This book is really heart touching. I got this book from one of my close friends. But I had kept it for reading for a long time. Then as I was travelling home from Chennai, I got stranded in Thrissur Railway Station. It was 2.30 AM. I had nothing to do and mosquitos never allowed me to close my eyes. So I took out this book and started reading. And It was a real page turner. I finished it in one go in the middle of the night in the railway station bench. When I was reading it I felt those feelings myself, the love, the pain, the sadness, the awkwardness of meeting again. Everything. It was beautiful. I was overwhelmed.
ഹൃദയസ്പർശിയായ ഒരു ചെറിയ നോവലാണ് എൻ മോഹനന്റെ ഒരിക്കൽ. നഷ്ടപ്രണയത്തിന്റെ നൊമ്പരങ്ങൾ നിറഞ്ഞ ഓർമ്മയിൽ നിന്നും മനോഹരമായ ഒരു ആത്മകഥയുടെ അംശമാണ് ഈ പുസ്തകത്തിലൂടെ പറയുന്നത്.
ചക്കി എന്ന് നമ്മെ പരിചയപ്പെടുത്തുന്ന ജീവിതത്തിൽ അദ്ദേഹത്തെ ഏറെ സ്വാധീനിച്ച പെൺകുട്ടിയുടെ, തന്റെ കാമുകിയുടെ ഓർമ്മകൾ വളരേ സുന്ദരമായും അതേസമയം ഹൃദയത്തിൽ നൊമ്പരമായിതീർന്നതുമായ കഴിഞ്ഞകാലം അദ്ദേഹം വിവരിക്കുന്നു. അവരുടെ ആദ്യ സമാഗമവും കോളേജിൽ ഒരുമിച്ചുള്ള മുഹൂർത്തങ്ങളും, കവിതകൾ കൊണ്ട് നിറഞ്ഞ അനശ്വര നിമിഷങ്ങളും ചുരുക്കത്തിൽ വിവരിക്കുമ്പോളും, പ്രണയത്തിന്റെയും വേർപാടിന്റെയും വേദനയും, വികാരങ്ങളും മറ്റ് ചിന്തകളും അതീവ തീവ്രമായ വാക്കുകളാൽ ഇതിൽ കുറിക്കുന്നു.
"ഞാൻ അവളെ വെയിൽ വെളിച്ചത്തിന്റെ ഉടുപുടവ അണിയിച്ചു. പൂക്കളുടെ സൗന്ദര്യവും സുഗന്ധവും കൊടുത്തു. ആകാശനീലിമയിലൂടെയും വനാന്തരംഗത്തിലെ ഹരിതദലമർമ്മരങ്ങളിലൂടെയും അവളുമായി സംവദിച്ചു. കിളികൾ എന്റെ പ്രണയഗാനം പാടിക്കേൾപ്പിച്ചു.
എന്നിട്ടും അവൾ അറിഞ്ഞില്ല! ആഴക്കടലിനേക്കാൾ അഗാധമായിരുന്നു എന്റെ പ്രണയം. ഏറ്റവും വലിയ മോഹത്തെക്കാൾ വലിയതായിരുന്നു എന്റെ ഇഷ്ടം."
വായന - 60/2021📖 പുസ്തകം📖 - ഒരിക്കൽ രചയിതാവ്✍🏻 - എൻ. മോഹനൻ പ്രസാധകർ📚 - ഡി.സി ബുക്സ്@dcbooks തരം📖 - നോവൽ പതിപ്പ്📚 - 9 പ്രസിദ്ധീകരിച്ചത്📅📚 - ജൂലൈ 2021 ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📅📚 - മെയ് 1999 താളുകൾ📄 - 78 വില - ₹99/-
I HAVE LOVED THEE WITH AN EVERLASTING LOVE
- JEREMIAH 31:3
📌ചെറിയൊരു ഇടവേളയ്ക്ക് ശേഷം അതായത്, ഒരു റീഡേർസ് ബ്ലോക്കിന് ശേഷം വായിക്കുന്ന പുസ്തകമാണ് എൻ.മോഹനൻ്റെ "ഒരിക്കൽ" എന്ന നോവൽ. വളരെ കുറച്ച് താളുകളിലായി നാം വായിക്കുന്നത് നല്ലൊരു പ്രണയകാവ്യമാണ്. എഴുത്തുകാരൻ്റെ തന്നെ ജീവിതത്തിൻ്റെ ഒരേട് തന്നെയാണ് ഈ നോവൽ. വായനക്കാരിൽ പ്രണയത്തിൻ്റെ എല്ലാ വിധ വികാരവിസ്ഫോടനങ്ങളും അനുഭവിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. അതിനു മുതൽക്കൂട്ടായത് ഇതിലെ ഭാഷ തന്നെയാണ്. ഭാഷയുടെ ഭംഗിയെക്കുറിച്ച് പ്രശംസിക്കാതിരിക്കാനാവില്ല. അത്രമേൽ ഭംഗിയാണ് പുസ്തകത്തിലെ ഓരോ വരികൾക്കും.
📌ജീവിതത്തിൽ ഏറെ സ്വാധീനിച്ച ഒരു സ്ത്രീയെക്കുറിച്ച് എഴുതണമെന്ന ചിലരുടെ ആവശ്യാനുസരണം എൻ.മോഹനൻ എഴുതുന്നതാണ് ഈ നോവൽ. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ ആത്മകഥാംശമുള്ള നോവൽ കൂടിയാണിത്. യൗവനകാലത്ത് താൻ പ്രണയത്തിലായിരുന്ന ഒരു സ്ത്രീയായിരുന്നു തൻ്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചതെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം തൻ്റെ പഴയ കാലം നമുക്ക് മുന്നിൽ അനാവരണം ചെയ്യുകയാണ്. വിധിവശാൽ പിരിയേണ്ടി വന്നെങ്കിലും വർഷങ്ങൾക്ക് ശേഷം തൻ്റെ വാർദ്ധക്യകാലത്ത് പ്രണയിനിയെ കണ്ടുമുട്ടുന്നു. പ്രണയവും വിരഹവും വീണ്ടുമുള്ള കണ്ടുമുട്ടലും എല്ലാം നോവലിൻ്റെ വായനയിൽ നമുക്ക് നമ്മുടെ ഹൃദയം കൊണ്ട് അനുഭവഭേദ്യമാകുന്നുണ്ട്.
📌അദ്ദേഹം ഇങ്ങനെയാണ് ഈ നോവൽ അവസാനിപ്പിക്കുന്നത്
"എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹംകൊണ്ടു പരിചരിച്ച പണ്ടത്തെ പെൺകുട്ടീ! നിനക്ക് എന്നും നല്ലതുവരട്ടെ"
ഈ വരികൾ കൂടി വായിക്കുന്നതോടെ ഹൃദയത്തിൽ നമുക്ക് വല്ലാത്തൊരു വിങ്ങലാണ് അനുഭവപ്പെടുക. ഏറെ ഇഷ്ടപ്പെട്ട പ്രണയകാവ്യങ്ങളിലേക്ക് "ഒരിക്കൽ" എന്ന ഈ പുസ്തകം കൂടി.
IN LOVE THOU MADEST THE DAWN GLOW IN LOVE THOU MADEST THE SUN SHINE
A breathless story of how the author fell in love with someone who married another man—but how he continued to live with that wound, and in many ways keep it alive by scratching at its memory for decades. ‘White Nights’ but Malayalam.
നിങ്ങൾക്ക് പ്രണയം നഷ്ടപ്പെട്ടിട്ടുണ്ടോ? ജീവന് തുല്യം സ്നേഹിച്ച പെണ്ണ് മറ്റൊരാളുടേത് ആകുന്നത് കണ്ട് നിക്കേണ്ടി വന്നിട്ടുണ്ടോ? വർഷങ്ങൾക്കും യുഗങ്ങൾക്കും ശേഷവും, ഇപ്പോഴും നിങ്ങൾ അവളെ പ്രണയിക്കുന്നുണ്ടോ? ഒരു നോവായി ഇപ്പോഴും അവൾ നിങ്ങടെ ഉള്ളിൽ നീറുന്നുണ്ടോ?
