Jump to ratings and reviews

Ambilimol Thirodhanam അമ്പിളിമോൾ തിരോധാനം

2003. വയനാട്. സന്ധ്യനേരം. വീടിനു പുറത്തു കളിക്കാനിറങ്ങിയ മൂന്നു വയസ്സുള്ള ഇരട്ടപ്പെൺകുട്ടികളിലൊരാൾ പൊടുന്നനേ അപ്രത്യക്ഷയാകുന്നു. അവശേഷിച്ച പെൺകുട്ടി 20 വർഷത്തിനുശേഷം പഠിച്ചു വക്കീലായി. തന്റെ സഹോദരിയെ പ്രൊഡ്യൂസ് ചെയ്യണമെന്ന് സ്റ്റേറ്റിനോടാവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നു. ഈ കേസിൽ തിരുവനന്തപുരത്ത് ഒരാൾ പ്രതി ചേർക്കപ്പെടുന്നു. ഇയാളുടെ പങ്കിനെക്കുറിച്ച് സംശയമുള്ള പൊലീസ് ഇയാൾക്ക് ചില ആനുകൂല്യങ്ങൾ നൽകുന്നു: 'നീ പ്രതി മാത്രമല്ല, അന്വേഷകൻകൂടിയാണ്. തെളിയിച്ച് ഇതിൽനിന്ന് ഊരാം.' അങ്ങനെ നിവൃത്തികേടിൽ ഒരേസമയം അന്വേഷകനും പ്രതിയുമായി പൊലീസ് സംഘത്തിനൊപ്പം യാത്രയാകുന്ന പ്രഭ എന്ന സാധാരണക്കാരന്റെ കഥയാണിത്. ഒടുവിൽ പ്രതിയാരെന്ന് കണ്ടെത്തുമ്പോഴേക്ക് പ്രഭ ഞെട്ടിപ്പോകുന്നു. ഒരിക്കലും പ്രതിചേർത്ത് കേസ് തെളിയിക്കാൻ പറ്റാത്തൊരാൾ. കേസ് തെളിയിക്കാൻ പ്രഭയ്ക്ക് ആകുമോ? ഉദ്വേഗമുനയിൽ യാത്ര ചെയ്യുന്ന ഒരു നോവൽ മാത്രമല്ല ഇത്. നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവിതാവസ്ഥകൂടിയാണ്. ജി.ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ രചന.

112 pages, Unknown Binding

Loading...
Loading...

About the author

G. R. Indugopan

3 books4 followers

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
15 (8%)
4 stars
52 (27%)
3 stars
66 (35%)
2 stars
44 (23%)
1 star
10 (5%)
Displaying 1 - 30 of 37 reviews
Profile Image for Sreelekshmi Ramachandran.
371 reviews56 followers
June 13, 2026
ഇന്ദുഗോപൻ എന്റെ All time favorite Author ആണ്. അദ്ദേഹത്തിന്റെ ബുക്‌സ് കൈയ്യിൽ കിട്ടിയാൽ ഞാൻ മുന്നുംപിന്നും നോക്കാതെ വായിക്കും. അത് ഒരു Average ബുക്ക്‌ ആണെങ്കിലും Good, Very Good, Excellent അങ്ങനെ ഏത് Rating Criteria ആണെങ്കിലും ഞാൻ വായിക്കും...

അമ്പിളിമോൾ തിരോധനം 'പ്രഭാകരൻ യൂണിവേഴ്സിൽ' വരുന്ന ഒരു നോവലാണ്.. 20 വർഷം മുന്നേയാണ് അമ്പിളി എന്ന ഒരു മൂന്നര വയസുകാരിയെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കാണാതെയാകുന്നത്. അമ്പിളിക്ക് ഒരു ഐഡന്റിക്കൽ ഇരട്ട സഹോദരി കൂടിയുണ്ടായിരുന്നു, അമ്മിണി.
അങ്ങനെ വർഷങ്ങൾക്കു ശേഷം അമ്മിണി ഒരു പരാതി നൽകുന്നു. തന്റെ കാണാതായ ഇരട്ട സഹോദരി അമ്പിളിയെ കണ്ടു പിടിച്ചു നൽകണമെന്ന്..
അവിടെയാണ് കഥയുടെ തുടക്കം..

