Jump to ratings and reviews
Rate this book

ഉറക്കപ്പിശാച് Urakkappishachu

Rate this book
'ചെലതരം കേൾവികളും കാഴ്ചകളും എല്ലാർക്കുവൊന്നും കാണാൻ പറ്റത്തില്ല. മോളേ, പുസ്തകത്തേലൊക്കെ എഴുതിവെക്കണ അറിവുകളേ ആൾക്കാര് കൈമാറ്റം ചെയ്യത്തൊള്ളൂ. എഴുതിവെക്കാൻ പറ്റാത്ത ചെല അറിവുകളൊണ്ട്. അതൊക്കെ കയ്യിലൊള്ളവര് മറ്റുള്ളവർക്ക് കാണാൻ പറ്റാത്തതൊക്കെ കാണും, കേക്കാൻ പറ്റാത്തതൊക്കെ കേക്കും. പൊറത്തൊരു കുഞ്ഞിനോട് പോലും ഒന്നും പറയത്തുമില്ല. പറഞ്ഞാ തലയ്ക്ക് സുഖവില്ലെന്ന് പറഞ്ഞ് കേക്കണവര് ചിരിക്കും. അവമ്മാരെ കുറ്റം പറയാനും പറ്റത്തില്ല. കണ്ട അണ്ടനും അടകോടനുമൊക്കെ കാണാനോ കേക്കാനോ പറ്റണ കാര്യങ്ങളല്ലല്ലോ അതൊന്നും..'

രതിയോടു വാപ്പൻ പറഞ്ഞ ഈ വാചകങ്ങളിലുണ്ട്,ഉറക്കപ്പിശാചിനുള്ളിലൊളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ താക്കോൽ. പഞ്ചേന്ദ്രിയങ്ങൾക്കു പിടിതരാതെ പ്രകൃതിയിലൊളിച്ചിരിക്കുന്ന അദ്ഭുതങ്ങളെ ഭാവനയുടെ കണ്ണടയിലൂടെ അനാവരണം ചെയ്യുന്ന നോവൽ.

247 pages, Paperback

Published October 31, 2024

Loading...
Loading...

About the author

S.P. Sarath

2 books2 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
50 (40%)
4 stars
62 (50%)
3 stars
12 (9%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 26 of 26 reviews
Profile Image for Sreelekshmi Ramachandran.
342 reviews47 followers
January 8, 2026
എത്ര മനോഹരമായാണ് ഈ വർഷത്തെ എന്റെ വായന ആരംഭിച്ചത്...!
അതിന്റെ എല്ലാ ക്രെഡിറ്റും ഞാൻ ഈ പുസ്തകത്തിനു നൽകുന്നു...
കഥ പറഞ്ഞ് കഥ പറഞ്ഞ് ഏതൊക്കെ ലോകത്തേക്കാണ് എന്റെ മനസ്സിനെ എഴുത്തുകാരൻ കൂട്ടി കൊണ്ട് പോയത്..!

വേമ്പനാട് കായലിനു ചുറ്റുമായി കിടക്കുന്ന കോട്ടയം, ആലപ്പുഴ ജില്ലകളിലെ കായൽനിലങ്ങളിലെ മനുഷ്യരും അവരുടെ ജീവിതവുമാണ് ഈ നോവലിന്റെ പശ്ചാത്തലം..

വാപ്പന് 3 ആൺ മക്കളാണ്... അവരെല്ലാം വിവാഹിതരുമാണ്... ഇളയ മകൻ ഗോപിയും ഭാര്യ രതിയും വാപ്പനൊപ്പം കുടുംബ വീട്ടിൽ താമസിക്കുന്നു..
വാപ്പൻ കുറച്ചു കാലമായി ശരീരം തളർന്നു കിടപ്പിലാണ്...
ആവതില്ലാത്തത് ശരീരത്തിനാണ് എങ്കിലും, വാപ്പാന്റെ നാക്കിന് ഒരു മേലായ്കയുമില്ല.... വാപ്പനിങ്ങനെ കഥകൾ പറഞ്ഞ് കൊണ്ടേയിരിക്കും.. മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടും ബന്ധുക്കളോടുമൊക്കെ കഥ തന്നെ കഥ... അങ്ങനെ ഈ വാപ്പൻ പറയുന്ന പന്ത്രണ്ടു കഥകളിലൂടെയാണ് ‘ഉറക്കപ്പിശാച്’ നമ്മൾ വായനക്കാരുടെ ഉറക്കം കെടുത്തുന്നത്..