എങ്കിൽ നിങ്ങൾ ഈ പുസ്തകം വായിക്കണം, പലപ്പോഴും നിങ്ങൾക്ക് നിങ്ങളെ തന്നെ ഇതിൽ കാണാൻ പറ്റും. നഷ്ടപ്പെടലിന്റെ സ്വന്തം കഥ ഒരു ചെറിയ നോവൽ ആയി നമുക്ക് തന്നിരിക്കുക ആണ് ശ്രീ മോഹനൻ ഈ പുസ്തകത്തിലൂടെ. വായിക്കൂ.
ആത്മകഥാപാരമായ നോവലാണിത്. തൻ്റെ ജീവിതത്തിൽ സ്വാധീനിച്ചിട്ടുള്ള ഒരു സ്ത്രീയെ പരിചയപ്പെടുത്തുകയാണ് ഈ നോവലിൽ. വലിച്ചു നീട്ടിയ വാക്യങ്ങൾ ഇടയ്ക്ക് എവിടെയോ ആസ്വാദനത്തെ മുറിവേൽപ്പിക്കുന്നുണ്ട്.
ജീവിതത്തിലേറ്റവുമധികം സ്വാധീനം ചെലുത്തിയ സ്ത്രീയെക്കുറിച്ചൊരു കുറിപ്പെഴുതുകയെന്ന ആവശ്യത്തിൽ നിന്നും, എൻ മോഹനൻ എഴുതിയുണ്ടാക്കിയ പുസ്തകമാണ് 'ഒരിക്കൽ'. ഒരു പ്രണയകഥയുടെ കാല്പനികതകളെയെല്ലാം ഉള്ളിലേക്കാവാഹിച്ചുക്കൊണ്ട്, വളരെ സാവധാനം തുടങ്ങി, മനസ്സിന്റെ അടിതട്ടുകളിൽ എവിടെയൊക്കെയോ ചില കുളിർമകൾ ബാക്കിയാക്കി, ചില വേദനകളെയൊക്കെ വീണ്ടുമൊരിക്കൽ കൂടിയെടുത്ത് താലോലിച്ചുകൊണ്ടവസാനിക്കുന്നൊരു, കുഞ്ഞു പുസ്തകമാണിത്.
ആരായിരിക്കുമയാളുടെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുണ്ടാവുക?
ചോദ്യത്തിനുത്തരമായി, യൗവ്വന കാലത്തോളമുള്ള നാൾവഴികളിലെല്ലാം കൂട്ടായി നിന്ന, സ്വഭാവ രൂപീകരണത്തിലും, വ്യക്തിത്വ മൂല്യങ്ങളെ മനസ്സിലാക്കിയെടുക്കുന്നതിലും തുടങ്ങി, ജീവിതത്തിന്റെയെല്ലാ മേഖലകളിലും, കൈതാങ്ങായി മാറിയ അമ്മയുടെയും, വന്നുകയറിയ നാൾ മുതലിന്നുവരെയും, തന്റെ ജീവിതത്തിനൊരു അടുക്കും, ചിട്ടയും, സ്ഥിരതയു���, സ്നേഹവുമൊക്കെ സമ്മാനിക്കുന്നതിൽ പരിപൂർണമായി വിജയിച്ച ഭാര്യയുടെയും, സ്വാധീനങ്ങളിവിടെയയാൾ, അക്കമിട്ട് നിരത്തുന്നുണ്ട്.
ഈ രണ്ടു സ്ത്രീകളുടെ സാന്നിധ്യവും, സ്വാധീനവുമില്ലാതെ കഥാകാരന്റെ ജീവിതമൊരിക്കലുമിവിടെ പൂർണ്ണതയിലേക്കെത്തുന്നില്ല. എങ്കിൽപോലും, ജീവിതത്തെയേറ്റവുമധികം സ്വാധീനിച്ച സ്ത്രീയെന്ന പദവിയിവിടെ, അയാൾ മറ്റൊരാൾക്കായി നീക്കിവെച്ചിരിക്കുകയാണ്. ജീവിതത്തിലേക്കൊരിക്കൽ അനുവാദം വാങ്ങാതെ കടന്നു വന്ന്, മറ്റൊരിക്കൽ അനുവാദത്തിനായി കാത്തുനിൽക്കാതെ വഴിപിരിഞ്ഞുപോയൊരാൾക്കായി.!
പുസ്തകവായനയ്ക്കിടയിൽ ഞാൻ ആലോചിച്ചതുമുഴുവനും, അങ്ങനെ ചില മനുഷ്യരെക്കുറിച്ചാണ്. അസാധാരണമായ ഒഴുക്കിൽപ്പെട്ട് ദിശയറിയാതെ ആടിയുലഞ്ഞുക്കൊണ്ടിരിക്കുന്ന ജീവിതത്തിന്റെ തോണികളിലേക്ക്, എവിടെനിന്നൊക്കെയോ അപ്രതീക്ഷിതമായി കയറിപ്പറ്റുന്ന ചില മനുഷ്യർ. അവരാ തോണിക്കാരന്, മുന്നോട്ട് തുഴയാനുള്ള പ്രതീക്ഷകൾ നൽകുന്നു. സംഹാരതാണ്ഡവമാടിയ ഓളപ്പരപ്പുകളെ താളത്തിലാക്കി, മനോഹരിയാക്കുന്നു. ഗതി തിരിച്ചറിയാനവന്, തുണയാവുന്നു. അവരുടെ സാന്നിധ്യം, കാറ്റിന്റെ ക്രോധത്തെയും, കടലിരമ്പങ്ങളേയും സംഗീതാത്മകമാക്കുന്നു. ഒടുവിലവർക്കായി ആരോ കല്പിച്ചു കൊടുത്തിരിക്കുന്ന രംഗങ്ങളാടിത്തിമിർത്തു കഴിയുമ്പോൾ, യാത്രപോലും പറയാതെയവർ, രംഗമുപേക്ഷിച്ചു പോകുന്നു, തോണിക്കാരനെയവിടെ വീണ്ടും, തനിച്ചാക്കുന്നു.
ഇതിപ്പോ പ്രണയത്തിൽ തന്നെയാവണമെന്നുപോലുമില്ല. സൗഹൃദങ്ങളിലും, സ്നേഹബന്ധങ്ങളിലുമൊക്കെ, നമ്മുക്കിത്തരം മനുഷ്യരെ കാണാൻ സാധിക്കും. നമ്മുടെയൊക്കെ ജീവിതത്തിൽ ഗെസ്റ്റ് റോളുകൾ മാത്രം ചെയ്യാൻ വിധിക്കപ്പെട്ടവർ. ഒരിക്കൽ പരസ്പരം ആരൊക്കെയോ ആയിരുന്നിട്ടും, ഒന്നിച്ചുള്ള യാത്രമതിയാക്കാൻ, വഴിപിരിഞ്ഞുപോവാൻ, തീരുമാനമെടുക്കേണ്ടി വന്നവർ. ചുട്ടുപൊള്ളിക്കുന്ന ഓർമ്മകളായി യാത്രയവസാനിക്കുന്ന കാലത്തോളം, മനസ്സിന്റെയൊരു കോണിൽ സ്ഥിരതാമസമാക്കുന്നവർ. വന്ധ്യമായി തീർന്നൊരു സ്നേഹബന്ധത്തിനപ്പുറത്തേക്ക്, അപരിചിതരായി രൂപാന്തരം പ്രാപിക്കുന്നവർ. അങ്ങനെയെത്രയെത്ര മനുഷ്യർ, അവരുടെയെത്രയെത്ര ഓർമ്മകൾ..!!
പരസ്പരമൊരുപാട് സ്നേഹിക്കുക മാത്രം ചെയ്തിരുന്ന രണ്ട് മനുഷ്യരെങ്ങനെയാവും, അപരിചിതരായി മാറുക? എന്നെയേറ്റവുമധികം കുഴക്കിയ ചോദ്യങ്ങളിലൊന്നാണത്.! അപരിചിതർ! ആ വിശേഷണത്തിന്റെ വ്യാകരണമിവിടെയെത്രത്തോളം ശരിയാണെന്നെനിക്കറിഞ്ഞുകൂടാ. Because they are not just strangers, but strangers with memories.! വാക്കുകളുടെ പോലുമാവശ്യമില്ലാതെ പരസ്പരം തിരിച്ചറിയാൻ സാധിച്ചിടത്തുനിന്നും, അപരിചിതത്വത്തിലേക്ക് നടന്നുകയറിയവരാണവർ.! സന്തോഷങ്ങളും, വേദനകളുമൊക്കെ, പങ്കിട്ടെടുത്തിടത്തുനിന്നും, അടുത്തയാളുടെ സംഘർഷങ്ങൾ മനസ്സിലാക്കാൻ സാധിക്കാത്തവണ്ണം പരിണമിച്ചുപോയവർ.!
