ഒരു കഥാകാരി ഒരു സിനിമ സംവിധായകനോട് കഥ പറയാനെത്തുന്നു. ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പ്ലസ് ടു, കോളേജ് കാലഘട്ടങ്ങളിലെ രണ്ട് പ്രണയങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു ആ കഥ. അതിൽ പ്രണയവും സൗഹൃദവും തമാശയുമെല്ലാമുണ്ട്. എന്നാൽ കഥയുടെ പുറത്തുള്ള ലോകം നിഗൂഢതകൾ നിറഞ്ഞതായിരുന്നു. തീർത്തുമൊരു സിനിമാറ്റിക് ആഖ്യാനത്തിലൂടെ അഭി അനു ആനന്ദം ആ നിഗൂഢതകളുടെ ചുരുളുകളഴിക്കുന്നു.
ഒരു ശരാശരി പുസ്തകമായിട്ട് കൂടിയും ഈ പുസ്തകത്തിന് കിട്ടിയ ഹൈപ്പ് എന്നത് ഒരു മിസ്റ്ററി തന്നെ ആണ് !! മിക്ക പുസ്തക സൈറ്റുകളിലും ഗ്രൂപ്പുകളിലും ഒക്കെ കണ്ടത് കൊണ്ടാണ് ഈ പുസ്തകം വായിക്കാൻ എടുത്തത്. ഒരു നോവൽ എന്നതിനേക്കാൾ ഒരു പാതി വെന്ത തിരക്കഥ എന്ന് പറയുന്നത് ആവും ശരി എന്നാണ് എനിക്ക് തോന്നുന്നത്. വ്യക്തി പരമായി എനിക്ക് തീരെ താത്പര്യം ഇല്ലാത്ത "സിനിമാറ്റിക് നോവൽ" എന്ന് പറയപ്പെടുന്ന ജോണർ ആവും ഇതിന് കൂടുതൽ ചേരുക. ഒരു സാധാരണ സ്കൂൾ, കോളേജ് പ്രണയം, പ്രണയപരാജയം, നിരാശാപർവ്വം എന്നതൊക്കെ മാത്രമായി മുന്നോട്ട് പോവുന്ന കൃതി അവസാന മൂന്നോ നാലോ അദ്ധ്യായങ്ങളിൽ ഏച്ചു കെട്ടിയ പോലുള്ള ട്വിസ്റ്റുകളാൽ പരകായ പ്രവേശം നടത്തുന്നതാണ് നമുക്ക് കാണാനാവുക. തികച്ചും കൃത്രിമമായി "ട്വിസ്റ്റിന് വേണ്ടിയുള്ള ട്വിസ്റ്റ്" ആയോ അതല്ലെങ്കിൽ സിനിമയുടെ ക്ലൈമാക്സ് ഗംഭീരം ആക്കാൻ വേണ്ടി മാത്രം ആയുള്ള "കൈയ്യടി ഗിമ്മിക്ക്" മാത്രം ആയോ ആണ് ഇതിലെ ട്വിസ്റ്റുകൾ എനിക്ക് അനുഭവപ്പെട്ടത്. കഥയുടെ തനത് വേഗതയിൽ നിന്ന് മാറിയുള്ള പെട്ടെന്നുള്ള എൻഡിങ് ഒഴിവാക്കി കുറച്ച് കൂടി തന്മയത്വത്തോടെ ക്ലൈമാക്സ് ഭാഗങ്ങൾ അവതരിപ്പിച്ചിരുന്നു എങ്കിൽ കുറച്ച് കൂടി നന്നായേനെ എന്ന് തോന്നുന്നു. വെറുതെ സമയം കൊല്ലിയായി ഒരു രസത്തിന് വേണ്ടിയോ, റീഡിംഗ് ബ്ലോക്ക് മാറ്റാൻ വേണ്ടിയോ ഒക്കെ ആയി ഒരു വട്ടം വായിക്കാൻ ആവുന്ന പുസ്തകം. Ps: The reader may like more if read without much expectations.
I didn't enjoy the book initially because it was written in a cinematic scripting style, which isn't my usual preference. As a fan of mystery thrillers, I wasn't sure if I'd like it. However, the last four chapters completely surprised me and blew my mind – it was an unexpected twist that I thoroughly appreciated.
എഴുത്ത് രീതി എല്ലാവർക്കും ഇഷ്ടപ്പെടില്ല..വായിച്ചിരിക്കാം...രണ്ടാം പകുതി മുഴുവൻ ട്വിസ്റ്റ് മയം ആണ്... സിനിമ ആയി വന്നിരുന്നു എങ്കിൽ one time watchable...
അമൽദേവിന്റെ 'അഭി അനു ആനന്ദം' നോവൽ വായിച്ചു കഴിഞ്ഞപ്പോ കിട്ടിയ ഒരു ത്രില്ല് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. റൊമാൻസും ത്രില്ലറും കൂടിച്ചേർന്ന വളരെ നല്ലൊരു നോവൽ.
ആനന്ദ് ആണ് കേന്ദ്ര കഥാപാത്രം. ആനന്ദിന്റെ സ്കൂൾ, കോളേജ് കാലഘട്ടം വളരെ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അഭിരാമിയ്ക്കും അനുപമയ്ക്കും കഥയേ നല്ല രീതിയിൽ സ്വാധീനിക്കാൻ കഴിഞ്ഞു. കഥയിൽ എല്ലാ വികാരങ്ങളെയും കഥാകൃത് ഉൾപ്പെടുത്തിയിട്ടുണ്ട്.
കഥയുടെ അവസാനമൊക്കെ ആകുമ്പോഴാണ് കഥയിലെ ശെരിക്കുള്ള ത്രില്ല് വരുന്നത്. അത് വളരെ മനോഹരമായി തന്നെ കഥാകൃത്തിന് അവതരിപ്പിക്കാൻ സാധിച്ചു. അവസാനത്തെ ആ ട്വിസ്റ്റ് മതി, കഥയിലുണ്ടായ കുറവുകളെയെല്ലാം മാറ്റാൻ. ഒരുപക്ഷേ, ആനന്ദ് പറയുന്ന പോലെ കഥ പറഞ്ഞിരുന്നേൽ കുറച്ചുകൂടി കഥയേ ആസ്വദനീയമാക്കാൻ സാധിച്ചേനെ. റൊമാൻസും ത്രില്ലറും ഇഷ്ടപ്പെടുന്നവർക് ഒരുപോലെ ട്രൈ ചെയ്യാവുന്ന ഒരു നോവൽ തന്നെയാണ് 'അഭി അനു ആനന്ദം'.