വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്‍ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍ മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍ ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന. പി.വി. ഷാജികുമാറിന്റെ ആദ്യ നോവല്‍
1983 മെയ് 21 ന് കാസര്‍ഗോഡ് ജില്ലയിലെ കാലിച്ചാംപൊതിയില്‍ ജനനം. കാസര്‍ഗോഡ് എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് എം.സി.എ ബിരുദം. ജനം, വെള്ളരിപ്പാടം, കിടപ്പറസമരം എന്നീ കഥാസമാഹാരങ്ങള്‍ . കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ് എന്ന ലേഖനസമാഹാരം.
To put it simply, this is a pure revenge story happening in the border of Kerala and Karnataka. What makes it special is the narration and the language. Had I been able to do justice with a continued read, I feel the rating would have been definitely better. There were numerous characters that were confusing and had to really turn back multiple times to get into the flow. Also the language was not easy for me to start with. Having said that, the last few chapters went by with super ease. You need to be sharp when you attempt this so that you get the real experience. Definitely up for a reread!
മനോഹരമായ നോവൽ. കഥയെന്തെന്നു പറഞ്ഞാൽ വെറും ഒരു പ്രതികാരകഥ. പക്ഷെ ഇതിന്റെ കഥപറച്ചിലും കഥാപാത്രങ്ങളും ഏർക്കാനാ എന്ന ദേശവും വായനക്ക് ശേഷവും നമ്മുടെ കൂടെ ഉണ്ടാവും എന്നതാണ്. പക എങ്ങനെ മനുഷ്യമനസ്സുകളെ കീഴടക്കുന്നു, അതും തലമുറകളിലേക്ക് പോവുന്നു, എന്നത് വായനയിലൂടെ കിട്ടുന്ന രീതിയിൽ എഴുതിയിട്ടുണ്ട്. വളരെ ശ്രദ്ധിച്ചു വായിക്കണം, അത് പോലെ ഓർമയും ഉണ്ടാവണം, കുറെയേറെ പേരുകൾ, ഇടയിൽ പറഞ്ഞു പോവുന്ന കഥകൾ അങ്ങനെ ഓരോന്നും.
1.5/5 പൊനവും, അതേ ചുവയിലുള്ള കെ.എൻ. പ്രശാന്തിൻ്റെ തന്നെ ചില കഥകളും already വായിച്ചിട്ടുള്ള ഒരാൾക്ക് ഈ നോവൽ exciting ആയി തോന്നുമോ എന്ന കാര്യം സംശയമാണ്. Personally, എനിക്കിത് ഒട്ടും work ആയില്ല. 'മ' വാരികകളിൽ വന്നിരുന്ന ഹൈറേഞ്ച്-ആക്ഷൻ പ്രതികാരകഥകൾക്ക് സമാനമായ ഒരു പ്ലോട്ട്, മാതൃഭൂമി നിലവാരത്തിലുള്ള ഭാഷയിൽ എഴുതിയതുപോലെയാണ് എനിക്കിവിടെ തോന്നിയത്. ഏറെക്കുറെ പൊനവും അതുതന്നെയാണല്ലോ എന്ന് പറയാമെങ്കിലും, അവിടെ ഭാഷയും, ആഖ്യാനവും ഒരുപാട് മികച്ചതായിരുന്നു. അങ്ങനെയൊരു നോവൽ ഹിറ്റ് ആയി നിൽക്കുന്ന സമയത്ത്, സമാനമായ പ്രമേയത്തിൽ ഒരു കൃതി ഇറക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധ അക്കാര്യത്തിലെല്ലാം നൽകേണ്ടതുണ്ട്. പ്രശാന്തിൻ്റെ രചനകൾക്കും, സമീപകാലത്തിറങ്ങിയ almost എല്ലാ ' വടക്കൻ മലബാർ' കൃതികൾക്കും ശേഷം വായിച്ചു എന്നതും എൻ്റെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ടാവാം. ഇപ്പറഞ്ഞവയൊന്നും വായിക്കാത്ത ഒരാൾക്ക് ഒരുപക്ഷേ മരണവംശം തരക്കേടില്ലാത്ത ഒരനുഭവമാകാനിടയുണ്ട്.