നല്ല കഥ പറയാൻ കഴിവ് വേണം... കഥ കേൾക്കുന്നവന്റെ മനസ്സ് പിടിച്ചിരുത്താൻ എളുപ്പമല്ല.... അപ്പോൾ ഇങ്ങനത്തെ കഥകൾ പറയാനും അത് മനോഹരമായി ഒരു പുസ്തകത്തിൽ സന്നിവേശിപ്പിച്ചതും എഴുത്തുകാരന്റെ കഴിവ് തന്നെയല്ലാതെ മറ്റൊന്നുമല്ല..

.
.
.
.
📚Book - ഉറക്കപ്പിശാച്
✒️Writer- എസ്.പി. ശരത്
📜Publisher- മനോരമ ബുക്സ്
Profile Image for Anand.
83 reviews21 followers
January 11, 2026
ഈ വർഷത്തെ ആദ്യവായനയിൽ ഒന്നുതന്നെ ഗംഭീരമായി. നാരായണൻ വാപ്പാൻ പറഞ്ഞ കഥകളിലൂടെ എങ്ങോട്ടൊക്കെയോ കൊണ്ടുപോയി.
Profile Image for Dr. Charu Panicker.
1,264 reviews79 followers
December 29, 2025
വാപ്പന്റെ നിഗൂഢമായ കഥകളിലൂടെ കടന്നുപോകുന്ന പുസ്തകം. പഞ്ചേന്ദ്രിയങ്ങൾക്ക് പിടിതരാതെ പ്രകൃതിയിൽ ഒളിച്ചിരിക്കുന്ന അത്ഭുതങ്ങളെ ഭാവനയുടെ കണ്ണിലൂടെ അനാവരണം ചെയ്യുന്ന നോവൽ. ഉറക്ക പിശാചിനെ പറ്റിയുള്ള വിവരണം ഒക്കെ വളരെ രസകരമായിരുന്നു.
Profile Image for Thushara .
522 reviews105 followers
June 12, 2026
മലയാളം ബുക്ക്സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഈ പുസ്തകം ഈ വർഷത്തെ എന്റെ മികച്ച വായനകളിൽ ഒന്നാമതെത്തിയ കൃതി ആണ്. Stortytel il സുദർശനൻ നായറിന്റെ audiobook അവതരണം കാരണം കൂടി ആണ് ഈ പുസ്തകം എന്റെ favourite- കളിൽ ഒന്നായി തീർന്നത്. കുറച്കാലത്തേക്ക് എന്റെ ഉറക്കം മുടക്കിയ ഒരു ഒന്നൊന്നര item തന്നെ ആയിരുന്നു.

