മോഡസ് ഓപ്പറാണ്ടി എന്നാൽ കുറ്റകൃത്യം ചെയ്യുന്ന രീതി എന്നാണ്. മനുഷ്യശരീരത്തെ ചർമ്മം കീറി അവയവങ്ങളും രക്തസഞ്ചാരങ്ങളും പരിശോധിച്ച്, ശരീരം റെയിൽവേ സ്റ്റേഷന്റെ പിറകിൽ ഉപേക്ഷിക്കുന്ന കൊലയാളി, അയാളെ പിടിക്കാൻ രാവുകൾ പോലും പകലുകളാക്കി ഒരു കൂട്ടം പോലീസുകാർ. കഥപറച്ചിലുകൾക്കിടയിൽ പകച്ചു നിൽക്കുന്ന ഡേവിഡ് നൈനാൻ എന്ന എഴുത്തുകാരൻ.