ഒട്ടും വലിച്ചു നീട്ടാതെ, കൃത്യമായി അന്യോഷണ വഴികൾ മാത്രം പറഞ്ഞ് കൊണ്ട് മുന്നോട്ടു പോയ നോവൽ.
ഒറ്റയിരിപ്പിനു വായിച്ചു തീർക്കാം.
തരക്കേടില്ല എന്നേയുള്ളു..
.
.
.
📚Book - അമ്പിളി മോൾ തിരോധാനം
✒️Writer - ജി ആർ ഇന്ദുഗോപൻ
📜Publisher- dc books
Profile Image for Athul C.
172 reviews23 followers
October 1, 2025
Passable പരിപ്പുവട ത്രില്ലർ.
2.25/5
3 reviews
July 17, 2026
Good plot, but the novel doesn't offer much beyond the premise. The execution felt underwhelming, and I finished it disappointed.
Profile Image for Amal C S.
22 reviews2 followers
May 25, 2026
കാണാതായ മൂന്നുവയസ്സുകാരിയുടെ പഴയൊരു കേസ് പെട്ടെന്ന് വീണ്ടും അന്വേഷിക്കാൻ തുടങ്ങുമ്പോൾ, തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരേസമയം പ്രതിയായും അന്വേഷകനായും മാറാൻ നിർബന്ധിതനാകുന്ന ഒരാളുടെ കഥയാണിത്.

ചുരുക്കം പേജുകൾ മാത്രമുള്ള ഈ പുസ്തകം, ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ കഴിയുന്ന ഉദ്വേഗജനകമായ ഒരു ലഘുനോവലാണ്.

എങ്കിലും, പുസ്തകത്തിന്റെ വലിപ്പക്കുറവ് കാരണം കഥയിൽ ചിലയിടങ്ങളിൽ പ്ലോട്ട് കൺവെനിയന്സ്സ്നെ ആശ്രയിക്കുന്നുണ്ട് അതിനാൽ ഇതൊരു വലിയ സാഹിത്യ സൃഷ്ടി എന്നതിലുപരി, വായിച്ചു രസിക്കാൻ കഴിയുന്ന മികച്ചൊരു വിനോദോപാധിയാണെന്ന് പറയാം.
Profile Image for Deepa.
221 reviews18 followers
November 21, 2025

