Jump to ratings and reviews

ആളോഹരി ആനന്ദം | Alohari Anandam

മരുവല്ക്കരിക്കപ്പെട്ട ബന്ധങ്ങളുടെ ഭൂമികയിൽ വിപണത്തിന്റെ തന്ത്രങ്ങളാവിഷ്‌കരിക്കുന്ന, മനുഷ്യജീവിതത്തിന്റെ വിരക്തിയും ഭക്തിയും ഇഴപിരിയുന്ന കൃതി. മൂല്യങ്ങളുടെ കാലദേശത്തെ ഭേദിക്കുന്ന കുടുംബബന്ധങ്ങളിൽ ഇന്ദ്രിയാനുഭൂതിയെന്നത് കമ്പോളമൂല്യം മാത്രമാണെന്ന് ഈ നോവൽ വ്യക്തമാക്കുന്നു.

388 pages, Paperback

First published December 26, 2013

Loading...
Loading...

About the author

സാറാ ജോസഫ്
ജനനം: 10.02.1946-ന് തൃശ്ശൂർ ജില്ലയിൽ കുരിയച്ചിറ. പിതാവ്: ലൂയിസ്. മാതാവ്: കൊച്ചുമറിയം. ചേലക്കോട്ടുകര മാർ തിമോത്തിയൂസ് ഹൈസ്‌കൂളിൽ വിദ്യാഭ്യാസം. ഗവൺമെന്റ് കോളജിൽ അധ്യാപികയായി വിരമിച്ചു. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയും. കേരള സാഹിത്യ അക്കാദമി മെമ്പറായിരുന്നു. ആലാഹയുടെ പെൺമക്കൾ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2003-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ചെറുകാട് അവാർഡും 2004-ലെ വയലാർ അവാർഡും മാറ്റാത്തിക്ക് പ്രഥമ ഒ. ചന്തുമേനോൻ പുരസ്‌കാരവും ലഭിച്ചു. അബുദാബി അരങ്ങ് അവാർഡ്, കുവൈറ്റ് കലാ പുരസ്‌കാരം, 2017-ൽ പത്മപ്രഭാ പുരസ്‌കാരം, മുട്ടത്തുവർക്കി പുരസ്‌കാരം. ഊരുകാവലിന് ഒ.വി. വിജയൻ പുരസ്‌കാരം, ബഷീർ പുരസ്‌കാരം, ശ്വാസ്വതി നാഷണൽ അവാർഡ്, പ്രഥമ കലൈഞ്ജർ കരുണാനിധി സാഹിത്യപുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. കൃതികൾ: ആലാഹയുടെ പെൺമക്കൾ, മാറ്റാത്തി, ഒതപ്പ്, ഊരുകാവൽ, ആതി, ആളോഹരി ആനന്ദം, ബുധിനി, തേജോമയം, നന്മതിന്മകളുടെ വൃക്ഷം, ഷെൽട്ടർ, സാറായിയുടെ മരുദേശങ്ങൾ, മനസ്സിലെ തീ മാത്രം, കാടിന്റെ സംഗീതം, നന്മതിന്മകളുടെ വൃക്ഷം, പാപത്തറ, നിലാവ് അറിയുന്നു, ഒടുവിലത്തെ സൂര്യകാന്തി, കാടിതു കണ്ടായോ കാന്താ, പുതുരാമായണം-രാമായണ കഥകൾ വീണ്ടണ്ടും പറയുമ്പോൾ, ഒരു പരമരഹസ്യത്തിന്റെ ഓർമ്മയ്ക്ക്, ഭഗവദ്ഗീതയുടെ അടുക്കളയിൽ എഴുത്തുകാർ വേവിക്കുന്നത്, നമ്മുടെ അടുക്കള തിരിച്ചുപിടിക്കുക, ആത്മരോഷങ്ങളും ആകുലതകളും, ഭൂമിരാക്ഷസം, ആരു നീ.


Sarah Joseph (Malayalam: സാറ ജോസഫ്) (born 1946) is a novelist and short story writer in Malayalam. She won the Kendra Sahitya Akademi Award for her novel Aalahayude Penmakkal (Daughters of God the Father). She also received the Vayalar Award for the same novel. Sarah has been at the forefront of the feminist movement in Kerala and is the founder of Manushi – organisation of thinking women. She along with Madhavikutty (Kamala Surayya) is considered leading women storytellers in Malayalam

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
26 (27%)
4 stars
38 (40%)
3 stars
15 (15%)
2 stars
6 (6%)
1 star
9 (9%)
Displaying 1 - 9 of 9 reviews
Profile Image for Ahtims.
1,746 reviews123 followers
January 8, 2022
A thought provoking saga of a Christian family of South Kerala. I love reading about other religions and cultures. This book was a good study in character development, and how personal choices influence life to a great extent
Shall read at a slower pace and more consistently at a later date.
Thanks Rebecca, for acquainting me with this book
Profile Image for EJ.
69 reviews15 followers
October 16, 2016
"ഭൂമിവാതുക്കലെ ശലഭങ്ങളെല്ലാം ഒന്നിച്ചു പറന്നുയരുന്നത് എന്തിനെ"ന്നറിയേണമെന്കില മാത്റം വായ്ക്കുക.
18 reviews
October 27, 2014
സദാചാര പൊട്ടന്മാർ വാഴുന്ന കാലത്ത് വായിച്ചിരിക്കേണ്ട പുസ്തകം..
Profile Image for Sreelekshmi Ramachandran.
361 reviews55 followers
September 22, 2023
"രണ്ടു നെഞ്ചിടിപ്പുകൾ പരസ്പരം കലർന്നു.
രണ്ടുടലുകൾ പൊള്ളുന്ന വേദന പങ്കിട്ടു.
രണ്ടു കണ്ണീർനദികൾ വെറുപ്പുകളെ അലിയിച്ചു കളഞ്ഞു.
അനൂ.... എന്തിനാണീ സാഹസം കാട്ടിയത്?
അയാൾ ചോദിച്ചു.

ഒറ്റയ്ക്കാവരുത് എന്ന് തോന്നി..
അവൾ മറുപടി പറഞ്ഞു... "

മണ്ണിൽ തറവാടിന്റെ ചരിത്രം പറയുന്ന നോവലാണ് ആളോഹരി ആനന്ദം.
പുറമേ നിന്നു നോക്കുമ്പോൾ സമാധാനപൂർണമെന്നു കരുതുന്ന കുടുംബങ്ങളുടെ സംഘർഷങ്ങളും സംഘട്ടനങ്ങളും അരക്ഷിതത്വവും
ഒക്കെയാണ് ഈ നോവലിൽ വിവരിക്കുന്നത്.
ഒട്ടനേകം കഥാപാത്രങ്ങൾ ഈ നോവലിലുണ്ട്.
ഓരോ കഥാപാത്രത്തെയും സന്ദർഭങ്ങൾക്കനുസൃതമായി ചേരുംപടി ചേർക്കാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്‌.

വിവാഹിതരായവരുടെ ദാമ്പത്യപ്രശ്നങ്ങളും വിവാഹേതരബന്ധങ്ങളുടെ സങ്കീർണതയും ലെസ്ബിയൻ അടുപ്പങ്ങളുടെ വെല്ലുവിളിയും പള്ളിയുടെയും സമൂഹത്തിന്റെയും അധികാരവാക്യങ്ങളും വിവരിക്കുന്ന നോവൽ, കേരളീയ സമൂഹത്തിന്റെ പച്ചയായ ഒരു മുഖമാണ് അനാവരണം ചെയ്യുന്നത്.