ഇത്തരമൊരു സാഹചര്യത്തെ വളരെ മനോഹരമായി വരച്ചുകാട്ടുന്നൊരു രംഗം പുസ്തകത്തിലുണ്ട്. അപ്രതീക്ഷിതമായി പ്രണയം അവസാനിപ്പിക്കേണ്ടി വന്നതിന് ശേഷം, മോഹനനെ കാണാൻ, അയാളുടെ ഓഫീസിലേക്കാ പെൺകുട്ടിയെത്തുന്നു. തമ്മിൽ കണ്ട മാത്രകളിലെല്ലാം സംസാരിച്ചു തീർക്കാൻ കഴിയാത്തത്ര വിഷയങ്ങളുരുത്തിരിഞ്ഞു വന്നിരുന്നവർക്കിടയിലപ്പോൾ, മൗനമാണ് താദാത്മ്യം പ്രാപിച്ചുനിന്നത്. നിസ്സഹായതകൾ പരസ്പരം മനസ്സിലാക്കാൻ സാധിക്കാത്തവിധമവരുടെ ഹൃദയങ്ങളപ്പോഴേക്കും ചുരുങ്ങിപോയിരുന്നു. ആ കുറച്ചു ദിവസങ്ങളുടെ ദൈർഖ്യത്തിൽ തന്നെ, പിന്നീടൊരിക്കലും വീണ്ടെടുക്കാൻ കഴിയാത്ത വിധമവർ അന്യരായി മാറിയിരുന്നു.
അവർക്കിടയിലെ സ്നേഹത്തിനെന്താവും സംഭവിച്ചിരിക്കുക? ജീവിതത്തിലേക്ക് മറ്റൊരാളെ ക്ഷണിക്കാൻ നിർബന്ധിതരാകുമ്പോഴും, നഷ്ടപ്രണയത്തിന്റെ അവശിഷ്ടങ്ങൾ, അവർക്കുള്ളിലുണ്ടാവില്ലേ? അതോ ജീവിതത്തിലുണ്ടാകുന്ന, സങ്കീർണതകൾക്കും, നിസ്സഹായതകൾക്കും, അക്ഷരതെറ്റുകൾകൾക്കുമൊക്കെ, നിർമ്മലമായ സ്നേഹത്തെയും കവച്ചുവെക്കാനുള്ള ശക്തിയുണ്ടോ? ഞാൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു.!
യാതൊന്നിനും നികത്താൻ കഴിയാത്ത ശൂന്യതയിൽ വെന്തുരുകിയ രണ്ടു മനസ്സുകളപ്പോൾ, ഉത്തരങ്ങൾ കണ്ടെത്താനിനിയൊരു ബാല്യവും അവശേഷിക്കുന്നില്ലെന്ന, നിസ്സഹായതയുടെ തിരിച്ചറിവിൽ, എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
പുസ്തകം - ഒരിക്കൽ എഴുത്തുകാരൻ - എൻ മോഹനൻ പ്രസാധകർ - ഡി സി ബുക്ക്സ് ( പത്തൊൻമ്പതാം പതിപ്പ് ) പേജുകൾ -78 വില - 110 രൂപ
ശ്രീമതി ലളിതാംബിക അന്തർജനത്തിന്റെ മകനായ നോവലിസ്റ്റ് എൻ മോഹനന് 1999-il ചില സുഹൃത്തുക്കൾ എഴുതുവാനായ് ഒരു വിഷയം നൽകി . അങ്ങനെ എഴുതപെട്ട ഒരു ഓർമ്മക്കുറിപ്പ് പിന്നീട് “ഒരിക്കൽ” എന്ന ഈ നോവലായി രൂപാന്തരപ്പെടുകയായിരുന്നു .
അദ്ദേഹത്തിന് നൽകിയ വിഷയം ഇതായിരുന്നു : "തൻ്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ സ്ത്രീ." വിവാഹം കഴിഞ്ഞു സന്തുഷ്ട ജീവിതം നയിക്കുന്ന ഒരു വ്യക്തി സ്വാഭാവികമായും എഴുതുന്നത് 'അമ്മ അല്ലെങ്കിൽ ഭാര്യയെ കുറിച്ചാവും ... എന്നാൽ അദ്ദേഹം എഴുതിയത് തൻ്റെ ഹൃദയം കവർന്ന തൻ്റെ ആദ്യ പ്രണയിനിയെ കുറിച്ചായിരുന്നു . പി ജി പഠനവിദ്യാർത്ഥിയായിരിക്കെ തൻ്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആ പെൺകുട്ടിയെ കുറിച്ചു....
സാഹിത്യത്തിനോടുള്ള സ്നേഹമായിരുന്നു രണ്ടു പേരെയും അടുപ്പിച്ചത്. പിന്നീട് അവൾ അദ്ദേഹത്തിന്റെ സൃഷ്ടികളുടെ വലിയൊരു ആരാധികയും അദ്ദേഹത്തിന്ജീവിതത്തിൽ മുന്നേറുവാനായി നല്ലൊരു പ്രേരകശക്തിയും ആയിത്തീർന്നു .
എന്നാൽ ഒരു ദിനം അവൾ എന്നന്നേക്കുമായി ആ ബന്ധത്തിൽ നിന്നും പടിയിറങ്ങിപ്പോയ്.
രണ്ടു പേരും മറ്റൊരു വിവാഹം കഴിച്ചു സന്തുഷ്ടരായി ജീവിക്കുമ്പോഴാണ് വാർധക്യത്തിൽ അവർ വീണ്ടും കണ്ടു മുട്ടുന്നത്. യാദൃശ്ചികമായി ഒരു ആശുപത്രിയിൽ വെച്ച്. ക്യാന്സറിന്റെ സർജറി കഴിഞ്ഞു കിടക്കുന്ന ആ സ്ത്രീയെ കണ്ടു വന്നതിനു ശേഷം അദ്ദേഹം മനസ്സിൽ ചോദിക്കുന്നു .
“പണ്ടത്തെ പ്രിയപ്പെട്ടവേള, പറഞ്ഞു തരൂ. അന്നത്തെ മുറിവിൽ, വേദനയിൽ, അപമാനത്തിൽ ഞാൻ പറഞ്ഞു പോയ വാക്കുകൾ വല്ലതും നിന്റെ നിത്യശാപമായിത്തീർന്നു എന്ന് വിചാരിക്കുന്നുവോ ? മഹാവ്യാധിയായി നിന്നെ കാർന്നു എന്ന് കരുതുന്നുവോ? മുറിവേറ്റ സിംഹത്തിന്റെ ആഴങ്ങളിൽ നിന്ന് വന്നു പോയ നിസ്സഹായവും താല്കാലികവുമായ ക്ഷോഭത്തിന്റെ വാക്മുനകൾക്ക് ഇത്ര മാരകമായ ശക്തിയുണ്ടെന്ന് നീ വിശ്വസിക്കുന്നുവോ ? എങ്കിൽ ഞാൻ ദുഖിക്കുന്നു .”
............. ഈ ആത്മകഥാപരമായ നോവൽ എഴുതിക്കഴിഞ്ഞു എഴുത്തുകാരൻ ആദ്യം ഇത് തൻ്റെ ഭാര്യയെ തന്നെയാണ് കാണിച്ചത്. അവർ ഇത് പ്രസിദ്ധീകരിക്കാൻ അനുവദിച്ചില്ലെങ്കിൽ ഇത് പുറംലോകം കാണില്ലായിരുന്നു. എന്നാൽ മറ്റേതൊരു വായനക്കാരിയെയും പോലെയാണ് അവർ ഇതിനെ സമീപിച്ചത്. ആ മഹാമനസ്കതയ്ക്കും ഉദാരതയ്ക്കും കടപ്പാട് പറഞ്ഞു കൊണ്ടാണ് പുസ്തകം തുടങ്ങുന്നത്.
പുസ്തകത്തിന്റെ ആദ്യവും അവസാനവും നമ്മളെ വികാരാധീനരാക്കുമെങ്കിലും അവരുടെ കോളേജ് പഠനകാലവും അകൽച്ചയും പറയുന്ന ഭാഗം ഒക്കെ ഒരു ക്‌ളീഷേ ആയി തോന്നി .
