The Ramayana as seen by one of its peripheral characters, Angadan
Most writers favour Raman in their interpretation of Valmiki’s original poem narrating the story of the epic battle between the virtuous hero and his nemesis, Ravanan. But this novel is about the turbulent journey of Angadan, who believes that Raman killed his father Vali against all principles of dharma. Angadan is acutely aware of the silent sufferings of women which find no expression in the Ramayana. In his view, Ram’s act of forcing his wife to undergo the fire-ordeal in the name of raja dharma is against all sense of justice and fair play embedded in the human heart. In this novel, Angadan is the solitary thinker who is able to see what the others are blind to or choose to ignore.
In The Vigil, the familiar rhythm of the original poem is disturbed by the touch of Angadan’s ascetic touch. It is a new beginning, new path, a new way of understanding the grand old story.
സാറാ ജോസഫ് ജനനം: 10.02.1946-ന് തൃശ്ശൂർ ജില്ലയിൽ കുരിയച്ചിറ. പിതാവ്: ലൂയിസ്. മാതാവ്: കൊച്ചുമറിയം. ചേലക്കോട്ടുകര മാർ തിമോത്തിയൂസ് ഹൈസ്‌കൂളിൽ വിദ്യാഭ്യാസം. ഗവൺമെന്റ് കോളജിൽ അധ്യാപികയായി വിരമിച്ചു. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയും. കേരള സാഹിത്യ അക്കാദമി മെമ്പറായിരുന്നു. ആലാഹയുടെ പെൺമക്കൾ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2003-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ചെറുകാട് അവാർഡും 2004-ലെ വയലാർ അവാർഡും മാറ്റാത്തിക്ക് പ്രഥമ ഒ. ചന്തുമേനോൻ പുരസ്‌കാരവും ലഭിച്ചു. അബുദാബി അരങ്ങ് അവാർഡ്, കുവൈറ്റ് കലാ പുരസ്‌കാരം, 2017-ൽ പത്മപ്രഭാ പുരസ്‌കാരം, മുട്ടത്തുവർക്കി പുരസ്‌കാരം. ഊരുകാവലിന് ഒ.വി. വിജയൻ പുരസ്‌കാരം, ബഷീർ പുരസ്‌കാരം, ശ്വാസ്വതി നാഷണൽ അവാർഡ്, പ്രഥമ കലൈഞ്ജർ കരുണാനിധി സാഹിത്യപുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. കൃതികൾ: ആലാഹയുടെ പെൺമക്കൾ, മാറ്റാത്തി, ഒതപ്പ്, ഊരുകാവൽ, ആതി, ആളോഹരി ആനന്ദം, ബുധിനി, തേജോമയം, നന്മതിന്മകളുടെ വൃക്ഷം, ഷെൽട്ടർ, സാറായിയുടെ മരുദേശങ്ങൾ, മനസ്സിലെ തീ മാത്രം, കാടിന്റെ സംഗീതം, നന്മതിന്മകളുടെ വൃക്ഷം, പാപത്തറ, നിലാവ് അറിയുന്നു, ഒടുവിലത്തെ സൂര്യകാന്തി, കാടിതു കണ്ടായോ കാന്താ, പുതുരാമായണം-രാമായണ കഥകൾ വീണ്ടണ്ടും പറയുമ്പോൾ, ഒരു പരമരഹസ്യത്തിന്റെ ഓർമ്മയ്ക്ക്, ഭഗവദ്ഗീതയുടെ അടുക്കളയിൽ എഴുത്തുകാർ വേവിക്കുന്നത്, നമ്മുടെ അടുക്കള തിരിച്ചുപിടിക്കുക, ആത്മരോഷങ്ങളും ആകുലതകളും, ഭൂമിരാക്ഷസം, ആരു നീ.
