Jump to ratings and reviews
Rate this book

കമ്പിളികണ്ടത്തെ കൽഭരണികൾ | Kambilikandathe Kalbharanikal

Rate this book
തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.

207 pages, Paperback

Published January 1, 2025

Loading...
Loading...

About the author

Babu Abraham

2 books8 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
195 (48%)
4 stars
150 (37%)
3 stars
52 (12%)
2 stars
6 (1%)
1 star
0 (0%)
Displaying 1 - 30 of 58 reviews
Profile Image for Athul C.
162 reviews21 followers
November 2, 2025
Hype കണ്ട് പേടിക്കണ്ട, ബുക്ക് ശരിക്കും നല്ലതാണ് 😅❤️
Profile Image for Sanuj Najoom.
199 reviews33 followers
February 26, 2026
''ചുറ്റും വെള്ളം പൊങ്ങുന്നു എന്നു കണ്ടാൽ, നീന്തൽ വശമില്ല എന്നറിയാവുന്ന നീ പകച്ചു പേടിച്ച് അലമുറയിടരുത്. ആ വെള്ളപ്പാച്ചിലിൽ അവിടവിടെ പൊങ്ങിക്കിടക്കുന്ന മരക്കഷണങ്ങളിൽ പിടിച്ചുകയറി വെള്ളത്തിലങ്ങ് പൊങ്ങിക്കിടക്കണം. എന്നിട്ട് ഓളത്തിനൊപ്പം ഒഴുകുന്ന ശിഖരങ്ങൾ കാട്ടുവള്ളികളിൽ ചേർത്തുവെച്ചു കെട്ടി ഒരു ചങ്ങാടമുണ്ടാക്കണം. കരപറ്റിക്കഴിയുമ്പോൾ ഉണ്ടാകുന്ന ആ സന്തോഷമായിരിക്കണം തുഴഞ്ഞുനീങ്ങുമ്പോൾ നിന്റെ മനസ്സിൽ. തീരം എത്തിക്കഴിയുമ്പോൾ മറ്റാർക്കെങ്കിലും ഉപകരിക്കാനായി ആ ചങ്ങാടം വെള്ളത്തിലേക്ക് തള്ളിവിടണം. മുങ്ങിപ്പോകുമായിരുന്ന ആരെങ്കിലുമൊക്കെ ആ ചങ്ങാടം കയറി തീരമെത്തുമ്പോൾ നമ്മുടെയുള്ളിൽ ഉണ്ടാകുന്ന സ്വർത്ഥതയില്ലാത്ത ഒരു ആനന്ദമുണ്ട് - അതായിരിക്കണം നിന്നെ എന്നും നയിക്കേണ്ടത്.”

ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പുകളാൽ നിറഞ്ഞ ഈ പുസ്തകത്തിന്റെ കേന്ദ്രകഥാപാത്രം എഴുത്തുകാരന്റെ അമ്മയായ നന്ദിക്കുന്നേൽ മേരിയാണ്‌. അമ്മയുടെ ത്യാഗവും സഹനവും അതിജീവനശക്തിയും വളരെ സുതാര്യവും സത്യസന്ധവുമായ രീതിയിൽ ഇതിൽ അവതരിപ്പിക്കപ്പെടുന്നു. കുട്ടിക്കാല ഓർമ്മകളിൽ നിന്ന് തുടങ്ങി വിജയകരമായ ജീവിതത്തിലേക്ക് എത്തിച്ചേരുന്ന അനുഭവങ്ങളാണ് ഈ കൃതിയിൽ വിവരിക്കുന്നത്.

തന്റെ ചെറുപ്പത്തിൽ കുടുംബം വിട്ടുപോയ അച്ഛന്റെ അഭാവം മൂലം അമ്മ നാല് കുട്ടികളുമായി ഒറ്റയ്ക്ക് ജീവിതം നേരിടേണ്ടിവരുന്നു. സാമ്പത്തിക ബാധ്യതകൾ വർധിക്കുകയും ജീവിതഭാരം അസഹനീയമാകുകയും ചെയ്ത ഘട്ടത്തിൽ അമ്മ ഈ മക്കളെയും കൂട്ടി ആത്മഹത്യ ചെയ്യുവാനായി വീട് വിട്ടു പുറപ്പെടുകയും മകളുടെ ചോദ്യത്തിന് മുന്നിൽ പതറിപ്പോകുകയും ചെയ്യുന്ന ആ അമ്മ ആ ശ്രമം ഉപേക്ഷിച്ചു മക്കൾക്കായി മരണത്തിന്റെ മുഖത്തു നിന്നു മുന്നോട്ടുള്ള ജീവിതത്തെ നേരിടാൻ തിരികെ നടക്കുന്നു. അതിനുശേഷമുള്ള ഓരോ പ്രതിസന്ധിയെയും ധൈര്യത്തോടെയും സഹനത്തോടെയും അവർ കൈകാര്യം ചെയ്യുന്നു. തന്റെ അമ്മയുടെ ഈ പോരാട്ടങ്ങളും ത്യാഗങ്ങളും എഴുത്തുകാരൻ നിരന്തരം ആദരവോടെയും സ്നേഹത്തോടെയും അവതരിപ്പിക്കുന്നു.

പുസ്തകത്തിന്റെ ഭൂരിഭാഗവും ദുഃഖഭരിതവും കണ്ണുനിറയിക്കുന്നതുമാണ്. പല അനുഭവങ്ങളും വായനക്കാരനെ സ്വന്തം ജീവിതത്തിലെ സാഹചര്യങ്ങളുമായി ബന്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഈ പുസ്തകം ഒരു വ്യക്തിയുടെ ജീവിതകഥ മാത്രമല്ല, അനേകം അമ്മമാരുടെയും കുടുംബങ്ങളുടെയും പ്രതിനിധിയാണ്.

കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ അമ്മമാരുടെ നിശ്ശബ്ദമായ പോരാട്ടങ്ങൾക്കും അതുല്യമായ സ്നേഹത്തിനും നൽകിയ ഒരു ആദരവായാണ് വായിച്ചു തീർന്നപ്പോൾ തോന്നിയത്. അവസാന അധ്യായങ്ങൾ വായിക്കുമ്പോൾ അറിയാതെ പോലും കണ്ണ് നിറഞ്ഞൊഴുകിപ്പോയിരുന്നു.
Profile Image for Vyshakh TR.
32 reviews
January 18, 2026
വായിച്ച ഓർമ്മക്കുറിപ്പുകളിൽ ഏറ്റവും മികച്ചതിൽ ഒന്ന്.

പ്രതിസന്ധികളെ സ്വന്തം ഇച്ഛാശക്തികൊണ്ട് നേരിട്ട മേരിയുടേയും നാല് കുഞ്ഞുങ്ങളുടേയും കഥ..

വായനയിലുടനീളം നെഞ്ചിൽ ഒരു വിങ്ങൽ അനുഭവിച്ചു വായിച്ച ഒരു ഓർമ്മക്കുറിപ്പ് വായിച്ചപ്പോൾ ഇങ്ങനെ ആയിരുന്നെങ്കിൽ അനുഭവിച്ചവർക്ക് എങ്ങനെ ആയിരുന്നേനെ എന്ന് മനസിൽ ചോദിക്കേണ്ടി വന്ന നിമിഷങ്ങൾ.

ജീവിതത്തിൽ ഒരിക്കൽ എങ്കിലും വായിച്ചിരിക്കേണ്ട ഒരു പുസ്തകം എന്ന് എനിക്ക് തോന്നുന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ തളർന്ന് പോവാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ ഊർജ്ജം നൽകുന്ന ഒരു അനുഭവസാക്ഷ്യം.
Profile Image for Deepa.
218 reviews17 followers
November 3, 2025
A poignant life story which is a legacy of a strong and determined mother – told by a resilient son!

This is a memoir by Babu Abraham, where he gives the readers memorable moments of his life in Kambilikandam which is a village located in Idukki district of Kerala. The book is a tribute to the strength and grit of his mother who fought bravely despite poverty, neglect and isolation and raised her four children.

Babu Abraham was the third child and only son to Kunnel Mary and her husband. Babu had two elder sisters and one younger sister. Mary’s husband an alcoholic who neglects to take care of his family and abuses his wife daily one fine evening decides that he is going to leave his family in Kambilikandam and go to Malabar to find some work and make money. Now left with no husband and not knowing how to pay back the loan from the bank taken by her husband, Mary took a desperate decision. She took her four children to the church and then headed to commit suicide by jumping into the river. She instructed them clearly that she would first jump and that the children should follow. When the eldest daughter Jessey told her mother to throw them first and then jump Mary says she couldn’t do that. This is when Jessey tells her mother:

"Mother, what if we travelled far from Kambilikandam? Only the people here know who we are. If we go to a village where we are strangers, we could beg for food and money without shame, and that way, we won't have to die."

This was the part which shook me completely. That was an awakening for Mary and she hugged Jessey tightly and kissed her. At that moment she decided she wouldn’t give up and that in a world where everything and everyone tried to put her down, Mary would stand tall and raise her children in honour.

Babu Abraham gives us a beautiful glimpse into his life up to the age of 26 and how he and his family went through the hardship and difficulties life threw at them. He also mentions about all the lovely people who were God sent and who helped Babu and his family knowingly and unknowingly.