രണ്ടാമത്തെ ഭാഗം ഇതേ narrator അവതരിപ്പിക്കുന്ന audiobook ആയി ഉടനെ തന്നെ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😌🙏🏽
Profile Image for Sreehari Sivadas.
9 reviews1 follower
January 30, 2026
നാരായണൻ വാപ്പന്റെ ഓരോ കഥകളിലൂടെയാണ് നോവൽ പുരോഗമിക്കുന്നത് ഓരോ കഥകളും ഒന്നൊന്ന് മെച്ചം, horror നോവൽ എന്ന് പറഞ്ഞു ആളുകൾ തള്ളിമറിക്കുന്നത് പലതും വായിച്ചപ്പോൾ ഒന്നും തോന്നിയില്ല, പക്ഷേ ഇതു ഞാൻ വിചാരിച്ചതിലും നലതായിരുന്നു. റിവ്യു കൾ ഒന്നും കാണാതെ തന്നെ പോയി വായിച്ചാൽ നന്നായി ആസ്വദിക്കാൻ കഴിയും, പല റിവ്യൂകളിലും പ്രധാനമായ ചില spoiler കൾ കാണാനിടയായി.
Profile Image for Athul C.
140 reviews21 followers
February 12, 2025
സ്വാഭാവികമായി എൻ്റെ വായനയിൽ കടന്നുവരാൻ ഒട്ടും സാധ്യതയില്ലാത്ത ഒരു പുസ്തകമായിരുന്നു ഇത്. അതുൾപ്പെടുത്താൻ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുകയും, ഒടുവിൽ പുസ്തകം കയ്യിലെത്തിച്ച് തരുകയും ചെയ്ത സുഹൃത്ത്, ഉന്തി തള്ളിയാണ് എന്നെ ഈ പുസ്തകത്തിൽ എത്തിച്ചത്. അത്രയും നിർബന്ധിച്ചത് എന്തിനായിരുന്നുവെന്ന് ആദ്യ ചാപ്റ്റർ വായിച്ചുകഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി. പ്രതീക്ഷിച്ചതിലും ഒരുപാട് മുകളിൽ പോയ, ഗംഭീരമായ ഒരു വായനാനുഭവമായിരുന്നു തുടർന്ന് ഉറക്കപ്പിശാച് തന്നത്. സാധിക്കുമെങ്കിൽ എങ്ങനെയെങ്കിലും ഈ കൃതി വായനയിൽ ഉൾപ്പെടുത്തുക, ഈ 'മുത്തശ്ശൻ കഥകൾ' നിങ്ങളെ ഞെട്ടിച്ചിരിക്കും, തീർച്ച!
Profile Image for Amal C S.
21 reviews
April 17, 2026
നാരായണൻ വാപ്പൻ എന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്റെ കഥകളെയും ചുറ്റിപ്പറ്റിയാണ് ഈ നോവൽ വികസിക്കുന്നത്. സാധാരണക്കാർക്ക് കാണാനോ കേൾക്കാനോ കഴിയാത്ത, പുസ്തകങ്ങളിൽ എഴുതിവെക്കാത്ത ചില അറിവുകളെക്കുറിച്ച് വാപ്പൻ രതിയോട് പറയുന്ന വാക്കുകളിലാണ് ഈ നോവലിലെ രഹസ്യങ്ങളുടെ താക്കോലുള്ളത്.
ലളിതമായ ഭാഷയും വേറിട്ട ശൈലിയും വായനയെ കൂടുതൽ ഉദ്വേഗജനകമാക്കുന്നു.
Profile Image for Figin Jose.
207 reviews5 followers
February 23, 2026
Urakkappishachu is a novel that proves Malayalam literature can embrace magical realism and thriller elements with sophistication and cultural rootedness. The book balances thriller tension with emotional depth family bonds, loss, curiosity, and the terror of the unknown. Horror arises organically from the ordinary, making it relatable yet chilling.
Profile Image for Yamini.
42 reviews13 followers
May 11, 2026
ഈ അടുത്ത് വായിച്ചതിൽ ഏറ്റവും ഗംഭീരം പുസ്തകം.ഹൊറർ ശ്രേണിയിൽ മലയാളത്തിൽ അടുത്ത കാലത്ത് ഇങ്ങനെ ഒരു പുസ്തകം ഇറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്. അത്രക്കും ഡീറ്റൈലിംഗും ജെർക് (jerk) ഹോർറോർ അല്ലാതെ നമ്മളെ ചിന്തിപ്പിക്കുന്ന രീതിയിൽ ഉള്ള ഒരു നോവൽ. എസ് പി ശരത് എന്ന യുവ മാധ്യമപ്രവർത്തകൻ ഞെട്ടിച്ചു.
Profile Image for Ashikha N.
26 reviews
April 22, 2026
If you’re into regional lores that deal with the supernatural and enjoy the larger than life elements that feel both tameable and mysterious, the book won’t disappoint. I love how rooted it is.
Profile Image for Krishnakumar Muraleedharan.
Author 4 books16 followers
June 10, 2025
നാരായണൻ വാപ്പൻ ചുമ്മാ കിടന്നു തള്ളുന്നതല്ല, മുണ്ടാറിലും പരിസരങ്ങളിലും സംഭവിച്ചവ തന്നെയാണ് ഈ കഥകൾ - ഒരെണ്ണം സംഭവിക്കാനിരുന്നതും. പലതും പേടിപ്പിക്കുന്നവ. നാരായണൻ പറയുന്ന കഥകളേക്കാളും വിചിത്രമാണ് നാരായണൻ്റെ സ്വന്തം കഥയെന്ന് പോകെപ്പോകെ മനസ്സിലാകും.
3 reviews2 followers
November 6, 2025
'അതേയ്, ഈ കഥകൾക്കൊരു കുഴപ്പമുണ്ട്. എന്താത്? ഇതൊക്കെക്കേട്ട് തലേക്കേറ്റിയാൽ പിന്നെ ഇറക്കിവിടാൻ പാടാ. അതു കേട്ടുനോക്കിയാലല്ലേ അറിയാൻ പറ്റൂ. ഒന്നു കേട്ടുനോക്കിയതിന്റെ അനുഭവമോർത്ത് പറഞ്ഞതാ. അത്രയ്ക്ക് ഭയങ്കരനാണോ ഈ കഥപറച്ചിലുകാരൻ? പറയുന്നവൻ പീറയാ. കട്ടിലേന്ന് എണീക്കാത്തവൻ. പക്ഷേ, അവൻ പറയുന്ന കഥകൾ. ലേശം , പ്രശ്‌നമാ’