Sarah Joseph (Malayalam: സാറ ജോസഫ്) (born 1946) is a novelist and short story writer in Malayalam. She won the Kendra Sahitya Akademi Award for her novel Aalahayude Penmakkal (Daughters of God the Father). She also received the Vayalar Award for the same novel. Sarah has been at the forefront of the feminist movement in Kerala and is the founder of Manushi – organisation of thinking women. She along with Madhavikutty (Kamala Surayya) is considered leading women storytellers in Malayalam
Another mythological retelling – you might think, but this one is different from the others in the sense that this time round the tale is being told from a person who had a minor role to play when Ramayana is told from Ram’s point of view. Do you remember Angad from Ramayana? Yes well, it is time for us to see things from his point of view.
Anged or Angadan, as he is referred to in this novel, has been an onlooker all his life. When Sugrivan declares the death of Vali, he takes over the thrown for himself only for Vali to return and humiliate him. Still not deterred, Sugrivan approaches Raman to help him win the thrown back resulting in Vali’s death and his final ascension to the throne. Angadan, is used to his family’s way of twisting dharma to suit their own needs and purpose, watches by as the drama unfolds. He wants revenge from the wrong-doer and how does he go about it?
By now we all know that Ramayana is a one sided story, told from the winner’s point of view painting Raman as the ‘hero’ and that a lot of the stories were twisted to show him in the light while at times hiding what is right and true. Not everyone Raman came up against and defeated were villains and nor did Raman always follow the right path. What is astonishing about this book is Angadan’s feelings that perpetually highlights this fact. His observations and conclusions bring forth another point of view to see the same characters and paint them in another light. His sense of right and wrong is highly developed and he sees the injustices done towards the women in the story.
Wonderfully written and translated, this book is a gem that needs to be read by all, especially women.
For a reader who doesn't know about Lord Ram and Sita and Ramayan , this could be just a fiction.But then, for some of us who are acquainted to Ramayanam, the book can provoke your thoughts, your ideology of "Siya Ram". The writing is more about Angadan , a mere character in this epic , but Ms Sarah brings out much more facts around him, his character, his agony in obeying to the orders of his Father's murderer. The book has been split into 3 parts, part 1 was confusing as to what the writer was trying to say, I would leave it to the readers to find out. Part 2 and part 3 were amazing and that is when I got glued to this piece of work. The bitter truth revealed about love, war, woman and honor.
It is always refreshing to read a different interpretation of a story that we have heard so many times while growing up. And I have to say, this book has totally changed my perspective on things. I will never look at Ramayana the same way again. This is a must read for any one who knows Malayalam. I strongly recommend it.
📖- ഊര് കാവൽ ✒️- സാറാ ജോസഫ് 📃-238 💷-330 Genre- നോവൽ Publisher - കറന്റ് ബുക്ക്സ്
ഊര് കാവൽ വായിക്കാനെടുക്കുമ്പോൾ അത് കൈകാര്യം ചെയ്തിരിക്കുന്ന വിഷയത്തെക്കുറിച്ച് യാതൊരു മുൻ വിധിയുമുണ്ടായിരുന്നില്ല,അത് കൊണ്ടു തന്നെ വളരെ മികച്ചൊരു വായനനുഭവമായിരുന്നു സമ്മാനിച്ചത്. എഴുത്തുകാരിയുടെ മുൻ കൃതികൾ നല്കിയ വ്യത്യസ്തമായ വായനനുഭവം അവരുടെ തൂലികയിൽ പിറവികൊണ്ട മറ്റു കൃതികൾ തേടി വായിക്കാൻ എന്നെ പ്രേരിപ്പിച്ച ഒരു ഘടകമാണ്. സാറ ജോസഫിന്റെ കൃതികൾക്ക് അവ അർഹിക്കുന്ന അംഗീകാരം മലയാളി വായനക്കാരിൽ നിന്നു കിട്ടിയിട്ടുണ്ടോ എന്നുള്ളത് ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. പുരുഷന്മാരെ മോശമായും ക്രൂരനായും ചിത്രീകരിച്ചാൽ മാത്രമേ സ്ത്രീപക്ഷ നോവലുകൾ സൃഷ്ടിക്കാൻ കഴിയുള്ളു എന്നു കരുതുന്ന അഭിനവ ഫെമിനിസ്റ്റ് എഴുത്തുകാരികളിൽ നിന്നും വ്യത്യസ്തമായി ഒരു പുരുഷൻ താൻ നേരിട്ട അനീതിക്കെതിരെ അവൻ ഉയർത്തിയ ശബ്ദത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുകയാണ് സാറാജോസഫ് ഊരുകാവലിലൂടെ.