ആദ്യപ്രണയത്തിന്റെ മനോഹാരിതയും വിരഹവേദനയും കാവ്യാത്മകമായി പ്രതിപാദിക്കുന്ന ഈ പുസ്തകം പത്തൊൻമ്പതാം പതിപ്പിൽ എത്തി നില്കുന്നത് തന്നെ ഇതിന്റെ ജനപ്രീതിക്ക് തെളിവാണ് .
ഒരു വാക്ക് പോലും പറയാതെ തന്നെ വിട്ടിട്ടു പോയവൾക്ക് അദ്ദേഹം അവസാനമായി ഒരു കത്തെഴ��തി. അതിലെ ഒരു വരി ഇങ്ങനെയായിരുന്നു. ഭാവിയിലെവിടെയെങ്കിലും വെച്ച് വീണ്ടും കാണുവാൻ വിധിക്കപ്പെട്ടാൽ ഇതേ സ്നേഹത്തോടെ കാണുവാൻ തന്നെയാവും എന്റെ ശ്രമം . ………………………………………………………………………………………………………………………………………………… ഒന്നിന് പകരമായി വേറൊന്നില്ല കുട്ടീ. ഒന്നും എന്നത്തേക്കും ശരിയായിക്കൊള്ളണം എന്നും ഇല്ല . ………………………………………………………………………………………………………………………………………… സർജറി കഴിഞ്ഞു ഉറങ്ങിക്കിടക്കുന്ന തൻ്റെ പഴയ കൂട്ടുകാരിയുടെ ശരീരത്തിൽ അറിയാതെ വിരൽത്തുമ്പു കൊണ്ട് പോലും തൊടാതിരിക്കുവാൻ ശ്രദ്ധിച്ച കൊണ്ട് ആ പുതപ്പി��്റെ മുകളിലെ മടക്ക് വലിച്ചുയർത്തി കഴുത്തു വരെയാക്കി ഇട്ടു കൊടുത്തു . ……………………………………………………………………………………………………………………………………. എന്നിട്ടും അവൾ അറിഞ്ഞില്ല . ആഴക്കടലിനേക്കാൾ അഗാധമായിരുന്നു എന്റെ പ്രണയം. ഏറ്റവും വലിയ മോഹത്തേക്കാൾ വലിയതായിരുന്നു എന്റെ ഇഷ്ടം .
............................
എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹം കൊണ്ട് പരിചരിച്ച പണ്ടത്തെ പെൺകുട്ടീ, നിനക്ക് എന്നും നല്ലതു വരട്ടെ. …………………………………………………………………………………………………………………………..
" എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹം കൊണ്ട് പരിചരിച്ച പണ്ടത്തെ പെൺകുട്ടി! നിനക്ക് എന്നും നല്ലതുവരട്ടെ.. "
ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയം അറിഞ്ഞവരാണ് നിങ്ങളെങ്കിൽ ഈ പുസ്തകം നിങ്ങളെ നൊമ്പരപ്പെടുത്തും. എം. മോഹനന്റെ ആത്മകഥാംശമുള്ള നോവലാണ് ഒരിക്കൽ.. ചക്കി എന്ന് വിളിക്കുന്ന തന്റെ കാമുകിയുടെ ഓർമകളാണ് എഴുത്തുകാരൻ ഈ നോവലിൽ പറയുന്നത്. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിൽ മൊട്ടിടുന്ന ഇവരുടെ പ്രണയത്തിന് സാക്ഷിയാകുന്നത് വെള്ളയമ്പലം ആൽത്തറയിലെ യക്ഷിയമ്മയുടെ കൽവിഗ്രഹവും പൂത്തുലഞ്ഞു നിൽക്കുന്ന ആ വാകമരവുമാണ്... കല്യാണം വരെയെത്തിയ ആ ബന്ധം ദാരുണമായി വിധി തട്ടിമാറ്റുന്നു. ഒടുവിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെ പരസ്പരം പിരിയാൻ അവർ തീരുമാനിക്കുന്നു.. ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ ഉള്ളിലൊതുക്കി ഒരു വഴിത്താരയിൽ വെച്ച് അവർ രണ്ടു ദിശകളിലേക്ക് നടന്നകലുന്നു .. പക്ഷേ ജീവിതസായാഹ്നത്തിൽ ആ പഴയ ചക്കിയും മോഹനനും ഒരിക്കൽ കൂടി കണ്ടുമുട്ടുന്നുണ്ട്...
ഇങ്ങനെ ചില മനുഷ്യരുണ്ടാകും ഓരോരുത്തരുടെയും ജീവിതത്തിൽ.. കുറച്ച് നാളത്തേക്ക് വന്ന്, കുറെ ഓർമ്മകൾ സമ്മാനിച്ച്, ഒന്ന് കണ്ട് കൊതി തീരുന്നതിനു മുൻപ് ചിലപ്പോൾ യാത്ര പോലും പറയാതെ ഓടിയകലുന്ന ചിലർ.. പരസ്പരം ഏറെ സ്നേഹിച്ചിരുന്നവർ എത്ര പെട്ടെന്നാണ് അപരിചിതരാകുന്നത്....
ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന ഹൃദ്യമായ ഒരു പ്രണയകാവ്യം.. അതാണ് എൻ. മോഹനന്റെ ഒരിക്കൽ... . . . 📚Book - ഒരിക്കൽ ✒️Writer- എൻ. മോഹനൻ 🖇️publisher- dcbooks
കുറച്ചുനാളുകളായി വായിക്കണം എന്ന് വിചാരിച്ച പുസ്തകം ആയിരുന്നു ഇപ്പോഴാണ് തരപ്പെട്ടത്. പറഞ്ഞു കേട്ടത് ശരി തന്നെയാണ് ഇത് നല്ല ഒരു വായനയാണ്. പ്രായത്തിൻ്റെ ഒരു പക്വത വന്ന ശേഷം തൻ്റെ കോളേജ് കാലത്തെ പ്രണയത്തെ വർണ്ണിക്കുമ്പോള്ള ഒരു സൗന്ദര്യം വായനയിൽ കാണാം, അതു തന്നെ. വായനയിൽ ഉൾപ്പെടുത്തിയത് കൊണ്ട് ഒരിക്കലും നഷ്ടബോധം തോന്നാൻ ഇടയില്ല.
കഥാകാരൻ്റെ ആത്മകഥാംശമുള്ള നോവലാണ്. സുഹൃത്തുക്കളുടെ ആവശ്യ പ്രകാരം തൻ്റെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എഴുതണമെന്ന ആവശ്യത്തിൻ്റെ പുറത്താണ് ' ഒരിക്കൽ ' എഴുതപ്പെട്ടത്. സ്വാഭാവികമായും അങ്ങനെ എഴുതുന്നത് 'അമ്മ' അല്ലെങ്കിൽ 'ഭാര്യ' ഇവരിൽ ആരെങ്കിലും പറ്റിയായിരിക്കും. പക്ഷേ അദ്ദേഹം എഴുതിയത് തൻ്റെ ആദ്യ പ്രണയിനിയെ കുറിച്ചായിരുന്നു. ആ എഴുത്തിൽ ഒട്ടും അതിഭാവുകത്വം ഇല്ല. ജീവിതത്തിൽ നടന്നതിനെ അതേപോലെ സുന്ദരമായി പകർത്തിയിരിക്കുന്നു.
ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന ഒരു കുഞ്ഞ് ഓർമ്മക്കുറിപ്പ് എന്ന് പറയാം.
ഹൃദയസ്പർശി ആയ അനുഭവ കഥ. ഇരുവരും കടലോളം സ്നേഹിച്ചിട്ടും,ആ സ്നേഹം അനശ്വരമായിരുന്നിട്ടും ഒന്നിക്കാനാകാതെ പോയ രണ്ട് പേരുടെ ജീവിതം ആണ് എഴുത്തുക്കാരൻ “ഒരിക്കലിലൂടെ“ വിശദമാക്കുന്നത്.
സ്വന്തം അനുഭവമായത് കൊണ്ട് തന്നെ വളരെ കൃത്യമായി,ശക്തിയോടെ വികാര വിക്ഷോഭങ്ങളെയും,ഭൂമിയാൽ ത്യജിക്കപ്പെട്ട സ്നേഹത്തിന്റെ അവസ്ഥാ വിശേഷങ്ങളും എഴുത്തുകാരൻ വരച്ചുകാട്ടുന്നു. അദ്ദേഹത്തിന്റെ വേദന നമ്മുടെ എല്ലാവരുടെയും വേദന ആയി മാറുന്നു. അവരുടെ സ്നേഹം നമ്മുടെ എല്ലാവരുടെയും സ്നേഹം ആയി ജനിക്കുന്നു.
