Jump to ratings and reviews
Rate this book

Mulberrry - Ennodu Ninte Zorbaye Kurichu Parayu | മൾബെറി - എന്നോട് നിന്റെ സോർബയെക്കുറിച്ചു പറയൂ

Rate this book
എങ്ങനെയാണ് ഒരാൾക്ക് ഒരെഴുത്തുകാരൻ അത്രമേൽ പ്രിയപ്പെട്ടവനായി മാറുക? എഴുത്തുകാരൻ എന്ന അഗാധഗർത്തത്തിലേക്കു വീണുപോവുക? അയാളെ ഭ്രാന്തമായ അഭിനിവേശത്തോടെ സ്നേഹിക്കാനും പിന്തുടരാനും തോന്നുക?

പുസ്‌തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻദ്‌സാകിസിൻ്റെയും കാലങ്ങളിലൂടെ, ഇരുവർക്കുമിടയിലെ സമാനലോകങ്ങളിലൂടെ, അവരുടെ ആഹ്ളാദങ്ങൾക്കും പ്രണയങ്ങൾക്കും വേദനകൾക്കുമൊപ്പം ബെന്യാമിൻ നടക്കുന്നു, ഒരു നോവലിസ്റ്റിൻ്റെ സർവസ്വാതന്ത്ര്യത്തോടെ.

350 pages, Paperback

Published July 21, 2025

Loading...
Loading...

About the author

Benyamin

44 books829 followers
Benyamin (born 1971, Benny Daniel) is an Indian novelist and short story writer in Malayalam language from Nhettur, Kulanada, Pattanamtitta district of the south Indian state of Kerala. He is residing in the Kingdom of Bahrain since 1992, from the age of twenty, and his works appear regularly on Malayalam publications in Kerala.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
32 (22%)
4 stars
61 (43%)
3 stars
38 (27%)
2 stars
7 (5%)
1 star
2 (1%)
Displaying 1 - 29 of 29 reviews
Profile Image for Yamini.
42 reviews13 followers
September 15, 2025
അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ഷെൽവി എന്ന പുസ്തകപ്രസാധകന്റെ കഥയാണ് തത്വത്തിൽ ഈ നോവൽ. ഗ്രീക്ക് എഴുത്തുകാരൻ കസാൻദ്സാക്കിസ് നെ കൂടി ഇതിലേക്ക് ചേർത്ത വെച്ച് മള്ബബെറിയിലൂടെ ആണ് കഥ പറയുന്നത്. പുസ്തകം ശരാശരിയിൽ താഴെ അനുഭവം ആണ് തന്നത്. ഒരു പാട് കാര്യങ്ങൾ പല രീതിയിൽ ചേർത്ത് വെക്കാൻ ആണ് ഇതിലൂടെ ശ്രമിച്ചിരിക്കുന്നത്.
പല സ്ഥലത്തും നോവലിൽ നിന്ന് മാറി സെല്ഫ് ഹെല്പ് പോലെ. പക്ഷെ ഷെൽവിയുടെ മരണം ഒക്കെ ഗ്രാഫിക് വിവരണം ഒന്നും ഇല്ലാതെ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അവസാന ഭാഗത്തിൽ പലപ്പോഴും ഈ കഥ എങ്ങനെ അവസാനിപ്പിക്കണം എന്നൊരു പ്രതിസന്ധി എഴുത്തുകാരനുണ്ട്. ആടുജീവിതം, മുല്ലപ്പൂ തുടങ്ങി മറ്റു കഥകളിലെ പോലെ ഒരു നൈസ്സര്ഗികത ഇതിൽ ഇല്ല. പിന്നെ മറ്റു പുസ്തകങ്ങളെ പോലെ ഇതും ഒരു പേജ് ടർനർ ആണ്.
This entire review has been hidden because of spoilers.
Profile Image for Anand.
83 reviews21 followers
August 19, 2025
പുസ്തക പ്രസാധകനായ ഷെൽവിയുടെ, കസാൻസാക്കിസുമായിട്ടുള്ള ആത്മബന്ധം, മൾബെറിയുടെ, ഡെയ്‌സിയുടെ ജീവിതകഥ ഫിക്ഷൻ എന്നരീതിയിൽ പുതുമയോടെ അവതരിപ്പിക്കുവാൻ ബെന്യാമിന് കഴിഞ്ഞു. തുടർച്ചയായി വായിച്ചു തീർക്കണം എന്ന് തോന്നിപ്പിച്ച ഒരു നോവൽ.
Profile Image for Gokul Krishnan.
29 reviews4 followers
Read
November 3, 2025
വായിച്ചു. ഒട്ടും ഇഷ്ടപ്പെട്ടില്ല. ഒരു നല്ല എഡിറ്റർ ഉണ്ടായിരുന്നെങ്കിൽ കുറേയേറെ മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നി. ബൈ ബൈ.
Profile Image for Daisy George.
129 reviews3 followers
January 13, 2026
"മലയാളത്തിൽ മൾബെറി വരുന്നതുവരെ പുസ്‌തകപ്രസാധനമെന്നത് ഒരു വരണ്ട അച്ചുനിരത്തൽ പരിപാടിയായിരുന്നു. ഇരുണ്ട കവറുകൾ. തെളിയാത്ത അക്ഷരങ്ങൾ. ക്രമമല്ലാത്ത ലേ ഔട്ട്. കഷ്ടിച്ച് വായിക്കാം,ആസ്വദിക്കാം എന്നു മാത്രം.എന്തൊക്കെ കുറവുകളുണ്ടെങ്കിലും ഷെൽവി അതിൽ വിപ്ലവംതന്നെ സൃഷ്ടിച്ചു. കവർ മനോഹരമാക്കി. അച്ചടിയിൽ ഏറ്റവും മികച്ച ഫോണ്ടുകൾ ഉപയോഗിച്ചു. ലേ ഔട്ടിൽ വ്യത്യസ്‌തത പുലർത്തി. എഴുത്തുകാരുടെ ചിത്രങ്ങൾ കവറിൽ വലിയ രീതിയിൽ അച്ചടിക്കാൻ തുടങ്ങി. പുസ്‌തകനിർമ്മിതി എന്നത് ഒരു കലയാണെന്ന് ഷെൽവി തെളിയിച്ചു."(Pg. 353)

