"നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം.അതികാലത്തെഴുന്നേറ്റ് മുന്തിരിവള്ളി തളിർത്തു പൂവിടുകയും മാതള നാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം. അവിടെ വച്ച് ഞാൻ നിനക്ക് എൻ്റെ പ്രേമം തരും."
സിനിമയിലെ രംഗങ്ങൾ മനസ്സിൽ കണ്ടു കൊണ്ടേ വായിക്കുവാൻ കഴിഞ്ഞുള്ളു.പത്മരാജൻ അനശ്വരമാക്കിയ പ്രണയകാവ്യം.
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന പ്രശസ്തമായ പത്മരാജൻ ചിത്രം ഈ പുസ്തകത്തിൽ നിന്നാണ് ഉത്ഭവിച്ചത്. റോസ് കോട്ടേജിൽ എത്തുന്ന ആൻറണി എന്ന ചെറുപ്പക്കാരനിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. അച്ഛന്റെ മൂത്ത സഹോദരിയായ റീത്താമാവിയുടെ വീട്ടിൽ നിന്ന് പഠിക്കാൻ എത്തുന്നതാണ് ആൻറണി. ആ വീട്ടിൽ അയാളെക്കാൾ പ്രായത്തിൽ മുതിർന്ന മേരി എന്ന സ്ത്രീയും ഉണ്ടായിരുന്നു. വല്ലപ്പോഴും വന്നു പോകുന്ന ജോണി റീത്താമ്മയുടെ മകനാണ്. മേരിയും ആൻറണിയും തമ്മിലുള്ള ഒരു ആകർഷണമാണ് പ്രധാനമായും ഈ നോവലിൽ പറയുന്നത്. ജോണിച്ചായൻ എന്ന കഥാപാത്രം ആൻറണിയിൽ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. ജോണിക്ക് സോഫിയ എന്ന അയൽവാസിയോട് തോന്നുന്ന ഇഷ്ടവും ചെറിയ വരികളിൽ പറഞ്ഞു പോകുന്നു. പുസ്തകം സിനിമയാക്കിയപ്പോൾ ഒരുപാട് വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. ചലച്ചിത്രത്തിലാണ് സോഫിയയും ജോണിയും തമ്മിലുള്ള പ്രണയം നന്നായി അവതരിപ്പിച്ചിരിക്കുന്നത്. പിന്നെ ജോണിയുടെ പേര് ചലച്ചിത്രത്തിൽ സോളമൻ എന്നാണ്.
I could not take out from my mind the scenes from the movie while reading this. The book compared to the movie is pale and melancholic. The more I kept reading the more I loved the movie.
Above average writing. Quite a lot of well imagined scenes. The film has developed the story much more. The main romance plot of the film is almost non existent in this book.
സോഫിയെയും സോളമനെയും മലയാളിക്ക് സമ്മാനിച്ച കെ കെ സുധാകരന്റെ ഏറ്റവും പ്രസിദ്ധമായ നോവൽ. പത്മരാജൻ സംവിധാനം ചെയ്ത അനശ്വരമാക്കിയ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സിനിമ ഈ നോവലിനെ ആസ്പദമാക്കി ഉള്ളതാണ്.
ആന്റണി സോളമൻ കോളേജിൽ ചേർന്നു പഠിക്കാൻ വേണ്ടി ബന്ധത്തിലുള്ള റീത്താമ്മയുടെ മലയോര ഗ്രാമത്തിലുള്ള റോസ് കോട്ടേജിൽ വന്ന് താമസിക്കുന്നു. ആ വീട്ടിൽ ആകെ റീത്താമ്മയും, വല്ലപ്പോഴും വന്നുപോകുന്ന മകൻ ജോണിയും, വേലക്കാരി മേരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഏതാനും നാളുകൾക്ക് ശേഷം അവരുടെ അയൽവീട്ടിൽ പോൾ പൗലോകാരനും ഭാര്യ റോസിയും മക്കളായ സോഫിയും എലിസബത്തും വന്ന് താമസിക്കുന്നു.
ജോണിച്ചായനും സോഫിയും തമ്മിൽ ഇഷ്ടമായിരുന്നു എന്ന് വൈകിയാണ് ആന്റണിയും മേരിയും തിരിച്ചറിയുന്നത്. അന്ന് രാവിലെ സോഫിയ ജോണിച്ചായന്റെ ലോറിയിൽ കൈ പിടിച്ചു കയറി.... അങ്ങനെ അവർ എങ്ങോട്ടോ പാറിപ്പറന്നു പോയി... ഒരു പുതിയ ജീവിതത്തിലേക്ക്.
മനോഹരമായ ഒരു ചെറു പ്രണയ നോവലാണ് നമുക്ക് നഗരങ്ങളിൽ ചെന്ന് രാപാർക്കാം .കെ കെ സുധാകരന്റെ നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം നോവൽ കലാകൗമുദി ആഴ്ചപതിപ്പിൽ ഖണ്ഡശയായി വന്നതാണ്.
കോളേജിൽ പഠിക്കാനായി റീത്താമാവിയുടെ കൂടെ താമസിക്കാനെത്തിയ ആൻറപ്പൻ എന്ന ആന്റണിയുടെ വിവരണങ്ങളും കാഴ്ചപാടുകളുമാണ് നോവൽ. അവിടെയുള്ള റീത്താമാവിയുടെ ചാർച്ചക്കാരിയായ മേരിയുമായുള്ള ആന്റണിയുടെ ബന്ധവും റീത്താമാവിയുടെ മകനായ ജോണിയുമായുള്ള സഹോദര ബന്ധവും ജോണിയുടെ പ്രണയവുമാണ് കഥ. അടുത്ത വീട്ടിലെ താമസക്കാരായി ഭാര്യയും ഭർത്താവും രണ്ടു പെൺമക്കളുമായി ഒരു പൈലോക്കാരൻ കുടുംബം എത്തുന്നു. റീത്താമാവി അവരുടെ ജീവിതത്തെ നീരീക്ഷിക്കുന്നു. കൂടെ ആന്റണിയും.ആന്റണിയുടെ കാഴ്ചപാടുകളിലൂടെ മാത്രം കഥ നീങ്ങുന്നതിനാൽ അയൽവാസികളെ വിദൂരതയിൽ മാത്രമാണ് നമുക്ക് കാണാൻ കഴിയുന്നത് . പല കാര്യങ്ങളും ചില ഒറ്റവരി വിവരണങ്ങളിൽ പറഞ്ഞു പോവുന്നുണ്ട്.
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന അഭ്രകാവ്യം പത്മരാജൻ കെ സുധാകരന്റെ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം എന്ന നോവലിനെ അടിസ്ഥാനമാക്കി രചിച്ചതാണ്. എങ്കിലും നോവലിന്റയും സിനിമയുടെയും കഥകൾ രണ്ടു വ്യത്യസ്ത തലത്തിലാണ് നമുക്ക് അനുഭവവേദ്യമാകുന്നത്.
80 പേജുകളുള്ള ഈ പുസ്തകം പുറത്തിറക്കിയത് മാക്സ് ബുക്ക്സാണ്.
Could’ve been made better. Namukku parkan munthirithoppukal made me read this.
A lot of characters were introduced who had no real relevance to the story. The writing was incoherent in a way and hence undermines the Johny-Sofia arc and Mary-Anthony arcs. This could be because I saw the movie and came to read this with such expectations.
This entire review has been hidden because of spoilers.
"നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കം. അതികാലത്തെഴുന്നേറ്റ് മുന്തിരിവള്ളി തളിർത്തു പൂവിടുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം. അവിടെ വെച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും."