To be frank, I was a bit surprised. Being one of those “Poppins reel hits", I was deeply prejudiced and expected a total cringe-fest disaster. But this turned out to be quite a bit different from those lazily written hits. I’m not saying it’s extraordinarily good or anything, but it was an okay read, along the lines of Chembilammini Kolacase. It isn’t free from flaws, but one can still see some earnest efforts here and there. 2.5/5
ഒരു 35,40 വർഷങ്ങൾക്ക് മുൻപുള്ള മലബാറിലെ ജീവിത യാഥാർഥ്യങ്ങളും ഒന്നുമില്ലാത്ത കാലത്ത് ചുറ്റുമുള്ള ജീവിതങ്ങളുടെ കൂട്ടിപ്പിടുത്തങ്ങളും പിന്നീട് പണം വരുമ്പോൾ ജീവിതത്തിലും ബന്ധങ്ങളിലും വരുന്ന മാറ്റങ്ങളും എല്ലാ തുറന്ന് പറയുന്ന ഒരു ഗൃഹാതുരമായ ഒരു എഴുത്ത്.. ജീവിതത്തിൽ ഒന്നുമില്ലായ്മയിൽ നിന്ന് ഒന്നിക്കുന്ന ചില ജീവിതങ്ങൾ തമ്മിലുള്ള അഗാധമായ സ്നേഹ ബന്ധത്തിൻ്റെ കഥ.
കലഹിച്ചു ജീവിക്കുന്ന ഈ ജീവിത പ്രഹേളികയിൽ നാം ഒന്നും കൊണ്ടുപോകുന്നില്ല അവസാനം ചില നല്ല ഓർമകൾ മാത്രമേ ബാക്കി ഉണ്ടാവൂ എന്ന് ഓർമിപ്പിക്കുന്ന അവസാനം 🙏
ഗ്രാമീണ പശ്ചാതലത്തിൽ സൗഹൃദത്തിന്റെ ആഴവും,വേദനയോടെ മാത്രം ഓർക്കുവാൻ കഴിയുന്ന പ്രണയവും, നൂറുൽ മുനീറുൽ പൂർണാനന്ദ എന്ന സന്യാസിയിലേക്കുള്ള മുനീറിന്റെ പരിണമാവും വ്യത്യസ്ത ആഖ്യാനത്തിലൂടെ അവതരിപ്പിതിരിക്കുന്നു. ❤️