Lovely read!

Profile Image for Deffrin Jose.
44 reviews8 followers
January 4, 2026
Starting this year with this book makes me very happy. The author still remains very close to my heart.
Profile Image for Vishnuja.
12 reviews
June 13, 2026
I haven't read much memoirs . This book felt very overwhelming. Can't imagine the story is not just a story. Story take us through the life of a person and his family who had to endure hardships of life. Memoir written like a fiction and in humorous way , you will be able to complete in a day.
Profile Image for Kelvin K.
85 reviews3 followers
June 9, 2026
കമ്പിളിക്കണ്ടത്തെ കൽഭരണികൾ ..

മുഖവുരയിൽ നിന്നും കുറച്ചു വരികൾ എടുക്കുകയാണ് ...

ജീവിതം വിരുന്നിനു വിളിച്ചപ്പോൾ വീഞ്ഞ് തീർന്നു, അഥിതികൾക്കു മുന്നിൽ അപമാനിതരായി നിൽക്കാൻ വിധിക്കപെട്ട ഒരു കുടുംബം. കാനായിലെ കല്യാണവിരുന്നിൽ എന്നപോലെ അത്ഭുതം പ്രവർത്തിക്കാനാകുമെന്നോ, വേദനകളെ ഉച്ചാടനം ചെയ്യാൻ സാധിക്കുമെന്നോ, അതിനുള്ള കഴിവ് തന്നിലുണ്ടോ ഊഹം പോലും ഇല്ലാതിരുന്ന ഒരു ബാലൻ. വിരുന്നു മേശകൾക്കു മുന്നിൽ ആകുലതയും അപമാനവും പേറി അവൻ നിന്നപ്പോൾ, തന്റെ മകന് അത്ഭുതം പ്രവൃത്തിക്കാനാകുമെന്ന തികഞ്ഞ ബോധ്യം ഉണ്ടായിരുന്നത് അമ്മയ്ക്കാണ്. ആ ഉറപ്പോടെയാണ് ആ കളഭരണികുള്ക്കുള്ളിൽ വെള്ളം നിറച്ചത്. ആ വെള്ളത്തെ, വീര്യമേറിയ, മുന്തിയ ഇനം വീഞ്ഞാക്കി മാറ്റുവാനും വിരുന്നു വന്നവർക്കെല്ലാം വിളമ്പാനും അവനു സാധിച്ചത് 'അമ്മ കൂടെ നിന്നുകൊണ്ടും 'അമ്മ അവനിൽ വിശ്വസിച്ചതും കൊണ്ടാണ്. - ഈ പുസ്തകത്തിൽ ലോകത്തുള്ളത് പോലെ അമ്മയാണ് താരം. തുടക്കം മുതൽ ശ്വസിക്കുന്ന ഒടുക്കം വരെ ആ അമ്മയാണ് അവനിൽ ജീവൻ നിലനിർത്തിയത്.

പരിതാപകരമായ അവസ്ഥയിൽ നിന്ന്, ഇല്ലായ്മയിൽ നിന്നും ജീവിതം വെട്ടി പിടിച്ച ഒരു ബാലന്റെ കഥ.. അതിലുപരി അവന്റെ അമ്മയ്ക്കു ആ ജീവിതത്തിൽ ഉണ്ടായിരുന്ന സ്ഥാനവും, അവർ കൊടുത്ത സ്നേഹത്തിന്റെയും, ധൈര്യത്തിന്റെയും ജീവിത കഥ.

നമ്മുടെ നാട്ടിൽ കുറെയധികം പേരാൽ സ്നേഹിക്കപെടുന്നതും, എന്നാൽ കുറച്ചു പേരെങ്കിലും വെറുക്കുന്ന ചില കൂട്ടരുണ്ട്. വൈദികർ, കന്യസ്ത്രീകൾ. ഇവരുടെ നല്ല വശങ്ങളും, അതിലേക്കാളുപരി ഈഗോയും, വെറുപ്പും, അവജ്ഞയും എല്ലാം വളരെ വിശദമായി പറയുന്നുണ്ട്. ആൺകുട്ടികൾ അനുഭവിക്കുന്ന ലൈംഗീഗമായ പീഡനങ്ങളും പല ആവർത്തി പറയുന്നുണ്ട്.

കന്യാസ്ത്രീകളുടെ കാര്യം പറയുമ്പോൾ - എന്റെ ജീവിതത്തിലെ ഒരു സംഭവവും സൂചിപ്പക്കുന്നു. 1 രൂപയുടെ സ്റ്റാമ്പ് 5 രൂപയ്ക്കു കുട്ടികളെക്കൊണ്ട് വാങ്ങിപ്പിക്കാൻ പറഞ്ഞപ്പോൾ, അത് നടക്കില്ല സിസ്റ്ററെ എന്ന് ക്ലാസ് ടീച്ചർ ആയ എന്റെ 'അമ്മ പറഞ്ഞു. 10 മിനിറ്റു നടന്നാൽ എത്തുന്ന സ്കൂളിൽ നിന്നും 2 മണിക്കൂറോളം യാത്ര ഉള്ളിടത്തേയ്ക് തൊട്ടടുത്ത മാസം അമ്മയ്ക്കു ട്രാൻസ്ഫർ കിട്ടി. ആ സിസ്റ്ററിന്റെ ചൊരുക്..! അന്ന് പ്രാകിയ പ്രാക് ഇപ്പോളും അവിടെ എവിടെയെങ്കിലും ഒക്കെ കാണും!

ജീവിതത്തിൽ ഒന്നും ഇല്ല. ഒന്നും ആയില്ല എന്ന് വിചാരിക്കുന്നവർക്.. എല്ലാം ഒന്നുടെ തുടങ്ങാം എന്നുള്ള നല്ല ഒരു സന്ദേശം ഈ പുസ്തകത്തിലൂടെ തന്റെ ജീവിതം എഴുതിയ ബാബു എബ്രഹാം തരുന്നുണ്ട്. 45 എഡിഷൻ ആയ പുസ്തകം ആണ്... ! worth reading !

Profile Image for Varna Binu Sasidharan.
126 reviews3 followers
November 12, 2025
Obviously, the book is good. but just not my type. I have read Bhagyalakshmi's സ്വരഭേദങൾ ten years back. The book resembles one to other. Story of someone's sweat and tears.
Profile Image for Suhas Krishnan.
26 reviews1 follower
July 27, 2025
നന്ദി കുന്നേല്‍ മേരി എന്ന സ്ത്രീയുടെ അസാധാരണമായ ഒരു ജീവിത കഥയാണ് "കമ്പിളി കണ്ടെത്തേ കല്‍ ഭരണികള്‍". നാലു മക്കളയേയും ചേർത്ത് ദാരിദ്ര്യത്തോടും ജീവിത സാഹചര്യങ്ങളോടും പടപൊരുതി മുന്നോട്ട് പോയപ്പോഴും, കുട്ടികളിൽ സ്നേഹവും മൂല്യവും കെടാതെ നിലനിർത്താൻ അവർക്ക് സാധിച്ചു. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു വായനാനുഭവം.
Profile Image for The Quiet  Bookshelf.
74 reviews9 followers
April 8, 2026
വളരെ മികച്ച ഒരു വായനാനുഭവം തന്നെ സമ്മാനിച്ച ബുക്കാണ്, ബാബു എബ്രഹാമും കുടുംബവും വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തിൽ വിജയിച്ച കഥകൾ ഒരുപാട് പേർക്ക് പ്രചോദനം തരുന്നതാണ്. ബുക്കിൽ പരാമർശിച്ചു പോകുന്ന പല കഷ്ടതകളും, സന്ദർഭങ്ങളും, ഈ 2026 ലും സമൂഹത്തിൽ നിലനിന്നു പോകാൻ ഒരു ശരാശരി ദളിത്‌ കുടുംബം ഇപ്പോഴും നേരിടുന്നുണ്ട് എന്നതൊരു വസ്തുതയാണ്.
15 reviews
May 30, 2025
കമ്പിളികണ്ടത്തിലെ കൽഭരണികൾ.
ബാബു അബ്രഹാം.
(2025, ബുക്ക് 77).

“……യഹൂദരുടെ ശുദ്ധീകരണകർമത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കൽഭരണികൾ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു. ഭരണികളിൽ വെള്ളം നിറയ്ക്കുവിൻ എന്ന് യേശു അവരോടു കൽപിച്ചു. അവർ അവയെല്ലാം വക്കോളം നിറച്ചു. ഇനി പകർന്നു കലവറക്കാരന്റെ അടുത്തു കൊണ്ടുചെല്ലുവിൻ എന്ന് അവൻ പറഞ്ഞു. അവർ അപ്രകാരം ചെയ്‌തു. കലവറക്കാരൻ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി.അത് എവിടെനിന്നാണെന്ന് അവൻ അറിഞ്ഞില്ല. അവൻ മണവാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേൽത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികൾക്കു ലഹരിപിടിച്ചുകഴിയുമ്പോൾ താഴ്ന്നതരവും. എന്നാൽ, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ….”

