മലയാളത്തിലെ പ്രശസ്ത കഥാകൃത്തും എഴുത്തുകാരിയും അദ്ധ്യാപികയുമാണ് ഗ്രേസി. 1951-ൽ ജനനം. പെൺപക്ഷത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന എഴുത്തുശൈലിയാണ് ഗ്രേസിയുടേത്.ലളിതാംബിക അന്തർജ്ജനം അവാർഡും (1995) തോപ്പിൽ രവി പുരസ്കാരവും (1997, ഭ്രാന്തൻപൂക്കൾ എന്ന കൃതിക്ക്) ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഒറിയ എന്നീ ഭാഷകളിലേക്ക് കഥകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുത്ത പത്തൊൻപതു കഥകളുടെ സമാഹാരം “ഇപ്പോൾ പനിക്കാലം” എന്നപേരിൽ തമിഴിൽ പുറത്തിറങ്ങിയിട്ടുണ്ട്. “പാഞ്ചാലി” എന്ന കഥയ്ക്ക് 1998-ഇലെ മികച്ച മലയാള കഥയ്ക്കുള്ള കഥാ അവാർഡ് (ഡെൽഹി) ലഭിച്ചു.
ആദ്യസമാഹാരമായ പടിയിറങ്ങിപ്പോയ പാർവ്വതി 1991-ൽ പ്രസിദ്ധപ്പെടുത്തി.
This book is one of the best collections of stories by Gracy. The stories in this book are also translated into English and can be read in the book Baby Doll: Short Stories.
The stories in this collection are primarily written from the perspective of females. Everything feminine is discussed in it. It might appear a bit bold for some readers' liking, but it is a must-read if you are a feminist or supports feminist principles.
15 കഥകളുടെ സമാഹാരം. വിതയ്ക്കുന്നവന്റെ ഉപഹാരം, ഒരേടിന്റെ സത്യസന്ധമായ പകർപ്പ്, വേനലിൽ വീണ ഒരു മഴത്തുള്ളി, പ്രവാസിയുടെ ജനനം, നഗരത്തിൽ നിന്നെത്തിയ ജാലവിദ്യക്കാരൻ, മരണാനന്തരം, പൂച്ച, ഒരിടം, പടിയിറങ്ങിപ്പോയ പാർവ്വതി, ഊമക്കത്തുകൾ, അരുന്ധതിയുടെ സ്വപ്നങ്ങൾ, അനസൂയയുടെ നക്ഷത്ര കുഞ്ഞുങ്ങൾ, എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ, പരിണാമഗുപ്തി എന്നിവയാണവ, എല്ലാം വളരെ ചെറിയ കഥകളാണ്. ചെറുതാണെങ്കിൽ തന്നെയും തീവ്രത കൂടുതലാണ്.
സ്ത്രീയുടെ വിവിധ ജീവിത ഭാവങ്ങൾ തുറന്നു കാട്ടുന്ന രചന ശൈലി ആണ് എഴുത്തുകാരിക്കു. ഗ്രേസിയുടെ തന്നെ സ്ത്രീകൾ എന്ന കഥാസമാഹാരത്തിൽ നിന്ന് കഥാകാരി തിരഞ്ഞെടുത്ത കഥകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിയർപ്പു നാറ്റം അലട്ടുന്ന യുവതിയും സ്വന്തം വീട്ടിൽ പോലും സുരക്ഷിത അല്ലാത്ത പെണ്കുട്ടികളും നിസ്സഹായരായ സ്ത്രീ ജന്മങ്ങളും ഒക്കെ നമുക്ക് മുന്നിൽ ഈ പുസ്തകം തുറന്നു കാട്ടുന്നു.