Jump to ratings and reviews
Rate this book

Virus | വൈറസ്

Rate this book
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി. കൊറോണ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ സാൻഗ്രിയേൽ ഹോസ്പിറ്റലിന്റെ പിന്നാമ്പുറരഹസ്യങ്ങൾ അന്വേഷിക്കുന്ന കൃതി. ഇസയെന്ന നഴ്സിന്റെ പൊരുതലും പ്രതിരോധവും ആതുര സേവനത്തിന്റെ മാസ്ക് ധരിച്ച് നടത്തുന്ന കുടിലതകളും ഒരു കുറ്റാന്വേഷണ കൃതിയിലെന്ന പോലെ ചുരുൾ നിവരുന്നു. മനുഷ്യൻ വൈറസിനെക്കാൾ അപകടകാരിയാണെന്ന സത്യാനന്തരകാല യാഥാർത്ഥ്യത്തിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട് ഈ കൃതി.

320 pages, Paperback

Published January 28, 2025

Loading...
Loading...

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
1 (16%)
3 stars
2 (33%)
2 stars
2 (33%)
1 star
1 (16%)
Displaying 1 - 3 of 3 reviews
Profile Image for Dr. Charu Panicker.
1,290 reviews90 followers
September 3, 2026

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരു വൈറസ് ബാധയെയും അതിനെ ചുറ്റിപ്പറ്റിയുള്ള മെഡിക്കൽ രംഗത്തെയും അവതരിപ്പിക്കുന്ന പുസ്തകമാണ് ഐശ്വര്യ കമലയുടെ വൈറസ്. കോവിഡ് കാലത്ത് നമ്മൾ നേരിട്ട ഭയവും ആശങ്കകളും, മെഡിക്കൽ മേഖലയിലെ വെല്ലുവിളികളും പുസ്തകം മുന്നോട്ടുവയ്ക്കുന്നു.
എന്നാൽ പുസ്തകം വായിച്ചുതീരുമ്പോൾ വലിയൊരു ആസ്വാദനം ലഭിച്ചതായി തോന്നിയില്ല. വൈറസിനേക്കാൾ ഭയപ്പെടുത്തുന്നത് പലപ്പോഴും മനുഷ്യരുടെ സ്വാർത്ഥതയും തീരുമാനങ്ങളും ഇടപെടലുകളുമാണ് എന്ന ആശയം പുസ്തകം പറയുന്നുണ്ട്. ആശയം പ്രസക്തമാണെങ്കിലും, അവതരണത്തിൽ കൂടുതൽ രസവും ആകർഷണവും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
ആശയം നല്ലത്, പക്ഷേ വായനാനുഭവം അത്ര മികച്ചതായി തോന്നിയില്ല

©Dr. Charu Panicker
Profile Image for Anand.
83 reviews23 followers
February 16, 2025
കഥാകാരിയുടെ ഒരു യാത്രയ്ക്കിടയിൽ പരിചയപ്പെടുന്ന പെൺകുട്ടി വിവരിച്ച അനുഭവങ്ങളിൽ നിന്ന് എഴുതിയ കഥ. കോർപ്പറേറ്റ് ഹോസ്പിറ്റലുകളുടെയും മരുന്ന് കമ്പനികളുടെയും വാണിജ്യതാല്പര്യങ്ങളെ മുൻനിർത്തിയുള്ള കഥ ഇസ എന്ന നഴ്‌സിന്റെ ജീവിതത്തിലൂടെ പറയുന്നു. ഒരു ആവറേജ് സ്റ്റോറി തന്നെ ആണ്. കോവിഡും ആ സമയത്തു ഒരു ആശുപത്രിയിൽ എന്തൊക്കെ അതുമായി ബന്ധപ്പെട്ടു നടക്കുന്ന മെഡിക്കൽ കാര്യങ്ങളെല്ലാം വിശദമായി തന്നെ പറയുന്നു.
Profile Image for Vishnu N.
40 reviews1 follower
July 28, 2026
ആതുരസേവന രംഗത്തെ ചൂഷണങ്ങളെ കുറിച്ചും, നഴ്സിംഗ് സമൂഹം അനുഭവിക്കുന്ന കഷ്ടപാടുകളും ചൂഷണങ്ങളും വൈകാരികമായി വരച് കാട്ടുന്ന ഒരു നോവൽ...
കൊറോണ കാലത്തിന്റെ വ്യക്തമായ ഓർമപ്പെടുത്തൽ കൂടിയായിരുന്നു വൈറസ്...
മനുഷ്യനെ ബാധിക്കുന്ന യഥാർത്ഥ വൈറസ് മനുഷ്യൻ തന്നെ ആണ് എന്ന് അടയാളപ്പെടുത്തുന്നതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുകയാണ്
Displaying 1 - 3 of 3 reviews