“the love was there. it didnt change anything. it didnt save anyone. there were just too many forces against it. but it still matters that the love was there”
വളരെ ചെറിയ,ഒറ്റ ഇരിപ്പിൽ വായിക്കാൻ കഴിയുന്ന ഭാവോജ്ജ്വല നോവൽ.
“In love thou madest the dawn glow In love thou madest the sun shine“
വളരെ ലളിതമായ, മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്ന ഒരു മനോഹരമായ നോവലാണ് ഒരിക്കൽ. യൗവ്വന കാലത്തുണ്ടായിരുന്ന പ്രണയം എത്രത്തോളം ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഓരോ വരികളിലും തെളിഞ്ഞു കാണാം. വായിച്ചു കഴിയുമ്പോൾ ഉള്ളിൽ ഒരു ചെറു നീറൽ അനുഭവപ്പെട്ടേക്കാം. ഒരുപാട് കാലം ജീവിച്ച് തീർത്ത ഒരനുഭൂതി തോന്നും. നമ്മളും ആ കാലഘട്ടങ്ങളിലൂടെയൊക്കെ യാത്ര ചെയ്യുന്ന ഫീലാണ് നോവലിലുടനീളം..
rating - 4.5 "അകലെയേക്കാളകലെയാകുന്നു നീ അരികിലേക്കാളരികിലാണത്ഭുതം!" എന്ന ജി. ശങ്കരക്കുറുപ്പിൻ്റെ കവിതയിലൂടെ കണ്ടുമുട്ടുന്ന കഥാകൃത്തും അദേഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സ്ത്രീയും. കഥ പോലേയല്ലലോ ജീവിതം. അതുകൊണ്ട് ഇരുവർക്കും പിരിയേണ്ടി വരുന്നതും. പിന്നീട് വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും കണ്ടുമുട്ടുകയും ചെയ്യുന്നു.
'എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹംകൊണ്ടു പരിചരിച്ച പണ്ടത്തെ പെൺക്കുട്ടീ! നിനക്ക് എന്നും നല്ലതുവരട്ടെ.' ഈ വരികളിൽ ഈ ജീവിതാനുഭവത്തിൻ്റെ എല്ലാം തന്നെ ഉൾപ്പെട്ടിട്ടുണ്ട്.
'ഒരിക്കൽ' ഒരു പുരുഷപക്ഷ പ്രണയ നോവലായിട്ടാണ് അനുഭവപ്പെട്ടത്.. കൗമാര കാലത്തെ പഴയ പ്രണയിനിയെ കുറിച്ച് മോഹനൻ തന്നെ ഒരു ദിനപത്രത്തിനുവേണ്ടി എഴുതിയതാണ് കൃതി.. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച സ്ത്രീയായി ഇന്നും കഥാകൃത്ത് കരുതുന്നത് തൻ്റെ മുൻ കാമുകിയെ ആണ്.. ആദ്യകണ്ടുമുട്ടൽ മുതൽ പിരിയുന്നത് വരെയും വീണ്ടും വാർധക്യകാലത്തെ കണ്ടുമുട്ടലും ആണ് ഇതിവൃത്തം..
അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ച ചെയ്ത് കണ്ട പുസ്തകമാണ് 'ഒരിക്കൽ' പക്ഷെ എനിക്ക് ഈ പുസ്തകം ആത്ര നല്ല വായനാനുഭവം ആയിരുന്നില്ല.. പര്യായപദങ്ങൾ തിരഞ്ഞു പിടിച്ച് വർണനകളിൽ ചേർത്ത് ഭാഷാ പാണ്ഡിത്യം വിളിച്ച് പറയുന്ന പഴയ ശൈലിയിൽ ഉള്ള എഴുത്തായിരുന്നു ചിലയിടത്ത് കല്ലുകടി..
പഴയ കാലത്തെ കഥാകൃത്തും പുസ്തകവും ആയത് കൊണ്ട് അത് മനസ്സിലാക്കാവുന്നതാണ്.. പക്ഷേ തൻ്റെ പ്രണയത്തിന് മാത്രം മഹത്വം കൽപ്പിക്കാൻ ശ്രമിക്കുന്ന നായകൻ പ്രണയിനിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ മനപ്പൂർവ്വം വിമുഖത കാണിക്കുന്നതായി തോന്നി.. കൗമാര കാലത്തിൽ അത്തരം വിശാല മനോഭാവത്തിന് സാധ്യത ഇല്ലെങ്കിലും വാർധക്യത്തിൽ എങ്കിലും അതിനുള്ള പക്വത കാണിക്കാമായിരുന്നു..പണ്ട് എഴുതിയ കൃതി ആയതുകൊണ്ട് തന്നെ പ്രണയത്തിലെ ചില cringes പഴയ കാല പ്രണയത്തിൻ്റെ trade mark ആയി കണ്ട് വായിച്ചുപോകാം..
ഭർത്താവിൻ്റെ പഴയ പ്രണയത്തെ അതിൻ്റെ അർത്ഥത്തിൽ ഉൾക്കൊണ്ട് കഥാകൃത്തിനേക്കാൾ പക്വത കാണിക്കുന്ന, അവരോട് അങ്ങോട്ട് പോയി സംസാരിക്കുന്ന, ഏറ്റവും സ്വാധീനിച്ച സ്ത്രീയായി പഴയ പ്രണയിനിയെ കുറിച്ച് എഴുതാൻ അദ്ദേഹത്തിന് ധൈര്യം ഉണ്ടാവാൻ മാത്രം പരസ്പര സൗഹൃദം കാത്ത് സൂക്ഷിക്കുന്ന കഥാകൃത്തിൻ്റെ ഭാര്യയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. സാഹിത്യത്തിൽ എന്തുകൊണ്ടോ ഭാര്യമാർ പക്ഷെ കാമുകിമാരെ പോലെ വാഴ്‌ത്തപ്പെടാറില്ല..!!
നഷ്ടപ്രണയത്തിനു ഇത്രമേൽ സൗന്ദര്യമുണ്ടോ..? ഇത്ര മനോഹരമായി എങ്ങനെയാണൊരാൾ "നഷ്ടം" എന്ന അത്ര ആഴത്തിൽ ഉള്ള ഒരു വികാരത്തെ വർണ്ണിക്കുക.? അപ്പോൾ അവരുടെ പ്രണയവും വാക്കുകൾക്കും അതീതമായി സൗന്ദര്യം തുളുമ്പി നിന്നതായിരുന്നിരിക്കണം..!! അല്ലെ..?
പ്രണയം - അതിന്റെ എല്ലാ വശ്യതയോടും.. സങ്കീർണ്ണതയോടും..അതിന്റെ മുഴുവൻ സൗന്ദര്യത്തെയും ആവാഹിച്ചു നമുക്ക് മുന്നിൽ വരച്ചു കാണിക്കാൻ ആകുമെന്ന് തെളിയിക്കുന്ന കൃതി..
പ്രിയപ്പെട്ടതെന്ന് വിശ്വസിക്കുന്ന എന്തെങ്കിലും എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടുള്ളവർ ആവാം നമ്മിൽ പലരും..
"ഇനിയെന്ത്" എന്ന ചോദ്യത്തിന്റെ..ഉത്തരമില്ലാത്ത നിലയില്ലാകയത്തിലേക്ക് കൂപ്പുകുത്തി വീഴുമ്പോഴും..ഓർമകളുടെ മുള്മുനകൾ ഒരിക്കലും മായ്ക്കാനാകാത്ത മുറിപ്പാടുകൾ ഹൃദയത്തിൽ കോറി ഉണ്ടാകുമ്പോഴും.. നാം ചതിക്കപ്പെടുകയായിരുന്നോ അല്ലയോ എന്ന ചോദ്യം നഷ്ടത്തിന്റെ അഗാധ ഗർത്തത്തിൽ നിന്നും പ്രതിധ്വനിക്കുമ്പോഴും "സ്നേഹം" എന്ന വക്കിൽ തൂങ്ങിയാടി നാം നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി എത്ര തവണ വാദിച്ചിരിക്കുന്നു അല്ലെ..?
