ജാതിയുടെ കേരളവും ജീർണവുമായ വിലക്കുകൾക്കുള്ളിൽ കഴിഞ്ഞുകൂടുന്ന സ്ത്രീപുരുഷന്മാർ ഒരു സാഹസികനിമിഷത്തിൽ നിയമങ്ങളെ മറികടന്ന് നിർമിക്കുന്ന ബന്ധങ്ങൾ അന്നത്തെപ്പോലെ ഇന്നും കേരളത്തിൽ ആത്മഹത്യാപരങ്ങളാണ്. ജാതി തന്നെയാണ് മുടിചൂടാമന്നൻ. ഈ അവസ്ഥാവിശേഷമാണ് കഥാനായകനായ ഗോപാലന്റെ ആന്തരികസംഘട്ടനത്തിന്റെ പശ്ചാത്തലം. മലയാളിത്തനിമയുടെ ഈ വികൃതമുഖത്തിന്റെ മനഃശാസ്ത്രവും സാമൂഹികശാസ്ത്രവും ഗോപകുമാർ ശൂദ്രനിൽ വരച്ചെടുക്കുന്ന ലോകത്തിലെ ചുവരെഴുത്തുകളാണ്. സക്കറിയ കീഴ്മേൽ മറിഞ്ഞ പുതിയ കാലത്തിന്റെ പ്രതിസന്ധികളെ വിചാരണ ചെയ്യുന്ന നോവൽ.