മനുഷ്യബന്ധങ്ങളും മനുഷ്യരുടെ അതിജീവനവുമാണ് യു.കെ. കുമാരന്റെ കഥകളുടെ കാതൽ. ഉള്ളുരുക്കങ്ങളും വൈകാരികസന്ദർഭങ്ങളും അവയിൽ തിടംവച്ചു നിൽക്കുന്നു. യാഥാർത്ഥ്യബോധമുള്ള കഥാപാത്രങ്ങൾക്കിടയിലെ യഥാതഥമായ സംഘർഷങ്ങളുടെ അനുഭവമാണ് ചൂരൽമല എന്ന കഥാസമാഹാരം വായനക്കാരനു സമ്മാനിക്കുന്നത്. ഒരു ദുഃഖഗീതംപോലെ അനുവാചകരുടെ മനസ്സിൽ ഒഴുകിപ്പടരുന്ന പതിമൂന്നു കഥകളുടെ സമാഹാരം.