Moideen Kanchanamala: Oru Apoorva Pranayajeevitham tells the real love story of Moideen and Kanchanamala written by P T Muhammed Sadik. Their love was unique, unfathomabale and unbelievable too. Foreword by V R Sudheesh.
കോഴിക്കോട് ജില്ലയിലെ കല്ലുരുട്ടി പുല്‍പ്പറമ്പില്‍ ആമിനയുടെയും മുന്നൂര്‍ പി.ടി അബ്ദുല്ലയുടേയും മകനായി ജനിച്ചു. പത്രപ്രവര്‍ത്തകന്‍, മാധ്യമം, സൗദി അറേബ്യയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: റംല, മക്കള്‍: ബാദില്‍ സാദിഖ്, ദയ സാദിഖ്, വിലാസം: ദയാബാദ് ഹൗസ്, പാഴൂര്‍ പി.ഒ. കോഴിക്കോട്, കേരള - 673661
ഹൃദയസ്പര്‍ശിയായ ഒരു സംഭവകഥ. എന്റെ നാട്ടിലെ സംഭവമായതിനാല്‍ പലതും പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എങ്കിലും കൃത്യമായ വിവരങ്ങള്‍ കിട്ടുന്നത് ഈ പുസ്തകം വായിച്ചപ്പോഴാണ്. വളരെ മനോഹരമായ, ഹൃദയത്തെ സ്പര്‍ശിക്കുന്ന ഭാഷ. വിവരണങ്ങള്‍ പലപ്പോഴും കണ്ണുകളെ നനയിപ്പിച്ചു. കല്പിത പ്രണയകഥകളിലഭിരമിക്കുന്നവര്‍പോലും ഒരിക്കലെങ്കിലും ഈ പുസ്തകം വായിച്ചാല്‍ ആ കഥകളെ തള്ളിപ്പറഞ്ഞ് ഈ യാഥാര്‍ത്ഥ്യത്തെ പ്രണയിക്കുമെന്ന് തീര്‍ച്ച.
3.5/5 സിനിമ കണ്ടപ്പോൾ ഉണ്ടായതിലുമധികം വിഷമം ഈ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ തോന്നി. രണ്ടുപേരുടെ ഹൃദയസ്പർശിയായ പ്രണയകഥ എന്നതിനപ്പുറത്തേക്ക് ഒരു കാലത്തിൻ്റെ സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങളുടെ അടയാളപ്പെടുത്തൽ കൂടിയാണിത്. സിനിമയിൽ കാണാൻ സാധിക്കാതിരുന്ന ഒരു മൊയ്തീനെയും, കാഞ്ചനയെയും, മുക്കത്തെയും കൂടി നമുക്കീ പുസ്തകത്തിൽ കാണാം. Recommended.