A very short and quick paced story investigating the missing of a young girl Ambili mol which took place 20 years back. The twin sister of Ambili mol – Ammini is now an Advocate and she has filed a Habeas Corpus petition in court and the police personnel who investigated the case then and the current officers all have to work hard to solve this mystery. Above all, the main accusation is upon Prabha who is the driver of the Forensic Director. On Prabha’s suggestion he is also included in the investigation team – to investigate and prove his innocence.
Profile Image for Vyshnavy .
22 reviews
June 13, 2026
കഥയുടെ പകുതിയാവുമ്പോഴേ ഉള്ള പുതിയ കതപാത്രത്തിന്റെ വരവോട് കൂടി തന്നെ കഥയിലെ suspense (വില്ലൻ ആരെന്നു )തന്നെ reveal ആവുകയാണ്. ഒരിക്കൽ വായിച്ചിരിക്കാവുന്ന ഒരു പുസ്തകം. ഇന്ദുഗോപൻ സാറിന്റെ ഞാൻ വായിച്ചിട്ടില്ല ഇതേ genre il ഉള്ള മറ്റുപുസ്തകങ്ങളുടെ അത്രയും എനിക്ക് ഇത് നന്നായി തോന്നിയില്ല.
This entire review has been hidden because of spoilers.
Profile Image for Smitha.
119 reviews
September 13, 2025
A short novel unveiling the mystery of a 20 year old incident when Ammini Thomas files a habeas corpus for her twin sister. How Pabha gets tagged on the case and the case unfolds form the story. It was indeed fast paced but failed to live up to my expectations.
Profile Image for Dr. Charu Panicker.
1,287 reviews89 followers
October 10, 2025
ഒരേസമയം കുറ്റവാളിയും അന്വേഷകനുമായി മാറുന്ന പ്രഭയുടെ കഥയാണിത്. 2003 ൽ വയനാട്ടിലെ ഒറ്റപ്പെട്ട വീട്ടിൽ കഴിഞ്ഞിരുന്ന ഇരട്ട കുട്ടികളിൽ ഒരുവളായ മൂന്നു വയസ്സുകാരി അമ്പിളിയെ കാണാതാവുന്നു. 20 വർഷത്തിനുശേഷം കേസ് പുനരാരംഭിക്കുന്നു. കുറ്റവാളി ആരാണെന്ന് ഒക്കെ നേരത്തെ പുസ്തകത്തിൽ പറയുന്നുണ്ടെങ്കിലും അത് തെളിയിക്കുന്ന രീതിക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.
Profile Image for Deepu George.
269 reviews35 followers
July 27, 2025
ഒറ്റയ്രിപ്പിനു വായിച്ചു തീർക്കാവുന്ന ഒരു murder mystery.
Profile Image for Gokul Krishnan.
31 reviews4 followers
Read
June 30, 2025
Loved reading Detective Prabhakaran again.
Very much a material for a Mohanlal movie.
Profile Image for Deffrin Jose.
44 reviews8 followers
July 4, 2025
പ്രഭാകരൻ സീരിസിലെ ആദ്യ പുസ്തകങ്ങൾ എല്ലാം ഇഷ്ടമായിരുന്നു. ഇത് പക്ഷേ നിരാശപ്പെടുത്തി.
2 reviews
July 30, 2026
Ambilymol Thirodhanam is a fast-paced, high-stakes crime thriller that showcases G. R. Indugopan’s signature style of sharp storytelling and vivid characterization.
The story revolves around a cold case—the mysterious disappearance of a three-year-old girl in Wayanad. Two decades later, the investigation reopens, leading to an extraordinary situation in which an ordinary man named Prabha finds himself serving as both the primary suspect and a co-investigator.
Indugopan excels at keeping the narrative tense and unpredictable. What makes the novel stand out is not just the mystery, but the psychological dilemma and helplessness of a common man caught between proving his innocence and hunting down the truth. Packed with realistic dialogue and atmospheric suspense, it’s a compelling, edge-of-the-seat read for thriller enthusiasts.
Profile Image for The Quiet  Bookshelf.
75 reviews9 followers
May 3, 2026
20 വർഷം മുന്നേ കാണാതായ ഇരട്ട സഹോദരിയെ കണ്ടെത്തണം എന്ന ആവശ്യം ഉന്നയിച്ച് വക്കീൽ കൂടിയായ അമ്മിണിക്കുട്ടി ഫയൽ ചെയുന്ന ഹേബിയസ് കോർപ്പസ്ലൂടെ കേസന്വേഷണം പുനരാരംഭിക്കുന്നു, പക്ഷെ ഇത്തവണ കുറ്റക്കാരൻ എന്നാരോപിക്കപ്പെടുന്ന ഡ്രൈവറായ പ്രഭാകരൻ എന്നയാളെയും അന്വേഷണത്തിൽ ഉൾപെടുത്തുന്നു, യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തി സ്വന്തം തടി രക്ഷിക്കുക എന്ന ഉത്തരവാദിതമാണ് പ്രഭ യ്ക്ക് മുന്നിലുള്ളത്.

വളരെ ആകർഷകമായ ഒരു വൺ ലൈനർ ആണ് കഥയുടേത്, പക്ഷെ അത് ഇന്റർസ്റ്റിംഗ് ആയി അവസാനം വരെ കൊണ്ടു പോകാൻ സാധിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഒരു ചെറുകഥ മാത്രമായി ഒതുക്കാമായിരുന്ന കഥയെ ചുവന്ന റബ്ബർ ബാന്റ് കണക്കെ വലിച്ചു നീട്ടി പൊട്ടിച്ച അനുഭവം. വളരെ കുറച്ച് പേജുകൾ, അത്പോലെ തന്നെ,എടുത്ത് പറയത്തക്ക പ്രത്യേകിച്ചൊരു മേന്മയുമില്ലാത്ത ശരാശരിയിലും താഴെ നിൽക്കുന്ന വായനാനുഭവം.

©The Quiet Bookshelf
Profile Image for Ahtims.
1,749 reviews123 followers
October 1, 2025
Though fast paced , it was a disappointment at the end.
A case regarding the abduction of a 3 year old female child, a cold case which is reopened after 20 years ( at one place in the book it is mentioned as 18 years ).
the investigating team itself was an anomaly; and thr events thereafter were portrayed just to maintain the thrill and suspense, and were written without thinking through.
the ending was abrupt, without closure.

I expected much better from this author.
Profile Image for Unnimaya Kc.
1 review1 follower
October 15, 2025
Exciting one time read book that is written in a movie style about Ambili's missing case. The story revolves around the re investigation of Ambili's missing case, that occured about 20 years ago. The interesting aspect of the story is that the suspect is not a police officer but places an important role in the investigation and the culprit is the investigation officer. It is interesting to see how the cucpect finally traps the culprit to get evidence against him and solve the case.
This entire review has been hidden because of spoilers.
Profile Image for Kelvin K.
87 reviews3 followers
August 31, 2025
അമ്പിളിമോൾ തിരോധാനം

വീണ്ടും.. Mr ജി ർ ഇന്ദുഗോപൻ. ( പൊന്മാൻ പടം മിക്കവർക്കും ഇഷ്ടപെട്ടതാണ്.. ഇദ്ദേഹം ആണ് തിരക്കഥ ).

