Jump to ratings and reviews
Rate this book

Bastet : The Cat Goddess Trilogy ബസ്തേത്

Rate this book
തികച്ചും പുതുമയുള്ള കഥാ പരിസരവുമായാണ് നസിം മുഹമ്മദിന്റെ നോവൽ ത്രയം (trilogy) ബാത് ദി കാറ്റ് ഗോഡ്ഡസ് (Bastet -The Cat Goddess) വായനക്കാരിലേക്കെത്തുന്നത്. പുരാതന ഈജിപ്തിലെ ഗോത്രവർഗ്ഗക്കാർ ആരാധിച്ചിരുന്ന പൂച്ച ദൈവം ആയിരുന്ന, ഒരേപോലെ സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും മുഖമുള്ള ബാസ്തേത്. തന്റെ വിധിയെ മറികടക്കാൻ അഥീനയെയും കുഞ്ഞിനേയും മമ്മികളുടെ നാട്ടിൽ (ഈജിപ്തിൽ) നിന്നും കേരളത്തിലേക്ക് പറഞ്ഞയക്കുന്ന സാം എന്ന ചെറുപ്പക്കാരൻ. അതുപിന്നീട് ഒരു ഗ്രാമത്തിന്റെ തന്നെ സർവ്വ നാശത്തിലേക്ക് നീങ്ങുന്നതും അതൊഴിവാക്കാൻ വിധിയുടെ അത്ഭുതകരമായ കൂട്ടിയിണക്കലിൽ ബാസ്തേതുമായി എന്നേ ഇഴചേർക്കപ്പെട്ട മനു എന്ന പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ഇടപെടലുകളുടെയും സംഭ്രമജനകമായ കഥയാണ് ആദ്യ ഭാഗമായ ബത് ദി ബിഗിനിങ്ങിൽ പറയുന്നത്. മലയാള നോവലിന്റെ ചരിത്രവഴിയിലേക്ക് ഒരു നോവലിസ്റ്റ് നിഗൂഢമായൊരു കഥയുമായി വരവറിയിക്കുന്നു. - അജയ് വേണു പെരിങ്ങാശ്ശേരി

154 pages, Unknown Binding

Published January 1, 2024

Loading...
Loading...

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
1 (50%)
3 stars
1 (50%)
2 stars
0 (0%)
1 star
0 (0%)
Displaying 1 of 1 review
Profile Image for Sreelekshmi Ramachandran.
342 reviews47 followers
April 2, 2026
ത്രില്ലർ വിഭാഗത്തിൽ മലയാളത്തിൽ ഇപ്പോൾ ഒരുപാടു നോവലുകൾ വരുന്നുണ്ട്. അത് ആസ്വദിക്കുന്ന ഒരു വലിയ വായനാസമൂഹവും ഉണ്ട്.
സ്ഥിരം കുറ്റാന്യോഷണ കഥകളിൽ നിന്ന് വ്യത്യസ്ഥമായി ആശയപരമായി എന്തൊക്കെ വൈവിദ്ധ്യങ്ങൾ നോവലിൽ കൊണ്ട് വരുന്നു എന്നതിലാണ് കാര്യം.
ആ രീതിയിൽ നോക്കുകയാണെങ്കിൽ നസീം മുഹമ്മദ്‌ എഴുതിയ 'ബാസ്തേത്' എന്ന ഈ ഹൊറർ ത്രില്ലെർ വായനക്കാർക്ക് ഒരു പുതിയ അനുഭവം തന്നെ സമ്മാനിക്കും.

നമുക്ക് അധികം പരിചിതമല്ലാത്ത ചുറ്റുപാടിൽ നിന്നെടുത്ത ഒരു കഥാതന്തുവിനെ വളരെ സമചിത്തതയോടെ മിത്തും ഭാവനയുമൊക്കെ കലർത്തി ആകാംഷ നിലനിർത്തി കൊണ്ട് തന്നെ വായനയുടെ രസചരട് പൊട്ടാതെ മുന്നോട്ടു കൊണ്ട് പോകുന്ന പാകത്തിലാണ് രചിച്ചിട്ടുള്ളത്..

ഈജിപ്തിലെ മമ്മികളെ കുറിച്ചും അതിനു പിന്നിലെ വിശ്വാസങ്ങളെ കുറിച്ചുമൊക്കെ നമ്മൾ കേട്ടിട്ടും വായിച്ചിട്ടുമുണ്ടാകും. അതൊക്കെ എപ്പോഴും നമ്മിൽ കൗതുകം ജനിപ്പിക്കുന്ന കാര്യങ്ങളുമാണ്.
പുരാതന ഈജിപ്തിൽ കറുത്ത പൂച്ചയെ ദൈവമായി കണ്ടു ആരാധിക്കുന്ന ഗോത്ര വിഭാഗളുണ്ടായിരുന്നു. അവരുടെ ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ വ്യത്യസ്ഥവും നമ്മളിൽ അത്ഭുതവും കൗതുകവും ഉണർത്തുന്നവയുമാണ്.. ഇത്തരം ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെയാണ് ഈ
പുസ്തത്തിന് ആധാരമായിട്ടുള്ളത്.

ഒരു അപസർപ്പക കഥയുടെ ഭാവമുള്ള ഈ നോവൽ യുക്തിയുടെ പിടിവാദങ്ങൾ മാറ്റി വെച്ച് വായിച്ചാൽ നല്ലൊരു വായനാനുഭവം സമ്മാനിക്കും..

കഴിവതും ഒറ്റയിരുപ്പിൽ തന്നെ വായിക്കുക..

.
.
.
📚Book - ബാസ്തേത്
✒️Writer- നസീം മുഹമ്മദ്‌
📜Publisher- പ്രിന്റ് ഹൌസ് പബ്ലിക്കേഷൻസ്
Displaying 1 of 1 review