കൽഭരണികൾ എന്നു കേൾക്കുമ്പോൾ എപ്പോഴും ആദ്യം മനസ്സിലോക്കോടിയെത്തുന്നത് മേൽപറഞ്ഞ ബൈബിൾ വചനങ്ങളാണ്. ശ്രീ. ബാബു അബ്രാഹാമിന്റെ ഓർമ്മക്കുറിപ്പുകളായ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കമ്പിളികണ്ടത്തിലെ കൽഭരണികൾ’ എന്ന പുസ്തകം വായിക്കുമ്പോഴും മനസ്സിൽ മുഴങ്ങികേൾക്കുന്നുണ്ടായിരുന്നു ആ വാക്യങ്ങൾ.

ഉപേക്ഷിക്കപ്പെടലിന്റെയും ദാരിദ്ര്യത്തിന്റേയും അവഗണനയുടെയും ഒറ്റപ്പെടുത്തലിന്റെയും കൊടിയവേദനയ്ക്കിടയിലും താൻപോരിമയോടെ പോരാടിയ ഒരമ്മയുടെ കഥ ഹൃദയസ്പർശിയായിതന്നെ ഓർക്കുകയാണ് എഴുത്തുകാരൻ ഈ പുസ്തകത്തിലൂടെ.

ഇടുക്കി ജില്ലയിലെ കമ്പിളികണ്ടത്ത് ജനിച്ചു വളർന്ന്, ദാരിദ്ര്യത്തിന്റയും അവഗണനയുടെയും പരിഹാസത്തിന്റെയും കനൽവഴികളിലൂടെ നടന്ന് കയറി ഇപ്പോൾ ഫ്രാൻസിൽ മാനേജ്മെന്റ്‌ വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറും സോഷ്യോളജിയിൽ ഗവേഷകനുമായ എഴുത്തുകാരൻ തന്റെ ഇരുപത്തിയാറാം വയസ്സുവരെയുള്ള ജീവിതം ഓർത്തവതരിപ്പിക്കുകയാണീ കൃതിയിലൂടെ.

ദൈവപുത്രൻ കാനായിലെ കൽഭരണികളിൽ വെള്ളം വീഞ്ഞാക്കി മാറ്റിയത് തന്റെ മാതാവിന്റെ അപേക്ഷയാലായിരുന്നെങ്കിൽ, കമ്പിളികണ്ടത്തിലെ ഈ കൽഭരണിയിലെ വെള്ളത്തെ ഏറ്റവും മാധുര്യമുള്ള വീഞ്ഞാക്കി മാറ്റിയത് ദൈവപുത്രന് ജന്മം നല്‍കിയ മാതാവിന്റെ നാമം വഹിക്കുന്ന ആ അമ്മയുടെ ധൈര്യവും ഇച്ഛാശക്തിയും പോരാട്ടവീര്യവും സ്നേഹവും കരുതലും തന്നെയായിരുന്നു.

ഒരു പാതിരയ്ക്ക് തന്റെ നാലുമക്കളോടൊപ്പം അണക്കെട്ടിൽ ചാടി ജീവിതം അവസാനിപ്പിക്കാനായി ഇറങ്ങിതിരിച്ച ആ അമ്മയുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥപറയുന്ന ഈ ഓർമ്മകുറിപ്പുകൾ വായനക്കാരെ പൊള്ളിക്കും തീർച്ച.

വായിച്ചുതീരുന്നതു വരെ പിടിച്ചിരുത്തും ഈ എഴുത്തുകൾ. പലപ്പോഴും സങ്കടം നിറയും മനസ്സിൽ. അറിയാതെ നിറയും കണ്ണുകൾ.

ജീവിതത്തിൽ തോറ്റുപോയെന്ന് വിചാരിച്ചിരുന്നിടത്തുനിന്നുമുള്ള ഈ ഉയിർത്തെഴുനേല്പ്പിന്റെ അനുഭവക്കുറിപ്പുകൾ തീർച്ചയായും ഒരിക്കലെങ്കിലും വായിച്ചനുഭവിക്കേണ്ടത് തന്നെയാണ്.

“…‘ചുറ്റും വെള്ളം പൊങ്ങുന്നു എന്നു കണ്ടാൽ, നീന്തൽ വശമില്ല എന്നറിയാവുന്ന നീ പകച്ചു പേടിച്ച് അലമുറയിടരുത്. ആ വെള്ളപ്പാച്ചിലിൽ അവിടവിടെ പൊങ്ങിക്കിടക്കുന്ന മരക്കഷണങ്ങളിൽ പിടിച്ചുകയറി വെള്ളത്തിലങ്ങ് പൊങ്ങിക്കിടക്കണം. എന്നിട്ട് ഓളത്തിനൊപ്പം ഒഴുകുന്ന ശിഖരങ്ങൾ കാട്ടുവള്ളികളിൽ ചേർത്തുവെച്ചു കെട്ടി ഒരു ചങ്ങാടമുണ്ടാക്കണം. കരപറ്റിക്കഴിയുമ്പോഴുണ്ടാകുന്ന ആ സന്തോഷമായിരിക്കണം തുഴഞ്ഞുനീങ്ങുമ്പോൾ നിന്റെ മനസ്സിൽ. തീരമെത്തിക്കഴിയുമ്പോൾ മറ്റാർക്കെങ്കിലും ഉപകരിക്കാനായി ആ ചങ്ങാടം വെള്ളത്തിലേക്ക് തള്ളിവിടണം. മുങ്ങിപ്പോകുമായിരുന്ന ആരെങ്കിലുമൊക്കെ ആ ചങ്ങാടം കയറി തീരമെത്തുമ്പോൾ നമ്മുടെയുള്ളിൽ ഉണ്ടാകുന്ന സ്വാർത്ഥതയില്ലാത്ത ഒരു ആനന്ദമുണ്ട്–അതായിരിക്കണം നിന്നെ എന്നും നയിക്കേണ്ടത്.’…” ജീവിതയാത്രയിൽ താങ്ങായിരുന്ന തന്റെ മാതാവിന്റെ വാക്കുകൾ എഴുത്തുകാരൻ പങ്കുവെയ്ക്കുന്നു വായനക്കാർക്കൊരു പ്രചോദനമായ്.

പ്രിയപ്പെട്ടതിലും പ്രിയപ്പെട്ട എഴുത്തുകാരിലേക്ക് ഈ എഴുത്തുകാരനെയും അദ്ദേഹത്തിന്റെ ഈ ഓർമ്മക്കുറിപ്പുകളെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലേക്കും ചേർത്തുപിടിക്കുന്നു.

ബിജു എം. പൗലോസ്.
2025, മെയ് 30.
Profile Image for Stephen Jose.
51 reviews3 followers
February 14, 2026
വായിച്ചുതീർത്ത് പുസ്‌തകം അടച്ചുവെച്ചാലും ബാബു അബ്രഹാമിൻ്റെ അനുഭവങ്ങൾ നമ്മളെ കുറേക്കാലം വേട്ടയാടിക്കൊണ്ടിരിക്കും. വെയിലും മഴയും മഞ്ഞുമേറ്റ് ഇതിലെ കഥാപാത്രങ്ങൾ കുറേക്കാലംകൂടി നമ്മോടൊപ്പം ജീവിതം തുടരും. അതാണ് ഈ പുസ്‌തകത്തിൻ്റെ മികവിനുള്ള സാക്ഷ്യപത്രം.
Profile Image for Libin Varkey.
133 reviews10 followers
April 4, 2026
Writing feels like it comes from the heart, sincere and honest. ♥️
Profile Image for Akhil Prabhakaran.
60 reviews
June 28, 2026
അതി മനോഹരം ❤️
Safari ചാനലിൽ ഈ കഥകൾ എല്ലാം കേട്ടിട്ടാണ് വായിച്ചതെങ്കിലും മികച്ച ഒരു വായന അനുഭവം ആയിരുന്നു
Must read 🔥
Profile Image for Femi.
7 reviews
Read
April 12, 2026
Starting the year with this book feels like a gift I gave myself. It is one of those rare reads that leaves behind a quiet ache in your heart long after the final page is turned.
At its core, the book is a testament to resilience-the unwavering will of a man who keeps moving forward without surrender, even when life presents circumstances that could easily break him. It speaks of unyielding determination, of divine human bonds that held his hand when his steps faltered, and above all, of his Amma- Nannikkunnel Mary- whose presence rises above everything else.
Profile Image for G-jo Vayalil.
30 reviews
July 17, 2026
വഴിപിഴച്ചു പോകാനുള്ള എല്ലാ സാഹചര്യങ്ങളും ജീവിതം ബാബുവിനായി ഒരുക്കി വച്ചിരുന്നു, കൗമാരത്തിന്റെ തീക്ഷ്ണതയിൽ ഒന്നിടറിയെങ്കിലും തിരികെ വരാൻ ആരുടെയും നിർബന്ധത്തിന്റെ ആവശ്യമില്ലായിരുന്നു. മേരിയുടെ കുഞ്ഞങ്ങനെ വഴി പിഴച്ചവനാകേണ്ടായെന്ന്
മേരിയുടെ " രാജാവ് " മുന്നേ തീരുമാനിച്ചിരുന്നിരിക്കണം.