വായന തുടങ്ങിയ കാലം മുതൽ കേട്ടുപരിചയമുള്ള പേരാണ് മൾബെറി ബുക്സ് ഉം ഷെൽവിയും. നല്ലൊരു book list ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചപ്പോഴൊക്കെ  മൾബെറി publish ചെയ്ത ബുക്സ് list കിട്ടാൻ try ചെയ്തിരുന്നു. ഡെയ്‌സി ആ list വീണ്ടും കണ്ടെത്തിയ ഭാഗം വായിച്ചപ്പോൾ ആഗ്രഹിച്ചു, അതൂടെ ഈ പുസ്തകത്തിൽ ചേർക്കാമായിരുന്നുവെന്ന്.

മദ്യപാനിയും,നിരുത്തരവാദിയുമായ ഷെൽവിയുടെ ചിത്രം,ഈ വരികളിൽ മറന്നുകളയട്ടെ. - "ഒന്നാമത്തെ പുസ്‌തകംതന്നെ മൂന്നാം ലോകകഥകൾ ആയത്, തുടർന്ന് ബോർഹസിൻ്റെ രചനയും ജീവിതവും പ്രസിദ്ധീകരിച്ചത്. ശിഖക്കാലത്തേ മാർകേസിൻ്റെ കഥകൾ പ്രസിദ്ധീകരിച്ചത്. കോപ്പിറൈറ്റിനെക്കുറിച്ചൊന്നും ബോധ്യമില്ലാത്തതുകൊണ്ട് കൈയിൽ കിട്ടിയതൊക്കെ പ്രസിദ്ധീകരിക്കാൻ ഷെൽവി ഉത്സാഹം കാട്ടി. മലയാളവായനക്കാർ അവരെ അറിയണം എന്ന മോഹമായിരുന്നു അതിൻ്റെ പിന്നിൽ. അതിനുവേണ്ടി മികച്ച പരിഭാഷകരെ അവൻ തേടിപ്പിടിച്ചു. നെരൂദയും ഒക്ടോവിയോ പാസുമായിരുന്നു അവൻ്റെ പ്രിയപ്പെട്ടവർ. ബോർഹസ് എന്നു കേട്ടാൽ അവൻ എഴുന്നേറ്റു നിൽക്കുമായിരുന്നു. അസ്‌തൂറിയാസിനെ അവൻ നെഞ്ചിൽ കൊണ്ടുനടന്നു. ജോർജ് അമോദയെ അവൻ നിറയെ വായിച്ചു. മാർകേസിനെയും വർഗാസയോസയെയും അവന് തന്റെ ഇരുകൈകൾപോലെ പരിചിതമായിരുന്നു.കാർലോസ് ഫുന്തയോസിനോട് അവന് അഭിനിവേശമായിരുന്നു. കാർപെന്ററിയറും ജൂലിയസ് കോർത്തസാറും അവന്റെ സർവ്വ വർത്തമാനങ്ങളിലും നിറഞ്ഞുനിന്നു. നിക്കനോർ പാറ എന്നു കേട്ടാൽ അവൻ കണ്ണീർ ഒഴുക്കുമായിരുന്നു." (Pg: 227)

