പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആരും പറയാത്ത കഥ പറയുന്ന നോവൽ. സൗഹൃദത്തിന്റെ അറ്റംതൊട്ട ചില മനുഷ്യർ നമുക്കുണ്ടാകും. അവനവനെ സ്നേഹിച്ചതിനേക്കാൾ കൂടുതൽ നമ്മൾ സ്നേഹിച്ച ചിലർ. ചിലപ്പോൾ പ്രണയത്തേക്കാൾ ഭംഗിയും ആഴവുമുള്ള ബന്ധങ്ങളിലേക്ക് നമ്മെ വിളിച്ചുണർത്തിയവർ.. സൗഹൃദത്തിൽ പ്രണയവും പ്രണയത്തിൽ സൗഹൃദവും ഇറ്റിച്ച വീഴ്ത്തിക്കൊണ്ട് നമ്മളെ ജീവിപ്പിക്കുന്നവർ. അങ്ങനെ രണ്ടു മനുഷ്യരുടെ സ്നേഹവും പ്രണയവും യാത്രയുമാണ് ഈ നോവൽ..
ഈ പുസ്തകം നമ്മളുടെ ഓർമകളെ സ്കൂൾ കോളേജ് കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ട് പോകും .. ലളിതമായ എഴുത്ത്... റജ്‌ല എന്ന ഇതിലെ കേന്ദ്രകഥാപാത്രത്തിനു ലഭിക്കുന്ന ചില അമൂല്യങ്ങളായ സുഹൃത് ബന്ധങ്ങളെ കുറിച്ചാണ് ഇതിന്റെ കഥ..
ഒരു നല്ല സുഹൃത്തിനു നമ്മളെ എങ്ങെനയൊക്കെ പ്രചോദിപ്പിക്കാം, ജീവിതം തന്നെ ..ജീവിതത്തോടുള്ള മനോഭാവം തന്നെ മാറ്റിയെടുക്കാം എന്ന് കാണിച്ചു തന്ന പുസ്തകം ..