തൊണ്ണൂറുകളിൽ എത്തിനിൽക്കുന്ന കുഞ്ഞോനാച്ചന്റെ ഭൂതകാലവും വർത്തമാനകാലവും ചുറ്റിപ്പറ്റിയാണ് ഈ നോവൽ.മക്കളും കൊച്ചുമക്കളും അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ കാരണവർ ,വീഴ്ചകളും ,നേട്ടങ്ങളും,വിട്ടുകൊടുക്കലും ,പിടിച്ചടക്കലും എല്ലാം ജീവിതത്തിൽ വന്നുപോയി.എന്നാൽ ഈ ജീവിത സായാഹ്നത്തിൽ പലതരത്തിലുള്ള സങ്കടങ്ങൾ ഒരു വേലിയേറ്റം പോലെ വന്നുപോകുന്നു .കരകയറാൻ പറ്റാത്ത ഒരു ചതിയിൽ വീണുപോയി നിലയില്ലാ കയത്തിൽ മുങ്ങിത്താഴുമ്പോൾ കുഞ്ഞോനാച്ചൻ പ്രാത്ഥിക്കുന്ന യഹോവ തന്റെ സന്നിധിയിലേക്ക് കൂടെ കൂട്ടുന്നു .ദീനാമ്മയും ,മാത്തുകുട്ടിയും,സിസിലിമോളും ,കുറുപ്പും ,കുട്ടിയമ്മയും,രാജനും,ശാന്തമ്മയും,എന്നിങ്ങനെ മനസ്സിൽ നിൽക്കുന്ന കഥാപാത്രങ്ങളാൽ നിറഞ്ഞതാണ് "പാറപുറത്തിന്റെ അറനാഴികനേരം "