ശിഖ പബ്ലിക്കേഷൻ , തിരശീലക്ക് പുറകിൽ എഴുത്തുകാരും അവരുടെ ഈഗോയും മത്സരിക്കുന്ന കാഴ്ച -എല്ലാം പുതിയ അറിവായിരുന്നു.
ഡെയ്‌സിയും ഷെൽവിയും,സ്നേഹയും വിഷ്ണുവും, ജോർജിയും റൊമാനിയും, ഇവർക്ക് ചുറ്റുമുള്ള ഒരുപാട് മനുഷ്യരും ബാക്കിയാക്കിയത് kazantzakisനെയാണ്. ഇനി, വായനക്കാർക്ക് അദ്ദേഹത്തെ കണ്ടെത്താതെ നിർവ്വാഹമില്ല.❣️

നല്ല പുസ്തകങ്ങൾ വായനയിൽ ഉൾപ്പെടുത്താൻ ഷെൽവിയുടെ ജീവിതം എന്നും ഒരു പ്രേരണയാണ്,അതിനിയും തുടരട്ടെ.💝
Profile Image for Vinod Varanakkode.
53 reviews6 followers
December 25, 2025
മൾബെറി - എന്നോട് നിന്റെ സോർബയെക്കുറിച്ചു പറയൂ - ബെന്യാമിന്റെ മറ്റൊരു നോവൽ, ഇതിലെ കഥപറച്ചിലിനൊരു പുതുമയുണ്ട്. ഇത്തരത്തിൽ ഉള്ള കഥ പറച്ചിൽ മലയാളത്തിൽ ഞാൻ ഇതിനു മുമ്പ് വായിച്ചിട്ടില്ല. ഇത് വായിച്ചപ്പോൾ എനിക്കോർമ്മ വന്നത് എലിഫ് ഷഫാക്, The Island of Missing Trees എന്ന നോവലിൽ ചെയ്ത ഒരു കഥപറച്ചിൽ രീതിയാണ്. അതിൽ അവർ അത്തിമരത്തിനെക്കൊണ്ടാണ് കഥ പറയിച്ചിരിക്കുന്നത് എന്നാൽ ഇവിടെ ബെന്യാമിൻ ഒരു മൾബറി മരത്തിനെക്കൊണ്ട് കഥ പറയിച്ചിരിക്കുകയാണ്. പിന്നെ നോവലിന്റെ അവസാനം ചെയ്തിരിക്കുന്ന (കഥ പറച്ചിലിന്റെ കാര്യത്തിലുള്ള) ഒരു വഴിത്തിരിവ് കൊള്ളാം എന്ന് തോന്നി.

സത്യമാണെങ്കുലും, മിഥ്യയാണെങ്കിലും വളരെ കാതുകത്തോടെയാണ് ഞാൻ ഷെൽവിയുടെയും ഡെയ്സിയുടെയും കഥ വായിച്ചു തീർത്തത്.

