കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ ഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്‍വ്വതനിരകളിലൂടെ പര്‍വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം. സമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ ഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍ പടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ വായനാനുഭവമാണ്. -സക്കറിയ
ഇന്ത്യന്‍ റെയിന്‍ബോയിലൂടെ ശ്രദ്ധേയയായ സോണിയാ ചെറിയാന്റെ ആദ്യ നോവല്‍.
ഗോപു, അവളുടെ ഹെലികോപ്റ്റർ പൈലറ്റായ അച്ഛനെ അന്വേഷിച്ചു പോവുകയാണ് ഈ നോവലിൽ. പട്ടാളത്തിലെ ഡോക്ടറായ അവൾ സാഹസികമായ മാർഗങ്ങളിലൂടെ സുഹൃത്തിൻ്റെ സഹായത്തോടെ ടിബറ്റൻ പർവ്വതനിരയും ജനജീവിതം കണ്ടുകൊണ്ട് നടത്തുന്ന യാത്ര.
ഈ ബുക്കിൽ കഥാകാരി വായനക്കാരെ ഒരു മൗന്റെനീരിന്റെ കൂടെ നടത്തും. നിങ്ങളും ഒരു യാത്രക്ക് പോകുവാൻ തയ്യാറായിക്കോളു. ഒരു വ്യത്യസ്തമായ അനുഭവം ആയിരിക്കും ഇത്. മഞ്ഞു മലകൾ കയറാനും ഇറങ്ങാനും ഒരുങ്ങിയിരുന്നോളു.
ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, ഏറ്റവും കൂടുതൽ ഇംഗ്ലീഷ് വാക്കുകളും വാക്യങ്ങളും ഉള്ള ഒരു മലയാളം നോവൽ ആണ് ഇത് (ഞാൻ വായിച്ചതു വച്ചാണ് പറഞ്ഞത്), അതും നോവലിന്റെ പേര് പോലും ഇംഗ്ലീഷിൽ ആണ് - സ്‌നോ ലോട്ടസ്.
സോണിയ ചെറിയാന്റെ ആദ്യത്തെ നോവൽ ആണ് ഇത്, എന്തായാലും ഞാൻ ഇതിനു ഒരു 4.25 സ്ഥാനക്രമം കൊടുക്കുന്നു.
‘‘ഗോപാ എന്തിനാണ് കിളികൾ പാടുന്നത് എന്നു നിനക്കറിയാമോ? താനിപ്പോഴും ജീവനോടെയുണ്ട് എന്ന് ഇണയോട് പറയുകയാണ് അവ! അറിയിക്കുകയാണ്. ജീവനോടുണ്ടെന്ന് ഒന്നറിയിക്കാൻ എന്തെങ്കിലും ഒന്ന്, കൊഴിച്ചിട്ട ഒരു തൂവൽ, ഒരു കിളിപ്പാട്ട്... ഒരു കിളിപോലും ഇണയോട് കാണിക്കുന്ന കരുണ നിന്റെ അച്ഛൻ കാണിച്ചിട്ടില്ലല്ലോ.’’ സോണിയ ചെറിയാൻ എഴുതിയ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “സ്നോ ലോട്ടസ്” എന്ന നോവലിലെ ഗോപയുടെ അമ്മയുടെ വാക്കുകളാണിവ. ഇന്ത്യൻ ആർമിയിലെ പൈലറ്റ് ആയിരുന്നു മേജർ മുകുന്ദ്. അപ്രതീക്ഷിതമായി മഞ്ഞുമലകൾക്കിടയിൽ കാണാതാവുന്ന മേജർ മുകുന്ദ് മരണപ്പെട്ടതാവാം എന്ന് പ്രതിരോധ മന്ത്രാലയവും വിധിയെഴുതുമ്പോൾ ആ വിധിയെഴുതലിൽ കീഴ്പ്പെടാതെ അച്ഛനെ തിരഞ്ഞ് കണ്ടെത്തുവാൻ പട്ടാളവേഷമണിയുന്ന മകൾ ഗോപ. അവളുടെ യാത്രയുടെയും അന്വേഷണത്തിന്റെയും കഥയാണ് “സ്നോ ലോട്ടസ്.” ക്യാപ്റ്റൻ ഗോപാ മുകുന്ദൻ മിലിട്ടറി ഹോസ്പിറ്റലിലെ ഡോക്ടറായി പ്രവേശിക്കുമ്പോൾ അവളുടെ ഹൃദയത്തെ ഭരിച്ചിരുന്ന ഒറ്റ ലക്ഷ്യം. തന്റെ അച്ഛനെ കണ്ടെത്തുക. ഈ നോവൽ ആയൊരു അന്വേഷണമാണ്. ഈ നോവലിൽ ഗോപ പറയുന്നുണ്ട്, ഒറ്റ ഒരു കാര്യത്തിനാണ് ഞാൻ മിലിറ്ററി വേഷം അണിഞ്ഞത്; ഇരുപതുകൊല്ലംമുമ്പേ ഈ മഞ്ഞുമലകളിൽ ഹെലികോപ്റ്റർ തകർന്നുവീണ് കാണാതായ എന്റെ അച്ഛനെ കണ്ടുപിടിക്കാൻ. അവളുടെ നിശ്ചയദാർഢ്യമാണ് ഈ നോവലിനെ മുന്നോട്ട് നയിക്കുന്നത്. ഗോപയുടെ യാത്രക്ക് സഹയാത്രികനായതോ ദാവ എന്ന ഒരു ബുദ്ധ സന്യാസിയും. അവരുടെ അന്വേഷണവും, യാത്രയും, സാഹസികതയും, പ്രണയവും എല്ലാമാണ് ഈ ഗ്രന്ഥം. കാലാതീതമായി ടിബറ്റ് നേരിട്ട അധിനിവേശത്തിന്റെ ഭീകരത കൂടെ ഈ നോവൽ അടയാളപ്പെടുത്തുന്നുണ്ട്. ‘‘ഈ സങ്കടം നിനക്കു മനസ്സിലാവുമോ, അറിയില്ല. കാൽക്കീഴിൽ ഭൂമിയില്ലാത്തവന്റെ സങ്കടം? അതനുഭവിച്ചവർക്കു മാത്രമേ മനസ്സിലാവൂ. വേരറുക്കപ്പെട്ടവരുടെ സങ്കടം നാടുള്ളവർക്ക് എങ്ങനെ തിരിയാൻ? അത് അമ്മയുള്ളവരോട് അമ്മയില്ലാത്തവരുടെ സങ്കടം പറയുന്നപോലെയാണ്.’ ദാവ എന്ന ബുദ്ധ സന്യാസിയുടെ ഈ വാക്കുകൾ വായനകാരന് ഈറനനിഞ്ഞ കണ്ണുകളോടല്ലാതെ വായിച്ചവസാനിപ്പിക്കുവാൻ സാധിക്കില്ല. അസാധാരണമായ വായനാനുഭവം സമ്മാനിച്ച നല്ലൊരു നോവൽ.
ലഫ്റ്റനൻ്റ് കേണൽ ഡോ സോണിയ ചെറിയാൻ എഴുതിയ ഒരു മാസ്റ്റർ പീസ്
one of the best I have read if not the best
ആർമിയിൽ ചോപ്പർ പൈലറ്റ് ആയിരുന്ന അച്ചനെ (മേജർ മുകുന്ദൻ) ഹിമാലയ മലകളിൽ വെച്ച് ഒരു ചോപ്പർ അപകടത്തിൽ കാണാതായതിനെ തുടർന്ന് ജീവിതത്തിൻ്റെ സന്തോഷം നഷ്ടപ്പെട്ട ഗോപയുടെ കഥ കാണാതായ അച്ഛനെ കണ്ട് പിടിക്കാൻ വേണ്ടി ആർമിയിൽ കേറി അച്ഛൻ ജോലി ചെയ്ത അതേ റേഞ്ചിൽ ജോലിക്ക് കയറിയ ഡോക്ടർ ഗോപയുടെ കഥ.