വെടിയിൽ ചിതറിത്തെറിച്ചു കഷ്ണങ്ങളായിപ്പോയ കഥയാണ് മരണവംശം. അതിനെ തൂത്തുകൂട്ടിയെടുക്കേണ്ടത് വായിക്കുന്നോരാണ്. വായനാനുഭവവും അതിനെ ആശ്രയിച്ചിരിക്കും. ക്ഷമയുണ്ടാവണം, ഓർമ്മയുണ്ടാവണം, ശ്രദ്ധയുണ്ടാവണം. അങ്ങനെയാണെങ്കിൽ എവിടെയോ കേട്ടുമറന്ന ഒരു കഥവിരിയും.
മനുഷ്യമനസ്സ് പിടികിട്ടാത്ത ഒന്നാണ്. അതിനകത്ത് സ്നേഹവും അനുകമ്പയും പോലെ തന്നെ പകയും പരിഭവവും എല്ലാം തിങ്ങി നിൽക്കുന്നുണ്ട്. തലമുറകളായി പകർന്നു പോവുന്ന പകയുടെ അണയാത്ത കനലുകൾ എങ്ങനെ ആൾക്കാരെ മാറ്റുന്നു എന്നതും വായിക്കുന്നതോറും മനസ്സിലായി വരുന്നുണ്ട്. മനുഷ്യന്റെ മാനസികാവസ്ഥ തന്നെയാണ് ആത്യന്തികമായി ഈ നോവലിന്റെ പ്രതിപാദ്യവിഷയം. കുഞ്ഞമ്മാറിലും ജാനകിയിലും നിസ്സാരമായ കാര്യങ്ങളിൽ തുടങ്ങുന്ന പ്രശ്നങ്ങൾ ജാനകി മക്കളിലും മരുമക്കളിലും പടർത്തി ഊതിപ്പെരുക്കുന്ന ദയനീയമായ അവസ്ഥയാണ് കഥയിലാകേ. ബാല്യകാലസുഹൃത്തുക്കളായ ഭാസ്കരന്റെയും ചന്ദ്രന്റേയും ഇടയിൽ വരുന്ന പ്രശ്നങ്ങളും അതിനിടയിൽ രാഷ്ട്രീയം വരുന്നതും ഭാസ്കരനും നളിനിയുമായുള്ള പ്രണയവുമൊക്കെ ഈ നോവലിന്റെ കാമ്പുള്ള ഭാഗങ്ങൾ ആണ്. ഏർക്കനയിലെ പകയുടെ കഥ പറയുന്ന കെ എൻ പ്രശാന്തിന്റെ പൊനം ഇതേ പശ്ചാത്തലത്തിൽ ആണെന്ന് കേട്ടിടുണ്ട്. അത് കൂടി ഒന്ന് വായിക്കണം.
വായന കഴിഞ്ഞ ശേഷം മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കഥയായി തോന്നിയില്ല. എന്നാൽ കഥ പറഞ്ഞിരിക്കുന്ന രീതിയും ഏർക്കാന എന്ന ദേശവും മനസ്സിൽ ഇടം നേടി. പകുതിയോളവും അല്ലെങ്കിൽ ഒരു പതിനാല് അദ്ധ്യായം (നിറങ്ങൾ എന്നാണ് നോവലിൽ പറഞ്ഞിരിക്കുന്നത്) വരെയോ വലിയ തരക്കേടില്ലാതെ തന്നെയായിരുന്നു വായന, അതിനു ശേഷമുള്ള വായന വിരസമായിരുന്നു.
