ബാല്യകാലത്തുതന്നെ ഒരു പുരുഷാധിപത്യസമൂഹത്തെ കണ്ടുവളര്‍ന്നതിനാലാകാം ഇന്ദുമതിയും സമൂഹത്തില്‍ തനിക്കും അതേ സ്ഥാനം ലഭിക്കണമെന്ന് അഗാധമായി ആഗ്രഹിച്ചുപോയതും, ഒരു പടി എന്നും പുരുഷനേക്കാള്‍ മുമ്പേ നില്‍ക്കാന്‍ ശ്രമിച്ചതും ഈ വിശ്വാസം തന്‍റെ ജീവിതത്തെ ചലനമറ്റതാക്കാന്‍ പോന്ന ചങ്ങലയാണെന്നറിയാതെ, ഒരു പിടിവള്ളിയെന്നോണം അവളതില്‍ മുറുകെ
പിടിച്ചു. ജീവിതം കൈവിട്ടുപോകുമെന്നായപ്പോള്‍ പോലും അതേ വിശ്വാസപ്രമാണങ്ങളെ കൂട്ടുപിടിച്ച് രൗദ്രഭാവത്തോടെ അവള്‍ പട പൊരുതി. സ്വന്തം ദാമ്പത്യം നിഷ്കരുണം വെട്ടിമുറിക്കപ്പെടുമ്പോഴും ഉള്ളില്‍ അലറിക്കരഞ്ഞുകൊണ്ടു ശക്തി ചോരാത്ത സ്ത്രീരൂപമായി അവള്‍ പാറപോലെ നിലകൊണ്ടു. എന്നിരുന്നാലും മനം മടുപ്പിക്കുന്ന ഏകാന്തതയുടെ കറുത്ത കൈകള്‍ വന്ന്‍ വരിഞ്ഞുമുറുക്കി
വീര്‍പ്പുമുട്ടിച്ചപ്പോള്‍ അവള്‍ വല്ലാതെ പതറി. ജീവിതത്തില്‍ ആദ്യമായി താന്‍ അടിയുറച്ച് വിശ്വസിച്ച തത്വശാസ്ത്രത്തെ കശക്കിയെറിയാന്‍ അവള്‍ തയ്യാറായി. പുരുഷാധിപത്യം ശിക്ഷയല്ല; രക്ഷയാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്, കീറിപ്പറിഞ്ഞുപോയ തന്‍റെ ജീവിതത്തെ ഒരിക്കലും പിന്നാത്ത നൂലിഴകളാല്‍ തുന്നിച്ചേര്‍ക്കാന്‍ നൊമ്പരത്തിന്‍റെ തൊടുകുറിയണിഞ്ഞുരുകുന്ന തേങ്ങലായ അവള്‍ ഗാഢമായി ആഗ്രഹിച്ചു അതിലേറെ
ബാല്യകാലത്തുതന്നെ ഒരു പുരുഷാധിപത്യസമൂഹത്തെ കണ്ടുവളര്‍ന്നതിനാലാകാം ഇന്ദുമതിയും സമൂഹത്തില്‍ തനിക്കും അതേ സ്ഥാനം ലഭിക്കണമെന്ന് അഗാധമായി ആഗ്രഹിച്ചുപോയതും, ഒരു പടി എന്നും പുരുഷനേക്കാള്‍ മുമ്പേ നില്‍ക്കാന്‍ ശ്രമിച്ചതും ഈ വിശ്വാസം തന്‍റെ ജീവിതത്തെ ചലനമറ്റതാക്കാന്‍ പോന്ന ചങ്ങലയാണെന്നറിയാതെ, ഒരു പിടിവള്ളിയെന്നോണം അവളതില്‍ മുറുകെ പിടിച്ചു. ജീവിതം കൈവിട്ടുപോകുമെന്നായപ്പോള്‍ പോലും അതേ വിശ്വാസപ്രമാണങ്ങളെ കൂട്ടുപിടിച്ച് രൗദ്രഭാവത്തോടെ അവള്‍ പട പൊരുതി. സ്വന്തം ദാമ്പത്യം നിഷ്കരുണം വെട്ടിമുറിക്കപ്പെടുമ്പോഴും ഉള്ളില്‍ അലറിക്കരഞ്ഞുകൊണ്ടു ശക്തി ചോരാത്ത സ്ത്രീരൂപമായി അവള്‍ പാറപോലെ നിലകൊണ്ടു. എന്നിരുന്നാലും മനം മടുപ്പിക്കുന്ന ഏകാന്തതയുടെ കറുത്ത കൈകള്‍ വന്ന്‍ വരിഞ്ഞുമുറുക്കി വീര്‍പ്പുമുട്ടിച്ചപ്പോള്‍ അവള്‍ വല്ലാതെ പതറി. ജീവിതത്തില്‍ ആദ്യമായി താന്‍ അടിയുറച്ച് വിശ്വസിച്ച തത്വശാസ്ത്രത്തെ കശക്കിയെറിയാന്‍ അവള്‍ തയ്യാറായി. പുരുഷാധിപത്യം ശിക്ഷയല്ല; രക്ഷയാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്, കീറിപ്പറിഞ്ഞുപോയ തന്‍റെ ജീവിതത്തെ ഒരിക്കലും പിന്നാത്ത നൂലിഴകളാല്‍ തുന്നിച്ചേര്‍ക്കാന്‍ നൊമ്പരത്തിന്‍റെ തൊടുകുറിയണിഞ്ഞുരുകുന്ന തേങ്ങലായ അവള്‍ ഗാഢമായി ആഗ്രഹിച്ചു അതിലേറെ അതിനായി പ്രാര്‍ത്ഥിച്ചു. എന്നിട്ടും