Jump to ratings and reviews
Rate this book

Kumaran | കുമരൻ

Rate this book
മലയാള സാഹിത്യത്തിൽ ഭീതിയുടെ പുത്തൻ ചരിത്രം കുറിച്ച കറുത്തച്ചന്റെ രചയിതാവിൽ നിന്നും മറ്റൊരു ഹൊറർ പുസ്തകം. പ്രതികാരമുള്ള ആത്മാക്കളാണത്രേ പ്രേതങ്ങൾ. ആത്മാക്കളെല്ലാം പ്രതികാരദാഹികളോ പ്രേതങ്ങളോ അല്ലെന്നിരിക്കെ ഏതൊരു അജ്ഞാതശക്തിയോടും മനുഷ്യർക്ക് ഒരേയൊരു വികാരം മാത്രം ഭയം…… ഭയം മാത്രം……!” കുമരൻ ‘ എസ് കെ ഹരിനാഥിന്റെ ഭീതി കഥകൾ. അപൂർവ്വ ഭീതിയുടെ അഞ്ച് ആഖ്യാനങ്ങൾ.

96 pages, Paperback

Published April 13, 2025

Loading...
Loading...

About the author

S K Harinath

2 books29 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
7 (20%)
4 stars
12 (35%)
3 stars
11 (32%)
2 stars
3 (8%)
1 star
1 (2%)
Displaying 1 - 6 of 6 reviews
Profile Image for GirlyS Sabin.
12 reviews1 follower
August 4, 2026
പ്രതികാരമുള്ള ആത്മാക്കളാണത്രേ പ്രേതങ്ങൾ. ആത്മാക്കളെല്ലാം പ്രതികാരദാഹികളോ പ്രേതങ്ങളോ അല്ലെന്നിരിക്കെ ഏതൊരു അജ്ഞാതശക്തിയോടും മനുഷ്യർക്ക് ഒരേയൊരു വികാരം മാത്രം ഭയം…… ഭയം മാത്രം……!

എസ്. കെ. ഹരിനാഥ് എഴുതിയ ‘കുമരൻ’ വായിച്ചുതീർന്നപ്പോൾ മനസ്സിൽ അവശേഷിച്ചത് സാധാരണ ഹൊറർ പുസ്തകങ്ങൾ തരുന്ന അനുഭവമല്ല; ഒരുതരം നിശ്ശബ്ദമായ ഭയമാണ്.

‘കുമരൻ’ എന്ന കഥ പ്രതീക്ഷിച്ചതുപോലെയല്ല ഈ പുസ്തകം എടുത്തത്. എഴുത്തുകാരൻ ആദ്യം തന്നെ നിഗൂഢതയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ഓരോ പേജും വായിക്കുമ്പോൾ ഇതിലെ പ്രമേയം, കഥാ പശ്ചാത്തലം, അന്തരീക്ഷമൊക്കെയും ആകാംക്ഷയുടെ മുനയിൽ നിർത്തുകയും ചെയ്യുന്നു. 5 ഹൊറർ ചെറുകഥകൾ.
Profile Image for Laaav2read.
5 reviews1 follower
Read
June 26, 2026
📖 കുമരൻ ✍️എസ്. കെ. ഹരിനാഥ്

മലയാള ഭീതിസാഹിത്യത്തിൽ തന്റേതായ സ്ഥാനം നേടിയ എഴുത്തുകാരനായ S K Harinath-ന്റെ കുമരൻ വായനക്കാരനെ ഭയപ്പെടുത്തുക മാത്രമല്ല, വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഇടയിലൂടെ ഒരു മാനസിക യാത്രയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. അഞ്ച് വ്യത്യസ്ത ഭീതികഥകളുടെ സമാഹാരമായ ഈ പുസ്തകത്തിൽ ഓരോ കഥയും വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നത്.

എഴുത്തുകാരന്റെ ലളിതവും ദൃശ്യവൽക്കരണശേഷിയുള്ള ഭാഷയാണ് പുസ്തകത്തിന്റെ പ്രധാന ശക്തി. കഥകളിലെ കഥാപാത്രങ്ങളും സാഹചര്യങ്ങളും വായനക്കാരന്റെ മനസ്സിൽ ദീർഘകാലം നിലനിൽക്കും. പ്രത്യേകിച്ച് ടൈറ്റിൽ കഥയായ “കുമരൻ” വായിച്ചു തീരുമ്പോൾ ഒരു വിങ്ങലും അസ്വസ്ഥതയും അവശേഷിപ്പിക്കുന്നു.