ഏർക്കാനയിൽ ആണ് കഥ നടക്കുന്നത്. കേരള- കർണാടകയുടെ അതിർത്തിയിൽ ഉള്ള ഏർക്കാന എന്ന ഗ്രാമത്തിലെ അനേകം ജീവിതങ്ങളുടെ കഥ. കുഞ്ഞമ്മാർ-കൊട്ടൻ എന്നിവരിൽ നിന്നുമാണ് നോവലിൽ പറഞ്ഞിരിക്കുന്ന വംശം ആരംഭിക്കുന്നത്. അതിനും മുൻപ് തന്നെ ഏർക്കാനയെപറ്റി കഥാകാരൻ പറഞ്ഞു വെക്കുന്നു. തുടക്കത്തിൽ ഒരുപാട് സ്നേഹത്തിൽ കഴിയുകയും പിന്നീട് പകയും വിദ്വേഷവും അവരുടെ കുടുംബങ്ങളിലേക്ക് കടന്നു വരുന്നു. തുടർന്ന് നോവലിൽ ഉടനീളം തെയ്യവും, റാക്കും, തോക്കും ചോരയും നിറഞ്ഞു നിൽക്കുന്നു.
ഒരുപാട് കഥാപാത്രങ്ങൾ നോവലിൽ കടന്നു വരുന്നുണ്ട്. ഉദാഹരത്തിനു സതി എന്ന കഥാപാത്രത്തെ എടുക്കാം, ഒരു വേള ചന്ദ്രന്റെ മനസ്സിൽ കനൽ കോരിയിടുന്നതിൽ ഒരു പങ്ക് വഹിച്ച സതിയെ അവതരിപ്പിക്കുന്നതിനു മുൻപ് അവളുടെ അച്ഛനെയും അമ്മയെയും മൂത്ത രണ്ടു ചേച്ചിമാരേയും നമുക്ക് കാണിച്ചു തരുന്നുണ്ട്. അങ്ങനെ വേണ്ടതും വേണ്ടാത്തതും ആയ ഒരിത്തിരി കഥാപാത്രങ്ങൾ. പക്ഷെ നോവലിൽ പ്രതിപാദിച്ചിരിക്കുന്ന സ്ത്രീകളിൽ ഭൂരിഭത്തെയും പുരുഷന്റെ ആസക്തി തീർക്കാൻ ഉള്ളത് ഉപകരണങ്ങൾ ആയാണ്.
വ്യത്യസ്തമായ വായനകൾ തേടുന്നവർക്ക് മരണവംശം ഒരു നല്ല തിരഞ്ഞെടുപ്പായിരിക്കും.
അത്ര പോര.. നോർത്ത് മലബാർ ഭാഷയും തെയ്യം റഫറൻസും പൂരകളിയും ഒന്നും മനസ്സിലാകുന്നില്ല. പിന്നെ പുസ്തകത്തിൻ്റെ പകുതിയും വെറുതെ ഉള്ള വലിച്ചു നീട്ടൽ ആയി തോന്നി. പകുതി തൊട്ട് മാത്രമേ കഥ തുടങ്ങുന്നുള്ളൂ. 10 - 15 പേര് മാത്രമേ പ്രധാന കഥയിൽ ഉളളൂ. ബാക്കി ഉള്ള നൂറു കണക്കിന് ആൾക്കാരും അവരുടെ back story യും എല്ലാം വെറുതെ ആണ്. ആദ്യ ഭാഗത്തൊക്കെ, ഏതെങ്കിലും ഒരു ആണും പെണ്ണും നേരിട്ട് കണ്ടാൽ അപ്പോ s*x ആണ്.ആകെ മൊത്തം ലൈംഗിക അരാജകത്വം ആണ് ആ പ്രദേശത്ത് എന്ന് തോന്നിപ്പോകും . ഇതിനൊക്കെ പുറമേ എഴുത്തിൽ ഒരു mysticism element കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട്. അത് ആസ്വാദനത്തെ പിന്നെയും ദുഷ്‌കരമാക്കുകയാണ് ചെയ്യുന്നത്. വളരെ ബുദ്ധിമുട്ടി വായിച്ച് തീർത്ത ഒരു പുസ്തകം ആണിത്.
