Jump to ratings and reviews
Rate this book

മത്തിയാസ് | Mathiyas

Rate this book

240 pages, Paperback

Published February 28, 2025

Loading...
Loading...

About the author

M. R. Vishnu Prasad

1 book1 follower

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (6%)
4 stars
6 (19%)
3 stars
18 (58%)
2 stars
5 (16%)
1 star
0 (0%)
Displaying 1 - 8 of 8 reviews
Profile Image for Daisy George.
126 reviews2 followers
April 28, 2026
വ്യത്യസ്തമായ പ്രമേയം,  വ്യത്യസ്തമായ വായന. 

" തിമിരക്കണ്ണുകൾ മാറുകയില്ല. കണ്ണുതുറക്കൂ രാജാവേ.' 'തെരെഞ്ഞെടുപ്പുകൾ തെരഞ്ഞെടുക്കൂ. ജനാധിപത്യം നിറവേറ്റൂ ''തുറങ്കിനുള്ളിൽ പൂട്ടിയ യുവതകൾ തിരിച്ചിറങ്ങും നാളുണ്ടേ'.

'മത്തിയാസ്' എന്ന ക്ഷുരകവൈദ്യന്റെ  യാത്ര, ചരിത്രത്തിലേക്കുള്ള യാത്രയാണ്. രാഷ്ട്രനിർമാണം മതാധിഷ്ഠിതമാകുമ്പോഴുണ്ടാകുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ ചരിത്രം വായിച്ചുകൊണ്ട് ഈ 2026 ലും, അതേ മുദ്രാവാക്യങ്ങൾ മുഴക്കുന്നു എന്നത്‌ തികച്ചും യാദൃച്ഛികം!!!!

വില്ലുസൂചികൾ കൊണ്ടു രാജാക്കന്മാരുടെ കാഴ്ചയെ മറയ്ക്കുന്ന പാടകൾ ചുരണ്ടിക്കളയാൻ നമുക്ക് ക്ഷുരകവൈദ്യൻമാരെ ഇന്നും ആവശ്യമുണ്ട് എന്നതൊരു യാഥാർഥ്യമാണ്.
രാഷ്ട്രത്തെ നയിക്കുന്ന നിയമം ഭരണഘടനയാണ്.ഭരണഘടന രാഷ്ട്രത്തിന്റെ പൊതുവായ ആത്മാവും ഭരണകൂടം ആ അത്മാവിന്റെ മൂർത്തരൂപവുമണെന്ന് പഠിപ്പിച്ച ഹേഗൽ ന്റെ അസ്ഥികളല്ലാതെ മറ്റാരെയാണ് വിപ്ലവത്തിന്റെ പ്രതീകമായി ഒരു കീറ്റു വൈദ്യൻ നമ്മുടെ യുവതലമുറയ്ക്ക് നൽകുക.

വ്യക്തിസ്വാതന്ത്ര്യം നിഷേധിച്ച പൗരസ്ത്യരാജവാഴ്ചകളിൽ നിന്നും വിടുതൽ തേടിയ കാലഘട്ടത്തെ ഓർമിപ്പിച്ചു കൊണ്ടുള്ള ചരിത്രം, അനായാസേന, രസകരമായ കഥാപാത്രങ്ങളോടെ, വിഷ്ണു അവതരിപ്പിച്ചിരിക്കുന്നു.

'ഭരണഘടനാനുസൃതരാജവാഴ്ച', യും 'പൗരസ്വാതന്ത്ര്യത്തെ ജനപ്രീണനമായി' തരം താഴ്ത്തുകയും ചെയ്യുന്ന രാജ്യത്തിന്റെ അവസ്ഥ ഇന്നും വ്യത്യസ്തമല്ലല്ലോ.ഹെഗേലും, മാക്സും എംഗല്‍സും  ഒക്കെ എല്ലാ കാലഘട്ടത്തിലും യുവതലമുറയുടെ ശക്തിയാണ്.

തെരുവിൽ സമരം ചെയ്യുന്ന മൂർ, ഇങ്ങിനെ പ്രസംഗിക്കുന്നത് ഹെഗെൽ ന് വേണ്ടി ഞാൻ ചേർക്കുന്നു.

