He is an Indian author of about a dozen titles in Malayalam. One of his works 'Ramante Dukham' has gone into 18 re-prints. 'Amazonum Kure Vyakulathakalum' has won the Sahitya Academy Award. His recent work Hymavatha bhoovil won many awards including the prestigious Vayalar award
ചേർന്ന് നിൽക്കുന്ന നാടുകളുടെ സമകാലികസ്ഥിതിഗതികളെ മാത്രമല്ല ഡാന്യൂബ് സാക്ഷ്യം വഹിക്കുന്നത്.. രാഷ്ട്രീയാചാരി എന്ന വിശേഷണത്തിനും മീതെ ഒരു ചരിത്രകാരൻ എന്ന നിലയിലേക്ക് വീരേന്ദ്രകുമാർ വ്യാപിക്കുമ്പോൾ അതിനൊപ്പം ഡാന്യൂബ് റോമൻ സംസ്കാരത്തിന്റെയും പിസാ ഗോപുരത്തിന്റെയും മൈക്കിൾ ആന്ജെലോയുടെയും ഗലീലിയോയുടെയും മറ്റനവധി പ്രമുഖ വ്യക്തിത്വങ്ങളുടെയും ചരിത്രത്തിലേക്ക് കടന്നുചെല്ലുന്നു. കേവലമൊരു യാത്രാനുഭവമെന്നതിനേക്കാൾ വിജ്‍ഞാനപരമായി ഒരു പുസ്തകത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള കാര്യത്തിൽ തികഞ്ഞ പക്വതയുള്ള വിരേന്ദ്രകുമാറിനെയാണ് ഡാന്യൂബ് സാക്ഷ്യം വഹിക്കുന്നത്.