3 വയസുള്ളപ്പോൾ കാണാതെ ആയ താനെ കൂടെപ്പിറപ്പിനെ, 20 വർഷത്തിന് ശേഷം കണ്ടുപിടിക്കണം എന്ന് പറഞ്ഞു ഹെബിയൂസ് കോർപ്പസ് ഫയൽ ചെയുന്ന ഒരു സഹോദരി. നിവിർത്തികേടുകൊണ്ടു ഒരേ സമയം അന്വേഷകനും പ്രതിയും ആകുന്ന ഒരു സാധാരണക്കാരന്റെ കഥ ആണിത്...

ഒരു സിംഗിൾ സിറ്റിങ് ചെറിയ റീഡ്..
15 reviews
January 26, 2026
അമ്പിളിമോൾ എന്ന വയസുകാരിയുടെ തിരോധാനം 25 വർഷങ്ങൾക്കു ശേഷം പോലീസ് അന്വേഷിക്കുന്നു. പ്രതിഭാഗത്തുള്ള പ്രഭാകരനും തൻ്റെ നിരപരാധിത്വം തെളിയിക്കാൻ അന്വേഷണ സംഘത്തിൽ ഉണ്ട്. 63 ചാപ്റ്ററിൽ പരന്നു കിടക്കുന്ന കഥ പറച്ചിൽ. എന്തിനാണ് 63 ചാപ്റ്റർ എന്ന് മനസ്സിലായില്ല. വലിയ കോംപ്ലിക്കേഷൻ ഒന്നും ഇല്ലാതെ കൊലപാതകി ആരെന്ന് തെളിയുന്നു
158 reviews30 followers
June 30, 2025
ഉദ്വേഗജനകമായ വായനയായിരിക്കും എന്ന് തുടക്കത്തിൽ തോന്നിയെങ്കിലും വളരെയധികം നിരാശപെടുത്തുകയാണുണ്ടായത് . സ്വന്തം ജീവിതം വെച്ചുള്ള കളിയായിട്ടു പോലും ഡിറ്റക്റ്റീവ് പ്രഭാകരന്റെ അന്വേഷണം ഒട്ടും ബോധ്യപ്പെടുത്തുന്ന ഒന്നായില്ല.

ഇരുപത് വർഷങ്ങൾക്ക് മുൻപ് നടന്ന അമ്പിളിയുടെ തിരോധാന കേസ് വീണ്ടും വെളിച്ചം കാണുന്നതോടെയാണ് നോവൽ തുടങ്ങുന്നത്. അന്ന് പോലീസ് ഡമ്മി സാക്ഷിയാക്കി നിർത്തിയ പ്രഭാകരനെ അമ്പിളിയുടെ ഇരട്ട സഹോദരി കൈ ചൂണ്ടി കാണിച്ചു കൊടുത്തിരുന്നു. ഇരുപത് വർഷങ്ങൾക്ക് ശേഷം കേസ് അന്വേഷണം വീണ്ടും തുടങ്ങുമ്പോൾ പോലീസ് പ്രഭാകരനെ മുന്നിൽ നിർത്തുന്നതോടെ പ്രഭാകരന് ആ കേസ് ഒരു ജീവൻ മരണ പോരാട്ടം ആവുന്നു . സാക്ഷികളും സാഹചര്യങ്ങളും ആയി നോവൽ മുന്നോട്ട് പോകുമ്പോൾ കുറച്ചൊക്കെ രസകരമാവുന്നുണ്ട്. എന്നാൽ അന്വേഷിച്ചു കണ്ടുപിടിക്കുന്നതായി അധികമൊന്നും കണ്ടില്ല.
This entire review has been hidden because of spoilers.
Profile Image for Abhilash.
Author 5 books292 followers
July 6, 2025
convenient plotting. after Aano, this is a huge disappointment.
Profile Image for Subin PT.
58 reviews5 followers
August 25, 2025
A short, but entertaining read. Nothing that can be considered brilliant for a crime thriller though.
Profile Image for Amarnath.
287 reviews12 followers
November 14, 2025
Could have been much more as the latest entry in Prabhakaran series. But it falls short in a an attempt to do a reverse mystery.
Displaying 1 - 30 of 37 reviews