അത്ര സുഗമമല്ലാത്ത ജീവിതവും ജീവിത സാഹചര്യങ്ങളുമായിരിക്കും 'കുടിയേറ്റം' ഒരു മനുഷ്യനായി കരുതി വച്ചിരിക്കുക. ഹൈറേഞ്ചിലേക്ക് കുടിയേറിയ ഒട്ടനേകം കുടുംബങ്ങളിൽ ഒന്നായിരുന്നു നന്ദിക്കുന്നേൽ കൊച്ചിന്റെയും മേരിയുടെയും കുടുംബം.

മരണം വരെ കൂടെയുണ്ടാകും എന്നുറപ്പ് നൽകിയവൻ, നാല് കുഞ്ഞുങ്ങളെയും അമ്മയെയും തനിച്ചാക്കി പുറപ്പെട്ട് പോയപ്പോൾ, ജീവിതം ഇനിയെങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന് പകച്ചു നിൽക്കുന്ന ഒരു മേരിയുണ്ട്. ഭാവിയെക്കുറിച്ച് വ്യാകുലപ്പെട്ട്, ദൃഢമായ ഒരു തീരുമാനത്തിലെത്താൻ കഴിയാതെ മേരി ഒടുക്കം, നാലുമക്കളെയും കൂട്ടി മരണത്തെ വരിക്കാൻ പോകുന്നുണ്ട്.

കല്ലാറുകുട്ടിയിലെ ചെളി നിറഞ്ഞ ഡാമിലേക്ക് മരണത്തിനായി പോകുന്ന വഴിക്ക് ഇടവകപ്പള്ളിയുടെ കുരിശടിയിൽ നിന്ന് നെഞ്ചുപൊട്ടി "എന്റെ ക്രിസ്തു രാജാ... " എന്ന വിളിയിലായിരിക്കാം 'മേരിയുടെ സ്വർഗ്ഗം' തുറക്കപ്പെട്ടത്.

അപ്രതീക്ഷിതമായ സാഹചര്യങ്ങൾ ജീവിതത്തിൽ ഉദിച്ചപ്പോൾ, നിരാശയുടെ ഇരുളിലേക്ക് ജീവിതം വഴിമാറിയപ്പോൾ, തോറ്റ് പോകാനുള്ളതല്ല ജീവിതം, ഞെരുക്കുന്ന ജീവിത സാഹചര്യങ്ങളോട് പൊരുതി നേടേണ്ടതാണ് ജീവിതമെന്ന തിരിച്ചറിവ് മേരിക്ക് കിട്ടുന്നത്, മരിക്കാനിറങ്ങിയ ആ രാത്രിയിൽ പെന്തക്കോസ്ത് വളവിൽ വച്ച് തന്റെ പത്തുവയസസുകാരി മകളുടെ - "കമ്പിളികണ്ടത്തും തെള്ളിത്തോട്ടിലുമൊക്കെയുള്ള ആളുകളല്ലേ നമ്മളെ അറിയത്തുള്ളു, നമുക്ക് ദിവസവും ചിന്നാർ കടന്ന്, അപ്പുറം പോയി ഭിക്ഷ തെണ്ടിയാലോ? നമുക്ക് കഞ്ഞി കുടിക്കാൻ വക കിട്ടില്ലേ പൊന്നമ്മച്ചി, അപ്പൊ നമുക്ക് മരിക്കണ്ടല്ലോ...? "- എന്ന ചോദ്യത്തിലായിരിക്കാം.

പിന്നീടങ്ങോട്ട്, മരണം മാറ്റിവച്ച മേരി, അതി ധീരമായിട്ടാണ് തന്റെ പറക്ക മുറ്റാത്ത നാല് കുഞ്ഞുങ്ങളെ ചേർത്തു പിടിച്ച്, ഞെരുക്കുന്ന ജീവിത സാഹചര്യങ്ങളോട് പടപൊരുതിയത്. സംരക്ഷണം നല്കേണ്ട കുടുംബക്കാരും മതക്കാരും കണ്ടിട്ടും, കാണാതിരുന്നപ്പോഴും മേരി തളർന്നില്ല വർദ്ധിച്ച വീര്യത്തോടെ തന്നെ പൊരുതി മേരിയും കുടുംബവും അവയെല്ലാം കീഴടക്കുന്നുണ്ട്.

ജീവിതത്തിൽ ഏറ്റവും വർണ്ണാഭമായ കാലഘട്ടമായ കുട്ടിക്കാലം, നിറമൊഴിഞ്ഞതായിരുന്നുവെങ്കിലും അവയെല്ലാം അതീവ മിഴിവോടെ തന്നെ 'മേരിയുടെ മകൻ' ഓർത്തെഴുതുന്നുണ്ട് കമ്പിളികണ്ടത്തെ കൽഭരണികളിൽ.
ചുട്ടു വച്ച മണ്ണപ്പം തകർത്തു കൊണ്ട് പുറപ്പെട്ട് പോയ അപ്പൻ, മടങ്ങി വരാൻ ഒരിക്കലും കാത്തിരിക്കാത്ത ബാബുവിന്, അപ്പന്റെ പുറപ്പാട് 'തന്തയില്ലാത്തവൻ' എന്ന പേര് ചർത്തിക്കൊടുക്കുന്നുണ്ട്. ഒരു വ്യാഴവട്ടത്തിനപ്പുറം തിരികെയെത്തുന്ന അപ്പനെ 'അമ്മ സ്വികരിക്കുമ്പോൾ, അത് ഉൾക്കൊള്ളാനാകാതെ വ്യഥിതനാകുന്നുണ്ടായൾ.

പ്രീഡിഗ്രിക്ക് റാങ്ക് വാങ്ങി മുന്നോട്ടുള്ള പഠന ആവശ്യങ്ങൾക്ക് ഇടവക വികാരിയുടെ കത്തുമായി 'അരമന'യിലെത്തുന്ന അയാളെ, " ഇയാൾ ഇനി പഠിക്കാൻ ഒക്കെ പോയാൽ അമ്മയെ ഇനി ആരാ സഹായിക്കുക..? ഡിഗ്രി കഴിഞ്ഞാലും ബി എഡ് എടുത്ത് ഡൊണേഷനോക്കെ കൊടുത്താലേ വല്ല 'പള്ളിക്കൂടത്തിലും' കയറാൻ പറ്റൂ. ഇയാൾ ഹൈറേഞ്ചിന് തിരികെ പോയി പറ്റുന്ന പണിയൊക്കെ ചെയ്ത് കുടുംബം നോക്കി ജീവിക്കാൻ നോക്ക് " എന്നുപദേശിച്ച് ആയിരം രൂപ 'സഹായം' കൊടുത്തു പറഞ്ഞയക്കുന്ന 'പിതാവിനെയും' ഓർത്തെഴുതാതിരിക്കാൻ കഴിയില്ല അയാൾക്ക്.

"അച്ചനാകുക എന്നത് വലിയ കാര്യമല്ല,
നല്ല മനുഷ്യനാകുക എന്നതാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. ഒരു നല്ല ക്രിസ്ത്യാനിയാകാൻ പരിശ്രമിക്കുക. നല്ല മനുഷ്യൻ ക്രൈസ്തവനാകുമ്പോൾ അവൻ അപരനിൽ നന്മ കാണും, മതങ്ങൾക്ക് ഉപരിയായി മനുഷ്യനെ കാണും. അങ്ങനെയൊക്കെ ആയിത്തീർന്നതിന് ശേഷമാണ്‌ അച്ചനാകണോ എന്ന് ചിന്തിക്കാൻ തുടങ്ങാൻ." എന്ന് സെമിനരിക്കാലത്ത് പഠിപ്പിച്ച 'ജോസച്ചനെയും' ആയിരം സഹായിച്ച 'പിതാവിനെയും', ഇരവിൽ 'ധ്യാനശുശ്രൂഷ' നടക്കുന്നതിനിടെ അടുക്കളയിലെ പെണ്ണിനെ പിടിക്കാൻ ശ്രമിച്ച ധ്യാനശുശ്രൂഷകനിൽ ഒരുവനായ 'അല്മായനേയും' ബാബു എങ്ങനെ മറക്കും...

ഇത് ഒരു കുടുംബം, നീന്തിക്കടന്ന തീവ്ര ജീവിതാനുഭവങ്ങളുടെ കുറിപ്പുകൾ ആണ്.
ഒപ്പം കുടിയേറ്റകാലത്തെ ഹൈറേഞ്ചിന്റെ ചരിത്രവും ചേർന്ന് നിൽക്കുന്നുണ്ട്.
ഒരുപക്ഷേ ഇതിലും തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോയ,
പുറം ലോകമറിയിക്കാതെ, ഞെരുക്കുന്ന ജീവിതവുമായി മുന്നോട്ട് പോകുന്ന ഒരു പാട് മേരിമാർ അന്നും, ഇന്നുമുണ്ട് ലോകത്തിൽ .... ഒപ്പം മേരിയുടെ മക്കളും.

ഒടുവിൽ, ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലെ തന്റെ ഭവനത്തിലിരുന്ന് മേരിയും കുടുംബവും പിന്നിട്ട, ഭൂതകാലം അക്ഷരങ്ങളായൊഴുകിയപ്പോൾ
അയാളുടെ കണ്ണുകൾ നിരവധി തവണ കവിഞ്ഞൊഴുകിയിട്ടുണ്ടാവും...
തീർച്ചയായും, അത് എഴുത്തിനെ തെല്ല് നേരത്തേക്കെങ്കിലും തടസ്സപ്പെടുത്തിയിട്ടുണ്ടാവണം...