കട്ടിലിൽ കിടക്കുന്ന നാരായണൻ വാപ്പൻ പറയുന്ന കഥകളിലൂടെ വികസിക്കുന്ന നോവൽ. കഥകളുടെ ചുഴിയിലേക്ക് വായനക്കാരനെ പിടിച്ചിടുന്ന ആഖ്യാനം. വ്യത്യസ്ത പ്രമേയവും വയനാനുഭവവും സമ്മാനിക്കുന്ന നോവൽ. ഒരു ഞെട്ടലിലൂടെയും രണ്ടാം ഭാഗം ഉടനെ ഇറങ്ങണം എന്നൊരു തോന്നലിലൂടെയും മാത്രമേ ഈ നോവൽ നമുക്ക് അവസാനിപ്പിക്കാൻ കഴിയൂ. ഉറക്കം കെടുത്താൻ കെല്പുള്ളൊരു ഉറക്കപ്പിശാച്!!
Profile Image for Daisy George.
129 reviews2 followers
June 18, 2026
പ്രിയപ്പെട്ട എഴുത്തുകാരാ ഞാൻ താങ്കളുടെ ആരാധികയായി  മാറിയിരിക്കുന്നു.
ഈ കഥകൾ തീരാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി... രണ്ടാം ഭാഗമായി വന്ന ‘വരത്തുപോക്ക്’  ഇരട്ടി സന്തോഷമാണ്. അത് വായിച്ചു തീരാതെ ഇനി മറ്റൊരു book എടുക്കാൻ കഴിയില്ല.

Readers, കഥകളെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞ് നിങ്ങൾ അനുഭവിച്ചറിയാൻ പോവുന്ന സുഖം കളയാനാഗ്രഹിക്കുന്നില്ല. ഞാനോർക്കാരുന്നു, നാട്ടിലെ atmosphere ൽ ഈ പുസ്തകം വായിക്കുന്ന feel.😄.
ഇരുട്ടുള്ള രാത്രിയിൽ, ജനാലയൊക്കെ തുറന്നിട്ട്‌, മഴയുടെ ശബ്ദവും കേട്ട്
വാപ്പൻ പറയുന്ന ഈ കഥകൾ കേട്ടാലുണ്ടല്ലോ... 🥵🤒
എന്തൊരു രസായിരിക്കും... 👹
വായിക്കാത്തവർ ഉടനെ വായിക്കൂ.
Must Read -Must Read - Must Read💫
12 reviews2 followers
December 29, 2025
3.5/5 highly recommended book.

