സജീഷ് ഗംഗാധരൻ ഉത്തരാഖണ്ഡിലെ ഗർവാൾ പ്രദേശത്തിന്റെ വ്യത്യസ്തമായ ഒരു മുഖമാണ് ഈ പുസ്തകത്തിലൂടെ നമുക്ക് പരിചയപ്പെടുത്തുന്നത്. പല കാലങ്ങളിലെ സഞ്ചാരങ്ങൾക്കിടയിൽ അദ്ദേഹം പോയ ഇടങ്ങളും, പരിചയപ്പെട്ട ആളുകളും, അവർ പറഞ്ഞ കഥകളും ഇരുപത് മനോഹര അധ്യായങ്ങളായി കോറിയിട്ടിരിക്കുകയാണ്.
ഗർവാൾ ഗ്രാമങ്ങളിലെ ജീവിത രീതികളും, അവരുടെ വിശ്വാസങ്ങളും, തീർത്ഥാടന കേന്ദ്രങ്ങളിലെ 'ഹ്യൂമൻ റ്റച്ച്' ഉള്ള അനുഭവങ്ങളും, ഹിമാലയത്തിന്റെ ഭംഗിയും കാലാവസ്ഥയും ഭൂപ്രകൃതിയുമെല്ലാം പച്ചയായ ഈ കുറിപ്പുകളിലൂടെ ജീവൻ വയ്ക്കുന്നു. യാത്രാ വിവരണം എന്ന ഗണത്തിൽ നിന്ന് മാറി നിൽക്കുന്ന പുതുമയുള്ള ഒരു വായനാനുഭവം.