Jump to ratings and reviews

പ്രീമ ഫൈസി Prima Facie

"സന്തോഷപൂർണ്ണമായ ഡോ. അവിനാശ് ബാലചന്ദ്രന്റെയും ഡോ. കൃതികയുടെയും ജീവിതം മാറിമറിഞ്ഞത് നിമിഷങ്ങൾകൊണ്ടായിരുന്നു. അതിന് ആധാരമായതാകട്ടെ ഡോ. അവിനാശിന്റെ ഫോണിലേക്ക് അവിചാരിതമായി എത്തിയ ഇ- മെയിൽ സന്ദേശങ്ങളും... എന്തായിരുന്നു ദുരൂഹമായ ആ ഇ- മെയിൽ സന്ദേശങ്ങളിലുണ്ടായിരുന്നത്? കൂടെ ചേർത്തിരുന്ന വീഡിയോ ക്ലിപ്പുകൾക്ക് പറയാനുണ്ടായിരുന്നത് ആരുടെ കഥയാണ്?ആ കുടുംബത്തെ മുഴുവൻ ഒരു നിഴൽപോലെ പിന്തുടർന്നതെന്താണ്? ആ നിഴൽ തകർക്കാനൊരുങ്ങുന്നത് ആരുടെയൊക്കെ ജീവിതങ്ങളെയാണ്? നഗരത്തിലെ പ്രശസ്ത റേഡിയോളജിസ്റ്റ് ആയ ഡോ. അലക്സ് മാത്യുവിന്റെ തിരോധാനവും തുടർന്നുള്ള പോലീസ് അന്വേഷണവും ചെന്നെത്തുന്നത് എവിടേക്കാണ്? പ്രണയത്തിലും യുദ്ധത്തിലും ന്യായമല്ലാത്തതായി ഒന്നുമില്ലെന്ന് ഉറപ്പിച്ചുകൊണ്ട് അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ മുന്നേറുന്ന ഡൊമെസ്റ്റിക് ത്രില്ലർ"

184 pages, Unknown Binding

Published December 31, 2024

Loading...
Loading...

About the author

Nikhilesh Menon

10 books14 followers

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (5%)
4 stars
2 (10%)
3 stars
6 (30%)
2 stars
9 (45%)
1 star
2 (10%)
Displaying 1 - 7 of 7 reviews
Profile Image for Krishnakumar Muraleedharan.
Author 4 books18 followers
May 11, 2026
ആദ്യഭാഗങ്ങളിലെ ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള build upനാണ് 2 stars. ഇടയ്ക്കു പഴയ കത്തുകളും നടക്കുന്ന സംഭവങ്ങളും ഇടകലർത്തിയുള്ള തുടക്കം പ്രതീക്ഷയുണ്ടാക്കി.

പക്ഷേ അവസാനഭാഗത്തേക്ക് അടുക്കുമ്പോൾ അനാവശ്യവർണ്ണനകളും സാഹിത്യം എഴുതാനുള്ള ശ്രമവും സ്പീഡ്ബ്രേക്കറായി.

ഏറ്റവും പ്രധാനപ്രശ്നം ട്വിസ്റ്റ് തന്നെയാണ്. മാസ്റ്റർപീസ് സിനിമയിലെ ഏറ്റവും വലിയ പ്ലോട്ട്ഹോൾ ഇവിടെയും ഉണ്ട്. രണ്ടു culprits കൂടെ ആരും ഇല്ലാത്തപ്പോൾ crimeനെക്കുറിച്ച് അറിയാത്തതുപോലെ സംസാരിക്കുക.
This entire review has been hidden because of spoilers.
9 reviews
Read
June 27, 2026
"Attack is the best defence."

"നഷ്ടപ്പെട്ടിട്ടുണ്ടാവരെയേ വേദനയുണ്ടാകൂ. അത് കഴിഞ്ഞാൽ മരവിച്ച മാതൃമാണ്. ശൂന്യതയിൽ നിന്നും ഉടലെടുക്കുന്ന മരവിപ്പ്."