പുരാണങ്ങളും ചരിത്രങ്ങളും നീതിമാന്മാരാക്കി വാഴ്ത്തിയ വീരപുരുഷന്മാരായ നായകന്മാരോട് ചേർന്ന് നില്ക്കാനാണ് മാനവകുലം എന്നും താല്പര്യം കാണിച്ചിട്ടുള്ളത്. എന്നാൽ വിജയത്തിന്റെ തീക്ഷ്ണ പ്രഭയിൽ അവർ പ്രവർത്തിച്ച അനീതിയും അധർമ്മവുമെല്ലാം നിഷ്പ്രഭമായിപ്പോകുമ്പോൾ തോറ്റുപോയവന്റെ അനീതിയുടെ കഥകൾ ലോകത്ത് ചർച്ചാ വിഷയമാവുന്നു എന്നാൽ അവൻ നേരിട്ട അനീതിയെക്കുറിച്ച് ജനം മൗനിയുമാവുന്നു.രാമന്റെ പക്ഷത്തു നിന്നു എഴുതിയ വാല്മീകി രാമായണത്തിനെ ഇഴകീറി പുനരാഖ്യാനം ചെയ്തിരിക്കുകയാണ് എഴുത്തുകാരി. ധർമ്മം പുനസ്ഥാപിക്കാൻ എന്ന പേരിൽ രാമന്റെ പിന്തുണയോടെ സുഗ്രീവൻ നടത്തിയ ബാലി നിഗ്രഹം അധർമ്മമായിരുന്നുവെന്ന് ബാലിയുടെ പുത്രൻ അംഗദൻ ഉറക്കെ വിളിച്ചു പറയുന്നു.തന്റെ പിതാവ് നേരിട്ട അന്യായത്തിന്റെ വേദനയിൽ, അഭിമാനക്ഷതത്തിൽ അവന്റെ ഉള്ളിൽ തിളച്ചുമറിയുന്ന വികാരവിക്ഷോഭങ്ങളുടെ ആകെത്തുകയാണ് 'ഊര് കാവൽ' എന്ന നോവൽ. അധർമ്മിയും ചതിയനുമായ സുഗ്രീവൻ അധികാരത്തിനോടുള്ള അത്യാർത്തിയും സഹോദര ഭാര്യയോടുള്ള അഭിനിവേശവും നിമിത്തം സ്വന്തം സഹോദരനെ ഒറ്റുകൊടുക്കുന്നു. സീതയെ വീണ്ടെടുക്കൽ എന്ന തന്റെ സ്വാർത്ഥമായ താല്പര്യത്തിൽ മാത്രം വ്യാപൃതനായ രാമൻ തനിക്കു ചുറ്റും നടക്കുന്നതും താൻ പ്രവർത്തിക്കുന്ന അധർമ്മങ്ങൾ കാണാതെ പോകുന്നത് ചോദ്യം ചെയ്യുകയാണ് അംഗദൻ.