അവിടെ വച്ച് അച്ചനു വേണ്ടിയുള്ള അന്വേഷണങ്ങളിൽ പരിചയപ്പെടുന്ന റിംബോചെ ആയ ദാവ എന്ന ബുദ്ധ സന്യാസിയെ പരിചയപ്പെടുന്നതും അവർ തമ്മിൽ അടുക്കുന്നതും പിന്നീട് അച്ഛൻ ഉണ്ടെന്ന് വിചാരിക്കുന്ന ടിബറ്റിലെ ഷംബോല എന്ന മിഥിക്കൽ സ്ഥലത്തേക്കുള്ള അവരുടെ യാത്രയും ഇതിവൃത്തമാക്കിയ രചന.
ഇതിൽ ലോക സമാധാനത്തിന് വേണ്ടി ജീവിച്ചിരുന്ന, ആരെയും ആക്രമിക്കാത്തവരെ ആരും ആക്രമിക്കില്ല എന്ന് വിചാരിച്ചു സ്വന്തമായി ഒരു പ്രതിരോധ സൈന്യം പോലും ഇല്ലാതിരുന്ന ടിബറ്റ് എന്ന ബുദ്ധിസ്റ്റ് രാജ്യത്തിൻ്റെയും ചൈനയുടെ കടന്നു കയറ്റത്തിലൂടെ സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്ത കൊറെ അധികം മനുഷ്യ ജീവനുകളുടെ കഥകളും പറയുന്നു ഒരിക്കൽകൂടി പിറന്ന നാട്ടിൽ എത്താനും പഴയ പോലെ ജീവിക്കാനും ആഗ്രഹിക്കുന്ന കൊറെ മനുഷ്യജീവനുകളുടെ കഥാ..
സോണിയ ചെറിയാൻ്റെ എഴുത്തിനെ കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ ലഭിക്കുന്നില്ല വളരെ ആഴത്തിൽ പഠിച്ചു തയ്യാറാക്കിയ പുസ്തകം.
This entire review has been hidden because of spoilers.
കോവിലനും നന്തനാരും പാറപ്പുറവും മലയാളത്തിൽ തികച്ചും വ്യത്യസ്തമായ പട്ടാള സാഹിത്യകാരന്മാരായിരുന്നു. ആഗണത്തിൽ ഒരു പെണ്ണഴുത്താണ് സോണിയ ചെറിയാൻ്റെ ഏറെ പ്രശസ്തമായ സ്നോ ലോട്ടസ് എന്ന ഈ നോവൽ ' മലമടക്കുകളിൽ ചോപ്പർ വീണ് അപ്രത്യക്ഷനായ കേണൽ മുകുന്ദനെ അന്വേഷിച്ച് അയാളുടെ മകൾ ഗോപാ മുകുന്ദിൻ്റെ യാത്രയാണീ നോവൽ ' അതോടൊപ്പം ഗോപയും തിബറ്റൻ അഭയാർത്ഥിയുവാവുമായുള്ള പ്രണയത്തിൻ്റെ കഥയുമാണ്. അതിനെല്ലാമുപരി നാടു നഷ്ടപ്പെട്ട ടിബറ്റൻ അഭയാർത്ഥികളുടെ കഥയാണിനോവൽ.അങ്ങിനെ പലതലങ്ങളിൽ വായിക്കപ്പെടാവുന്ന കൃതി. ആദ്യവസാനം ആകാംക്ഷാഭരിതമായ അന്തരീക്ഷം നിലനിർത്തുമ്പോഴും അവസാനമെത്തുമ്പോഴേക്കും നോവൽ അവസാനിപ്പിക്കാൻ തിടുക്കം കൂട്ടുന്നു എന്നു തോന്നി.
ശരിയാണ്, ഞാൻ ഇതുവരെ ആകെ വായിച്ച പുസ്തകങ്ങളുടെ എണ്ണം നോക്കിയാൽ 15 ഇന്റെ ഉള്ളിലെ വരൂ. എന്നാലും, എന്റെ വായന സമയത്ത് മനസ്സിൽ ഇത്ര പ്രിയത്തോടെ തങ്ങി നിന്ന ഒരു വയനാനുഭവം ഉണ്ടായിട്ടില്ല.