'ഒരോ രാഷ്ട്രത്തിനും അതിന്റെ തനതായ ആത്മാവുണ്ട്. രാഷ്ട്രത്തിന്റെ ആത്മാവിനെ ഞെക്കിക്കൊല്ലുന്ന ആക്രമണകാരിയും സ്വേഛേപതിയും ചെയ്യുന്നത് സങ്കൽപിക്കാവുന്നതിൽ വച്ച് വലിയ കുറ്റകൃത്യമാണ്.'
Profile Image for Dr. Charu Panicker.
1,254 reviews79 followers
July 20, 2025
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം - 2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. ഫ്രഞ്ച് വിപ്ലവത്തിനും നെപ്പോളിയന്റെ യുദ്ധങ്ങൾക്കും ശേഷമുള്ള കാലഘട്ടത്തിൽ ജീവിച്ച മത്തിയാസ് എന്ന ക്ഷുരക വൈദ്യന്റെ കഥ. സെമിത്തേരിയിൽ നിന്ന് ശവങ്ങൾ മോഷ്ടിക്കുന്നവനും ശവം തുറന്ന് പഠിക്കുന്നവനും, മുറിവുകൾ അതിവേഗം തുന്നുന്നവനുമാണ് അയാൾ. അയാളുടെ അനന്തിരവൻ പോപ്പോ എന്ന വിപ്ലവകാരി, മത്തിയാസ് ആദ്യകാലത്ത് വേല ചെയ്തിരുന്ന മുന്തിരിത്തോട്ടത്തിന്റെ ഉടമയായ ഹെൻ്റൈഹ് എന്ന യഹൂദൻ്റെ മകൻ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി വരുന്നു ഈ നോവലിൽ.
Profile Image for The Quiet  Bookshelf.
69 reviews7 followers
April 30, 2026
മുറിവുകൾ സുഖപ്പെടുത്തി തുന്നിചേർത്ത് ആളുകൾക്ക് ആശ്വാസം നൽകുന്ന കീറ്റുവൈദ്യന്മാരുടെ പരമ്പരയാണ് മത്തിയാസിന്റത്. അടുത്തിടെ മരിച്ച തന്റെ അപ്പന്റെ ആവശ്യ പ്രകാരം ശവത്തിന്റെ പച്ച മാംസം കീറി കീറ്റുവൈദ്യം പഠിക്കാനായി, മത്തിയാസ് തന്റെ അനന്തിരവനായ പാപ്പോ യോടൊപ്പം ബെർലിനിലേക്ക് യാത്ര തിരിക്കുന്നു, തന്റെ അച്ഛന്റെ അസ്ഥികൂടവും അതോടൊപ്പം യാത്രയാവുന്നു.

ആ യാത്രയിലൂടെ പത്തൊൻപതാം നൂറ്റാണ്ടിലെ ബെർലിൻ നഗരവും, അവിടുത്തെ ആളുകളെയും, സാമൂഹ്യ രാഷ്ട്രീയ സാഹചര്യവും കൂടെ കാറൽ മാർക്സ് ന്റെ യൗവനവും എഴുത്തുകാരൻ വരച്ചിടുന്നു.

ഇത്തരത്തിലൊരു വായന ആദ്യമായാണ്, മികച്ച ഭാഷ, ചരിത്രവും ഭാവന യും ഇടകലർത്തിയുള്ള കഥാഖ്യാനം - കഥയുടെ പശ്ചാത്തലം തന്ന പുതുമയാണ് ഇത്തരത്തിലൊരു വായന ആദ്യമാണ് എന്ന് പറയാനുള്ള കാരണം.