Set in the imaginary land of “erkana “ in Kerala’s north Malabar; Maranavamsam reflects emotions of any human - anger, hatred, vendetta, lust,revenge - under on roof. Here nature, guns and alcohol sets the scene for action… men dying…women and children living , and the human race moves further . One of the finest Malayalam read of this year
One of the best novel ever read. The characters and the language are extremely beautiful. There are so many relations between characters beyond explanation, like "Kottan" and his dog "Rajavu". And the relationship between "Kunjammaru" and her mother in law " Vellachi". Beautifully portrayed. One of the best in malayalam.
ഇരുണ്ട വനഭൂമികളിൽ, തെയ്യങ്ങളുടെ തട്ടകത്തിൽ, മുടിയഴിച്ചാടുന്ന വന്യവികാരങ്ങൾ. സഹോദരൻ സോദരനെതിരെ ആയുധമുയർത്തുമ്പോൾ വിജൃംഭിതമാകുന്ന ധർമ്മം; എല്ലാ ചോരയൊഴുക്കലിനും അടിസ്ഥാനമാകുന്ന അർത്ഥം; കാടിൻ്റെ ഒളിയിടങ്ങളിൽ നൃത്തമാടുന്ന കാമം; വെറുപ്പിൻ്റെ ഉത്സവം കൊട്ടിക്കലാശിക്കുമ്പോൾ മരണത്തിൻ്റെ നിത്യാന്ധകാരത്തിലേക്ക് മോക്ഷം. ഉത്തരകേരളത്തിൻ്റെ നാട്ടുവഴികളിൽ തെളിയുന്ന പുരുഷാർത്ഥങ്ങൾ. മരണവംശം എന്ന നോവലിലൂടെ പി. വി. ഷാജികുമാർ രചിക്കുന്ന മഹാഭാരതം.
കേരളത്തിൻ്റേയും കർണ്ണാടകത്തിൻ്റേയും അതിർത്തിയിലുള്ള 'ഏർക്കാന' എന്ന സാങ്കല്പിക പ്രദേശത്താണ് കഥ അരങ്ങേറുന്നത്. മാർക്ക്വെസ്സിൻ്റെ മക്കോണ്ടോ പോലെ, വിജയൻ്റെ ഖസാക്ക് പോലെ, യാഥാതഥ്യവും മാന്ത്രികതയും തോളോടു തോളുരുമ്മി നിൽക്കുന്ന സാങ്കല്പിക ഇടം. ഇവിടെ മനുഷ്യരെപ്പോലെ മൃഗങ്ങളും, മരങ്ങളും, എന്തിന്, ദൈവങ്ങൾ പോലും നിത്യജീവിതത്തിൻ്റെ ഭാഗങ്ങളാണ്. തെയ്യങ്ങൾ മലമുകളിൽ നിന്നും തുള്ളിയിറങ്ങി നൽകുന്ന അരുളപ്പാടുകളെ അനുസരിച്ചും അവഗണിച്ചും ജീവിക്കുന്ന മനുഷ്യർ ഒരേ സമയം ചരിത്രത്തിനകത്തും, സമയം ബാധിക്കാത്ത നിതാന്തതയുടെ തീരങ്ങളിലും ജീവിതനടനമാടുന്നു; ത്രികാലങ്ങളെ അതിജീവിക്കുന്ന ജീവൻ്റെ പൂരക്കളി.
