ആ മഹാപ്രസ്ഥാനത്തിലേക്കുള്ള തങ്ങളുടെയും മഅ്ദിന്റെയും വളർച്ചയുടെ പടവുകൾ മനസ്സിലാക്കാൻ ഈ ജീവിതകഥ തീർച്ചയായും ഉപകാരപ്പെടും. പ്രതിസന്ധികളെ ഒരാൾ എങ്ങനെയാണ് അവസരങ്ങളാക്കി മാറ്റുന്നതെന്ന, നിസ്സഹായതകളെ പ്രതീക്ഷകളാക്കി പരിവർത്തിപ്പിക്കുന്നതെന്ന വലിയ പാഠമാണ് ഈ ജീവിതകഥയുടെ മർമ്മം. നാം ജീവിക്കുന്ന ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ കാലത്തെ അതിജയിച്ചു മുന്നോട്ടുപോകാൻ ഏറെ അത്യന്താപേക്ഷിതമായ, നാമെല്ലാവരും നിർബ്ബന്ധമായും സ്വായത്തമാക്കേണ്ട ചില നൈപുണ്യങ്ങളിലേക്കും പരിശീലനങ്ങളിലേക്കുമുള്ള വാതിൽ തുറക്കുകയാണിവിടെ. വിപുലമായ യാത്രകളിലൂടെയും തീക്ഷ്ണമായ പരീക്ഷണങ്ങളിലൂടെയും തങ്ങൾ നേടിയെടുത്ത വ്യക്തിപരമായ അനുഭവങ്ങളുടെ ഗുണഫലങ്ങൾ വലിയൊരു സമൂഹത്തിനുകൂടി