വായനക്കാർക്ക് ചിന്തിക്കാനുള്ള ഒരുപിടി ചോദ്യങ്ങൾ അവസാനിപ്പിച്ചുകൊണ്ടാണ് ബെന്യാമിൻ തന്റെ കഥപറച്ചിൽ നിർത്തുന്നത്. പിന്നെ തോന്നിയ വേറൊരു കാര്യം, ഒരുപാടു തുടർവായനകൾക്കുള്ള വിത്തുകൾ പാകിയിട്ടുണ്ടെന്നതാണ്. പുസ്തക എഴുത്തിനെക്കുറിച്ചും, അതിന്റെ പുബ്ലിഷിങ്ങിനെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു നോവൽ ആയതിനാൽ അതിൽ അതിശയമൊന്നുമില്ല. സാഹിത്യത്തെയും, കവിതകളെയും ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഈ നോവൽ ഇഷ്ടപെടും എന്നകാര്യത്തിൽ ഒരു സംശയവും ഇല്ല.
Profile Image for Sujith.
1 review1 follower
August 21, 2025
“പുസ്തകം അത്രയും നല്ലതായിരുന്നു, ഒരൊറ്റ ഇരിപ്പിൽ തന്നെ വായിച്ചുതീർത്തു. ഒരിക്കലും തീരാതെയുള്ളൊരു അനുഭവം പോലെ തോന്നി. ബെന്യാമിൻ എന്നെ ഓരോ കോണിലും കൊണ്ടുപോയി, എല്ലാം കണ്ണു മുമ്പിൽ വരച്ചുവെച്ച പോലെ. അതൊരു മനോഹരമായ യാത്രയായി… അതുല്യമായൊരു വായനാനുഭവം.”
❤️❤️
Profile Image for Stephen Jose.
51 reviews2 followers
August 11, 2025
പ്രസാധകനായ ഷെല്‍വിയുടെയും ഡെയ്സിയുടെയും ജീവിതവും ഒപ്പം പ്രശസ്ത ഗ്രീക്ക് എഴുത്തുക്കാരനായ നിക്കോസ് കസാന്‍ദ്‌സാക്കിസിന്റെ ജീവിതത്തിലൂടെ ഒരു യാത്ര. ഒപ്പം ഒരുപാട് സ്വപ്നങ്ങളുമായി കടന്നുവരുന്ന വിഷ്ണുവിനെയും സ്നേഹയെയും, എല്ലാം വീക്ഷിക്കുന്ന മള്‍ബറിയും പിങ്കിയും. ജോര്‍ജിയോ എന്ന ഗൈഡ് എന്നോ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളെന്നോ ഉറപ്പില്ലാത്ത യഥാര്‍ത്ഥ സോര്‍ബയുമായി സാമ്യമുള്ള ഒരാളും ഇതില്‍ അവിഭാജ്യഘടകമായി വര്‍ത്തിക്കുന്നു. ഡോകുഫിക്ഷന്‍ വിഭാഗത്തില്‍ പെടുത്താന്‍ കഴിയുന്ന ബെന്ന്യമിന്‍റെ രചന 7/10
Profile Image for Surya Sivan.
2 reviews2 followers
June 26, 2026