ഭാസ്കരനും ചന്ദ്രനും മച്ചുനന്മാരാണ്; ഉറ്റ സുഹൃത്തുക്കളും. എന്നാൽ ക്രമേണ അവർ ശത്രുക്കളായി മാറുന്നു. ഭാസ്കരന് ചന്ദ്രൻ്റെ പെങ്ങൾ നളിനിയുമായുള്ള അടുപ്പം, മുത്തച്ഛൻ്റെ സ്വത്തിനെ ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ, രണ്ടുപേരുടേയും രാഷ്ട്രീയ ചായ്‌വുകൾ (ധർമ്മാർത്ഥകാമങ്ങൾ!) എല്ലാം ശത്രുതയ്ക്ക് നിദാനമാകുന്നു. പിന്നെ അവിടെ അരങ്ങേറുന്നത് യുദ്ധമാണ്; സോദരൻ സോദരനെ കൊല്ലുന്ന രൂക്ഷസംഗരം. ഇതിന് വളമിടാൻ ഏർക്കാനയിലെ ആസ്ഥാനദിവ്യൻ ജന്മി കോമൻ നായരും രാഷ്ട്രീയക്കാരുമുണ്ട്; സർവ്വനാശത്തിന് മൂകസാക്ഷികളായി നിസ്സഹായരായ അമ്മമാരും, ഏർക്കാനയിലെ ദൈവങ്ങളും.
'പൂരക്കളി' എന്ന നാടൻ കലാരൂപത്തിൻ്റെ പതിനെട്ടു ഭാഗങ്ങളായ "നിറങ്ങൾ" ആയാണ് ഗ്രന്ഥകാരൻ ഈ കഥയെ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് വടക്കൻ കേരളത്തിലെ ഗ്രാമീണ ജീവിതത്തിൻ്റെ ചെത്തും ചൂരുമുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രധാനസംഭവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കഥയെ ചരിത്രത്തിൽ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ടെങ്കിലും, ഏർക്കാനയിലെ ജീവിതം സ്ഥലകാലനൈരന്തര്യങ്ങൾക്കു പുറത്താണെന്നു ധ്വനിപ്പിക്കാൻ കഴിഞ്ഞത് എഴുത്തുകാരൻ്റെ കൃതഹസ്തയ്ക്കുള്ള നേർസാക്ഷ്യം.
(ചെറിയൊരു പരാതി: കഥയുടെ അവസാനഭാഗം കുറച്ചു ധൃതിപ്പെട്ട് പറഞ്ഞുതീർത്തതുപോലെ തോന്നി. അതുവരെയുള്ള ഒഴുക്ക് മുറിഞ്ഞതു പോലെ.)
കുറെ നാളായി മരണവംശം വായിക്കാൻ ആയി എടുത്ത് വച്ചിട്ട്. പി വി ഷാജികുമാറിന്റെ ഒന്നാം നോവൽ. കർണാടകയുടെ അതിർത്തിയിൽ ഉള്ള ഏർക്കാന എന്ന ഗ്രാമത്തിലെ കഥ. ഏർക്കാനക്ക് ചുറ്റും മതില് പോലെ പുഴയും, കാടും, കുന്നും മലകളും പുലിയും പക്ഷിയും പൂമ്പാറ്റയും ... വൻ മരങ്ങൾ കാട്ടിൽ. നാട്ടിൽ ആളുകൾക്ക് സ്കൂളുണ്ട്. പിന്നെ കോഴിപ്പോരും,തെയ്യവും, റാക്കും പെണ്ണും . അതാണ് അവരുടെ ചര്യ. സ്ത്രീ എന്നാൽ വെറും ആസക്തി തീർക്കാൻ ഉള്ളത്. ഒന്നുമില്ല ആളുകൾക്ക് ദിനം തീർക്കാനും ചെയ്യാനും എന്നുള്ള നിസ്സഹായതയിൽ അവർ പോകുന്നത് വെറും പ്രാഥമികമായ ആവശ്യങ്ങളിലേക്ക് ആവും. അതാവും ഈ കഥയിൽ ആളുകൾ ഇങ്ങനെ. കാമം, മരണം, അല്പം രാഷ്ട്രീയം, പക. പോര്. കട്ടചോരയുടെ built up അസാധ്യമായ ഫാന്റസിയുടെ സഹായത്തോടെ ആണ്. ...വേഗം പെയ്ത് പോകാമെന്ന് വിചാരിച്ചു വന്ന മഴയ്ക്ക് ആകട്ടെ വെള്ളം കിട്ടാതെ ജീവൻമരണ പോരാട്ടം നടത്തുകയായിരുന്ന ചെടികളുടേയും മരങ്ങളുടെയും വിലാപം കേള്കാതിരിക്കാനായില്ല..... ....നടക്കുമ്പോൾ പേരാൽമരത്തിന്റെ കൊമ്പിൽ എപ്പോഴും കാണുന്ന കരിങ്കുയിൽ നാരായണിയെ സ്നേഹത്തോടെ വിളിച്ചു..... ഇങ്ങനെ ഒക്കെ ആണ് മിക്കവാറും വരികളുടെ ഘടന കല്ലും മഴയും കിളികളും പുലിയും ഒക്കെ ഇതിൽ സംസാരിക്കും.