അതെ..! സ്നേഹം പഠിപ്പിച്ച.. "ഒരിക്കൽ" എങ്കിലും സ്നേഹം കൊണ്ട് പരിചരിച്ച ആരെയും നമുക്ക് മുഴുവനായി മറക്കാനോ, വെറുക്കണോ കഴിയുകയില്ല..
ആശംസകളും, പ്രാർത്ഥനകളും മാത്രം നിറച്ചു വെച്ച്.. ഒരു കോണിൽ അവർക്കായി എവിടെയോ നമ്മുടെ മനസ്സിൽ ഒരു ഇടം നാം അവശേഷിപ്പിക്കുന്നു..
അവർക്ക് എന്നും നല്ലത് വരട്ടെ എന്ന് വീണ്ടും വീണ്ടും മന്ത്രിക്കുന്നു..
Got to admit some of the author's experiences are relatable that's it.!! 😶🌫 നോവലിന്റെ അവസാന act ഉം നടുവിലെ കുറച്ചു പേജ്കളും ഒഴിച്ചുനിർത്തിയാൽ, ബാക്കി ഉള്ളത് എല്ലാം കഥാകാരൻ റബ്ബർ ബാൻഡ് വലിക്കുന്ന പോലെ വലിക്കാണ് 😂😂 നോവലിന്റെ തുടക്കത്തിൽ പുള്ളി പറയുന്നുണ്ട് ഫ്രണ്ട്സിന്റെ നിർബന്ധം കാരണമാണ് ഇത് എഴുതിയത് എന്ന് Yeah അത് നന്നായിട്ട് മനസ്സിലാവുണ്ട് എഴുത്തിൽ. 😁😁 Parallel യൂണിവേഴ്സ് ആയ zuck അണ്ണന്റെ ഇൻസ്റ്റയിലെ ഏതോ ഒരു മണ്ടൻ ഈ ബുക്ക് പൊക്കി പിടിച്ചു ഒരു റീൽ ഇട്ടു ഇത് എന്തോ കിടു റൊമാന്റിക് ട്രാജഡി ആണ് എന്ന് പറഞ്ഞു. Unfortunately അതിൽ വീണ ഒരു മണ്ടൻ ഞാനാണ് 🥲. Can't believe that i fking fell for this,എന്തായാലും ഡിസി ബുക്സിന് ലോട്ടറി അടിച്ചു. Gen Z മണ്ടന്മാരെ കൊണ്ട് ബുക്ക് വായിപ്പിക്കാൻ ഇതിലും നല്ല വഴി വേറെ എന്ത് So their PR game is like this ശരാശരി റൊമാന്റിക് ബുക്സ് എല്ലാം ഒരു combo ( റാം c/o ആനന്ദി & ഏറ്റവും പ്രിയപ്പെട്ട എന്നോട്, ഒരിക്കൽ ) ആക്കി Divine romantic stories ആയി ഇറക്കി വിടണം 😂 😂 ഈസി profit.💸💸 i m not joking that's how they sell it in amazon.
inshort: The author, a nepo kid, had his heartbroken just like every other man/woman💔. Gives the usual message-You don't forget, You just learn to live with the pain.
ഒരു ആവറേജ് ബുക്ക്. എഴുത്ത്, ഭാഷ കൊള്ളാം.. പറയാൻ പ്രത്യേകിച്ചൊന്നുമില്ലാത്ത കഥ. പ്രണയമാണ്(Past Love)...അത് വാർദ്ധക്യത്തിൽ ഓർക്കുമ്പോൾ ഉണ്ടാകുന്ന പക്വത, അവിടെയാണ് ബുക്ക് വേറിട്ട് നിൽക്കുന്നത്. പരമ്പരയായി പ്രസിദ്ധീകരിച്ചപടി തന്നെ ബുക്ക് ആക്കിയാൽ മതിയായിരുന്നു. എങ്കിൽ വായന സുഖമായേനെ. 🥱🙇🏽♀️!
✍️എൻ്റെ ഭാര്യ ഇതു പ്രസിദ്ധീകരിക്കേണ്ടതില്ല എന്നെന്നോടു പറഞ്ഞിരുന്നുവെങ്കിൽ തീർച്ചയായും പ്രസിദ്ധീകരിക്കുമായിരുന്നില്ല എന്ന സത്യം ഞാൻ ഇവിടെ തുറന്നു പറയട്ടെ. ഇത് 'രാഗങ്ങൾക്ക് ഒരുകാലം' എന്ന പേരിൽ മലയാള മനോരമയുടെ ഞായറാഴ്‌ചപ്പതിപ്പിൽ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് ഒരുപാട് പേർ എനിക്കെഴുതി, നിങ്ങളുടെ ഭാര്യയെ സമ്മതിച്ചുതന്നിരിക്കുന്നു. അസാധാരണമായ സ്ത്രീത്വം, വ്യക്തിത്വം, സഹനശക്തി, ഔദാര്യം എന്നൊക്കെ. എല്ലാ ഭർത്താക്കന്മാർക്കും വിവാഹത്തിനുമുമ്പ് സ്വന്തമായ കഥകളുണ്ടാകാമെന്നും, അതി നെപ്പറ്റിയോർത്ത്, പില്ക്കാലത്തെത്തുന്ന ഭാര്യമാർക്ക് അസൂയയും വിദ്വേഷവും പകയും ഒന്നും ഉണ്ടാകേണ്ട കാര്യമില്ലെന്നും അവൾക്കറിയുമായിരിക്കാം. എന്നാലുംഅങ്ങനെയുള്ള ഒരു ഭാര്യയ്ക്കുപോലും, സ്വന്തം ഭർത്താവ് ആ പഴയ പോഴത്തങ്ങളുടെയും പോരായ്മകളുടെയും ഒക്കെ കഥ, പരസ്യമായി നാലു മാളോരോട് പറഞ്ഞ് രമിക്കുന്ന രീതി രസിക്കണമെന്നില്ല. അത് സ്വാഗതം ചെയ്യണമെന്നുമില്ല. ഇവിടെ എൻ്റെ ഈ കാര്യത്തിൽ, രസിക്കുകയോ, സ്വാഗതം ചെയ്യുകയോ ഉണ്ടായിട്ടില്ലെങ്കിലും, എതിർത്തതുമില്ല എന്ന വാസ്‌തവം, ഞാൻ നന്ദിപൂർവ്വം സ്‌മരിക്കുന്നു. മറ്റേതൊരു വായനക്കാരിയെയുംപോലെ മാത്രമേ, അവൾ ഇതിനെയും അഭിമുഖീകരിച്ചുള്ളൂ എന്നത്, എനിക്ക് വളരെ സന്തോഷം നൽകി. ആദ്യം എഴുതിക്കൊടുത്തത്, കുറേക്കൂടി വിപുലീകരിച്ചെഴുതിക്കിട്ടുവാൻ നിർബന്ധം ചെലുത്തിയ ജോസ് പനച്ചിപ്പുറവും ജോണി ലൂക്കോസുമാണ്, ഇതിന് 'രാഗങ്ങൾക്ക് ഒരു കാലം' എന്ന പേരു നല്‌കിയതും അനുഭവ കഥ എന്നു വിവരിച്ചതും. ഇപ്പോൾ അല്പംകൂടി വിസ്തരിച്ച് കുറേക്കൂടി രൂപഭാവപ്പെരുപ്പത്തോടെ, ഒരു പുസ്‌തക രൂപത്തിൽ ഇതു പ്രസിദ്ധീകരിക്കുമ്പോൾ, ഞാൻ, ഇതിനെ ഒരനുഭവത്തെ ആധാരമാക്കി എഴുതിയ നോവൽ എന്നു വിവരിക്കുവാനും എനിക്ക് ഇഷ്ടപ്പെട്ട ഒരിക്കൽ എന്ന പഴയ പേരുത���്നെ നൽകുവാനും ആഗ്രഹിക്കുന്നു.
ഒരിക്കൽ… ഒരിക്കലെങ്കിലും നിങ്ങൾ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? എങ്കിൽ ഈ ചെറിയ നോവൽ ഉറപ്പായും നിങ്ങളിൽ വലിയ ഓർമ്മകൾ തിരികെ കൊണ്ടു വന്നിരിക്കും.