സീതയെ രാവണനിൽ നിന്നു വീണ്ടെടുക്കാൻ സഹായിക്കാമെന്ന വാഗ്ദാനത്തിനു സുഗ്രീവനു രാമൻ നല്കിയ കൈക്കൂലി മാത്രമാണ് കിഷ്കിന്ധയിലെ രാജ പദവി.തന്റെ സ്വാർത്ഥ താല്പര്യത്തിനായി കിഷ്ക്കിന്ധയിലെ ജനങ്ങലെ ദുരുപയോഗം ചെയ്യുന്ന രാമ-ലക്ഷ്മണന്മാരുടെ ചെയ്തികൾ, സീതാപഹരണത്തിനു ഹേതുവായ ശൂർപ്പണഖയോടുള്ള ലക്ഷ്മണന്റെ പ്രവർത്തി,ജനങ്ങൾക്കു മുൻപിൽ തന്റെ ആത്മാഭിമാനം ഇടിയാതിരിക്കാൻ രാമൻ സ്വപത്നിയായ സീതയെ അഗ്നി പരീക്ഷയ്ക്ക് വിധേയയാക്കുന്നതിലെ അധാർമ്മികത എന്നിവ അംഗദനാൽ ചോദ്യം ചെയ്യപ്പെടുമ്പോൾ മര്യാദ പുരുഷോത്തമനായി ഇതിഹാസം വാഴ്ത്തിയ രാമന്റെ സിംഹാസനത്തിന് പ്രകമ്പനമുണ്ടാവുന്നു.
ചെറിയ അദ്ധ്യായങ്ങളിലായി എഴുതപ്പെട്ടിരിക്കുന്ന നോവലിൽ അംഗദന്റെ ജനനം, അവന്റെ വളർച്ച ഇയയുമായുള്ള സൗഹൃദ നിമിഷങ്ങൾ, മാരുതി, താര, രുമാ, താരൻ, എന്നിവരുമായുള്ള ആത്മബന്ധം എന്നിവ മനോഹരമായി പറഞ്ഞു വെച്ചിരിക്കുന്നു. രാമ സേതു നിർമ്മാണവും അതിന്റെ നിർമ്മിതിക്കായി ചൂഷണം ചെയ്യപ്പെട്ട കിഷ്കിന്ദാ നിവാസികളുടെ വേദനകളും പ്രതിഷേധങ്ങളുമെല്ലാം അംഗദനിലൂടെ നമുക്കനുഭവിച്ചറിയാൻ കഴിയും. ഊര് കാവലിൽ അംഗദനാണ് നായകൻ രാമൻ പ്രതിനായകനും. ചരിത്രത്തിന്റെ കല്ലറകൾ ഒന്നു കൂടി തുറന്നു പുനപരിശോധന നടത്തിയാൽ നമ്മൾ ഇന്ന് കൊണ്ടാടുന്ന കൊട്ടിഘോഷിക്കുന്ന പല ബിംബങ്ങളും ഉടഞ്ഞു പോയേക്കാമെന്ന് ഊര് കാവൽ ഓർമ്മപ്പെടുത്തുകയാണ് നമ്മളെ.
പുസ്തകം എത്ര ഗംഭീരമായിരുന്നാലും നമ്മൾ അത് വായിക്കുന്ന സാഹചര്യം എത്രത്തോളം അതിൻ്റെ ആസ്വാദനത്തെ ബാധിക്കും എന്ന് എന്നെ പഠിപ്പിച്ചത് സാറാ ജോസഫിൻ്റെ 'ഊരുകാവൽ' ആണ്. ഇനി ഞാൻ ഉറങ്ങട്ടെ തന്ന സമാനതകളില്ലാത്ത വായനാനുഭൂതിയുടെ ചുവട് പിടിച്ചാണ് പുരാണങ്ങളുടെ retelling കൃതികൾ അന്വേഷിച്ചിറങ്ങുന്നതും ഊരു കാവൽ കണ്ടെത്തുന്നതും. അന്ന് കുറേ അന്വേഷിച്ചു . കിട്ടിയില്ല.(ഇപ്പോൾ പുതിയ edition ഇറങ്ങിയിട്ടുണ്ട്. Published by Current books). അവസാനം ഒരു ബുക്ക് സ്റ്റോറിൻ്റെ ഷെൽഫിനകത്ത് പൊടി പിടിച്ചിരിക്കുന്ന പഴയ പുസ്തകങ്ങൾക്കിടയിൽ ' ഊരുകാവൽ' ഞാൻ കണ്ടെത്തി. വാങ്ങിച്ചു. വായിച്ചു തുടങ്ങി. മറ്റു പല പ്രശ്നങ്ങളാലും മനസ്സ് ഉഴറുന്ന സമയമായിരുന്നു അത്. എഴുത്തിൻ്റെ മാന്ത്രികതയാൽ മനസ്സ് ശാന്തമാവുകയും ആ അനുഭൂതിയിൽ പ്രശ്നങ്ങളെല്ലാം ഒഴിഞ്ഞു പോയിയെന്നും പറയാൻ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ അതല്ല സംഭവിച്ചത്. മാസങ്ങൾ കഴിഞ്ഞു . കഥയും കഥാപാത്രങ്ങളും ഞാൻ അന്ന് ഉപേക്ഷിച്ച പേജിൽ ഇപ്പോഴും എന്നെ കാത്തിരിക്കുന്നു. പിന്നെ വായിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അസ്വസ്ഥപ്പെടുത്തുന്ന ഓർമകൾ കടന്നുവരികയും എന്നെ അതിൽ നിന്ന് പിന്തിരിപ്പികുകയും ചെയ്യുന്നു. ഇന്ന് എന്തോ പെട്ടെന്ന് ഈ പുസ്തകത്തേപ്��റ്റി ഓർമ വന്നു. തീർത്തിട്ടില്ലെങ്കിലും Review പറയണമെന്ന് തോന്നി.