വായിക്കാത്തവർക്ക് വേണ്ടി - വേണമെങ്കിൽ ഈ ബുക്ക് Person of interest series പോലെയാണ് എന്നു പറയാം. ഒരു അപ്പാപ്പൻ കഥകൾ പറയുവാണ്. ഓരോ കഥകളും ഓരോ ചെറിയ episode പോലെ. ചിലതൊക്കെ ഭയപ്പെടുത്തുന്ന കിടിലൻ കഥകളാണ്. എന്നാൽ അതിൻ്റെയൊപ്പം തന്നെ main thread um develop ആയി varum. Njaan മലയാളത്തിൽ ഇതുവരെ കാണാത്ത ടൈപ്പ് ഒരു സൃഷ്ടി. വളരെ ഫ്രഷ് ഒരു അനുഭവം. പക്ഷേ എന്നിരുന്നാലും അദ്ധ്യായം 15 മുതൽ അവസാനം വരെ അതുവരെ കൊണ്ടുവന്നിരുന്ന quality angu drop aayi, aa ഫ്ലോ അങ്ങ് പോയി. ഇല്ലെങ്കിൽ 4 or 4.5/5 കൊടുത്തേനെ. അമ്മാതിരി nice book.
Profile Image for GirlyS Sabin.
10 reviews
April 6, 2026
വായനക്കാരനെ ആദ്യ പേജിൽ നിന്ന് തന്നെ പിടിച്ചിരുത്തുന്ന രചനാശൈലി ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്. കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളും ജീവിതത്തിലെ അനിശ്ചിതത്വങ്ങളും വളരെ യാഥാർത്ഥ്യത്തോടെ എഴുത്തുകാരൻ അവതരിപ്പിക്കുന്നു.

കഥ മുന്നോട്ട് പോകുമ്പോൾ, ഓരോ സംഭവവും വായനക്കാരന്റെ മനസിൽ ഒരു ഭാരമായി കിടക്കുന്നതുപോലെ തോന്നും.
ഭാഷ ലളിതമായതും അതേസമയം ശക്തവുമാണ്. ചില ഭാഗങ്ങൾ വളരെ കഠിനമായ വികാരങ്ങൾ ഉണർത്തുന്നവയാണ്, അതുകൊണ്ട് പുസ്തകം വായിച്ചുകഴിഞ്ഞാലും അതിന്റെ സ്വാധീനം മനസ്സിൽ നീണ്ടുനിൽക്കും.
Profile Image for Sveta Jkr ✨.
42 reviews4 followers
February 28, 2026
അധികമാരും പറയാത്ത.. അധികമാരും കേൾക്കാത്ത..
എന്തോരം കഥകൾ ആണ് വാപ്പന്റെ കയ്യിൽ ..! അവ എല്ലാം എത്ര മനോഹരമായാണ് വാപ്പൻ നമുക്കും പറഞ്ഞ് തന്നത്..
പക്ഷേ..ആരും പറയാത്ത.. ആരും കേൾക്കാത്ത കഥകളുമായി വാപ്പന്റെ കഥ ഇനിയും തുടരും എന്നതിൽ സന്തോഷിക്കണോ അതോ ആകുലപ്പെടണോ എന്ന് എനിക്ക് തീരുമാനിക്കാൻ ആവുന്നില്ല ..
ഒന്ന് മാത്രം അറിയാം .. കഥ പറയുന്നത് വാപ്പൻ ആണോ..? എപ്പോഴായാലും ഞാൻ കാത് കൂർപ്പിച്ചിരിക്കും..
6 reviews
March 1, 2025
Intriguing story. Average storytelling. The in-between stories are scattered and unrelated, so sometimes we wonder about the central theme or the purpose of the story. Not for literary enthusiasts, but for mystery story lovers.
Profile Image for Sarath Dileep.
9 reviews
October 13, 2025
നാരായണൻ ഉറങ്ങിയാലേ ഇപ്പോഴും മറ്റവന് എഴുന്നേൽക്കാൻ കഴിയുന്നുള്ളൂ.ആ സാധ്യതയാണ് ഇനിയുള്ള കാലം നമ്മുടെ ആയുധം.ഇനി നാരായണൻ ഉറങ്ങാൻ പാടില്ല.എന്നുവച്ചാൽ ജീവിതകാലം മുഴുവൻ നാരായണൻ ഇനി ഉറങ്ങുന്നില്ല!