എൻ. മോഹനൻ എഴുതിയ ആത്മകഥാംശമുള്ള നോവൽ ആണ് ഒരിക്കൽ. കഥാനായകൻ മോഹനനും പിന്നെ യഥാർത്ഥ പേര് വെളിപ്പെടുത്താതെ ചക്കി എന്ന വിളിപ്പേരിൽ മാത്രം നമുക്ക് പരിചയപ്പെടുത്തുന്ന കഥാനായികയും. ഇവർക്കിടയിൽ പൂവിട്ട പ്രണയവും അനന്തര സംഭവങ്ങളും ആണ് പ്രതിപാദ്യം. പഴയ തിരുവനന്തപുരം ആണ് പ്രണയത്തിന് അരങ്ങൊരുക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിൽ മലയാള��� എം. എ വിദ്യാർത്ഥി ആയ മോഹനൻ അവിചാരിതമായി അവിടെ തന്നെ പഠിക്കുന്ന ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നു. വെള്ളയമ്പലം ആൽത്തറയിലെ യക്ഷിയമ്മയെ സാക്ഷി നിർത്തി രണ്ടു പേരും പ്രണയം പങ്കു വെക്കുന്നു. കല്യാണം വരെയെത്തിയ ആ ബന്ധം വിധിയുടെ കൈകളാൽ മുറിയുകയും രണ്ട് പേരും വേർപിരിയുകയും ചെയ്യുന്നു. ഇന്ന് രണ്ടു പേരും അവരവരുടേതായ കുടുംബത്തോടൊപ്പം കഴിയുകയാണ്. അങ്ങനെയിരിക്കെ വിധി അവരെ വീണ്ടും ഒരിക്കൽ കൂടി കാണാൻ അവസരം ഒരുക്കുകയാണ്. ഈ കഥയുടെ മർമ്മപ്രധാനമായ സംഭാഷണങ്ങൾ ഇവിടെ കടന്നു വരുന്നു. സംഭാഷണങ്ങൾ ഏറെ സാഹിത്യച്ചുവ ഉള്ളതാണെങ്കിലും അത് മാറ്റി നിർത്തി സാധാരണ ഭാഷയിൽ മനസ്സിലേക്ക് മൊഴി മാറ്റിയാൽ ഇത്രത്തോളം ഉള്ളിൽ തട്ടുന്ന ഒരു രംഗം ഇതു വരെ വായിച്ചിട്ടില്ലെന്നു വേണം പറയാൻ. ഒരിക്കലും മറക്കാൻ ആവാത്തൊരു അനുഭവം ആയി ഒരിക്കൽ മാറുന്നു.
എന്റെ ജീവിതത്തിലെ ഏറിയ പങ്കും ഞാൻ ചിലവഴിച്ച തിരുവനന്തപുരത്തെ വെള്ളയമ്പലവും ആൽത്തറയും ഒന്നു കൂടെ ഭംഗിയിൽ കാണാൻ കഴിഞ്ഞതു പോലെ. അവിടെ വഴിവക്കിൽ കൊഴിഞ്ഞു വീണ വാകപ്പൂക്കൾക്ക് ഇന്നും എൻ. മോഹനൻ പങ്കു വെച്ച പ്രണയത്തിന്റെ ഗന്ധം വിട്ടു പോയിട്ടില്ല.
"അകലെയേക്കാൾ അകലെയാകുന്നു നീ അരികിലേക്കാൾ അരികിലാണത്ഭുതം!"
Orikkal – written by N. Mohanan, is actually a novel or story developed from a collection of memoirs he had penned some time back. An autobiographical work, Orikkal talks about the woman who influenced the author very much in his life. This was not his mother wife or anyone else but his first love.
This simple story is pure love which blossoms between two college students – Mohanan and his lover girl due to their love for literature. This beautiful love between these two is brought to a sudden stop when the girl has to “break up” (excuse my using gen z language here) and marry another man. Mohanan also marries another girl eventually and both the families live happily ever after until they meet up again and reminisce their love and the olden days. The girl- now a grandmother and cancer survivor also hopes and wishes that her daughter and Mohanan’s son could possibly be together, since they are friends now.
I finished this book in one sitting- yes it’s a very small book with only 100 + pages but the flow of words, the beauty of love and the emotions are so beautifully captured I couldn’t keep the book down once I started.
Love is always special isn’t it and when its first love…no questions at all
"അകലെയേക്കാൾ അകലെയാകുന്നു നീ അരികിലേക്കാൾ അരികിലാണത്ഭുതം"❤️❤️🩹
ഒരു പുസ്തകം വായിച്ചു നിങ്ങൾ കരഞ്ഞിട്ടുണ്ടോ?🥹 ഞാൻ ഏറ്റവുമധികം കരഞ്ഞത് ഈ പുസ്തകം വായിച്ചിട്ടാണ്. വെറും 90 പേജുകൾ മാത്രമുള്ള ഈ പുസ്തകത്തിനു ഇത്രയധികം ആഴത്തിൽ ഒരാളെ വിഷമിപ്പിക്കുവാൻ കഴിയുമെന്ന് ഇത് വായിച്ചു തുടങ്ങുമ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല... നിങ്ങൾ പ്രണയിച്ചിട്ടുണ്ടെങ്കിൽ, ആ പ്രണയം നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഒരിക്കലും നിങ്ങൾ ഇത് വായിക്കാൻ നിക്കരുത്. നിങ്ങളെ വീണ്ടും മുറിവേൽപ്പിക്കുവാൻ മാത്രമേ ഇതിനു കഴിയൂ... തന്റെ ജീവിതത്തിലെ എറ്റവും പ്രിയപ്പെട്ട ഒരുവൾ. ഒരുമിച്ച് സ്വപ്‌നങ്ങൾ കണ്ടു, ഒരുമിച്ചൊരു ജീവിതം കൊതിച്ചു അവസാനം അതെല്ലാം കണ്മുന്നിൽ നഷ്ടപ്പെടുന്നത് കാണേണ്ടി വരുന്ന ഒരാളുടെ വേദന, അവസാനം വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയതമയെ രോഗക്കിടക്കയിൽ കാണേണ്ടി വരുമ്പോൾ ഉള്ള വിങ്ങൽ അതെല്ലാം എഴുത്തുകാരൻ വളരെ വ്യക്തമായി വിവരിച്ചിരിക്കുന്നു. നഷ്ടപ്രണയത്തിന്റെ വേദന അറിയുന്നൊരാൾക്ക് ഇത് വായിച്ചു തീർക്കാൻ കഴിയില്ലെന്ന് ഉറപ്പാണ്🙌. ഒരുമിച്ച് ജീവിക്കാൻ കഴിയുമായിരുന്നിട്ടും വീട്ടുകാർക്ക് വേണ്ടി തന്റെ പ്രണയം ഉപേക്ഷിച്ച ഒരാൾ താൻ കാരണം മറ്റേ ആൾ വേദനിക്കരുതെന്നു കരുതി വിട്ടുകൊടുത്ത മറ്റേ ആൾ.... അവസാനം നഷ്ടം രണ്ടുപേർക്കും ഒരുപോലെ ആയിരുന്നു💔 "ആഴക്കടലിനേക്കാൾ അഗാധമായിരുന്നു എന്റെ പ്രണയം. ഏറ്റവും വലിയ മോഹത്തെക്കാൾ വലിയതായിരുന്നു എന്റെ ഇഷ്ടം❤️"
അകലെയേക്കാൾ അകലെയാകുന്നു നീ അരികിലേക്കാൾ അരികിലാണത്ഭുതം!