സാറാ ജോസഫ് ബാലിയുടെ പുത്രനായ അംഗദൻ്റെ കണ്ണുകളിലൂടെ രാമായണത്തെ വിവരിക്കുന്ന ഗംഭീര പുസ്തകമാണ് ഊര് കാവൽ. കാവ്യാത്മകമായ ഭാഷ. വളരെ മാന്ത്രികതയുള്ള അന്തരീക്ഷം. തീർച്ചയായും വായിച്ചിരിക്കേണ്ട കൃതി
This entire review has been hidden because of spoilers.
Most of us might have read the Ramayana and we have seen different interpretations of Ramayana by different writers as well as in different places.Well this is one such piece of art.
How can someone who had killed a king by deception and who had doubted his own wife's chastity and sent her for a fire test be called " Maryathapurushotham " asks Angadhan , son of Bali and prince of Kishkindha who is the protagonist in this novel.
Sarah never misses using her tough words and that might become a problem for a reader to interpret.
Mythology which is already fictional can be fictionalized in any way to bring out the inner stories which we have never heard. Here it's about Kishkindha and it's people who belong to the Monkey clan.
Ram's deceptive character, his obsession about his own personality and the means he uses to get things done (often justified by Dharma) is questioned by Angathan and the people of Kishkindha.
Overall this is always a new experience to every reader given they appreciate artistic liberty and interpretations of religious Book and mythology
ആദികാവ്യത്തിൽ വാല്‌മീകി പറഞ്ഞുവെച്ച മർത്ത്യ കഥയെ ധർമ്മധീരനായ രാമൻ്റെ ചാരെ ചേർന്നു നിന്നുകൊണ്ട് ആധുനികകാലത്തും എഴുത്തുകാർ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാൽ ഈ നോവലിൽ തൻ്റെ പിതാവായ ബാലിയെ വധിച്ച രാമന്റെ ധർമ്മം അധർമ്മമാണെന്നു വിശ്വസിക്കുന്ന അംഗ ദൻ്റെ ഇരുളിനെയാചമിച്ചുകൊണ്ടുള്ള അശാന്ത യാത്രകളാണ്. രാമായണത്തിൽ സ്ത്രീയുടെ മൗന വ്യഥകൾ പുറത്തേക്കു വഴികാണാതെ ഉറവിട ത്തിൽതന്നെ അലിഞ്ഞമരുന്നിടത്ത് അവരുടെ അമ്പുതറഞ്ഞ രസനയായി അംഗദൻ വരുന്നു. ധർമ്മത്തിനുവേണ്ടി ധർമ്മപത്നിയെ അഗ്നിപരീ ക്ഷയിലേക്കു നയിക്കുന്ന രാമൻ്റെ രാജധർമ്മം മനു ഷ്യഹൃദയത്തിൻ്റെ ധർമ്മബോധത്തിനെതിരാ ണെന്ന് അംഗദൻ കാണുന്നു. സമുദ്രത്തിനു നടു വിലെ പാറയിൽ കൊത്തിയ ഏകാകിയുടെ പ്രാക്തനശില്പംപോലെ അംഗദൻ ഈ നോവ ലിൽ ഏകാന്തവിസ്‌മയമായി നിലകൊള്ളുന്നു. അംഗദന്റെ തപിച്ച വിരൽ തൊടുമ്പോൾ ആദി കാവ്യത്തിൻ്റെ പരിചിതമായ താളം എങ്ങനെ പിഴ ക്കുന്നുവെന്ന് ഈ നോവൽ വായിച്ചു മനസ്സി ലാക്കാം. എഴുത്തച്ഛൻ്റെ മലയാളത്തിൽ ഊര് കാവൽ ഒരു പുതുവഴിയാണ്.