ഭൂതങ്ങളെയും പ്രേതങ്ങളെയും കേന്ദ്രീകരിച്ച സാധാരണ ഭീതികഥകളിൽ നിന്ന് മാറി, മനുഷ്യന്റെ ഉള്ളിലെ ഭയങ്ങളെയും അനുഭവങ്ങളെയും സ്പർശിക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. അതിനാൽ തന്നെ ഭീതിസാഹിത്യ പ്രേമികൾക്കും പുതുമയുള്ള വായനാനുഭവം തേടുന്നവർക്കും കുമരൻ മികച്ചൊരു തിരഞ്ഞെടുപ്പാണ്.

⭐ റേറ്റിംഗ്: 4/5

"ഭയം ചിലപ്പോൾ ഇരുട്ടിലല്ല; മനുഷ്യന്റെ ഓർമ്മകളിലും വിശ്വാസങ്ങളിലും ഒളിഞ്ഞിരിക്കുന്നു എന്ന് ഓർമ്മിപ്പിക്കുന്ന ഭീതിയുടെ അഞ്ച് ആഖ്യാനങ്ങൾ." 📚👻
Profile Image for Praveen Kurupp.
8 reviews
July 29, 2026
“കുമരൻ”

നല്ല കവർ,പേപ്പർ ക്വാളിറ്റിയും കൊള്ളാം. വായനനുഭവം എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ....പ്രിയദർശൻ സംവിധാനം ചെയ്ത ‘മിഥുനം’ എന്നൊരു സിനിമയുണ്ട്, തന്നെ കൂടോത്രം ചെയ്തവരുടെ തല പൊട്ടിത്തെറിക്കാൻ വേണ്ടി ജഗതി വീടിന്റെ മുന്നിൽ പൂജ ചെയ്യുമ്പോൾ ഇന്നസെന്റ് ഉമ്മറത്തെ തൂണിൽ ചാരി ഒരു നിൽപ്പുണ്ട് ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടിൽ...book വായിച്ചു തീർന്നപ്പോൾ അതേ ഭാവമായിരിന്നു എനിക്കും, “പേടിച്ചില്ല”.
5 കഥകൾ ഉണ്ട് ഈ ബുക്കിൽ, അവസാനത്തെ കഥയായ കുമരൻ മാത്രമാണ് കുറച്ചെങ്കിലും ഇഷ്ട്ടപ്പെട്ടത്. കറുത്തച്ഛൻ ലെവൽ പ്രതീക്ഷിച്ച് ഈ ബുക്കിനെ സമീപിച്ചാൽ നിരാശപ്പെടേണ്ടി വരും.
Profile Image for Appu.
13 reviews
November 15, 2025
കൊള്ളാം രാത്രി സമയങ്ങളിൽ വായിച്ചു ഇരിക്കാമം.... വലുത് ആയി പേടിക്കാൻ ഒന്നും ഇല്ല... but ഞാൻ രാത്രി 1 മണിക്ക് വായിക്കുബോൾ പെട്ടന്ന് current poyi, appo എനിക്ക് ഒരു പേടി വന്നു, ഞാൻ ആണ് എങ്കിൽ dies irea kand vanathe ullu ayirinu 🥲😂
Profile Image for Vyshakh TR.
32 reviews
August 2, 2026
കുമരൻ

നാട്ടിൻപുറങ്ങളിൽ കേൾക്കുന്ന പ്രേത കഥകൾക്ക് സമാനമായ കുറച്ചു കഥകളുടെ ശേഖരം.

പണ്ട് കടമറ്റത്ത് കത്തനാർ സീരിയലിൽ ഉണ്ടായിരുന്ന കഥകൾക്ക് സമാനമായ കഥകൾ.

ഒരു ശരാശരി നിലവാരമുള്ള കഥകൾ മാത്രമായാണ് എനിക്ക് അനുഭവപ്പെട്ടത്.
Displaying 1 - 6 of 6 reviews