വേണ്ടവർക് കേൾക്കാൻ പറ്റുന്നപോലെ. നമ്മക്കും ഇഷ്ടാവും. . അസക്തികൾ, പ്രാദേശികപ്രയോഗങ്ങളുടെ ഭാഷയിൽ ലയിപ്പിച്ച്,ഫാന്റസി കൂട്ടിക്കലർത്തി ഉള്ളൊരു വിഭ്രമം. പ്രാദേശികഭാഷ മനസ്സിലാക്കാൻ ആദ്യമൊക്കെ നല്ല പ്രയാസം ആയിരുന്നു. പിന്നെ പിന്നെ നമ്മൾ അതിലേക്ക് ലയിച്ചേർന്ന് ഇഷ്ടം തോന്നും. എന്നാലും സ്ത്രീയെ വരച്ച വര അല്പം കൂടിപ്പോയി എന്നൊരു തോന്നൽ ഉണ്ട്.അതൊരു കല്ല്കടി ആയി നിലനിൽക്കുന്നു എന്ന് തോന്നി. ഒരു സിനിമാക്കഥപോലെ. വായിച്ച്കഴിഞ്ഞാൽ അവശേഷിക്കുന്നത് ഗ്രാമം മൊത്തമായി അല്ല,അവിടത്തെ ആസക്തികൾമാത്രം ആണെന്ന് ഒരു കുറവോ കൂടുതലോ എന്നറിയാത്ത അവസ്ഥ. വായിക്കേണ്ടത് ആണ്.
MARANAVAMSAM by P V Shajikumar is a darkly funny, razor-sharp exploration of life, death, and everything in between. The story spirals around a family cursed—or blessed, depending on who you ask—with the duty of handling death in a small Kerala village. It’s a wild dance with fate, tradition, and the maddening paradoxes of existence. Shajikumar’s writing crackles with wit and irony, turning every page into a contemplation of how we, the living, grapple with the one certainty we all share: death. But don’t be fooled—this isn’t some gloomy meditation. It’s a riot of characters, a satire on the absurdities of social norms, and a challenge to think about the identities we inherit versus the ones we create. A must-read if you like your philosophy served with a generous helping of humor and humanity.
വളരെ വളെരെ നാളുകൾക്കു ശേഷമാണ് ഇത്രയും സുന്ദരമായ ഒരു മലയാളം നോവൽ വായിക്കുന്നത്. Gabriel Marquez ന്റെ Macondo പോലെ തോന്നി ഷാജികുമാറിന്റെ ഏർക്കാന. മരണവും റാക്കും പ്രേമവും ആണ് prime topics . The story is about the survival, enmity, and revenge that span three generations. He created an imaginary new world filled with ordinary/extraordinary, totally flawed humans. Erkana's women play a big role in steering the story with their strong emotions - it makes you think how the same soul can love, hate, and plot without barriers. വെള്ളച്ചി,ജാനകി കുഞ്ഞമ്മാർ, സതി, നളിനി, രമണി - every single character is competing to capture the show. There are many beautiful stories within the story, with nature, gods, birds, animals, and the entire ecosystem playing their part. പിന്നെ കഥ നടക്കുന്നത് നമ്മ Kasaragod പരിസരത്താണ്.... That took a special corner of my heart 😍.
