ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം - 2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. ഫ്രഞ്ച് വിപ്ലവത്തിനും നെപ്പോളിയന്റെ യുദ്ധങ്ങൾക്കും ശേഷമുള്ള കാലഘട്ടത്തിൽ ജീവിച്ച മത്തിയാസ് എന്ന ക്ഷുരക വൈദ്യന്റെ കഥ. സെമിത്തേരിയിൽ നിന്ന് ശവങ്ങൾ മോഷ്ടിക്കുന്നവനും ശവം തുറന്ന് പഠിക്കുന്നവനും, മുറിവുകൾ അതിവേഗം തുന്നുന്നവനുമാണ് അയാൾ. അയാളുടെ അനന്തിരവൻ പോപ്പോ എന്ന വിപ്ലവകാരി, മത്തിയാസ് ആദ്യകാലത്ത് വേല ചെയ്തിരുന്ന മുന്തിരിത്തോട്ടത്തിന്റെ ഉടമയായ ഹെൻ്റൈഹ് എന്ന യഹൂദൻ്റെ മകൻ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി വരുന്നു ഈ നോവലിൽ.
Interesting premise to set a Malayalam novel - 18th century Germany. After initial chapters about the situations in Germany, the need for surgical operators in Europe and its method descriptions, the teenage years of Karl Marx, nothing interests me after a while. There are some chapters with magical realistic tone which was OK.
പ്രതികാരം, പ്രണയം , ദാരിദ്രം, വിപ്ലവം എന്നിങ്ങനെ ഒരു മനുഷ്യായുസ്സുമായി ബന്ധപെട്ട എല്ലാം സമമായി ചേർക്കപ്പെട്ട ഒരു നോവൽ. ഒന്നും ഒട്ടും മനസ്സിലാവാതെ ആയിരുന്നു തുടക്കം. വിശദീകരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് നാടുകളിലേകാണു കഥ പറഞ്ഞു തുടങ്ങിയത്. വായന നിറുത്തി കുറച്ചു നേരം പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ഹിസ്റ്ററി മനസ്സിലാക്കിയ ശേഷമാണ് വീണ്ടും വായന തുടങ്ങിയത്.
ജൂതനായ ഹെൻ്റൈഹ് അയാളുടെ മകൻ മൂർ (ഭാവിയിൽ കാൾ മാർക്സ്) അവരുടെ മുന്തിരി തോട്ടത്തിൽ പണിയെടുക്കുന്ന കീറ്റ് വൈദ്യന്റെ മകൻ മത്തിയാസ് , അയാളുടെ അനന്തിരവൻ പോപ്പോ എന്നിവരൊക്കെയാണ് കഥാപാത്രങ്ങൾ. ട്രിയർ , ബോൺ പിന്നെ ബെർലിൻ എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലായാണ് കഥ നടക്കുന്നത്. ചെയ്യാൻ ഇഷ്ടമില്ലാഞ്ഞിട്ടും കീറ്റ് ജോലി ചെയ്യേണ്ടി വരുന്ന മത്തിയാസ്, അയാളുടെ ഉയർച്ചകൾ പിന്നെ മൂറിൽ നിന്നും കാളിലേക്കുള്ള പരിവർത്തനം എന്നിങ്ങനെ യാഥാർത്ഥ്യവും കാല്പനികതയും കാണിച്ചു നോവൽ മുൻപോട്ട് പോകുന്നു. വളരെ കുറച്ചേ ഉള്ളൂ എങ്കിലും മൂറിന്റെയും ജെന്നിയുടെയും പ്രേമം വളരെ സുന്ദരമായാണ് വിഷ്ണുപ്രസാദ് കാണിച്ചിരിക്കുന്നത്.
ഒട്ടും തന്നെ മടുക്കാതെയും വായനയിൽ നിന്നും പുറത്തു വരാതെയും വായിച്ചു തീർന്നു.