ഉറക്കപ്പിശാച്(എസ് പി ശരത്)

കാത്തിരിക്കുന്നു.....നവംബർ 2025 ൽ ഇറങ്ങുന്ന രണ്ടാം ഭാഗത്തിനായി. 😵
This entire review has been hidden because of spoilers.
Profile Image for Neyvedya Venugopal.
18 reviews1 follower
May 19, 2026
For somebody who extensively reads thrillers and assumed this is all there is to this genre, I was pleasantly surprised by how this book was written. Special honorable mention to the audiobook narrator Sudarshan Nair AS, made the book 10x better.
8 reviews2 followers
February 16, 2025
കഥകളുടെ വിസ്മയ ലോകം... ഒന്നാന്തരം വായനാനുഭവം.
Profile Image for Sreelakshmi R.
6 reviews
January 12, 2026
Quietly terrifying. The book never explains itself, and the ending offers no comfort—only unease. It feels like waking from a bad dream and realizing the feeling hasn’t faded.
Profile Image for Ajay Varma.
160 reviews7 followers
February 7, 2026
ഈ അടുത്ത് വായിച്ച ഏറ്റവും മികച്ച നോവൽ. വാപ്പന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു.
2 reviews
April 27, 2026
അവസാനം എഴുന്നേറ്റ ആൾക്ക് പറയാനുള്ള കഥകൾ എന്താവും...? വാപ്പൻ പറയാതെ ബാക്കിവച്ച കഥകൾ എന്താവും....Great reading experience....
This entire review has been hidden because of spoilers.
Profile Image for Sai Swaroop.
11 reviews
May 4, 2026
വായിക്കാൻ കിടിലൻ ആണ്... നല്ല രസത്തിൽ വായിച്ചു പോകാം.. പക്ഷെ കൊറേ ഉത്തരങ്ങൾ കിട്ടാൻ ഉള്ളത് പോലെ ഒരു തോന്നൽ
64 reviews5 followers
March 3, 2026
പുസ്തകത്തിൻ്റെ പേരാണ് എന്നെ ഇത് വായിക്കാൻ പ്രേരിപ്പിച്ചത്. വായിച്ചു തുടങ്ങിയപ്പോൾ തീരുമാനം തെറ്റിയില്ലെന്ന് മനസ്സിലായി. തളർന്ന് കിടക്കുന്ന നാരായണൻ വാപ്പൻ ആണ് ഇതിലെ കേന്ദ്ര കഥാപാത്രം. തൻ്റെ മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടും വാപ്പൻ കുറേ കഥകൾ പറയും. ചില കഥകൾ നടന്നതാണ്. ചിലത് നടക്കാൻ പോകുന്നതും. പതുക്കെ, വാപ്പൻ്റെ കഥകൾ കേൾവിക്കാർ വിശ്വസിച്ച് തുടങ്ങും. കഥയെ പേടിച്ചു തുടങ്ങും. അതിലും പേടിക്കേണ്ടതാണ് വാപ്പൻ്റെ കഥയെന്നും മനസ്സിലാക്കി തുടങ്ങും!
Displaying 1 - 26 of 26 reviews