ഡെയ്‌സിയുടെയും ഷെൽവിയുടെയും ജീവിതവും , മൾബറി ബുക്സിൻ്റെ പിറവിയും വളർച്ചയും തകർച്ചയും , ഒപ്പം തന്നെ നിക്കോസ് കാസാൻദ്സാക്കിസിൻ്റെ ജീവിതവും ഇഴപിരിഞ്ഞു കിടക്കുന്ന ബന്ന്യാമിൻ്റെ മനോഹരമായ എഴുത്ത്.
ഷെൽവിയെക്കാളുപരി വേദന തോന്നിയത് ഡെയ്സിയുടെ ജീവിതം പോയ വഴികളോർത്താണ് . ഏതൊക്കെ കനൽവഴികളാണ് അവർ ഒറ്റയ്ക്ക് നടന്ന് തീർത്തത്.
ഒരു നോവലിസ്റ്റിൻ്റെ സർവ്വസ്വാതന്ത്രവും എടുത്താണ് ബന്യാമിൻ ഈ പുസ്‌തകം എഴുതിയിരിക്കുന്നതെന്ന് പുസ്‌തകത്തിൻ്റെ തന്നെ പിന്നാമ്പുറത്ത് നൽകിയിരിക്കുന്നു . ആയതിനാൽ ഇതൊരു പൂർണമായ ജീവചരിത്രമല്ല. ഷെൽവിയുടെയും സാക്കിസിൻ്റെയും ജീവിതസമാനതകളെ കൂട്ടുപിടിച്ച് ഏതൊരു പുസ്‌തകപ്രേമിയേയും ആകാംഷയോടെ വായിച്ച് തീർക്കാൻ പ്രേരിപ്പിക്കുന്ന സ്ഥിരം ബന്യാമിൻ എഴുത്ത്. 🤍
Profile Image for Bichu Subhash.
47 reviews1 follower
February 25, 2026
വായനയുടെയും പുസ്തകങ്ങളുടെയും ലോകം തുറന്നു കാട്ടുന്ന ഒരു ജീവിതാനുഭവമാണ് ഈ പുസ്തകം.
ബെന്യാമിൻ്റെ എഴുത്ത് എന്നും എന്നെ സ്വാധീനിച്ചിട്ടുണ്ട്, ഏത് സാധാരണക്കാരനും വായിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന ഭാഷ ശൈലി അദ്ദേഹത്തിനുണ്ട്.
മികച്ചൊരു വായനാനുഭവം നൽകാൻ ഈ നോവലിന് സാധിച്ചു.
Profile Image for Faaz.
2 reviews
February 2, 2026
docu fiction story. shelvi , daisy, mulberry publications and their love towards Greek author sakis was well written.
Profile Image for Deepak Varadarajan .
22 reviews
September 14, 2025
Novel on Shelvi of Mulbery books, from the perspective of his wife Daisy. Novel shifts bw Shelvis kozhikode and Kazantsakis at Greece . The stories surrounding kazantsakis was boring but of shelvi was page turner, some moments especially towards end was quite moving, writer claims mostly its real life story and only part fiction. All together its a page turner and an easy read.
Profile Image for Ashik Thonikkara Abdu (Shikku).
27 reviews1 follower
March 22, 2026
അക്ഷരങ്ങളെ പ്രാണവായുവാക്കി മാറ്റിയ Mulberry Publications എന്ന പ്രസാധന സ്ഥാപനത്തിന്റെ പ്രസാധകൻ ഷെൽവിയുടെയും അദ്ദേഹത്തിന്റെ ജീവിതപങ്കാളി ഡെയ്‌സിയുടെയും ലോകത്തേക്കാണ് പ്രിയ എഴുത്തുകാരൻ ബെന്യാമിൻ തന്റെ പുതിയ നോവലിലൂടെ കൂട്ടിക്കൊണ്ടുപോകുന്നത്. യഥാർത്ഥ സംഭവങ്ങളും ഭാവനയും സമന്വയിപ്പിച്ച് ഒരു Docu-fiction ശൈലിയിലാണ് ഈ നോവൽ ഒരുക്കിയിരിക്കുന്നത്.

ഒരു മൾബറി മരം കഥ പറയുന്ന രീതിയിലാണ് നോവലിന്റെ ആഖ്യാനം രൂപപ്പെടുത്തിയിരിക്കുന്നത്. മലയാള പ്രസാധന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഷെൽവിയുടെ ജീവിതവും, ലോകപ്രശസ്ത ഗ്രീക്ക് എഴുത്തുകാരൻ നിക്കോസ് കസാൻദ്‌സാക്കിസിന്റെ ജീവിതവും തമ്മിലുള്ള അപൂർവ്വമായ സമാനതകളെ നോവലിസ്റ്റ് ഇതിൽ ഹൃദ്യമായി ചേർത്തുവെക്കുന്നു.

പുസ്തക നിർമ്മാണം വെറുമൊരു അച്ചടി ജോലിയല്ല, മറിച്ച് അവ ഒരാളുടെ സ്വപ്നങ്ങളുടെയും അടങ്ങാത്ത ആവേശത്തിന്റെയും ആവിഷ്കാരമാണെന്നും അതൊരു കലയാണെന്നും മലയാളിയെ പഠിപ്പിച്ചത് ഷെൽവിയായിരുന്നു. പുസ്തകങ്ങളുടെ കവറുകളിലും Layout ലും അദ്ദേഹം കൊണ്ടുവന്ന പുതുമകൾ അത്രമേൽ വിപ്ലവകരമായിരുന്നു.

ലാറ്റിൻ അമേരിക്കൻ എഴുത്തുകാരെ മലയാളത്തിന് പരിചയപ്പെടുത്താൻ ഷെൽവി കാട്ടിയ ആവേശം നോവലിൽ വളരെ വൈകാരികമായി ചിത്രീകരിച്ചിട്ടുണ്ട്. ബോർഹസിന്റെ പേര് കേൾക്കുമ്പോൾ ബഹുമാനത്തോടെ എഴുന്നേറ്റു നിൽക്കുകയും, നെരൂദയെയും മാർക്വിസിനെയും നെഞ്ചേറ്റുകയും ചെയ്ത ഷെൽവി ഒരു ആവേശമായി മാറുന്നു.