വായനക്കിടയിൽ എവിടെയെങ്കിലും വച്ച്,
ഒരു പക്ഷെ ബാബു നിങ്ങൾ ആയേക്കാം,
കണ്ണിലല്പം കണ്ണീർ പൊടിഞ്ഞേക്കാം...
മറ്റൊരു 'കമ്പിളികണ്ടവും തെള്ളിത്തോടും'
നിങ്ങളുടെ ജീവിതത്തോടും ചേർന്ന് നിൽക്കുന്നുണ്ടാവും...
ആ ഓർമ്മകളിലേക്ക്
വീണ്ടുമൊരിക്കൽക്കൂടി പോകാൻ...
വന്ന വഴി മറക്കാതിരിക്കാൻ...
ഒരുപക്ഷേ ബാബു അബ്രഹത്തിന്റെ
ജീവിത വഴികൾ കുറിച്ച ഈ പുസ്തകം "കമ്പിളികണ്ടത്തെ കൽഭരണികൾ"
ഒരു പക്ഷെ ഉപകരിച്ചേക്കാം.
Profile Image for Shiny Ajit.
278 reviews13 followers
August 14, 2026
Kambilikandathe Kalbharanikal by Babu Abraham

"Kambilikandathe Kalbharanikal," a memoir by Babu Abraham, is an emotionally charged journey through the trials of a childhood marred by extreme poverty and societal neglect. Published by Mathrubhumi Books, this poignant account delves deep into the author's life in Kambilikandam, a village in Idukki district, Kerala, and is a heartfelt tribute to his mother's unyielding spirit amidst adversity.

From the very first pages, Babu Abraham's narrative grips the reader with its raw honesty and vivid imagery. The author paints a stark picture of his early life, revealing the pangs of hunger and the bitter sting of social scorn that accompanied his family's existence. Each chapter serves not just as a recount of events but as an intense emotional exploration of what it means to be marginalized in society. The memoir's title, which translates to "The Kalbharanikal of Kambilikandam," speaks to the essence of resilience and survival—an apt reflection of Babu's upbringing.

Central to this memoir is the towering figure of Babu's mother, Nandinkunnel Mary. Her fierce tenacity and unwavering love breathe life into the pages, creating an emotional anchor for the narrative. One of the most gripping moments comes when Mary, in a moment of despair, considers suicide as a desperate solution to her overwhelming hardships. Her children’s voices, particularly that of her eldest daughter Jessey, offer a glimmer of hope. Jessey’s courageous suggestion to escape the shame of their circumstances by seeking help in unfamiliar places resonates deeply. It is a turning point not just for Mary but also for the reader, illustrating the power of familial love and solidarity in the face of despair.

Babu's account is unflinching, detailing the unfiltered realities of his childhood—the struggles of living without a father who abandoned them, the looming threat of financial ruin, and the relentless societal prejudice they faced. His recollections do not shy away from the cruelty that life can inflict, making the moments of compassion and kindness from others—often from unexpected sources—all the more impactful. This duality creates a narrative that feels like a psychological drama, where the specters of human cruelty and kindness intermingle.

What sets "Kambilikandathe Kalbharanikal" apart from a conventional autobiography is its embodiment of inspiration. Rather than dwelling solely on past misfortune, Babu elevates his story to a universal testament of endurance. The book is not just about rising above difficult circumstances but about the values that propel one forward—education, hard work, and moral integrity. Through Babu's eyes, we witness the transformative power of hope and resilience, themes that resonate universally.

Critics and readers alike have lauded this memoir for its emotional depth and fluid storytelling. The prose flows seamlessly, evoking a range of feelings—from heartbreak to triumph. Babu's evocative language draws the reader into his world, making one feel the weight of his experiences and the warmth of the connections forged in adversity.

"Kambilikandathe Kalbharanikal" is more than just a memoir; it is a powerful reminder of the strength found within families and the indomitable spirit that can emerge even in the darkest times. As Babu Abraham shares his story of survival, he invites us to reflect on our resilience and the unbreakable bonds of love that can guide us through life’s greatest challenges. This book is an emotional journey that will stay with you long after the last page is turned.

In essence, Babu’s memoir is not merely a chronicle of hardship but a celebration of life, love, and the unwavering belief in a better tomorrow. A must-read for anyone seeking inspiration, it illuminates the human capacity for endurance and the profound impact of a mother's love.
Profile Image for Sanjay Krishna .
56 reviews11 followers
March 3, 2026
തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിൽ എത്ര പേരോട് നന്ദി പറഞ്ഞാൽ മതിയാവും എന്ന് അറിയില്ല. ഓരോ വാക്കുകളും നെഞ്ചിൽ തറച്ചു കയറുന്നത് പോലെ തോന്നി. കരയാൻ തോന്നി, ആരോടൊക്കെയോ നന്ദി പറയാൻ തോന്നി. ആർത്തി തോന്നി, കൂടുതൽ വായിക്കാൻ തോന്നി.

"ചുറ്റും വെള്ളം പൊങ്ങുന്നു എന്നു കണ്ടാൽ, നീന്തൽ വശമില്ല എന്നറിയാവുന്ന നീ പകച്ചു പേടിച്ച് അലമുറയിടരുത്. ആ വെള്ളപ്പാച്ചിലിൽ അവിടവിടെ പൊങ്ങിക്കിടക്കുന്ന മരക്കഷണങ്ങളിൽപിടിച്ചുകയറി വെള്ളത്തിലങ്ങ് പൊങ്ങിക്കിടക്കണം. എന്നിട്ട് ഓളത്തിനൊപ്പം ഒഴുകുന്ന ശിഖരങ്ങൾ കാട്ടുവള്ളികളിൽ ചേർത്തുവെച്ചു കെട്ടി ഒരു ചങ്ങാടമുണ്ടാക്കണം. കരപറ്റിക്കഴിയുമ്പോഴുണ്ടാകുന്ന ആ സന്തോഷമായിരിക്കണം തുഴഞ്ഞുനീങ്ങുമ്പോൾ നിന്റെ മനസ്സിൽ. തീരമെത്തിക്കഴിയുമ്പോൾ മറ്റാർക്കെങ്കിലും ഉപകരിക്കാനായി ആ ചങ്ങാടം വെള്ളത്തിലേക്ക് തള്ളിവിടണം.
മുങ്ങിപ്പോകുമായിരുന്ന ആരെങ്കിലുമൊക്കെ ആ ചങ്ങാടം കയറി തീരമെത്തുമ്പോൾ നമ്മുടെയുള്ളിൽ ഉണ്ടാകുന്ന സ്വാർത്ഥത യില്ലാത്ത ഒരു ആനന്ദമുണ്ട്-അതായിരിക്കണം നിന്നെ എന്നും നയിക്കേണ്ടത്."
-നന്ദികുന്നേൽ മേരി

“അങ്ങനെ കൂടോത്രവും ഓത്തും ഒന്നും ഭക്ഷണത്തിനില്ല. ആ കൊച്ച് നീ വിശന്നിരിക്കുന്നതുകൊണ്ട് തരുന്നതാ. പിന്നെ, അവളുടെ ചോറ്റുപാത്രത്തിലുള്ള ചോറിൻ്റെ പാതി നീ കഴിച്ചാൽ ആ കൊച്ചിന് പിന്നെന്താ ഉള്ളത്?”

ഞങ്ങൾ വളരുന്നതനുസരിച്ച് വിശപ്പിന്റെ വികൃതികളും കൂടിവന്നു. അമ്മയുടെ കൂലിപ്പണിയും എരുമവളർത്തലുമൊന്നും ഞങ്ങൾ നാലു മക്കളെ വളർത്താൻ മതിയാകുമായിരുന്നില്ല. ഏറ്റവും വിശപ്പ് എനിക്കായിരുന്നു. എത്ര കഴിച്ചാലും വിശപ്പ് അടങ്ങാതിരുന്ന എനിക്ക് അമ്മ എന്നും കൂടുതൽ ചോറ് വിളമ്പുമായിരുന്നു.

“മാർക്ക് കിട്ടാനുള്ള കടമ്പകൾ ഇനിയുമുണ്ട്. പള്ളിക്കൂടത്തിൽ നല്ല മാർക്ക് കിട്ടിയതുകൊണ്ടായില്ല. ജീവിതത്തിൽ ഫസ്റ്റ് ക്ലാസ് മേടിക്കുന്നതാ പ്രധാനം.” അമ്മ അന്ന് എന്നെ പൊതിഞ്ഞുപിടിച്ച് പറഞ്ഞ ആ വാക്കുകൾ എന്റെ ഇന്നുവരെയുള്ള ജീവിതയാത്രയിൽ ഇന്ധനംപോലെ ഒഴുകിക്കൊണ്ടിരിക്കുന്നു.”