The novel about political killing in Northern Kerala told in a language which is very unique to Kasargod area with the myths and Theyyams coming into the backdrop. Though the story in itself can be something we read in newspapers especially when the political killing was quite common, the author tries to go deep to explore the meaningless of all this. The language of the novel will be quite refreshing for those who are not familiar to it. Though the story may sound a typical revenge story it's the language that makes it different. Since it's the first novel about the political killing that I read, it was an interesting read. But in the end, more than fight between the political parties, it has become a family feud between cousins.
ഈ വര്‍ഷം വായിച്ച ഗംഭീര നോവല്‍. വായിച്ചുകഴിഞ്ഞാല്‍ മരണവംശത്തിലെ ഏര്‍ക്കാന എന്ന ദേശവും അതിലെ കഥാപാത്രങ്ങളും മനസ്സില്‍ നിന്ന് പോകുകയേയില്ല.. ഗംഭീരമായ ഭാഷയും കഥാപാത്രങ്ങളും. ഖസാക്കിന്റെ ഇതിഹാസത്തിനും തട്ടകത്തിനും ശേഷം മനസ്സില്‍ കയറിക്കൊളുത്തിയ നോവല്‍. ഇത് പുതിയ കാലത്തെ ക്ലാസിക് നോവലുകളിലൊന്നായി വായനക്കാര്‍ സ്വീകരിക്കുക തന്നെ ചെയ്യും. മരണവും ജീവിതവും പ്രണയവും മിത്തും യാഥാര്‍ത്ഥ്യവും ഭാവനയും ഇടകലര്‍ന്നൊരു അനുഭവലോകം.. ഏര്‍ക്കാന നിങ്ങളില്‍ നിന്നൊഴിഞ്ഞ് പോകില്ല..
"ജനനം തൊട്ടുതുടങ്ങുന്ന ജീവിതത്തിലേക്ക് നമ്മൾ തിരിഞ്ഞുനോക്കുന്നതിൽ പ്രശ്നമില്ല. എല്ലാം വ്യക്തമായി മനസ്സിൽ തെളിഞ്ഞുവരുന്നതിൽ കുഴപ്പമുണ്ട്. അതു മരണം എത്തിയതിന്റെ അടയാളമാണ്."
Maranavamsham—a haunting, intoxicating journey through the fictional land of Erkkana, where myths breathe the same air as mortals, and forgotten gods linger in the dark, partaking in the pleasures and sorrows of their people.
An unputdownable work of magical-realist fiction, every page is laced with entrancing literary madness. The people of Erkkana speak to you, slip under your skin, and become part of you in ways you least expect. You rejoice and grieve with them, and, often, ache and weep for them.
When you finish the journey through Erkkana, a strange, consuming stillness comes to visit. A spellbound restlessness. An eerie drizzle within, long after the storm has passed. It continues to live on, in the quiet remembrance of what makes us flawed; human.
"വർഷങ്ങൾക്കു ശേഷം മാണിയോളങ്കര താനത്തെ തെയ്യംകെട്ടിന് തട്ടുംതെയ്യത്തിന്റെ കുളിച്ചുതോറ്റം തുടങ്ങുമ്പോൾ പേത്താളംകുന്നിനു ചാരെയുള്ള വേങ്ങമരത്തിന്റെ വേരുകൾ പിടിച്ചുനിൽക്കുന്ന കുറുംഗുഹയിൽ ബീഡിയും വലിച്ചിരിക്കവേ ഭാസ്കരന് എല്ലാം ആദ്യം തൊട്ട് ഓർമ്മയിൽ വന്നു.
നളിനിയെ ആദ്യമായി കണ്ടതുമുതൽ അവസാനമായി കണ്ടതുവരെയുള്ള നിമിഷങ്ങൾ അയാളുടെ മനസ്സിൽ തെളിഞ്ഞു."