ബെന്യാമിൻ തന്റെ ഭാവനയിൽ രചിച്ച ഡെയ്‌സിയുടെ ഗ്രീക്ക് യാത്രയുടെ ഭാഗങ്ങൾ നോവലിലെ ഏറെ പ്രിയപ്പെട്ട നിമിഷങ്ങളാണ്.. I personally liked these fictional segments the most.

പുസ്തകങ്ങൾക്കായി മാത്രം ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവി, അല്പം സങ്കടത്തോടെ മാത്രം ഓർമ്മിക്കാൻ കഴിയുന്ന ഒരു നോവായി ഉള്ളിൽ അവശേഷിക്കുന്നു...
Profile Image for Sagar Sunny.
61 reviews1 follower
July 1, 2026
I finished Mulberry feeling grateful not just for this novel, but for every book that has ever found its way into my hands. Benyamin has written a heartfelt love letter to literature, and every passionate reader will find a part of themselves within its pages. A novel that understands the beautiful relationship between readers and books.

Benyamin beautifully blurs the boundaries between fiction and reality, weaving together Shelvy's life with the spirit and philosophy of Nikos Kazantzakis. What I loved most was how the novel speaks directly to bibliophiles. Shelvy's devotion to books never felt exaggerated to me. Through Shelvy's admiration for Nikos Kazantzakis and Zorba the Greek, Benyamin explores that extraordinary connection with warmth and sincerity. I admired how Benyamin pays tribute to everyone who has dedicated their lives to books, writers who pour themselves into their work, publishers who keep stories alive, and readers who find pieces of themselves within the pages. Good reading experience.
Profile Image for Sarath Dileep.
9 reviews
October 13, 2025
🍁മൾബെറി,എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ - ബെന്യാമിൻ 🍁

അതിമനോഹരം...!!!

"നമ്മുടേതല്ലാത്ത സന്തോഷങ്ങളുടെ ഭാഗമാവാൻ നാം പോകരുത്.നമ്മുടേതല്ലാത്ത ദുഃഖങ്ങൾ നമ്മൾ വാങ്ങി ചുമലിൽ വയ്ക്കരുത്."


പുസ്തകങ്ങളെ സ്നേഹിച്ച് പരസ്‌പരം ഒന്നായ ഷെൽവിയും ഡെയ്സിയും, ഒപ്പം മൾബെറി എന്ന പ്രസാധനശാലയും.
ജീവിതത്തില പല നഷ്ടങ്ങൾക്ക് ശേഷം ഡെയ്സി പ്രിയപ്പെട്ട എഴുത്തുകാരനായ നിക്കോസ് കാസാൻദ്സാകീസിന്റെ സ്വന്തം നാട്ടിലേക്ക് യാത്ര നടത്തുന്നു. മൾബെറിയും പിങ്കിയും വിഷ്ണുവും സ്നേഹയും ഒക്കെയുണ്ട് ഡെയ്‌സിയുടെ കഥയിൽ.