യൂറോപ്പിൽ നെപ്പോളിയനും ഫ്രഞ്ച് വിപ്ലവത്തിനും ശേഷം , രാജ ഭരണത്തിന് എതിരായി, ജനാധിപത്യവും, കമ്മ്യൂണിസം ഒരു കൂട്ടം ചെറുപ്പക്കാരിലൂടെ വളർന്നു വരുന്നതിന്റെ പശ്ചാത്തലത്തിൽ, ഒരു ക്ഷുരകവൈദ്യനായ മത്തിയാസ് - കീറ്റുവൈദ്യത്തിൽ പ്രഗത്ഭനാകാനായി - മനുഷ്യ ശരീരത്തിന്റെ ഉള്ളറകൾ തേടി നടത്തുന്ന യാത്രയാണ് മത്തിയാസ് എന്ന നോവലിലൂടെ - എം ആർ വിഷ്ണുപ്രസാദ് പറയുന്നത്.

Trier - Bonn - Berlin എന്നിങ്ങനെ ജർമ്മനി യിലെ പല സ്ഥലങ്ങളിലായിയാണ് കഥ നടക്കുന്നത്. ആദ്യാവസാനം മടുപ്പ് തോന്നാത്ത തരത്തിൽ ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ സാധിക്കുന്ന, ഒരു മികച്ച അനുഭവം സമ്മാനിക്കുന്ന നോവലാണ് മത്തിയാസ്.

©The Quiet Bookshelf




.
14 reviews
October 15, 2025
Interesting premise to set a Malayalam novel - 18th century Germany. After initial chapters about the situations in Germany, the need for surgical operators in Europe and its method descriptions, the teenage years of Karl Marx, nothing interests me after a while. There are some chapters with magical realistic tone which was OK.
Profile Image for Varna Binu Sasidharan.
121 reviews3 followers
May 1, 2026
The book may be new in the style of depictions. Obviously, new territory. But failed to meet my ( over ) expectations.
Profile Image for Akhil Gopinathan.
141 reviews29 followers
July 25, 2025
പ്രതികാരം, പ്രണയം , ദാരിദ്രം, വിപ്ലവം എന്നിങ്ങനെ ഒരു മനുഷ്യായുസ്സുമായി ബന്ധപെട്ട എല്ലാം സമമായി ചേർക്കപ്പെട്ട ഒരു നോവൽ. ഒന്നും ഒട്ടും മനസ്സിലാവാതെ ആയിരുന്നു തുടക്കം. വിശദീകരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് നാടുകളിലേകാണു കഥ പറഞ്ഞു തുടങ്ങിയത്. വായന നിറുത്തി കുറച്ചു നേരം പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ഹിസ്റ്ററി മനസ്സിലാക്കിയ ശേഷമാണ് വീണ്ടും വായന തുടങ്ങിയത്.

ജൂതനായ ഹെൻ്റൈഹ് അയാളുടെ മകൻ മൂർ (ഭാവിയിൽ കാൾ മാർക്സ്) അവരുടെ മുന്തിരി തോട്ടത്തിൽ പണിയെടുക്കുന്ന കീറ്റ് വൈദ്യന്റെ മകൻ മത്തിയാസ് , അയാളുടെ അനന്തിരവൻ പോപ്പോ എന്നിവരൊക്കെയാണ് കഥാപാത്രങ്ങൾ. ട്രിയർ , ബോൺ പിന്നെ ബെർലിൻ എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലായാണ് കഥ നടക്കുന്നത്. ചെയ്യാൻ ഇഷ്ടമില്ലാഞ്ഞിട്ടും കീറ്റ് ജോലി ചെയ്യേണ്ടി വരുന്ന മത്തിയാസ്, അയാളുടെ ഉയർച്ചകൾ പിന്നെ മൂറിൽ നിന്നും കാളിലേക്കുള്ള പരിവർത്തനം എന്നിങ്ങനെ യാഥാർത്ഥ്യവും കാല്പനികതയും കാണിച്ചു നോവൽ മുൻപോട്ട് പോകുന്നു. വളരെ കുറച്ചേ ഉള്ളൂ എങ്കിലും മൂറിന്റെയും ജെന്നിയുടെയും പ്രേമം വളരെ സുന്ദരമായാണ് വിഷ്ണുപ്രസാദ് കാണിച്ചിരിക്കുന്നത്.

ഒട്ടും തന്നെ മടുക്കാതെയും വായനയിൽ നിന്നും പുറത്തു വരാതെയും വായിച്ചു തീർന്നു.
Displaying 1 - 8 of 8 reviews