തെരഞ്ഞെടുത്ത 20 കഥകളാണ് ഇതിലുള്ളത്. കാക്ക എന്ന കഥയാണ് ഇതിൽ വളരെ ലളിതവും ആകർഷകവുമായി അനുഭവപ്പെട്ടത്. എല്ലാവരിൽ നിന്നും വളരെ വ്യത്യസ്തനായ ഒറ്റക്കാലൻ കാക്ക ഒരു കുടുംബവുമായി അടുക്കുന്നതും ആ കാക്ക ഒരു കുടുംബം ഉണ്ടാക്കുന്നതുമാണ് അതിൽ പറയുന്നത്. ലൂസിഫർ എന്ന് ആൺ നാമം നൽകി വന്ധീകരിച്ചു വളർത്തുന്ന പെൺ പൂച്ചയെ പറ്റി പറയുന്ന കഥയാണ് ലൂസിഫർ. ഫെലിസിറ്റയും നരസിംഹവും, ഒപ്റ്റിക്കല്‍ ഇല്യൂഷന്‍, ദേവിഗ്രാമം, ആര്യാവര്‍ത്തനം, ബോണ്‍സായ്, ജ്യോതി വിശ്വനാഥിന്റെ പോസ്റ്റ് മോഡേണ്‍ കഥ, ഗ്രാമയക്ഷി, അഞ്ചാമന്റെ വരവ്, പുരാ-നവം, ഒരു വികസനപ്രശ്‌നം, കവിതയുടെ കഥ, റെയ്ന്‍ഡിയര്‍, പാവന സ്മരണയ്ക്ക് നേരമില്ലാതെ, ശൈശവം, ടൂ ലേറ്റ്, ചിത്രകാരിയുടെ അച്ഛന്‍, ലോകത്തേക്കൊരു ജാലകം, ഒരു നവവധുവിന്റെ ജീവിതത്തില്‍ ഗ്രെയംഗ്രീനിന്റെ പ്രസക്തി എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.