“എന്റെ സിസ്റ്ററേ, പത്താംക്ലാസ് കഴിഞ്ഞ് ഒരുവർഷം നന്നായി പണിയെടു ത്ത് ജീവിതം എന്താണെന്ന് മനസ്സിലാക്കിയിട്ട് അവൻ കോളേജിൽ പോകുന്നതാ നല്ലത്. ഈ പ്രായമല്ലേ, ഈ കാലമല്ലേ, പണമുണ്ടാക്കാനുള്ള വിഷമവും ജീവിതത്തിന്റെ കഷ്ടപ്പാടുമൊക്കെ അത്യാവശ്യം മനസ്സിലാക്കിക്കഴിയുമ്പോൾ ഇവൻ തുടർന്നു പഠിച്ചോട്ടെ.”

“ഫ്രാൻസിൽ ചെന്ന് ഇന്ത്യക്കാരെയും ഇന്ത്യൻ ഭക്ഷണവും ഒന്നും തേടി നടക്കേണ്ട. അതൊക്കെ ഇവിടെത്തന്നെയുള്ളതല്ലേ?”

"ഡൽഹിയിൽ ചെന്നിട്ട് അവിടെയുള്ള മലയാളികളെ തേടിപ്പിടിച്ച് അവരും കൂടെ കഴിയാനാണേൽ നീ അങ്ങോട്ടു പോകണ്ട. ഡൽഹിയിലുള്ളതിൽക്കൂടു തൽ മലയാളികൾ കേരളത്തിലുണ്ട്.'
Profile Image for Dr. Charu Panicker.
1,280 reviews83 followers
July 29, 2026

ഒരു മനുഷ്യന്റെ ജീവിതം തന്നെ ഒരു പുസ്തകമായി മാറുമ്പോൾ, അത് വെറുമൊരു കഥയല്ല… ഒരുപാട് ജീവിതങ്ങൾക്കുള്ള പ്രതീക്ഷയും പ്രചോദനവുമാണ്. കമ്പിളികണ്ടത്തെ കൽഭരണികൾ എന്ന പുസ്തകം വായിച്ചുതീർന്നപ്പോൾ എനിക്ക് തോന്നിയത് അതാണ്.

ബാബു അബ്രഹാമിന്റെ ജീവിതകഥയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അമ്മ മേരിയും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബം. മദ്യപാനിയായിരുന്ന അച്ഛൻ ഒരുപാട് കടബാധ്യതകൾ ബാക്കിവെച്ച് നാടുവിട്ടുപോയപ്പോൾ, ആ കുടുംബത്തിന്റെ മുഴുവൻ ഭാരവും അമ്മയുടെ ചുമലിലായി. ബന്ധുക്കളുടെ കാര്യമായ പിന്തുണയൊന്നുമില്ലാതെ, ജീവിതത്തോട് പൊരുതി, മക്കളെ പഠിപ്പിക്കാനും വളർത്താനും അമ്മ നടത്തിയ പോരാട്ടങ്ങൾ വായിക്കുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കും.

ഈ യാത്രയിൽ ചില വൈദികർ ദൈവദൂതന്മാരെപ്പോലെ സഹായഹസ്തവുമായി കൂടെ നിന്നപ്പോൾ, ചിലരിൽ നിന്ന് പരിഹാസവും അവഗണനയും നേരിടേണ്ടിവന്നു. എന്നിട്ടും, ജീവിതം അടച്ചിട്ട ഓരോ വാതിലിനും പകരം മറ്റൊരു വാതിൽ തുറന്നുകൊടുത്തുകൊണ്ടിരുന്നു. ആ വഴികളിലൂടെ സഞ്ചരിച്ച് ബാബു അബ്രഹാം ഇറ്റലിയിലെത്തുകയും അവിടെ പഠനം തുടരുകയും ചെയ്യുന്നിടത്തേക്കുള്ള യാത്ര ഒരുപാട് പ്രതീക്ഷകൾ നൽകുന്നതാണ്.

അതിനിടയിലാണ് വർഷങ്ങൾക്കുശേഷം അച്ഛൻ തിരിച്ചെത്തുന്നത്. പക്ഷേ അപ്പോഴേക്കും അമ്മ മേരിക്ക് ക്യാൻസർ പിടിപെട്ടിരുന്നു. ജീവിതം മുഴുവൻ കുടുംബത്തിനായി ത്യജിച്ച ആ അമ്മയുടെ അവസാന നാളുകളിൽ മാത്രമാണ് അച്ഛന്റെ ഉള്ളിലെ സ്നേഹത്തിന്റെ ചില അടയാളങ്ങൾ കാണുന്നത്. ഒടുവിൽ അമ്മയുടെ വേർപാട് ആ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി മാറുന്നു.

ഇറ്റലിയിൽവെച്ച് അമ്മയെ ഓർമ്മിപ്പിക്കുന്ന ഒരാളെ കണ്ടെത്തുന്നതും ഈ കഥയുടെ വൈകാരികമായ മറ്റൊരു ഭാഗമാണ്.

ഈ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ മനസ്സിൽ ബാക്കിയായ ഒരു ചിന്തയുണ്ട് — ജീവിതത്തിൽ നമ്മൾ എത്ര തവണ തോറ്റുപോയാലും, ജയിക്കണമെന്ന ആഗ്രഹം ഉള്ളിൽ ബാക്കിയുണ്ടെങ്കിൽ, ഒരിക്കൽ എങ്കിലും നമുക്ക് വിജയിക്കാൻ കഴിയും.

ബാബു അബ്രഹാമിന്റെ ജീവിതം അതിന് ഒരു തെളിവാണ്.

തകർച്ചകളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാനും, പ്രതീക്ഷ കൈവിടാതിരിക്കാനും, ജീവിതം എത്ര കഠിനമായാലും മുന്നോട്ട് നടക്കാനും നമ്മെ പഠിപ്പിക്കുന്ന ഒരു ജീവിതകഥയാണ്കമ്പിളി കണ്ടത്തെ കൽഭരണികൾ’.

ചില പുസ്തകങ്ങൾ നമ്മൾ വായിച്ച് മറക്കും.
ചില പുസ്തകങ്ങൾ നമ്മളെ വായിച്ചുതീരും.
ഈ പുസ്തകം അത്തരത്തിലൊന്നാണ്.
This entire review has been hidden because of spoilers.
Profile Image for Nishad Mathew.
14 reviews
April 27, 2026
ജീവിതം തോറ്റുപോയി എന്ന് തോന്നുന്നവർക്ക് ഒരു കൈത്തിരി! 🕯️✨

​പുസ്തകം: കമ്പിളികണ്ടത്തെ കൽഭരണികൾ 📚
രചയിതാവ്: ബാബു അബ്രഹാം ✍️

റേറ്റിംഗ്: 4.5/5 ⭐⭐⭐⭐⭐

​ജീവിതത്തിന്റെ തിരമാലകളിൽ പെട്ട് ശ്വാസം മുട്ടുമ്പോൾ, നീന്തൽ അറിയില്ലെന്ന് കരുതി പകച്ചു നിൽക്കരുത്! ആ ഒഴുക്കിൽ കിട്ടുന്ന മരക്കഷ്ണങ്ങളിൽ പിടിച്ച് ഒരു ചങ്ങാടമുണ്ടാക്കി കരപറ്റണം. ആ ചങ്ങാടം പിന്നീട് വരുന്നവർക്കായി ഒഴുക്കി വിടണം... 🛶🌊

​ഈ വാക്കുകൾ വെറുമൊരു ഉപദേശമല്ല, മറിച്ച് ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും കനൽവഴികൾ താണ്ടി വന്ന ഒരു അമ്മ തന്റെ മകന് പകർന്നു നൽകിയ ജീവിതപാഠമാണ്. നന്ദിക്കുന്നേൽ മേരി എന്ന ആ കരുത്തയായ സ്ത്രീയുടെയും അവരുടെ നാല് മക്കളുടെയും അതിജീവനത്തിന്റെ കഥയാണിത്. ❤️🔥

​എന്തുകൊണ്ട് ഈ പുസ്തകം നിങ്ങൾ വായിക്കണം? 👇
​📍 കണ്ണുനിറയിക്കുന്ന പോരാട്ടം: കടബാധ്യതകൾക്ക് നടുവിൽ ഭർത്താവ് ഉപേക്ഷിച്ചു പോയപ്പോൾ, നാല് കുഞ്ഞുങ്ങളുമായി മരണത്തിന്റെ വക്കിൽ നിന്നും ജീവിതത്തിലേക്ക് തിരികെ നടന്ന ഒരു അമ്മയുടെ ഉയിർത്തെഴുന്നേൽപ്പ്. 🥀➡️🌹

​📍 പ്രചോദനത്തിന്റെ ഉറവിടം: ഇടുക്കിയിലെ കമ്പിളികണ്ടം എന്ന ഗ്രാമത്തിൽ നിന്നും ദാരിദ്ര്യത്തോടും പരിഹാസങ്ങളോടും പടപൊരുതി ഫ്രാൻസിലെ പ്രൊഫസർ പദവി വരെ എത്തിയ എഴുത്തുകാരന്റെ ജീവിതയാത്ര. 🎓🌍

​📍 മനസ്സിനെ തൊടുന്ന വായന: ഓരോ വരിയിലും ഒരു വിങ്ങൽ അനുഭവപ്പെടുമെങ്കിലും, വായന പൂർത്തിയാക്കുമ്പോൾ മനസ്സിൽ ഒരു വലിയ ആത്മവിശ്വാസം നിറയും. "ജീവിതം ഇത്രയൊക്കെയുള്ളൂ, എനിക്കും ജയിക്കാൻ കഴിയും" എന്ന ഉറച്ച വിശ്വാസം ഈ പുസ്തകം നിങ്ങൾക്ക് നൽകും. 💪✨

