എങ്ങനെയാണ് ഒരാൾക്ക് ഒരെഴുത്തുകാരൻ അത്രമേൽ പ്രിയപ്പെട്ടവനായി മാറുക? എഴുത്തുകാരൻ എന്ന അഗാധഗർത്തത്തിലേക്കു വീണുപോവുക? അയാളെ ഭ്രാന്തമായ അഭിനിവേശത്തോടെ സ്നേഹിക്കാനും പിന്തുടരാനും തോന്നുക?
പുസ്‌തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻദ്‌സാകിസിൻ്റെയും കാലങ്ങളിലൂടെ, ഇരുവർക്കുമിടയിലെ സമാനലോകങ്ങളിലൂടെ, അവരുടെ ആഹ്ളാദങ്ങൾക്കും പ്രണയങ്ങൾക്കും വേദനകൾക്കുമൊപ്പം ബെന്യാമിൻ നടക്കുന്നു, ഒരു നോവലിസ്റ്റിൻ്റെ സർവസ്വാതന്ത്ര്യത്തോടെ.
Benyamin (born 1971, Benny Daniel) is an Indian novelist and short story writer in Malayalam language from Nhettur, Kulanada, Pattanamtitta district of the south Indian state of Kerala. He is residing in the Kingdom of Bahrain since 1992, from the age of twenty, and his works appear regularly on Malayalam publications in Kerala.
അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ഷെൽവി എന്ന പുസ്തകപ്രസാധകന്റെ കഥയാണ് തത്വത്തിൽ ഈ നോവൽ. ഗ്രീക്ക് എഴുത്തുകാരൻ കസാൻദ്സാക്കിസ് നെ കൂടി ഇതിലേക്ക് ചേർത്ത വെച്ച് മള്ബബെറിയിലൂടെ ആണ് കഥ പറയുന്നത്. പുസ്തകം ശരാശരിയിൽ താഴെ അനുഭവം ആണ് തന്നത്. ഒരു പാട് കാര്യങ്ങൾ പല രീതിയിൽ ചേർത്ത് വെക്കാൻ ആണ് ഇതിലൂടെ ശ്രമിച്ചിരിക്കുന്നത്. പല സ്ഥലത്തും നോവലിൽ നിന്ന് മാറി സെല്ഫ് ഹെല്പ് പോലെ. പക്ഷെ ഷെൽവിയുടെ മരണം ഒക്കെ ഗ്രാഫിക് വിവരണം ഒന്നും ഇല്ലാതെ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അവസാന ഭാഗത്തിൽ പലപ്പോഴും ഈ കഥ എങ്ങനെ അവസാനിപ്പിക്കണം എന്നൊരു പ്രതിസന്ധി എഴുത്തുകാരനുണ്ട്. ആടുജീവിതം, മുല്ലപ്പൂ തുടങ്ങി മറ്റു കഥകളിലെ പോലെ ഒരു നൈസ്സര്ഗികത ഇതിൽ ഇല്ല. പിന്നെ മറ്റു പുസ്തകങ്ങളെ പോലെ ഇതും ഒരു പേജ് ടർനർ ആണ്.
This entire review has been hidden because of spoilers.
പുസ്തക പ്രസാധകനായ ഷെൽവിയുടെ, കസാൻസാക്കിസുമായിട്ടുള്ള ആത്മബന്ധം, മൾബെറിയുടെ, ഡെയ്‌സിയുടെ ജീവിതകഥ ഫിക്ഷൻ എന്നരീതിയിൽ പുതുമയോടെ അവതരിപ്പിക്കുവാൻ ബെന്യാമിന് കഴിഞ്ഞു. തുടർച്ചയായി വായിച്ചു തീർക്കണം എന്ന് തോന്നിപ്പിച്ച ഒരു നോവൽ.
