ഭൂമിയിലേക്കുംവെച്ച് ഏറ്റവും മനോഹരമായ വസ്ത്രം തുന്നുന്നതാരാണ്? ആരാണ് അതണിയാൻ കാത്തിരിക്കുന്ന രാജകുമാരി? എന്തുകൊണ്ടാണ് അത്രയും സുന്ദരമായ വസ്ത്രം ഇരുട്ടിൽ നിർമ്മിക്കപ്പെടുന്നത്? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് ഈ ബാലസാഹിത്യകൃതി.
പോയകാലത്തെയും ഭാവിയെയും കുറിച്ച് അറിയാവുന്ന മഹാജ്ഞാനികളായ രണ്ടു മൂങ്ങകൾ, മനസ്സലിവുള്ള ഒരു രാജകുമാരൻ, അദ്ഭുതകരമായ സ്വപ്നങ്ങൾ കാണുന്ന അയാളുടെഅമ്മമഹാറാണി, സുന്ദരിയായ ഒരു വനദേവതയും അവളുടെ തോഴിയും, അവരെ ശപിച്ചു ഭൂമിയിലേക്കയ്ക്കുന്ന കോപിഷ്ഠനായ വൃദ്ധതാപസൻ: ഇവരെല്ലാം നിങ്ങളെ വിചിത്രമായൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു.
കാക്കരദേശത്തെ ഉറുമ്പുകൾ, പക്ഷികൾ നിറങ്ങളെക്കുറിച്ചു തർക്കിക്കുന്നു എന്നീ രചന!