​📍 അമ്മയെന്ന വിസ്മയം: സാഹിത്യത്തിലെ ഏതൊരു നായികയേക്കാളും കരുത്തുറ്റവളാണ് ഇതിലെ മേരി എന്ന അമ്മ. സ്നേഹവും മൂല്യങ്ങളും മുറുകെപ്പിടിച്ച് പ്രതിസന്ധികളെ അവർ നേരിട്ട രീതി അതിശയിപ്പിക്കുന്നതാണ്. 👑👩‍زند‍👦

​നമ്മുടെ ഉള്ളിലെ മരുഭൂമികളിൽ എവിടെയോ ഒരു മരുപ്പച്ച ഒളിഞ്ഞിരിപ്പുണ്ട്. ആ മരുപ്പച്ച കണ്ടെത്താൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഹൃദയസ്പർശിയായ ഒരേട്! 📖❤️

​നിങ്ങളുടെ വായനാ ലിസ്റ്റിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണിത്. വായിച്ചു കഴിഞ്ഞാൽ കണ്ണുകൾ മാത്രമല്ല, നിങ്ങളുടെ മനസ്സും നിറയും.. ഉറപ്പ്! 💯
​.
.
3 reviews2 followers
November 6, 2025
ഇതുവരെ പേരുപോലും പരിചയമില്ലാത്ത ഒരാളുടെ ജീവിതാനുഭവങ്ങൾ എങ്ങനെ നല്ലൊരു വയനാനുഭവം നൽകും എന്നുള്ള ഒരു സംശയം ഈ പുസ്തകത്തെ കുറിച്ചുള്ള റിവ്യൂകൾ കേട്ടപ്പോൾ തോന്നിയിരുന്നു എങ്കിലും ഇതിലെ ആദ്യ പേജ് വായിച്ചതോടെ അത് മാറി. പിന്നെ ഇത് മുഴുവൻ വായിച്ചു തീരാതെ ഒരു സമാധാനം ഇല്ല എന്ന അവസ്ഥയായി. മനസ്സിൽ തട്ടുന്ന ആഖ്യാനത്തിലൂടെ സ്വന്തം ജീവിതാനുഭവങ്ങളെ ഇത്രയും ഭംഗിയായി ഒരാൾ എഴുതിവെക്കുമ്പോൾ ആ പുസ്തകം എങ്ങനെ വായിക്കപ്പെടാതിരിക്കും. കമ്പിളികണ്ടത്തെ കൽഭരണികൾ എന്ന പുസ്തകത്തിലൂടെ ബാബു അബ്രഹാമിന്റെ അനുഭവങ്ങളിലൂടെ കടന്ന് പോകുമ്പോൾ അദ്ദേഹത്തേക്കാൾ മനസ്സിൽ കയറിക്കൂടിയത് അദ്ദേഹത്തിന്റെ അമ്മയായിരുന്നു. ഇത് വരെ വായിച്ചറിഞ്ഞ സ്ത്രീ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ഇത്രയും ബോൾഡ് ആയൊരു സ്ത്രീയെ കണ്ടിട്ടുണ്ടോ എന്ന് സംശയമാകും. എല്ലാ കടങ്ങളും വരുത്തി വച്ചു വീടും പറമ്പും പണയത്തിലാക്കി, നാല് മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് ഇറങ്ങി പോകുന്ന ഭർത്താവിന്റെ പിന്നാലെ ചെന്ന് ഈ മക്കളെയും കൊണ്ട് ഞാൻ എന്ത് ചെയ്യുമെന്ന് ചോദിച്ചു നിസ്സഹായായി നിൽക്കുന്ന ആ അമ്മയിൽ നിന്നും ആ മക്കളെയും കുടുംബത്തെയും ജീവിതത്തിന്റെ പ്രതീക്ഷകളിലേക്കും വിജയങ്ങളിലേക്കും വഴിതിരിച്ചു വിടാൻ കാരണമായ ധീരയായ ആ അമ്മയിലേക്കുള്ള വഴികളും ദൂരവും അത്ര ചെറുതായിരുന്നില്ല. ജീവിതത്തിലെ ചെറിയ പ്രതിസന്ധികളിൽ പോലും തളർന്നു പോകുന്നവർക്ക് പ്രതീക്ഷയുടെ വലിയ വെളിച്ചമേകാൻ ഈ പുസ്തകത്തിനു കഴിയും.

✒️"തീവ്രമായി അഭിലഷിച്ച് പിന്തുടരുന്ന ലക്ഷ്യങ്ങൾ ആർക്കും നമ്മിൽനിന്ന് എടുത്തുമാറ്റാനാവില്ല. നമ്മുടെ മരുഭൂമികളിൽ ഓരംപറ്റി മരുപ്പച്ചകളുമുണ്ട്. മണൽക്കാറ്റ് സൃഷ്ടിക്കുന്ന മായ ആ മരുപ്പച്ചകളെ കാണാതാക്കാം. അപ്പോൾ കണ്ണുകൾ അടച്ച് ഉള്ളിലേക്ക് നോക്കുമ്പോൾ എപ്പോഴെങ്കിലും ലഭിച്ച ഒരിറ്റ് സ്നേഹത്തെ നാം ഓർത്താൽ മതി. മരുപ്പച്ചകൾ ലക്ഷ്യത്തിലേക്കുള്ള ആ യാത്രയ്ക്ക് ഇന്ധനമാകും."
Profile Image for Ashik Thonikkara Abdu (Shikku).
30 reviews1 follower
July 20, 2026
ഓരോ ഇരുണ്ട രാത്രിക്കും ശേഷം ഒരു പ്രഭാതമുണ്ട്. ഓരോ പീഡാനുഭവത്തിനും ശേഷം ഒരു ഉയിർത്തെഴുന്നേൽപ്പുമുണ്ട്.

അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം കല്ലാർകുട്ടി അണക്കെട്ടിന്റെ കയത്തിൽ അവസാനിക്കേണ്ടിയിരുന്ന ഒരു ജീവിതം. ഒൻപതാം വയസ്സിൽ അനാഥാലയത്തിലെ കന്നുകാലിത്തൊഴുത്ത് വൃത്തിയാക്കിയും സെപ്റ്റിക് ടാങ്കുകൾ കഴുകിയും കടന്നുപോയ ബാല്യം. മറ്റുകുട്ടികൾ സ്വപ്നം കണ്ട പ്രായത്തിൽ ജീവിതത്തോട് പൊരുതാൻ പഠിക്കേണ്ടി വന്ന ബാബു അബ്രഹാമിന്റെ ജീവിതം.

ഈ പുസ്തകത്തിൽ ഏറ്റവും കൂടുതൽ മനസ്സിൽ തങ്ങിനിൽക്കുന്നത് ബാബുവിന്റെ അമ്മയാണ്. ഭർത്താവ് ഉപേക്ഷിച്ചുപോയ ജീവിതത്തിന്റെ കനത്ത ഭാരവുമായി നാല് മക്കളെ വളർത്തിയ ഒരു സ്ത്രീ. സ്വന്തം വേദനകളെ മറന്ന് മക്കൾക്കുവേണ്ടി പോരാടിയ അവരുടെ ജീവിതം മനസ്സിൽ ഏറെ നേരം തങ്ങിനിൽക്കും.

ജീവിതയാത്രയിൽ ബാബുവിന് വെളിച്ചമായ നിരവധി മനുഷ്യരുണ്ടായിരുന്നു. അഭിവന്ദ്യ ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത, സിസ്റ്റർ ആനി പോൾ, കൊളേത്ത്, കുഞ്ഞമ്മയും അങ്കിളും, അന്നമ്മ ടീച്ചർ, രണ്ട് ജോസ് അച്ചന്മാർ, സുബൈദ തുടങ്ങി പലരും അദ്ദേഹത്തിന്റെ ജീവിതത്തിൽ കരുതലായി മാറി. അതേസമയം, ക്രൂരമായ അനുഭവങ്ങളും അവഗണനകളും അദ്ദേഹത്തെ തേടിയെത്തി. പക്ഷേ അവയൊന്നും അദ്ദേഹത്തെ തകർത്തില്ല; കൂടുതൽ ശക്തനാക്കുകയായിരുന്നു.

ഈ പുസ്തകത്തിന്റെ ആത്മാവ് ഒരു ലളിതമായ സത്യത്തിലാണ് - പ്രതികാരമല്ല ജീവിതത്തിലെ ഏറ്റവും വലിയ മറുപടി, അതിജീവനമാണ്. തന്നെ വേദനിപ്പിച്ചവരോട് പോലും ഇന്ന് അദ്ദേഹം ക്ഷമയോടെ നോക്കുന്നു.

