കാടിനെ ഇഷ്ടപ്പെടുന്ന ആരെയും മോഹിപ്പിക്കുന്ന ഈ പാതയിലൂടെ കാൽനടയായി നടത്തിയ യാത്രകളെ നമുക്ക് ഈ പുസ്തകത്തിലൂടെ തൊട്ടറിയാൻ കഴിയും; കൂടെ നിത്യജീവിതത്തിന്റെ ആവർത്തനവിരസതയിൽനിന്ന് ഒരു താത്കാലികമോചനവും. -ജെർളി
രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധാവശ്യങ്ങൾക്കുവേണ്ടി ബ്രിട്ടീഷുകാർ കൊടൈക്കനാലിൽനിന്ന് മൂന്നാർ ടോപ്പ് സ്റ്റേഷനിലേക്ക് ഒരു ജീപ്പുപാത തുറന്നു. എസ്കേപ്പ് റോഡ് എന്ന് അറിയപ്പെട്ടിരുന്ന ഈ പാതയ്ക്ക് 81 കിലോമീറ്ററായിരുന്നു ദൈർഘ്യം. ആ പാതയിലൂടെ കാൽനടയായി നടത്തിയ യാത്രകളുടെ കുളിർമയാണ് ഈ പുസ്തകം.
പരിസ്ഥിതിപ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ എൻ.എ. നസീറിന്റെ പുതിയ പുസ്തകം