Jump to ratings and reviews

ഈശ്വരാ വഴക്കില്ലല്ലോ Eeswara Vazhakkillallo

നർമമാണ് മേമ്പൊടിയെങ്കിലും നെഞ്ഞിൽ കൈചേർത്താണ് സലിം ഓർമകളോരോന്നും പങ്കുവയ്ക്കുന്നത്..കൂട്ടത്തിൽ കണക്കില്ലാതെ ആത്മപരിഹാസവുമുണ്ട്. . എത്ര സംസാരിച്ചാലും ബോറടിക്കാത്ത സലിമിന്റെ ഈ ഓർമയെഴുത്തും അങ്ങനെതന്നെ.

179 pages, Unknown Binding

Loading...
Loading...

About the author

Salimkumar

1 book

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
9 (25%)
4 stars
16 (44%)
3 stars
8 (22%)
2 stars
3 (8%)
1 star
0 (0%)
Displaying 1 - 5 of 5 reviews
Profile Image for Shon Joy.
48 reviews7 followers
March 17, 2025
ചിരിക്കാനും ചിന്തിക്കാനും ഇട നൽകുന്ന ഓർമ്മക്കുറിപ്പുകൾ. ഒരു നടനാകാൻ എത്ര struggle ചെയ്ത ശേഷമാണ് സലീം കുമാർ കയറി വന്നതെന്ന് നമുക്ക് അറിയാം, അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പറവൂരിനെയും സാധാരണ ജീവിതങ്ങളെയും നാടകം സിനിമ എന്നീ മേഖലയിലെ രസകരവും വിഷമകരവുമായ സന്ദർഭങ്ങളെയും അടുത്തറിയാം!
Profile Image for Dr. Charu Panicker.
1,287 reviews88 followers
January 4, 2026
നാട്ടിൻപുറത്ത് ജനിച്ചുവളർന്ന സലിംകുമാർ എന്ന അതുല്യ പ്രതിഭയുടെ കുട്ടിക്കാലത്തെ ഓർമ്മകളും അതോടൊപ്പം ചലച്ചിത്ര പ്രവേശന കാലത്തെ അനുഭവങ്ങളും പങ്കുവെക്കുന്ന പുസ്തകമാണിത്. നർമ്മത്തിൽ ചാലിച്ചാണ് ഇതിലെ ഓരോ വരികളും എഴുതിയിരിക്കുന്നത്.
Profile Image for Sreelekshmi Ramachandran.
370 reviews56 followers
March 30, 2026
ഒരു ശരാശരി മലയാളിയുടെ ഒരു ദിവസം ഈ മനുഷ്യൻ തന്റെ ഏതെങ്കിലും സിനിമയിൽ പറഞ്ഞിട്ടുള്ള ഒരു ഡയലോഗങ്കിലും പറയാതെയോ കേൾക്കാതെയോ അവസാനിക്കുമെന്ന് എനിക്ക് തോന്നുന്നില്ല....
സലിം കുമാർ എന്ന നടനെ നമുക്ക് എത്രയോ നാളുകളായി അറിയാം.. അദ്ദേഹത്തിന്റെ എത്രയെത്ര സിനിമകൾ നമ്മൾ കണ്ട് ആസ്വദിച്ചിരിക്കുന്നു, പൊട്ടിച്ചിരിച്ചിരിക്കുന്നു..

'ഈശ്വരാ വഴക്കില്ലല്ലോ'എന്ന ഈ പുസ്തകം ഒരു ആത്മകഥയല്ലെന്ന് സലിം കുമാർ പറയുന്നുണ്ട്.. ഒരു വിനോദയാത്ര പോയി വരുന്ന കുട്ടി വഴിയിൽ കണ്ട കാഴ്ച്ചകൾ മറ്റുള്ളവരോട് വിവരിക്കുന്ന ഒരു യാത്രാവിവരണമായി മാത്രം കാണാൻ ആവശ്യപ്പെടുന്നു.. ജനനമെന്ന സ്റ്റാർട്ടിങ് പോയിന്റിൽ നിന്നും മരണം എന്ന ഫിനിഷിങ് പോയിന്റിലേക്ക് നടത്തുന്ന വിനോദ യാത്ര..

അദ്ദേഹത്തിന്റെ നർമം കലർന്ന സ്വതസിദ്ധമായ ശൈലിയിലുള്ള വളരെ രസകരമായ എഴുത്താണ്.. തന്റെ നാടിനെ പറ്റിയും, അവിടുത്തെ ഗ്രാമ ജീവിതത്തെപ്പറ്റിയും മനോഹരമായി വിവരിച്ചിരിക്കുന്നു.. കഷ്ടപ്പാടുകളുടെ കണ്ണീരോർമ്മകളെ നർമ്മബോധത്തിന്റെ തൂവാല കൊണ്ട് മറച്ച് വായനക്കാരന് സമർപ്പിച്ചിരിക്കുന്നു...

ഒറ്റയിരിപ്പിനു വായിച്ച് തീർക്കാൻ സാധിക്കുന്ന ഒരു പുസ്തകമാണ് ഇത്..
.
Profile Image for Arjun Velayudhan.
2 reviews
January 13, 2026
സലിം കുമാറിന്റെ ജീവിതാനുഭവങ്ങൾ ഹാസ്യവും വേദനയും കലർത്തി അവതരിപ്പിക്കുന്ന മനോഹരമായ ഒരു ആത്മകഥയാണ് 'ഈശ്വര വഴക്കില്ലല്ലോ'. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം മുതൽ ദേശീയ അവാർഡ് ജേതാവ് എന്ന പദവി വരെ എത്തിയ തന്റെ കഠിനമായ യാത്രയെ വളരെ ലളിതമായും സത്യസന്ധമായും അദ്ദേഹം ഇതിൽ വിവരിക്കുന്നു. ആരോഗ്യപ്രശ്നങ്ങളെയും പ്രതിസന്ധികളെയും പുഞ്ചിരിയോടെ നേരിടുന്ന അദ്ദേഹത്തിന്റെ ജീവിതദർശനം വായനക്കാർക്ക് വലിയ പ്രചോദനമാണ് നൽകുന്നത്. ചുരുക്കത്തിൽ, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ പുസ്തകം മലയാളത്തിലെ മികച്ച സിനിമാ ഓർമ്മക്കുറിപ്പുകളിൽ ഒന്നാണ്
This entire review has been hidden because of spoilers.
Displaying 1 - 5 of 5 reviews