ഇന്ന് സന്ദർശാനുസരണം ഉപയോഗിക്കുന്ന പഴഞ്ചൊല്ലുകൾ ഒരുകാലത്ത് അതേ ജീവിത സൗരഭത്തിൽത്തന്നെ പിറന്നതായിരിക്കണ മെന്നില്ല കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഒരു ചൊല്ലിന്റെ പിറവിക്കു പിന്നിൽ ഒരു സന്ദർഭമാ സംഭവമോ ഉണ്ടായിരിക്കുമെന്നതിൽ സംശയ മില്ല. ഓരോ കാലും ഒരു കഥയുടെ ഗർഭവും പേറിയാണു നമ്മുടെ നാവിൽ കുടികൊള്ളുന്നത്. സമാഹരിക്കപ്പെട്ടതും അച്ചടിക്കപ്പെട്ടതുമായ ചൊല്ലുകൾക്കപ്പുറം ഓരോ നാട്ടിൻപുറത്തും പ്രചാരത്തിലിരുന്ന പഴഞ്ചൊല്ലുകളും ചൊൽക്കഥകളും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടു ത്തിയിരിക്കുന്നു.