പുരാണവുമായി ബന്ധപ്പെട്ട കഥ. ബാലിയുടെ മകൻ അംഗദൻ പറയുന്ന രീതിയിലാണ് കഥ എഴുതിയിരിക്കുന്നത്. ഒരുപക്ഷേ ഇതു വായിക്കുമ്പോൾ രാമനോടും സുഗ്രീവനോടും ഒരു വെറുപ്പ് തോന്നിയേക്കാം. രാമന്റെ സ്വന്തം ആവശ്യത്തിന് വേണ്ടി കിഷ്കിണ്ഡത്തിലെ ജനങ്ങളാണ് നരകയാതന അനുഭവിക്കുന്നത്. ബാലിയെ ചതിച്ചു കൊന്ന് ഭാര്യയായ താരയെ സുഗ്രീവൻ തട്ടിയെടുക്കുന്നു. അംഗദന്റെ കളിക്കൂട്ടുകാരിയായ ഇയയ്ക്കും ഇതിൽ സുപ്രധാന വേഷമുണ്ട്. രാമസേതുവിന്റെ നിർമ്മാണവും യുദ്ധവും അഗ്നിപരീക്ഷയും ഒക്കെ നല്ല വർണിച്ചാണ് എഴുതിയിരിക്കുന്നത്. ക്ഷുഭിതനായ അംഗദൻ രാമനെ കൊല്ലാൻ തീരുമാനിക്കുന്നു. അതിൽ നിന്ന് സീതയാണ് അംഗദനെ തടയുന്നത്.
Good one. I read the English translation which made me want to read the original Malayalam version. The translator's refusal to translate certain malayalam words to English could hamper the potential of this book to reach beyond the Malayali diaspora. Nonetheless, an engaging read for the fans of mythological fiction.
രാമായണത്തിലൂടെ വാല്മീകി പറഞ്ഞു വെച്ച ബാലി-സുഗ്രീവ ഖണ്ഡത്തെ , ധർമ്മ സംസ്ഥാപനത്തിനായുള്ള രാമൻറെ ബാലി-രാവണ നിഗ്രഹങ്ങളുൾപ്പടെയുള്ള ചെയ്തികൾക്കു നേരേ നെഞ്ചും വിരിച്ചു നിന്ന് അവയൊക്കെയും അധർമ്മം ആയിരുന്നുവെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ബാലീസുതനായ അംഗദൻറെ മനസ്സിൻറെ വിങ്ങലുകളും വ്യഥകളും രോഷവും അശാന്തിയുമാണ് "ഊര് കാവൽ".
