Jump to ratings and reviews
Rate this book

മുത്തപ്പൻ [Muthappan]

Rate this book
വടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവൽ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി തദ്ദേശീയമായി പ്രചരിക്കുന്ന മുത്തപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യത്തിന് പുതിയ ഭാഷയും ഊർജ്ജവും നൽകുകയാണ് അഖിൽ. അധികാരപോരാട്ടങ്ങളും പ്രണയവും പകയും നിറഞ്ഞ പുരാവൃത്തനോവൽ.

240 pages, Paperback

Published October 1, 2024

Loading...
Loading...

About the author

Akhil K

4 books3 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
6 (23%)
4 stars
9 (34%)
3 stars
10 (38%)
2 stars
1 (3%)
1 star
0 (0%)
Displaying 1 - 11 of 11 reviews
Profile Image for Athul C.
139 reviews21 followers
March 2, 2025
ഗംഭീര Potential ഉള്ളൊരു ത്രെഡ് ആയിരുന്നു, പക്ഷെ ഭാഷാപരമായോ, ആഖ്യാനപരമായോ അതിനോട് നീതി പുലർത്തിയതായി തോന്നിയില്ല. അടുത്തിടെ വന്ന similar work ആയ അല്ലോഹലൻ Personally അത്ര തൃപ്തി തന്ന ഒന്നല്ലെങ്കിലും, അക്കാര്യത്തിൽ ഈ നോവലിനേക്കാൾ മികവ് പുലർത്തിയതായി തോന്നി.
Profile Image for Deepak K.
378 reviews
July 29, 2025
മക്കളില്ലാതെ വിഷമിച്ച അടിയുറച്ച ശിവഭക്തയായ പാടിക്കുറ്റിയമ്മയ്ക്കും മന്നനാർ രാജാവിനും ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് പറശ്ശിനിക്കടവ് മുത്തപ്പൻ എന്ന പേരിൽ അറിയപ്പെട്ടതെന്ന് കഥ. മുത്തപ്പന്റെ ലെജൻഡ് അറിയാത്തൊരാളാണ് ഞാൻ, അത് കൊണ്ട് തന്നെ കഥാനുഭവം പുതിയതായിരുന്നു.

കഥ തുടങ്ങുന്നത് സൈനാധിപ ഉമയുടെ കല്യാണച്ചടങ്ങിൽ നിന്നാണ്. കല്യാണ ചടങ്ങു പകുതിയിൽ അവസാനിപ്പിച്ച് ഒരു missionനു പുറപ്പെടുകയാണ് ഉമ. ആ യാത്രയിൽ തൊട്ടുകൂടാത്തവരിൽ നിന്നും രാജാവായ മന്ദനാരെ കുറിച്ചുള്ള കഥ വെളിവാകുന്നു. പരമേശ്വരി എന്ന രാജകുമാരിയുടെ ജീവൻ രെക്ഷിക്കാൻ ഒരു താഴ്ന്ന ജാതിക്കാരൻ തൊട്ടതുകൊണ്ടു അവർക്കു ഭ്രഷ്ട് കെൽപ്പിക്കപ്പെടുന്നു. വനവാസം ചെയ്യുന്ന അവർ, പടികുറ്റി എന്ന തോഴിയുമായി ഒരു പട തന്നെ ഒരുക്കുന്നു. ആ ചുറ്റുപാടിൽ നിന്നാണ് മുത്തപ്പന്റെ legend തുടങ്ങുന്നത്.

ഉദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങൾ അധികമില്ലെന്നുള്ളതാണ് ഒരു പോരായ്മയായി തോന്നിയത്. ഒരു origin story എന്ന നിലയ്ക്ക് വായിക്കാവുന്ന കഥ
Profile Image for Femi.
6 reviews
February 25, 2026
An inspiring and thoughtful story with well-crafted characters and a strong emotional core. Its treatment of caste issues is impactful and thought-provoking.
Profile Image for Stephen Jose.
50 reviews2 followers
March 12, 2025
ഉമ എന്ന വിശ്വസ്തയായ സൈനാധിപയുടെ കല്യാണദിവസം ആരംഭിക്കുന്ന കഥ മന്ദനാര്‍ എന്ന മുത്തപ്പനിലേക്ക് എത്തുന്ന വളരെ ഉദ്ദേഗജനകമായ യാത്രയാണ് ഈ നോവല്‍. മന്ദനാരുടെ കഥ പറഞ്ഞു പോകുന്നത് അവസാനം വരെ കഥാപാത്രത്തെ രൂപപ്പെടുത്തുണ്ട്. ആരംഭത്തില്‍ മന്ദനാര്‍ രാജ്യദ്രോഹി എന്ന നിലയില്‍ നിന്നും നായക സ്ഥാനത്തിലെക്ക് മാറ്റപ്പെടുന്നു. അവസാനം കഥയില്‍ ഉമയ്ക്കും പടമടക്കിക്കും കേളനും എന്ത് സംഭവിക്കുന്നു എന്ന് പറയാതെ കഥ അവസാനിപ്പിക്കുന്നത് ചെറിയ ഒരു കല്ല്‌കടിയായി അവശേഷിപ്പിക്കുന്നു.
Profile Image for Robin Mathew.
76 reviews2 followers
May 7, 2025
ഞാൻ വായിക്കുന്ന അഖിൽ കെ യുടെ ആദ്യത്തെ പുസ്തകം ആണ് മുത്തപ്പൻ, വളരെ മികച്ച ഒരു ഫിക്ഷൻ നോവൽ തന്നെ ആണ്. ഹിസ്റ്റോറിക്കൽ സിനിമകൾ കാണുന്ന പ്രതീതി.
Profile Image for Neyvedya Venugopal.
16 reviews1 follower
January 13, 2026
What a lovely and inspiring read. Wonderfully written characters with a wide character arc through the story. Food for a lot of thought for any type of reader. While it speaks a lot about caste, it never comes across as preachy.

Wish I had more words to describe what this rendition of a rural legend did to me. But it's been beautifully put together by the author. Special mention to the audiobook narrator.
Profile Image for Dr. Charu Panicker.
1,234 reviews81 followers
April 14, 2026
വടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവൽ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി തദ്ദേശീയമായി പ്രചരിക്കുന്ന മുത്തപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യത്തിന് പുതിയ ഭാഷയും ഊർജ്ജവും നൽകുകയാണ് ഈ പുസ്തകത്തിൽ.
Displaying 1 - 11 of 11 reviews