“പുസ്തകം അത്രയും നല്ലതായിരുന്നു, ഒരൊറ്റ ഇരിപ്പിൽ തന്നെ വായിച്ചുതീർത്തു. ഒരിക്കലും തീരാതെയുള്ളൊരു അനുഭവം പോലെ തോന്നി. ബെന്യാമിൻ എന്നെ ഓരോ കോണിലും കൊണ്ടുപോയി, എല്ലാം കണ്ണു മുമ്പിൽ വരച്ചുവെച്ച പോലെ. അതൊരു മനോഹരമായ യാത്രയായി… അതുല്യമായൊരു വായനാനുഭവം.” ❤️❤️
പ്രസാധകനായ ഷെല്‍വിയുടെയും ഡെയ്സിയുടെയും ജീവിതവും ഒപ്പം പ്രശസ്ത ഗ്രീക്ക് എഴുത്തുക്കാരനായ നിക്കോസ് കസാന്‍ദ്‌സാക്കിസിന്റെ ജീവിതത്തിലൂടെ ഒരു യാത്ര. ഒപ്പം ഒരുപാട് സ്വപ്നങ്ങളുമായി കടന്നുവരുന്ന വിഷ്ണുവിനെയും സ്നേഹയെയും, എല്ലാം വീക്ഷിക്കുന്ന മള്‍ബറിയും പിങ്കിയും. ജോര്‍ജിയോ എന്ന ഗൈഡ് എന്നോ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളെന്നോ ഉറപ്പില്ലാത്ത യഥാര്‍ത്ഥ സോര്‍ബയുമായി സാമ്യമുള്ള ഒരാളും ഇതില്‍ അവിഭാജ്യഘടകമായി വര്‍ത്തിക്കുന്നു. ഡോകുഫിക്ഷന്‍ വിഭാഗത്തില്‍ പെടുത്താന്‍ കഴിയുന്ന ബെന്ന്യമിന്‍റെ രചന 7/10
Novel on Shelvi of Mulbery books, from the perspective of his wife Daisy. Novel shifts bw Shelvis kozhikode and Kazantsakis at Greece . The stories surrounding kazantsakis was boring but of shelvi was page turner, some moments especially towards end was quite moving, writer claims mostly its real life story and only part fiction. All together its a page turner and an easy read.
🍁മൾബെറി,എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ - ബെന്യാമിൻ 🍁
അതിമനോഹരം...!!!
"നമ്മുടേതല്ലാത്ത സന്തോഷങ്ങളുടെ ഭാഗമാവാൻ നാം പോകരുത്.നമ്മുടേതല്ലാത്ത ദുഃഖങ്ങൾ നമ്മൾ വാങ്ങി ചുമലിൽ വയ്ക്കരുത്."
പുസ്തകങ്ങളെ സ്നേഹിച്ച് പരസ്‌പരം ഒന്നായ ഷെൽവിയും ഡെയ്സിയും, ഒപ്പം മൾബെറി എന്ന പ്രസാധനശാലയും. ജീവിതത്തില പല നഷ്ടങ്ങൾക്ക് ശേഷം ഡെയ്സി പ്രിയപ്പെട്ട എഴുത്തുകാരനായ നിക്കോസ് കാസാൻദ്സാകീസിന്റെ സ്വന്തം നാട്ടിലേക്ക് യാത്ര നടത്തുന്നു. മൾബെറിയും പിങ്കിയും വിഷ്ണുവും സ്നേഹയും ഒക്കെയുണ്ട് ഡെയ്‌സിയുടെ കഥയിൽ.
മൾബെറി ഒരുപാട് തിരിച്ചറിവുകൾ നൽകിയ ഒരു വായനയാണ്. ഷെൽവിയുടെ ജീവിതവും അനുഭവങ്ങളും ഒരുപാട് പാഠങ്ങൾ വായനക്കാരന് പകർന്നു നല്കുന്നുണ്ട് . ഒരാളുടെ പരാജയം ആരംഭിക്കുന്നത് ഇനി താൻ പരാജയപ്പെടില്ല എന്ന് സ്വയം വിശ്വസിച്ചുതുടങ്ങുമ്പോഴാണ് എന്ന്, ഷെൽവിയുടെ ജീവിതം നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു .
This entire review has been hidden because of spoilers.
This novel presents a profound dichotomy: the central figure, supposedly a connoisseur of World Literature, a romantic, and a spiritual seeker, is simultaneously an embodiment of racism, severe misogyny, and patriarchal toxicity, resulting not in complexity, but in intellectual absurdity and shabby character construction that betrays the expected humanistic values of an enlightened mind. Further hindering the narrative is the problematic choice to glorify a toxic romantic relationship and repeatedly stray from its core theme—the love for Kazantzakis's works—through constant, namedrop-heavy references to Malayalam authors; these feel less like organic literary discussion and more like an overt marketing strategy (advertisement), ultimately diluting the book's critical integrity.