അധർമ്മത്തിൻറെ മൂർത്തീഭാവമായ സുഗ്രീവൻ സ്വസഹോദരനായ ബാലിയെ,അദ്ദേഹത്തിൻറെ ഭാര്യയോടുള്ള അതിമോഹവും രാജ്യാവകാശത്തോടുള്ള അത്യാർത്തിയും മൂത്ത് ഒറ്റു കൊടുക്കുന്നു. രാവണനിഗ്രഹം എന്ന തൻറെ അവതാരോദ്ദേശം മാത്രം മുന്നിൽ കാണുന്ന രാമൻ സുഗ്രീവൻറെ ഈ വക്രത കാണാതെ പോകുന്നതിലെ അധാർമ്മികത അംഗദൻ പലവുരു ചോദ്യം ചെയ്യുന്നു. ധർമ്മത്തിനു വേണ്ടി തൻറെ പ്രിയപത്നിയെ അഗ്നിപരീക്ഷയിലേക്ക് നയിക്കുന്ന രാമൻറെ ധാർമ്മികതയുടെ മുഖത്തേയ്ക് മനസാ പലവുരു കാറിത്തുപ്പുകയും പത്നിയുടെ മാനത്തേക്കാൾ തൻറെ യശ്ശസ്സിനേറ്റ കളങ്കത്തിനു പ്രാധാന്യം നൽകിയ രാമനെ പുഛിച്ചു തള്ളുകയും ചെയ്യുന്നു അംഗദൻ.
അംഗദൻ രാമായണപ്രകാരം തൃണസമാനൻ ആണെങ്കിൽ , "ഊര് കാവൽ" പ്രകാരം തലയുയർത്തി ഒരു മഹാമേരുവിനെ പോലെ ധർമ്മിഷ്ഠനായ കിഷ്കിന്ദയുടെ യുവരാജാവാണ് . വളരെ ചെറിയ അദ്ധ്യായങ്ങളായി തരം തിരിക്കപ്പെട്ട ഈ നോവൽ അംഗദൻറെയും താരയുടെയും മാരുതിയുടെയും ബാലിയുടെയും സുഗ്രീവൻറെയും അംഗദൻറെ കാമുകിയായ ഇയയുടെയുമൊക്കെ മനോവ്യാപാരങ്ങളിലൂടെയാണ് ഇതൾ വിരിയുന്നത്. വായനക്കാരനെ മോഹിപ്പിച്ച് ഭ്രമിപ്പിച്ച് പുസ്തകം കൈയൊഴിയാനാവാത്ത ഉയരങ്ങളിലെത്തിക്കാനുതകുന്ന ആഖ്യാനവും ലാളിത്യവുമുള്ള മികച്ച കൃതിയാണിത്.
അംഗദൻറെ പല ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടവർക്കു മാത്രമല്ല, വായനക്കാർക്കു പോലും ഉത്തരമുണ്ടാവില്ല എന്നത് ധർമ്മാധർമങ്ങളുടെ നിർവചനം തന്നെ പുനർവിചിന്തനം ചെയ്യുന്നതിലേക്ക് നമ്മെ കൊണ്ടെത്തിക്കും. ചുരുക്കത്തിൽ ആദികാവ്യത്തിൻറെ ധാർമ്മികതയുടെ നേരേ പിടിച്ചിരിക്കുന്ന കണ്ണാടിയാണ് "ഊര് കാവൽ" ,മനസ്സിലെ ബിംബങ്ങൾക്ക് ഒരു പുനർവിചിന്തനം നടത്താനായ്.....
The vigil is the translation of the malayalam classic Oorukaaval. The novel is basically about the battle between Raman and Raavan, but represents the non-heroic version of Raman. A well thought feminist perspective and environmental element adds to its beauty. Yes , its a deviation from the patriarchal Ramayana.
The traditional Ramayana focuses on Raman while Sarah's novel revolves around the son of Vali- Angadan. His emotions, distress, dilemma and conflict of mind have been inculcated in all its prime into this character. Sarah Joseph brings a new meaning to 'heroism' and questions the aspect of dharma carried forward by Raman in several scenarios. Raman's battle is given political supremacy rather than his love for Sita. Excellent flow of words and perfect narrative style.
Favorite lines- " The body decays. This happens in the case of every man and woman. Then, why should people who will also die one day feel sorry for those who are already dead? In this life- which is as transient as a bubble in the water-who should feel sorry for whom?"