പതിവിന് വിപരീതമായി കുറച്ച് സമയമെടുത്ത് വായിച്ചു പൂർത്തിയാക്കിയ ഒരു നോവലാണ് ആളോഹരി ആനന്ദം.
.
.
.
📚Book - ആളോഹരി ആനന്ദം.
✒️Writer- സാറ ജോസഫ്
🖇️publisher- current books Thrissur
318 reviews5 followers
June 22, 2025
I really enjoyed this novel and many of the characters and their thought process is what I can relate with. But it seems this novel makes quite a few to dislike it very strongly due to the topic the novel discuss. Those who doesn't even want something they don't like to exist even in novel or someone's thoughts are giving very low rating for this book, not for the craft or the human emotions it carries but only because some of the characters don't think and behave as per their moral values.

Thanks Sara Joseph for expressing the emotions and thoughts so well, detailing the people we are and whom we meet in our everyday life.
Profile Image for KS Sreekumar.
83 reviews5 followers
September 25, 2023
മനുഷ്യ ജീവിതത്തിന്റെ കാലം മുതൽ ആരംഭിച്ച ഒന്നാണ് ഒരുവന് മറ്റൊരുവനോട് തോന്നുന്ന മേൽക്കോയ്മ . ഇവിടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടിവരുന്ന സ്ത്രീ പക്ഷത്തോട് ആൺ പ്രജകൾക്ക് തോന്നുന്ന ആധിപത്യത്തിന്റെ കാലികമായ ആവിഷ്‌കാരമാണ് സാറാ ജോസഫ് അടയാളപ്പെടുത്തുന്നത് . ഓരോരുത്തരും അവന്റെ സ്വാഭാവ ചട്ടക്കൂടിനുള്ളിൽ താൻ വലിയവനെന്ന് ധരിച്ച് കാട്ടികൂട്ടുന്ന ആളോഹരി ആനന്ദം രണ്ട് വലിയ കുടുംബങ്ങളിലൂടെ വരച്ചിരുന്നു. ഓരോരുത്തരിലെയും ആനന്ദങ്ങൾ കഥാവഴിയിൽ പലപ്പോഴും മറനീക്കി പുറത്തുവരാൻ ശ്രമിക്കുന്നുവെങ്കിലും സമൂഹം അവരെ ചങ്ങലയ്ക്കിടുന്നു .
Profile Image for Ahtims.
1,746 reviews123 followers
August 30, 2026
This is apparently my second read, without me remembering it.. Have already reviewed another edition 4 years ago.
I stand by my review there. Nothing did change.
1 review
November 1, 2022
സാറ ജോസഫ് എഴുതിയ ആളോഹരി ആനന്ദം എന്ന നോവൽ വൈകിയ വേളയിലാണ് വായിക്കുവാൻ കഴിഞ്ഞത് . ഈ ഒരു നോവൽ നെ ആസ്പദമാക്കി ഒരു സിനിമ വരുന്നുണ്ടെന്നു കേട്ടപ്പോൾ വളരെ അധികം സന്തോഷം. വളരെ മികച്ചൊരു നോവൽ ആണിതെന്നു നിസംശയം പറയാൻ കഴിയുന്നതാണ് .സമകാലിക പ്രസക്തിയുള്ള പ്രമേയം അതിനർഹിക്കുന്ന ഗൗരവം നൽകിക്കൊണ്ടാണ് എഴുത്തുകാരി കൈകാര്യം ചെയ്തു വച്ചിരിക്കുന്നത്. കഥയിലുടനീളം ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളുണ്ട് എമ്മ , തെരേസ, ഇഷാന , അനു ,രേഷ്മ etc . എങ്കിലും ഏറ്റവും ഇഷ്ടം ഭൂമിവാതുക്കൽ പോളി നോട് തന്നെയാണ് .
Profile Image for Bilahari.
190 reviews20 followers
February 3, 2016
"കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും"
Displaying 1 - 9 of 9 reviews