ഇരുവശങ്ങളിലും തുമ്പിക്കൈ ഉയർത്തിനിൽക്കുന്ന രണ്ടു കൊമ്പനാനകളും ചുവട്ടിലായി 'ധർമ്മോസ്മത് കുലദൈവതം' എന്ന ആപ്തവാക്യവും ആലേഖനം ചെയ്ത ശംഖുമുദ്ര തിരുവിതാംകൂറിന്റെ ഔദ്യോഗിക ചിഹ്നമാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ മറ്റു പ്രമുഖ നാട്ടുരാജ്യങ്ങളെപ്പോലെ പുരോഗതിയും സ്വയംപര്യാപ്തതയും കൈവരിക്കണമെന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പ് ആഗ്രഹിച്ചിരുന്ന രാജ്യമായിരുന്നു തിരുവിതാംകൂർ. തിരുവിതാംകൂറിലെ രാജഭരണത്തിന്റെ അന്ത്യവും ആ രാജ്യത്തിന്റെ തിരോധാനവും ഈ കൃതിയിൽ വിശദീകരിക്കുന്നു.
'ശംഖിന്റെ നാട്' എന്നറിയപ്പെട്ട തിരുവിതാംകൂറിന്റെ തിരോധാനത്തിന്റെ ചരിത്രം