മൾബറിയുടെയും ഷെൽവിയുടെയും കഥ. ഡെയ്സിയുടെയും. പുസ്തകത്തിന്റെ ആദ്യ പകുതിയോളം ഡെയ്സിയുടെ ഗ്രീക്ക്‌യാത്രയുടെ ഭാഗം, കഥാകൃത്ത് ഭാവനയിൽ നിന്നെഴുതിയത്, തീർത്തും ബെന്യാമിൻ ശൈലിയിൽ തന്നെയാണ്. നിശബ്ദസഞ്ചാരങ്ങളിൽ ഒക്കെ കണ്ട, അതേ കണക്റ്റ് ചെയ്യപ്പെടാത്ത, വിദൂരമായ, ഒട്ടും ഒഴുക്കില്ലാത്ത, ഒട്ടും ആഴമില്ലാത്ത ആ ശൈലി. സംഭവിച്ച ഭാഗങ്ങളുടെ കാര്യത്തിൽ ഈ പ്രശ്നമില്ല. ഷെൽവിയുടെയും മൾബറിയുടെയും കഥയുടെ കാര്യത്തിൽ. ആടുജീവിതത്തിലെ ശൈലിയും മഞ്ഞവെയിൽ മരണങ്ങളിലെ ശൈലിയും തമ്മിലുള്ള വ്യത്യാസം ഈ പുസ്തകത്തിലെ രണ്ട് ഉപകഥകളിൽ വ്യക്തമായി കാണാം. പാതികഴിഞ്ഞ് ഈ കുറവുകൾ ഏറെക്കുറേ പരിഹരിക്കപ്പെട്ടതായി തോന്നി. അത് ബെന്യാമിൻ തന്നെ എഴുതിയതാണെങ്കിൽ ഈ മാറ്റം മുന്നോട്ട് തുടർന്ന് കൊണ്ടുപോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
പുസ്തകസ്നേഹികൾക്കും മൾബെറിയുടെ ഓർമ്മകൾ ഉള്ളവർക്കും അല്പം സങ്കടത്തോടെ വായിച്ച് തീർക്കാൻ പറ്റുന്ന ഒരു പുസ്തകം
As expected from Benyamin, this was a very good page-turner!! I felt very connected to all the characters, including Mulberry and Pinky. Shelvi's story is very inspiring and heartbreaking at the same time. At the beginning, I had a little trouble connecting with Nikos Kazantzakis and the discussions around his books, but towards the end it got better for me. Overall, it was a good read. It was interesting to read about the process of getting a book published. And the book had a beautiful cover too 😍
പുസ്തകങ്ങൾക്ക് വേണ്ടി ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്�� എഴുത്തുകാരൻ കസാൻദ്സാകിസിന്റെയും കഥയാണ്. മൾബറിയും പിങ്കി എന്ന തത്തയും ഡെയ്സി എന്ന ഷെൽവിയുടെ ഭാര്യയും കഥാപാത്രങ്ങളായി കടന്നുവരുന്നു. കേരളത്തിൽ വിപ്ലവകരമായ മാറ്റം ഒരുകാലത്ത് ഉണ്ടാക്കിയ മൾബറി പബ്ലിക്കേഷനെ ഇതിലൂടെ പരിചയപ്പെടാനും കഴിയുന്നു. കസാൻദ്സാകിസിനേയും സോർബേയും പറ്റി അറിയാത്തവർക്ക് ഈ പുസ്തകം വേണ്ട വിധത്തിൽ ആസ്വദിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
Another mediocre novel — Basically ബെന്യാമിന്റെ ഒരു ഗുൽമോഹർ രചന. The topic — Kazantzakis, and the love story of Shelvy and Daisy from Mulberry Publications — is just boring. How are we supposed to root for a relationship that’s clearly toxic. Also,I think he didn't know that w ord ' athramel' has gone so cringe in the social media era.
മനസ്സിൽ തൊടുന്ന രചന. അവസാനം ഉള്ള ഡെയ്സിയുടെ കുറിപ്പ് കൂടി വായിക്കുമ്പോൾ മനസ്സിൽ വല്ലാത്ത വികാരങ്ങൾ ഉണ്ടാകുന്നു. ഈ ബുക്ക് എന്നെ ഇത്ര ചിന്തിപ്പിക്കുമെന്ന് വായിച്ചു തുടങ്ങുമ്പോൾ അറിയില്ലായിരുന്നു. Kazantzakis ന്റെ Zorba മാത്രം വായിച്ചിട്ടുള്ള എന്നെ ബാക്കി ബുക്കുകൾ കൂടി വായിക്കാൻ ബെന്യാമിൻ പ്രേരിപ്പിക്കുന്നു.
Benyamin has once again delivered a mediocre novel, weighed down by uninspired language and tired phrases. It is nothing more than Gulmohar-style pulp, overflowing with the endlessly irritating use of 'അത്രമേൽ'