Akbar Kakkattil (7 July 1954 – 17 February 2016) was an Indian short-story writer and novelist from Kerala state. His works are known for their unique narrative style which has an undertone of unfailing humour. Besides, the tales that he wrote centred on teachers and their foibles gave birth to a new genre in Malayalam literature. His 'Paadham 30' is the first teacher service story in Malayalam. His work, 'Sarga Sameeksha', a creative and critical interface of a young writer with the iconic writers of the old generation is perhaps the first of its kind among Indian languages.
(from Wikipedia)
പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്, അദ്ധ്യാപകന്‍. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ്, തലശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കേന്ദ്രഗവണ്‍മെന്റിന്റെ സൗത്ത്സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഭരണസമിതിയംഗവും കേരളസാഹിത്യ അക്കാദമി അംഗവും. മുപ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്കണം സാഹിത്യ അവാര്‍ഡ്, രണ്ടു തവണ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, എസ് കെ പൊറ്റെക്കാട്ട് അവാര്‍ഡ്,ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, അബുദാബി ശക്തിഅവാര്‍ഡ്, സാഹിത്യത്തിനുള്ള ഇന്ത്യാഗവണ്മെന്റ് ഫെല്ലോഷിപ്പ്, രാജിവ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഗ്രാമദീപം അവാര്‍ഡ്, ടിവി കൊച്ചുബാവ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വി. ജമീല, മക്കള്‍: സിതാര, സുഹാന. വിലാസം: കക്കട്ടില്‍ പി.ഒ കോഴിക്കോട്.
അക്ബര്‍ കക്കട്ടിലിന്‍റെ നോവെല്ലകള്‍ ശുദ്ധമായും ലളിതമായും ഒരു മുത്തശ്ശികഥപോലെ നമ്മോടു കഥകള്‍പങ്കുവെച്ച കോഴിക്കോടിന്‍റെ സ്വന്തം സാഹിത്യകാരനാണ് അക്ബർ കക്കട്ടിൽ. 1992 ൽ എഴുതിയ സ്കൂൾ ഡയറിയ്ക്കും 2003 ൽ എഴുതിയ വടക്കുനിന്നൊരു കുടുംബവൃത്താന്തത്തിനും കേരളസാഹിത്യ അക്കാദമി അവാർഡുകള്‍ ലഭിച്ചിട്ടുണ്ട്. അദ്ധ്യാപക കഥകൾ എന്നൊരു പ്രസ്ഥാനം തന്നെ മലയാളത്തിനു സംഭവനനൽകിയ കഥാകാരൻ. 2016 ലാണ് കഥയുടെ അരങ്ങൊഴിയുന്നത്. ഈ പുസ്തകത്തിൽ അക്ബർ കക്കട്ടിലിന്റെതായ പന്ത്രണ്ട് നോവെല്ലകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ നിത്യജീവിതത്തിൽ എവിടെയൊക്കെയോ സാഷ്യംവഹിച്ച ചില അനുഭവങ്ങളെ കഥകളായി കോറിയിട്ടതുപോലെ തോന്നും ഈ നോവല്ലകളിലൂടെ കടന്നുപോകുമ്പോൾ. വാക്കുകളെ അനുഭവങ്ങളാക്കി മാറ്റുന്ന എഴുത്തിന്‍റെ രീതി. വലിയ സാഹിത്യമോ സർഗ്ഗാത്മകതയോ ഉപയോഗിക്കാതെ സരളമായി ആകാംഷ നിലനിർത്തി പറയുന്ന കഥകൾ. ഏതുകാര്യവും അതാര്യമായ ഭാഷയിലൂടെ പറഞ്ഞ് ഭാഷാപരമായ സത്യസന്ധതായില്ലായ്മയിലൂടെ എഴുത്തുകാരന്‍ അവനവനെതന്നെ വഞ്ചിക്കുന്ന ഒരു ദൂഷിതവലയത്തില്‍ ഇന്നത്തെ കഥാസാഹിത്യം എത്തിനില്‍ക്കുന്നുവെന്നും എന്നാല്‍ അതില്‍നിന്നും വിത്യസ്തമായി അകബര്‍കക്കാട്ടിലിന്‍റെ ലളിതമായ ഭാഷയെ നിര്‍വചിക്കാനാകുമെന്ന പ്രമുഖ സാഹിത്യനിരൂപകന്‍ കെ പി അപ്പന്‍ പറഞ്ഞതിനോട് യോജിക്കാനാകുന്നില്ല. പുതിയ എഴുത്തുകാര്‍ തേടുന്ന ഭാഷയിലെ ദുര്‍ഗ്രാഹ്യതയും കാഴ്ചപ്പാടുകളും എഴുത്തിനെ നവീകരിക്കുകയാണ് ചെയ്യുന്നത്. എന്നും തകഴിയേയും ബഷീറിനെയും വായിക്കുന്നവര്‍ തുടര്‍ന്നും സ്ഥിരം ഭാഷയും വീക്ഷണങ്ങളും ഉപയോഗിക്കുന്നത് പുതുമ നല്‍കലല്ല വായനക്കാരനെ മടുപ്പിക്കുകയേയുള്ളുവെന്ന് തോന്നുന്നു. വല്ലപ്പോഴും സംഭവിക്കുന്ന ആടുജീവിതംപോലെയുള്ള നോവലുകള്‍ ഒഴിച്ചാല്‍ കഥയിലെ കഥയില്ലായ്മയായി തീരുന്ന പുതിയലോകത്തെ ഭാഷയുടെ സൌന്ദര്യം കൊണ്ട് മറികടക്കാനാണ് പുതിയ എഴുത്തുകാര്‍ ശ്രമിക്കുന്നത്. രാഘവന്‍ എന്ന ഒരു കൂട്ടിയിലൂടെ അനുഭവമണ്ഡലങ്ങളുടെ മരണത്തിന്‍റെ ഗഗനരഹസ്യങ്ങള്‍ നിറഞ്ഞ ദാര്‍ശനിക സൌന്ദര്യം അവതരിപ്പിക്കുകയാണ് പ്രവാഹം എന്ന കഥയില്‍. പുറത്ത് കാലൊച്ച കേള്‍ക്കുന്നുണ്ടോ? ഒരുമിന്നല്‍, പടക്കത്തിന് തീ കൊടുത്തതുപോലെ, ആകാശത്തിന്‍റെ കറുത്തമുഖത്ത് ഇടിവാളിന്റെ വെട്ടേറ്റു. തെരുവിളക്കുകള്‍ കെട്ടു. ഇരുട്ടിന്‍റെ ചിറകിന്‍കീഴില്‍ ഭൂമി അഭയം തേടി.പെട്ടെന്ന് വാതില്‍ക്കല്‍ ഒരു മുട്ടുകേട്ടു. ‘മോനേ രാഘവാ?’ മുത്തശ്ശിയുടെ ശബ്ദം! രാഘവന്‍ ആഹ്ളാദത്താല്‍ വീര്‍പ്പുമുട്ടി. തന്‍റെ മുത്തശ്ശി വന്നിരിക്കുന്നു. തന്‍റെ എല്ലാമായ മൂത്തശ്ശി. അവന്‍ ഓടിപ്പോയി കതക് തുറന്നു. മുത്തശ്ശി എവിടെ? മുമ്പില്‍ നീണ്ട നിഴല്‍. മുത്തശ്ശിയുടെ നിഴല്‍... എന്നിങ്ങനെ പോകുന്നു കുട്ടിമനസ്സിന്‍റെ ഉള്ളില്‍മാത്രം നിന്നുകൊണ്ടു വരച്ചിരുന്ന ഒരു യക്ഷികഥയുടെ ലോകം. ‘ഒരു കൃഷ്‌ണൻകുട്ടിയുടെ പ്രസക്തി’യെന്ന കഥ മൂന്ന് സുഹൃത്തുക്കൾ കൂടിയിരുന്നു കൂട്ടുകാരന്‍റെ ചാരിത്ര്യശുദ്ദി ചർച്ച ചെയ്യുന്നതാണ്. വിഷയം അടുക്കളപുറത്തെ പരദൂഷണമെങ്കിലും കൂട്ടുകാര്‍കൂടൂന്ന ഇടങ്ങളില്‍ സംഭവിക്കാവുന്ന ഒരു കഥയുടെ ആകാംഷ വ്യത്യസ്തമാക്കുന്നത് കൃഷ്ണൻ കുട്ടി എന്ന കഥാപാത്രത്തിന്‍റെ കഥയിലെ പ്രസക്തിയാണ്. ‘പോത്ത്’ എന്നത് ഒരു കുടുംബകഥയാണ്. സംശയത്തിന്റെ പേരിൽ നഷ്ടപെട്ടുപോകുന്ന ജീവിതബന്ധങ്ങൾ. പോത്തിൽ ഭാര്യയെ സംശയിക്കുന്നത്തിനുള്ള ഭർത്താവിന്‍റെ ഹേതു അനിയനെങ്കിൽ ‘ജിയാദ് ഗോൾഡ് പൂവിടുമ്പോൾ’ എന്ന കഥയിൽ ഭാര്യ ട്രെയിനിൽവെച്ചു പരിചയപ്പെടുന്ന സുഹൃത്താണ് സംശയത്തിന്‍റെ കരണക്കാരന്‍. കൂടുതൽ ചിന്തിപ്പിക്കാതെ മറ്റാരുടെയോ ജീവിതത്തിന്റെ ഭാഗമാക്കി വായനക്കാരനെയും മാറ്റുന്ന മന്ത്രികത ഈ കഥകളുടെ പ്രത്യേകതയാണ്. ഗൾഫിൽനിന്നെത്തി വളരെ പ്രതീക്ഷകളോടെ ദാമ്പത്യജീവിതത്തിലേക്ക് ചുവടുവെയ്ക്കുന്ന മായന്‍റെ ജീവിതത്തിൽ ഭാര്യയുടെ ഇടുങ്ങിയ ചിന്താഗതികളും പ്രവൃത്തികളും നിർമ്മിക്കുന്ന മാറ്റം തീർത്തും ഒരു പുരുഷപക്ഷ കഥയാണ്. സുനന്ദയ്ക്ക് പേടിയാവുന്നു എന്ന കഥയിൽ നന്ദൻ എന്ന ചെറുപ്പക്കാരന്റെ ഉത്തരവാദിത്വമില്ലാത്ത ജീവിതം സുനന്ദയെന്ന സ്ത്രീയിൽ ഉണ്ടാക്കുന്ന ഭയമാണ് ആവിഷ്കരിച്ചിരിക്കുന്നത്. മരിച്ചവരോട് സംസാരിക്കുന്ന ആലിമേത്തയുടെ കഥയാണ് കാഴ്ച. എന്നും മരണവാർത്തകൾ മാത്രം കേൾക്കുന്ന ജീവിക്കാൻ കൊള്ളാത്ത ലോകത്ത് നിന്ന് മരിച്ചവർക്കൊപ്പം ഒടുവില്‍ ആലിമേത്തയും യാത്രയാകുമ്പോള്‍ അനുവാചകനും അലീമെത്തയുടെ ഭര്‍ത്താവ് ഹൈദ്രോസിനൊപ്പം മരിച്ചവരോട് സംസാരിച്ചു തുടങ്ങുന്നു. ജീവിതത്തിന്‍റെ സങ്കീര്‍ണ്ണ സമസ്യകളിലേക്കുള്ള പതിനൊന്ന് സര്‍ഗ്ഗയാത്രകള്‍