മരാജന്റെ ഭാഷയുടെ മനോഹരിത എല്ലാവർക്കും അറിയാവുന്നതാണ്.🌺🌺🌺
ഓര്‍മ്മയില്‍ അനുഭവിച്ച ക്രൂരത മാത്രം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് പക ആളിക്കത്തിക്കുന്ന വ്യക്തിയുടെ ആത്മസംഘര്‍ഷങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഋതുഭേദങ്ങളുടെ പാരിതോഷികം എന്ന പുസ്തകത്തിന്റെ തുടർച്ച എന്നോണമാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.
ഋതുഭേദങ്ങളുടെ പാരിതോഷികം എന്ന നോവലിന്റെ തുടർച്ചയായിട്ടാണ് ഇതാ ഇവിടെ വരെ ചിട്ടപ്പെടുത്തിയിട്ടുള്ളത്. പക്ഷേ ആദ്യ നോവൽ വായിക്കാത്തവർക്കും ആസ്വദിക്കാനാവുന്ന ആഖ്യാനമാണ് ഇതാ ഇവിടെ വരെക്ക്.
തൃശ്ശൂർ അന്താരാഷ്ട്ര പുസ്തക പ്രദർശനം കാണാൻ ഇന്നലെ പോയപ്പോൾ ആണ് കുറച്ചു പത്മരാജൻ പുസ്തങ്ങൾ കണ്ടത്. എൻ്റെ കൈയ്യില്ലില്ലാത്ത മൂന്നെണ്ണം ഉണ്ടായിരുന്നു. മൂന്നും വാങ്ങി. അതിൽ ആദ്യം വായിച്ചതാണ്. ഇതാ ഇവിടെ വരെ എന്ന നോവൽ. യാദൃശ്ചികമായി ജനിച്ച നാട്ടിലേക്ക് തിരിച്ചെത്തി, പ്രതികാരദാഹം തീർക്കാനൊരുങ്ങുന്ന വിശ്വനാഥൻ. ജീവിതത്തിൽ നേരിടുന്ന കഥ കഥനമാണ് ഈ ചെറു നോവൽ. വിശ്വനാഥൻ കഥാപാത്രം ആയിട്ടുള്ള രണ്ട് നോവലുകളിലൊന്നാണിത്. ഋതുഭേദങ്ങളുടെ പാരിതോഷികം ആണ് മറ്റൊന്ന്.
പിറന്ന നാട്ടിലേക്ക് യാദൃശ്ചികമായി വിശ്വനാഥൻ തിരിച്ചെത്തുകയാണ്. ഒരിക്കലും ഇവിടെയെത്താനാഗ്രഹിച്ചിരിന്നില്ല. എങ്കിലും ഇവിടെയെത്തുകയാണ്. മൂന്നു സഹോദരിമാരായ അമ്മമാരാണ് അയാൾക്ക് ഉണ്ടായിരുന്നത്. മൂന്നു പേരും അച്ഛന്റെ ഭാര്യമാർ തന്നെ. നടവിലെത്തെയാളിൻ്റെ മകനാണ് വിശ്വനാഥൻ. അമ്മയും അച്ഛനും താറാവ് കൃഷിക്കാരായ പൈലിയുടെ കുത്തേറ്റ് മരിച്ചപ്പോൾ നാട്ടിൽ നിന്നും പോന്നതാണ് വിശ്വനാഥൻ. തിരിച്ചു നാട്ടിലെത്തിയതുകൊണ്ട് വിശ്വനാഥൻ പൈലിയോടും സഹോദരനായ അപ്പച്ചനോടും പക വീട്ടുന്നതാണ് കഥ. പക്ഷെ കഥയുടെ ഗതിവിഗതികളിൽ ആ ഒഴുക്കിൽ നമ്മളും പെട്ട് പോകുന്ന. തൻെറ ശത്രുവിന് അതിനും പ്രബലനായ ശത്രു കൊണ്ട് പോവാതിരിക്കാൻ പ്രാർത്ഥിക്കുന്ന വിശ്വനാഥൻ്റെ ചിത്രം നോവലിസ്റ്റ് വരച്ചിടുന്നു
വെറും എഴുപത്താറു പേജുകളും എഴുപത് രൂപ വിലയുള്ള പുസ്തകം പുറത്തിറക്കിയത് കരണ്ട് ബുക്സാണ്.
ഇതിൻെറ സിനിമ രൂപം ഇറങ്ങിയിട്ടുണ്ട് ഇതെ പേരിൽ IV ശശിയുടെ സംവിധാനത്തിൽ. MG സോമനും മധുവും ജയനും ജയഭാരതിയുമഭിനയിച്ച സിനിമ ഒരു പരിധി വരെ നോവലിനോട് നീതി പുലർത്തിയിട്ടുണ്ട്.