ഏറ്റവും പുതിയ കാലത്തിന്റെയും ഇനിയും ഉരുത്തിരിയുന്ന കാലത്തിന്റെയും നാഡിമിടിപ്പ് അറിഞ്ഞാണ് ദീപു കഥകൾ പറയുന്നത്. അപ്പോഴും വള്ളുവനാടൻ മണ്ണിൽ ചുവടുകൾ അമർത്തിനിൽക്കുന്നു ഈ ചിരികൾ.
കുഞ്ഞിരാമായണം, ഗുരുവായൂരമ്പലനട തുടങ്ങിയ ചലച്ചിത്രങ്ങളുടെ രചയിതാവായ ദീപുവാണ് ഈ പുസ്തകത്തിൻറെ രചയിതാവ്. എഴുത്തുകളിലൂടെ വായനക്കാരെ ഒരുപാട് ചിരിപ്പിക്കുന്നുണ്ട് അദ്ദേഹം. നുറുങ്ങു കഥകളാണ് മിക്കതും. 49 ഓളം കഥകളാണ് ഇതിൽ ഉള്ളത്.
കുറേ കുറേ ചിരിച്ചുകൊണ്ട് തുടങ്ങാം എന്ന് കരുതി. അങ്ങിനെ ആദ്യത്തെ പുസ്തകം നമ്മുടെ സ്ക്രിപ്റ്റ് writer ന്റെ പുസ്തകം, 'അരക്കിണ്ണം കുളിര് ' 2026 ലെ ആദ്യ വായന.
ദീപു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ.കുഞ്ഞി രാമായണം എന്ന സിനിമയുടെ തിരക്കഥാകൃത്ത്. പണ്ട്പണ്ട്, സ്പ്രിംഗ്ലറിനും കൊറോണയ്ക്കും ഡ്രോണുകൾക്കും പണ്ട്...😍 ബ്ലോഗ് എഴുതുന്ന കാലം മുതൽ ഈ brilliant writer നെ വായിച്ചിരുന്നവരിൽ ഒരാളാണ് ഞാനും.
വാക്കുകളുടെ പ്രയോഗം കൊണ്ട് ചിരിപ്പിച്ച പ്രിയപ്പെട്ട വി. കെ. എൻ ന്റെ, ശൈലിയുടെ ചായ്‌വുണ്ട് ദീപു ന്. വെറുതെ എന്തെങ്കിലും എഴുതി ചിരിപ്പിക്കാൻ ശ്രമിക്കുകയല്ല, ഒരു class 😎 ഉള്ള നർമ്മം, അത് നിലനിർത്തികൊണ്ട് തന്നെയാണ് എല്ലാ കഥകളും. എന്ന് വച്ചാൽ, എഴുതാനായ് എഴുതിയ ഒരു മാതിരി തട്ടിക്കൂട്ട് കഥകളല്ല ന്ന്. ദീപുന്റെ tone ൽ തന്നെ പറയട്ടെ, സൂപ്പർ ഹീറോകൾ നിരാശപ്പെടുത്താറില്ലല്ലോ.😄
നിരാശപ്പെട്ടില്ല.🙌🏽.49 ഔൺസ് കുട്ടി കുട്ടി കഥകൾ💫മനസ്സറിഞ്ഞു ചിരിച്ചു.ഡിയർ ലളിതഹാസ്യത്തിന്റെ distributor, തുടർന്നും കഥകൾ പറഞ്ഞുകൊണ്ടേയിരിക്കൂ. ആശംസകൾ.🌼💛
N:B- കഥയുമായി ഇഴുകിച്ചേർന്ന നർമ്മത്തെ അടർത്തിമാറ്റി slides add ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ വായനയുടെ രസം കളയുമെന്നതിനാൽ ഈസി pick words മാത്രമാണ് ചേർത്തിരിക്കുന്നത്.
I've been a fan of the author's stories since the early blog days, and this book was such a treat to read. It brought back all the reasons I enjoyed his writing in the first place — simple, engaging, and full of personality.
My favorite story from the collection is definitely "Premakadha". There’s something so fun and relatable about a character trying to cover up the truth with a harmless lie, and that awkward-yet-hilarious moment when he’s faced with his wife's questions really stood out to me. It felt so real — and that’s what made it so enjoyable.
Each story comes with its own little twist, and none of them feel forced. The surprises flow naturally with the story, which makes the whole book an easy and satisfying read. I also loved how each story had its own title and identity — it gave the collection a nice rhythm.
Overall, I absolutely loved this book and can’t wait to read the author’s next book!