മൾബെറി ഒരുപാട് തിരിച്ചറിവുകൾ നൽകിയ ഒരു വായനയാണ്. ഷെൽവിയുടെ ജീവിതവും അനുഭവങ്ങളും ഒരുപാട് പാഠങ്ങൾ വായനക്കാരന് പകർന്നു നല്കുന്നുണ്ട് .
ഒരാളുടെ പരാജയം ആരംഭിക്കുന്നത് ഇനി താൻ പരാജയപ്പെടില്ല എന്ന് സ്വയം വിശ്വസിച്ചുതുടങ്ങുമ്പോഴാണ് എന്ന്, ഷെൽവിയുടെ ജീവിതം നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു .
This entire review has been hidden because of spoilers.
Profile Image for Amal Thomas.
244 reviews
November 6, 2025
​This novel presents a profound dichotomy: the central figure, supposedly a connoisseur of World Literature, a romantic, and a spiritual seeker, is simultaneously an embodiment of racism, severe misogyny, and patriarchal toxicity, resulting not in complexity, but in intellectual absurdity and shabby character construction that betrays the expected humanistic values of an enlightened mind. Further hindering the narrative is the problematic choice to glorify a toxic romantic relationship and repeatedly stray from its core theme—the love for Kazantzakis's works—through constant, namedrop-heavy references to Malayalam authors; these feel less like organic literary discussion and more like an overt marketing strategy (advertisement), ultimately diluting the book's critical integrity.
Profile Image for Subin PT.
50 reviews5 followers
December 9, 2025
മൾബറിയുടെയും ഷെൽവിയുടെയും കഥ. ഡെയ്സിയുടെയും. പുസ്തകത്തിന്റെ ആദ്യ പകുതിയോളം ഡെയ്സിയുടെ ഗ്രീക്ക്‌യാത്രയുടെ ഭാഗം, കഥാകൃത്ത് ഭാവനയിൽ നിന്നെഴുതിയത്, തീർത്തും ബെന്യാമിൻ ശൈലിയിൽ തന്നെയാണ്. നിശബ്ദസഞ്ചാരങ്ങളിൽ ഒക്കെ കണ്ട, അതേ കണക്റ്റ് ചെയ്യപ്പെടാത്ത, വിദൂരമായ, ഒട്ടും ഒഴുക്കില്ലാത്ത, ഒട്ടും ആഴമില്ലാത്ത ആ ശൈലി. സംഭവിച്ച ഭാഗങ്ങളുടെ കാര്യത്തിൽ ഈ പ്രശ്നമില്ല. ഷെൽവിയുടെയും മൾബറിയുടെയും കഥയുടെ കാര്യത്തിൽ. ആടുജീവിതത്തിലെ ശൈലിയും മഞ്ഞവെയിൽ മരണങ്ങളിലെ ശൈലിയും തമ്മിലുള്ള വ്യത്യാസം ഈ പുസ്തകത്തിലെ രണ്ട് ഉപകഥകളിൽ വ്യക്തമായി കാണാം. പാതികഴിഞ്ഞ് ഈ കുറവുകൾ ഏറെക്കുറേ പരിഹരിക്കപ്പെട്ടതായി തോന്നി. അത് ബെന്യാമിൻ തന്നെ എഴുതിയതാണെങ്കിൽ ഈ മാറ്റം മുന്നോട്ട് തുടർന്ന് കൊണ്ടുപോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

