1984-ലെ കലാകൗമുദി ഓണപ്പതിപ്പിലാണ് ദിനോസറിന്റെ കുട്ടി ആദ്യമായി പ്രസിദ്ധീകരിച്ചത്. ഈ കഥയുൾപ്പെട്ട കഥാസമാഹാരത്തിന് 1988-ലെ കേരളസാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിക്കുകയുണ്ടായി.
"ഇന്നലെ രാത്രി ദിനോസറിന്റെ കുട്ടി വീണ്ടും വന്നു. അത് ജനലിൽ കൂടി കൊറേ നേരം എന്നെ നോക്കി"
പ്രാതൽ സമയം രാജീവന്റെ കഥകളുടെ സമയമാണ്. സ്വപ്നങ്ങളുടെ കഥകൾ. മോഹനൻ കേൾക്കാൻ ബാധ്യസ്ഥനാണ്. കാരണം ഒരേ ഒരു അനുവാചകനേ ഉള്ളൂ
"ഞാൻ ഒറങ്ങുവായിരുന്നു. ദിനോസറിന്റെ കുട്ടി കുറെ നേരം എന്നെ നോക്കി നിന്നു. അതിനു എന്നെ നല്ല ഇഷ്ടായി. അത് ജനലിന്റെ അഴീക്കൂടെ നാവിട്ടു എന്നെ നക്കി. നല്ല മയണ്ടായിരുന്നു അതിന്റെ നാവിന്. മുഖം എന്ത് ഭംഗിയാണെന്നോ. ഒരു നായക്കുട്ടീടെ പോലെ "
രാജീവന്റെ നിഷ്കളങ്കമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതോടൊപ്പം മോഹനൻ തന്റെ സെയിൽസ് ownership ബിസിനസിൽ ഉണ്ടാവുന്ന അമ്പതിനായിരം രൂപ നഷ്ടവും, പുതിയ വീട്ടിലേക്ക് മാറുന്നതിനു മുൻപായി പഴയ വാടക വീട് പുതിയ ഉടമസ്ഥർക്ക് ഏർപ്പാടാക്കി കൊടുക്കേണ്ടിവരുന്ന ഒരു ബ്രോക്കർന്റെ ചുമതലയും അയാളുടെ തലയിൽ വരുന്നു.