ഈ പുസ്തകം വായിച്ചുതീർക്കുമ്പോൾ കണ്ണുകൾ നനഞ്ഞേക്കാം. എന്നാൽ അതിലുപരി, ജീവിതം എത്ര കഠിനമായാലും വീണ്ടും എഴുന്നേൽക്കാമെന്ന വിശ്വാസമാണ് അത് നൽകുന്നത്. ചില ജീവിതകഥകൾ നമ്മൾ വായിച്ച് മറക്കും. ചിലത് നമ്മളോടൊപ്പം തന്നെ നടക്കും. ബാബു അബ്രഹാമിന്റെ ഈ ജീവിതം രണ്ടാമത്തെ കൂട്ടത്തിലാണ്
Profile Image for Amal Shailaja Ashokan.
44 reviews
August 3, 2026
ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും കയ്പുനീർ കുടിക്കുമ്പോഴും തോറ്റു കൊടുക്കാൻ തയ്യാറാകാത്ത ഒരു അമ്മയുടെ കരുത്തുറ്റ പോരാട്ടമാണ് ഈ പുസ്തകം. ഒറ്റപ്പെടുത്തലിന്റെ നോവുകളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നേറിയ ഒരമ്മയുടെ കഥ എഴുത്തുകാരൻ ഇവിടെ ഹൃദയസ്പർശിയായി വരച്ചുകാട്ടുന്നു.

ഇടുക്കിയിലെ കമ്പിളികണ്ടം എന്ന ഗ്രാമത്തിൽ നിന്ന് ഫ്രാൻസിലെ സർവ്വകലാശാലാ തളങ്ങളിലേക്കുള്ള ഒരു മലയാളി യുവാവിന്റെ വിസ്മയകരമായ ദൂരം! ദാരിദ്ര്യവും പരിഹാസവും നിറഞ്ഞ കനൽവഴികളിലൂടെ തളരാതെ നടന്നുനീങ്ങിയ എഴുത്തുകാരൻ, തന്റെ ഇരുപത്തിയാറാം വയസ്സുവരെയുള്ള പോരാട്ടങ്ങളുടെ കഥയാണ് ഈ പുസ്തകത്തിലൂടെ വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നത്. ഒരു അസോസിയേറ്റ് പ്രൊഫസറായും ഗവേഷകനായും മാറിയ അദ്ദേഹത്തിന്റെ ജീവിതം അതിജീവനത്തിന്റെ വലിയൊരു പാഠപുസ്തകമാണ്.

മരണത്തെ മുഖാമുഖം കണ്ട ആ പാതിരയിൽ നിന്ന് ജീവിതത്തിന്റെ വലിയ വിജയങ്ങളിലേക്ക് മക്കളെ പിടിച്ചുയർത്തിയ ഒരമ്മയുടെ കഥയാണിത്. സങ്കടം കൊണ്ട് മനസ്സ് നിറയ്ക്കുമെങ്കിലും, തോൽക്കാൻ മനസ്സില്ലാത്തവർക്ക് വലിയൊരു കരുത്താണ് ഈ അനുഭവക്കുറിപ്പുകൾ. വായനക്കാരെ അവസാന നിമിഷം വരെ പിടിച്ചിരുത്തുന്ന ഈ പുസ്തകം അതിജീവനത്തിന്റെ വലിയൊരു പാഠപുസ്തകം തന്നെയാണ്.

ചുറ്റും പ്രളയജലം ഉയരുമ്പോൾ നീന്തലറിയില്ലെന്ന് കരുതി പകച്ചുനിൽക്കരുത്; ഒഴുകി വരുന്ന മരക്കഷണങ്ങളിൽ മുറുകെപ്പിടിച്ച് അതിജീവനത്തിന്റെ ഒരു ചങ്ങാടം തീർക്കണം. കരപറ്റിയാൽ ആ ചങ്ങാടം മറ്റൊരാൾക്കായി നീക്കിവെക്കണം—സ്വാർത്ഥതയില്ലാത്ത ആ സന്തോഷമായിരിക്കണം നിന്നെ നയിക്കേണ്ടത്." പ്രതിസന്ധികളിൽ തളരുമ്പോൾ താങ്ങായിരുന്ന തന്റെ അമ്മയുടെ ഈ ദർശനങ്ങളാണ് എഴുത്തുകാരൻ വായനക്കാർക്കായി പങ്കുവെക്കുന്നത്.
Profile Image for Sameer m.
39 reviews1 follower
May 21, 2026
സാഹിത്യ അലങ്കാര നിർമിതികൾ ഇല്ലാതെ ഒരു മനുഷ്യന്റെ പച്ചയായ ജീവിതം . അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ കമ്പ്ളികണ്ടത്തെ ആ വാക്ക് പൊട്ടിയ കൽഭരണയിൽ ആരെല്ലാമോ കോരി ഒഴിച്ച പച്ചവെള്ളം സ്വന്തം കണ്ണീർകൊണ്ടോ മറ്റുല്ലാവരുടെ പ്രാർത്ഥന കൊണ്ടോ നല്ല മധുരമുള്ള വീഞ്ഞായി മാറിയ ഒരു ജീവിത കഥ.

എനിക്ക് ഈ ബുക്കിൽ എടുത്തു പറയാൻ ഉള്ളത് എഴുത്തു കാരന്റെ ജീവിത അനുഭവങ്ങളെക്കാൾ ഉപരി ആ അമ്മയുടെ കാഴ്ചപ്പാട് ആണ്. അമ്മയാണ് ഈ ബുക്കിലെ കേന്ദ്ര ബിന്ദു. അവരുടെ ജീവിതമാണ് എന്നിൽ കൂടുതൽ ആകർഷിക്കുന്നത്. ഒരു അമ്മയായും ഭാര്യയായും ജീവിത ചൂളയിൽ നിവർന്നു നിന്ന അപാര മനക്കരുത്തുള്ള അവരെ കുറിച്ചാണ് ഞാൻ ആലോചിക്കുന്നത് .


ആ അമ്മയുടെ വരികൾ കടമെടുത്തു പറഞ്ഞാൽ
“ചുറ്റും വെള്ളം പൊങ്ങുന്നു എന്നു കണ്ടാൽ, നീന്തൽ വശമില്ല എന്നറിയാവുന്ന നീ പകച്ചു പേടിച്ച് അലമുറയിടരുത്. ആ വെള്ളപ്പാച്ചിലിൽ അവിടവിടെ പൊങ്ങിക്കിടക്കുന്ന മരക്കഷണങ്ങളിൽ പിടിച്ചുകയറി വെള്ളത്തി ലങ്ങ് പൊങ്ങിക്കിടക്കണം. എന്നിട്ട് ഓളത്തിനൊപ്പം ഒഴുകുന്ന ശിഖരങ്ങൾ കാട്ടുവള്ളികളിൽ ചേർത്തുവെച്ചു കെട്ടി ഒരു ചങ്ങാടമുണ്ടാക്കണം. കരപറ്റിക്കഴിയുമ്പോൾ ഉണ്ടാകുന്ന ആ സന്തോഷമായിരിക്കണം തുഴഞ്ഞുനീങ്ങുമ്പോൾ നിന്റെ മനസ്സിൽ. തീരം എത്തിക്കഴിയുമ്പോൾ മറ്റാർക്കെങ്കിലും ഉപകരിക്കാനായി ആ ചങ്ങാടം വെള്ളത്തിലേക്ക് തള്ളിവിടണം. മുങ്ങിപ്പോകുമായിരുന്ന ആരെങ്കിലുമൊക്കെ ആ ചങ്ങാടം കയറി തീരമെത്തുമ്പോൾ നമ്മുടെയുള്ളിൽ ഉണ്ടാകുന്ന സ്വാർത്ഥതയില്ലാത്ത ഒരു ആനന്ദമുണ്ട്-അതായിരിക്കണം നിന്നെ എന്നും നയിക്കേണ്ടത്.”

അമ്മ ❤️
Profile Image for Albin.
60 reviews9 followers
January 20, 2026
In this evocative work, Babu Abraham explores the hidden emotional landscapes of the Malayali migrant community.
The book moves away from the typical narrative of financial struggle, focusing instead on the psychological toll of living in exile. Abraham highlights how migrants often mask their loneliness and identity crisis behind a "blanket" of normalcy to protect their families back home. His prose is noted for its nostalgic warmth, frequently contrasting the sensory richness of Kerala with the stark isolation of life in the Middle East.
Ultimately, the work is a tribute to the silent resilience of the "Pravasi," offering a deeply human look at the sacrifices made in pursuit of a better future.
5 reviews
January 14, 2026
This book is overhyped, overrated. Even though this book takes you to the nostalgic era of 80s many of the things explained seems repeating and the interesting or clutch part happens from the last 50 pages which is pretty okyish

What I liked:
This book shows the immense power of a mother.
Mary, the authors mom is glorified and she deserves it

What I disliked:

Many instances kept repeating, homosexual individuals kept on coming in each intervals and I genuinely doubts it’s real or not.
There are many other points to be added here but it might lead to spoilers.

Recommendation: 3/10
Profile Image for Sagar Sunny.
169 reviews2 followers
June 30, 2026
Deeply personal and moving memoir where the author shares memorable moments from his life in Kambilikandam, a village in the Idukki district of Kerala. What makes this book truly special is its emotional honesty. It is not just a recollection of childhood experiences, but also a heartfelt tribute to the strength and resilience of his mother Kunnel Mary, She stands at the center of the memoir as a powerful presence—someone who faced poverty, neglect, and isolation, yet continued to fight with courage while raising her four children. A book that stays in the heart long after finishing it.
Displaying 1 - 30 of 58 reviews