പുസ്തകസ്നേഹികൾക്കും മൾബെറിയുടെ ഓർമ്മകൾ ഉള്ളവർക്കും അല്പം സങ്കടത്തോടെ വായിച്ച് തീർക്കാൻ പറ്റുന്ന ഒരു പുസ്തകം
Profile Image for Saranya Ozhukil.
23 reviews1 follower
December 6, 2025
As expected from Benyamin, this was a very good page-turner!! I felt very connected to all the characters, including Mulberry and Pinky. Shelvi's story is very inspiring and heartbreaking at the same time. At the beginning, I had a little trouble connecting with Nikos Kazantzakis and the discussions around his books, but towards the end it got better for me. Overall, it was a good read. It was interesting to read about the process of getting a book published.
And the book had a beautiful cover too 😍
Profile Image for Atheena.
7 reviews
March 30, 2026
നമ്മൾ അനുഭവിക്കാത്ത, നമുക്കൊരു തരത്തിലും ബന്ധം തോന്നാത്ത ഒരാളുടെ കഥ, അയാളുടെ സങ്കടം, മരണം ഒക്കെ നമ്മളെ അനുഭവിപ്പിക്കുക എന്നതാണ് ഒരു എഴുത്തുകാരന്റെ കഴിവ്. 3 വ്യത്യസ്ത കാലയളവിൽ കഥ പറഞ്ഞുപോകുന്ന രീതിയാണ് മൾബെറിയുടേത്. പുസ്തകങ്ങൾക്ക് വേണ്ടി ജീവിച്ചുമരിച്ച ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ സാക്കിസിന്റെയും ജീവിതങ്ങൾ തമ്മിലുള്ള അത്ഭുതകരമായ സാദൃശ്യമാണ് പ്രധാനമായും നോവലിൽ പറയുന്നതെങ്കിലും എനിക്ക് എല്ലാത്തിനുമുപരി ഇത് ഷെൽവിയുടെ പങ്കാളി ഡെയ്‌സിയുടെ അതിജീവനത്തിന്റെ കഥയാണ് ഇത്. ജീവിതത്തിൽ ഒറ്റപ്പെടാൻ വിധിക്കപ്പെട്ട ഒരു സ്ത്രീയുടെ കഥ.
Profile Image for Dr. Charu Panicker.
1,268 reviews81 followers
December 21, 2025
പുസ്തകങ്ങൾക്ക് വേണ്ടി ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻദ്സാകിസിന്റെയും കഥയാണ്. മൾബറിയും പിങ്കി എന്ന തത്തയും ഡെയ്സി എന്ന ഷെൽവിയുടെ ഭാര്യയും കഥാപാത്രങ്ങളായി കടന്നുവരുന്നു. കേരളത്തിൽ വിപ്ലവകരമായ മാറ്റം ഒരുകാലത്ത് ഉണ്ടാക്കിയ മൾബറി പബ്ലിക്കേഷനെ ഇതിലൂടെ പരിചയപ്പെടാനും കഴിയുന്നു. കസാൻദ്സാകിസിനേയും സോർബേയും പറ്റി അറിയാത്തവർക്ക് ഈ പുസ്തകം വേണ്ട വിധത്തിൽ ആസ്വദിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
16 reviews
September 17, 2025
Another mediocre novel — Basically ബെന്യാമിന്റെ ഒരു ഗുൽമോഹർ രചന. The topic — Kazantzakis, and the love story of Shelvy and Daisy from Mulberry Publications — is just boring. How are we supposed to root for a relationship that’s clearly toxic. Also,I think he didn't know that w ord ' athramel' has gone so cringe in the social media era.
1 review
September 22, 2025
മനസ്സിൽ തൊടുന്ന രചന. അവസാനം ഉള്ള ഡെയ്സിയുടെ കുറിപ്പ് കൂടി വായിക്കുമ്പോൾ മനസ്സിൽ വല്ലാത്ത വികാരങ്ങൾ ഉണ്ടാകുന്നു. ഈ ബുക്ക് എന്നെ ഇത്ര ചിന്തിപ്പിക്കുമെന്ന് വായിച്ചു തുടങ്ങുമ്പോൾ അറിയില്ലായിരുന്നു. Kazantzakis ന്റെ Zorba മാത്രം വായിച്ചിട്ടുള്ള എന്നെ ബാക്കി ബുക്കുകൾ കൂടി വായിക്കാൻ ബെന്യാമിൻ പ്രേരിപ്പിക്കുന്നു.
Profile Image for Justin VS.
4 reviews
September 16, 2025
Benyamin has once again delivered a mediocre novel, weighed down by uninspired language and tired phrases. It is nothing more than Gulmohar-style pulp, overflowing with the endlessly irritating use of 'അത്രമേൽ'
Profile Image for Athul Olavanna.
10 reviews
February 21, 2026
പുസ്‌തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയേയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻദ്‌സാകിസിനേയും പരിചയപ്പെടാൻ സാധിച്ചതിൽ ഏറെ സന്തോഷം.
അതോടൊപ്പം ഡെയ്സി നടത്തുന്ന യാത്രകളിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞതിലും.
തുടർച്ചയായി വായിച്ചു തീർത്ത ഒരു നോവൽ ❤️👍🏼
Profile Image for Saswathy.
32 reviews3 followers
September 20, 2025
"മുപ്പത്തിമൂന്നാമത്തെ വയസ്സിൽ ക്രൂശിലേറുമ്പോൾ ക്രിസ്തു മറ്റൊരു പത്തു വർഷംകൂടി ദൈവത്തിനോട് ചോദിച്ചതേയില്ലാലോ"
Profile Image for Varna Binu Sasidharan.
125 reviews3 followers
April 2, 2026
വളരെ നല്ല ആഖ്യാന ശൈലി. ജോർജിയോ എന്ന കഥാപാത്രം നന്നായി ഇഷ്ടപ്പെട്ടു. ഡെയ്സി ഗ്രീസിൽ നടത്തുന്ന സോളോ ട്രാവൽ ഭാഗങ്ങൾ അതി ഗംഭീരം. എല്ലാത്തിനും ഉപരിയായി കസൻ്റ്സാകിസും അദ്ദേഹത്തിൻ്റെ സോർബയും മനം കവർന്നു.
Profile Image for Ajay Varma.
161 reviews7 followers
April 9, 2026
A page turner. But not up to the standard set by the author.
Displaying 1 - 29 of 29 reviews