എൻ മോഹനൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാപ്പെട്ട ഒരു കാലം ഒരിക്കൽ എന്ന ചെറുനോവലിലൂടെ അവതരിപ്പിച്ചപ്പോൾ തൻ്റെ കൗമാരകാലത്തെയും, പ്രണയാനുഭവങ്ങളും അടയാളപ്പെടുത്തുക മാത്രമല്ല സ്നേഹമെന്നത് വീണ്ടുവിചാരങ്ങളിൽ മുറിഞ്ഞില്ലാതാവുന്ന ഒന്നല്ല അവശിഷ്ടങ്ങൾ എന്നും അത്ഭുതപ്പെടുത്തുന്നതായി വരയിടുന്നു എന്നോർമ്മപ്പെടുത്തുന്നു.സ്നേഹമെന്ന അനുഭൂതി അറിഞ്ഞു കൊണ്ടുള്ള വിധേയത്വത്തിൻ്റെ വീഴ്ചയായി മാറുന്ന അനുരാഗങ്ങളിൽ ക്രോദവും, സങ്കടവും പിന്നീട് പ്രായോഗിക തലങ്ങളിലൂടെയും സ്നേഹ ബന്ധങ്ങൾ വഴി മാറി സഞ്ചരിച്ച് വികാരനിർഭരവും സ്വർഗീയതയിലും എത്തിച്ചേരാറുമുണ്ട്. നോവലിൽ ദേഷ്യം സഹിക്കവയ്യാതെ മോഹനൻ ഒച്ചവയ്ക്കുന്നുണ്ട് പറയൂ... എവിടെയാണ് നിൻ്റെ സങ്കടങ്ങൾ ഒളിച്ചുവച്ചിരിക്കുന്നത്? വേദന ഏതു നിഗൂഢതയിലാണ്? മുറിവുകൾ ഏതു വസ്ത്രത്താൽ മറച്ചുവച്ചിരിക്കുന്നു ... വർഷങ്ങൾക്കു ശേഷം രോഗിയായ പ്രിയപ്പെട്ടവൾക്കരികിൽ ഇരിക്കുമ്പോൾ ഇന്നലകളിലേക്ക് എത്തിനോക്കി ദീർഘശ്വാസമയക്കുന്ന കഥാകാരൻ ആത്മഗത്കതമായി തെറ്റുകളുടെയും ശരികളുടെയും വേർതിരിവുകൾ ആരാണ് തീരുമാനിക്കുന്നത് സ്നേഹത്തിൽ എന്നാരായുന്നുമുണ്ട്. ക്ഷണികമാണെല്ലാം എന്നു കരുതാനുള്ള വിശാലത വീണ്ടെടുക്കാം
സ്നേഹം കീഴടക്കലല്ല പങ്കുവയ്ക്കലാണ്... സ്നേഹിക്കുക അതിരുകളില്ലാതെ
' അകലെയേക്കാളകലെയാകുന്നു നീ അരികിലേക്കാളരികിലാണത്ഭുതം '
എൻ മോഹനന്റെ ആത്മകഥാപരമായ നോവലാണ് 'ഒരിക്കൽ'. വളരെ സാഹിത്യാത്മകമായി തന്റെ യൗവ്വനകാലമാണ് കഥാകാരൻ ഇതിലൂടെ അവതരിപ്പിക്കുന്നത്. സുഹൃത്തുക്കളുടെ സമ്മർദ്ദത്തിൽ തന്റെ ജീവിതത്തിലെ ഒഴിച്ചുകൂടുവാനാകാത്ത ഒരു സ്ത്രീയെ കുറിച്ചാണ് എൻ മോഹനൻ ഇതിലൂടെ സംസാരിക്കുന്നത്. 'ഒരിക്കൽ' പ്രസിദ്ധീകരിക്കാൻ തന്റെ പ്രിയപ്പെട്ട ഭാര്യയുടെ പിന്തുണയും പറയുന്നുണ്ട്.
വളരെ കാവ്യാത്മകമായ രീതിയിലാണ് കഥാകൃത് കഥ അവതരിപ്പിക്കുന്നത്. കഥാകൃത്തിന്റെ മലയാള പണ്ഡിതത്വം വ്യക്തമാണ്. സാഹിത്യമേറിയതിനാലായിരിക്കാം ഒരുപക്ഷേ, തുടക്കത്തിൽ ഒരു വിരസത അനുഭവപ്പെട്ടെങ്കിലും പിന്നീട് കഥയിലേക്ക് കൂടുതൽ അടുക്കുവാൻ സാധിച്ചു. തന്റെ ജീവിതാനുഭവങ്ങൾ നോവൽ രൂപത്തിൽ, വളരെ സാഹിത്യസൗന്ദര്യത്തോടെ തന്നെ കഥാകൃത് അവതരിപ്പിക്കുന്നു.
തന്റെ യൗവനത്തിലെ പ്രണയകാലത്തിന്റെ ഊഷ്മളതയും, തന്റെ സ്നേഹിതയോടുള്ള സ്നേഹത്തിന്റെ ആഴവും ഇതിൽ വ്യക്തമാണ്. ജീവിതത്തിലെ പ്രതിസന്ധിനിമിഷങ്ങളും, പിന്നീട് അതൊക്കെ മറക്കാതെ തന്നെ മറന്നുള്ള ജീവിതവും ഇതിൽ കാണാം. സാഹിത്യം ഇഷ്ടപ്പെടുന്നവർക്ക് വായിച്ചുനോക്കാവുന്ന ഒരു പുസ്തകമാണ് 'ഒരിക്കൽ'.
കാലയവനികയ്ക്കുള്ളിൽ മറഞ്ഞ എൻ മോഹനൻ എന്ന അനശ്വര എഴുത്തുകാരന്റെ ആത്മകഥാപരമായ നോവൽ ആണ് “ഒരിക്കൽ” എന്ന പുസ്തകം. അമ്മയ്ക്കും ഭാര്യയ്ക്കും ഇടയിൽ തന്റെ ജീവിതത്തിലേക്ക് വന്ന പെൺകുട്ടി എന്നാണ് മോഹനൻ അവളെ രേഖപെടുത്തിയിരിക്കുന്നത്. ഒരു കാലത്ത് തന്റെ ആരെല്ലാമോ ആയിരുന്നവൾ, തന്നെ എഴുതുവാൻ പ്രോത്സാഹിപ്പിച്ചവൾ, താൻ ഇന്ന് ആയിരിക്കുന്ന പലതിലും അവളുടെ സ്വാധീനമുണ്ട്. ഒടുവിൽ ഒന്നും പറയാതെ അവൾ തന്റെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയി. കാലങ്ങൾക്ക് ശേഷം ഒരു അർബുദവാർഡിൽ അവളെ കണ്ടുമുട്ടുന്ന മോഹനൻ. അവരുടെ ഓർമ്മകൾ, പൊലിഞ്ഞു പോയ സ്വപ്നങ്ങൾ ഇവയാണ് ഈ നോവൽ. വികാരനിർഭരമായാണ് ഈ നോവലിലെ ഓരോ വരികളും എഴുതിയിരിക്കുന്നത്. അതുതന്നെയാണ് ഈ നോവലിന്റെ ആത്മാവും. “എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹം കൊണ്ട് പരിചരിച്ച പണ്ടത്തെ പെൺകുട്ടി നിനക്ക് എന്നും നല്ലതുവരട്ടെ..”
The language was stupendous, but at the end of the day, it was this extremely literal language which killed the book. It was looking like a language student trying to impress his/her teacher by using complex language in her composition. Kerala in its days of communist uprise, anyone and everyone had only one author to read, that was, Gabriel Garcia Marquez. This book also seems to be inspired from Love in the time of Cholera, sans the end part. Just like the author's wife Mercedez appears in LITC, wife of this author too appears in the story. My four stars is for the fabulous and poetic language, and not for the story.
ഈ നോവൽ ഒരു മനോഹരമായ വായനാനുഭവം നൽകി. എൻ. മോഹനൻ കഥയുടെ ഗൗരവം, കഥാപാത്രങ്ങളുടെ ആഴം, ഭാഷയുടെ മനോഹാരിത എന്നിവകൊണ്ട് വളരെ മികച്ചൊരു കൃതി ഒരുക്കിയിരിക്കുന്നു. കഥയുടെ വിരലറ്റിപ്പിടിക്കുന്നതും വികാരഭരിതവുമായ അവതരണം വായനക്കാരനെ തുടക്കം മുതൽ ഒടുക്കം വരെ ആകൃഷ്ടനാക്കുന്നു.
മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകൾ, ജീവിതത്തിലെ സമരസ്യങ്ങളും പ്രതിസന്ധികളും അതീവ സൂക്ഷ്മതയോടെ പ്രതിനിധീകരിച്ചിരിക്കുന്ന ഈ കൃതി ദീർഘനില്ക്കുന്ന സ്വാധീനം ചെലുത്തുന്നുവെന്നത് ഉറപ്പ്. എഴുത്തുകാരന്റെ ആഖ്യാനശൈലി അതിമനോഹരമാണ്, അതിനാൽ തന്നെ ഓരോ വരിയിലും ആഴമേറിയ ഒരു അനുഭവം നൽകുന്നു.
വായന പ്രിയരായവർ നിർബന്ധമായും ഈ കൃതി വായിക്കണം. മനസ്സിൽ ഒരിക്കലും മായാത്ത അനുഭവമായി ഇത് നിലനിൽക്കും!