അന്വേഷിച്ചുനടന്ന വഴികളിലൊക്കെ പി.യ്ക്ക് തന്നെ കളഞ്ഞുപോവുക എന്ന ദുര്യോഗം അനുഭവിക്കേണ്ടിവന്നു. കളഞ്ഞുപോയ കുന്നിക്കുരു തിരഞ്ഞുനടന്ന് പൊൻപണസഞ്ചി വീണുപോകുന്നതുപോലെയായിരുന്നു അത്. പി.യ്ക്ക് തന്നെ കളഞ്ഞുപോയ വഴികളിലത്രയും അലഞ്ഞ് ലീലാകൃഷ്ണൻ പി.യെ പെറുക്കിയെടുക്കുന്ന രീതി വിസ്മയകരമാണ്. അതിനാൽ പൂർവമാതൃകകളെ അവലംബിക്കാത്ത ഈ പുസ്തകം മലയാള കാവ്യപഠനശാഖയിലെ അപൂർവതയാണ്. -പി. സുരേന്ദ്രൻ
മലയാളഭാഷയുടെയും പ്രകൃതിയുടെയും നിത്യകാമുകനായ മഹാകവിയുടെ വ്യത്യസ്തമായ ജീവചരിത്രം. ഒരു കാവ്യതീർഥാടനം. പി.യുടെ ആത്മകഥകൾക്കിടയിലെ മൗനങ്ങളെ പൂരിപ്പിക്കുന്ന പുസ്തകം.