Hitlerude Chennaykal is the compilation that brings out the revolution that can be termed as the days of fear and panic. The book mentions about the followers of Hitler, Adolf Eichmann, Heindrich Himmler, and General Heinrich. The book is penned by George Pullad.
60 ലക്ഷം ജൂതന്മാരെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ അഡോള്‍ഫ് ഐക്മാന്‍ മൊസാദിന്റെ പിടിയിലായപ്പോള്‍ ആദ്യം ചോദിച്ച ചോദ്യം "നിങ്ങളെന്നെ കൊല്ലുമോ "
ഓരോ പേജ് വായിക്കുമ്പോളും , നാസി ക്രൂരതയുടെ മുഖം വളരെ മനോഹരമായി വരച്ചുകാട്ടുന്നു.എഴുത്ത് പലപ്പോഴും അതിവൈകാരികമായി തോന്നിയെങ്കിലും , പുസ്തകം സംസാരിക്കുന്ന വിഷയം മനുഷ്യമനസ്സിനു അന്ഗീകരിക്കാനകാത്ത ക്രൂരതയുദ് നേര്സക്ഷ്യമായതുകൊണ്ടുതന്നെ വായനയില്‍ തടസം നേരിട്ടില്ല .
മാനവികതയുടെ മേലെ ഇത്രമേൽ ക്രൂരത നടനമാടിയ ഒരു കാലം ഉണ്ടായിട്ടില്ല കോൺസെൻട്രേഷൻ കാമ്പുകളിൽ എരിഞ്ഞു തീർന്ന അറുപതു ലക്ഷം നിരപരാതികളായ ജൂതരുടെ വംശഹത്യക്ക് കാരണക്കാരായ നാസി പടയെ ലോകം ഇന്നും വെറുപ്പോടെ മാത്രമേ കാണുന്നുള്ളൂ, ആ ക്രൂര കൃത്യത്തിന് മേൽനോട്ടം വഹിച്ച ഉത്തരവ് കൊടുത്ത മനുഷ്യ ശരീരം പ്രാപിച്ച പിശാച്ചെന്ന് വിളിച്ചിരുന്ന അഡോൾഫ് ഐക്ക്മാന്റെ ജീവിതത്തെ വിവരിക്കുന്ന പുസ്തകമാണ് "ഹിറ്റ്ലറുടെ ചെന്നായ്ക്കൾ"