Flight യാത്രയിലെ excitement-ൽ തുടങ്ങി, ഇങ്ങങ്ങും മൂവ് തന്നെ വായിപ്പിച്ച് തീർത്ത ഒരു domestic thriller. 📖✈️

ഡോ. അവിനാശിന്റെയും ഭാര്യ കൃതികയുടേയും ജീവിതത്തിൽ സംഭവിക്കുന്ന ചില അസാധാരണ സംഭവങ്ങൾ, ഒന്നൊന്നായി തുറന്നു വരുന്ന രഹസ്യങ്ങൾ, വിശ്വസിക്കാനാകാത്ത twists... കഥ മുഴുവൻ പോകുമ്പോഴും ആരെ വിശ്വസിക്കണം എന്ന് പോലും സംശയം തോന്നും.

Current timeline-ഉം വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട ഒരു letter-ഉം alternate chapters ആയി വരുന്നത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഓരോ chapter അവസാനിക്കുമ്പോഴും "ഇനി ഒരു chapter മാത്രം." എന്ന് വിചാരിപ്പിച്ച് വീണ്ടും വായിപ്പിക്കുന്ന തരത്തിലുള്ള എഴുത്ത്.

ഈ പുസ്തകത്തെക്കുറിച്ച് കൂടുതലായി പറഞ്ഞാൽ ശരിക്കും spoiler territory-ലേക്ക് കയറിപ്പോകും. അത്രയും secrets-ഉം suspense-ഉം നിറഞ്ഞ കഥ. ഒരു ഇരുപ്പിൽ വായിച്ചു തീർക്കാൻ പറ്റിയ, വായിച്ചു കഴിഞ്ഞിട്ടും കഥാപത്രങ്ങളുടെ തീരുമാനങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുന്ന ഒരു thriller. ചില പുസ്തകങ്ങൾ വായിച്ചു തീരുമ്പോൾ കഥ ഓർമ്മയിൽ നിൽക്കും. ചിലത് വായിച്ചുകഴിഞ്ഞാലും തന്നെ നിങ്ങളുടെ സംശയങ്ങളുമായി കൂടിനിൽക്കും. Prima Facie രണ്ടാമത്തെ കൂട്ടത്തിലാണ്.
9 reviews
March 23, 2026
ഇതും ഇയാളുടെ വേറെകുറേ ബുക്സും നല്ലതാന്നും പറഞ്ഞ് എന്നെ കെട്ടിയേൽപ്പിച്ച ഡിസി സ്റ്റോറിലെ പറങ്ങാണ്ടി മോറനും അവനെ ഒണ്ടാക്കിയവൻമാർക്കും എൻ്റെ നല്ല നമസ്കാരം.

ഇയാൾക്ക് ഈ പണി നിർത്തിക്കൂടെ. ഡോക്ടറാണെന്നു പറയുന്നു.

ഇത്രേം തൊലിഞ്ഞ പ്ലോട്ട്. ലോജിക് ഇല്ലാത്ത കഥ. അതാണെങ്കിലോ പഴകിത്തേഞ്ഞതും.

ടൈറ്റിലിലെ വാക്കിൻ്റെ അർത്ഥം പോലും മനസ്സിലാക്കാത്ത ഒരു പുളുന്തൻ നോവല്

പോലീസുകാര് വെറും പോഴൻമാരാണെന്നു തോന്നിക്കും ഇതു വായിച്ചാല്

പൊന്നു ഡിസീ ബുക്സേ

ഇതു പോലുള്ള പരട്ടസാധനങ്ങൾ അച്ചടിച്ചു വിലകളയരുത്.
Profile Image for Bobby Abraham.
54 reviews2 followers
July 24, 2025
An okay thriller. Definitely a page turner but the incidents revealed in the end plot were not convincing.
This entire review has been hidden because of spoilers.
Profile Image for Vishnu N.
36 reviews
July 28, 2026
നിഖിലേഷ് ന്റെ എഴുത്തിൽ എനിക്ക് ഇഷ്ടപ്പെട്ടത് പ്രീമ ഫൈസി ആണ്...
കഥയുടെ സസ്പെൻസ് അവസാനം വരെ നിലനിർത്താൻ സാധിച്ചിട്ടുണ്ട് എന്ന് തോന്നി... സാഹിത്യഭാഷയുടെ അതിപ്രസരം കുറച്ചു അലോസരം ഉണ്ടാക്കുന്നുണ്ട്.
Displaying 1 - 7 of 7 reviews