സഹ്യന്റെ വനാന്തരങ്ങളില്‍ നിന്ന്, ഇനിയും കണ്ടെത്തപ്പെടാത്ത ഒരു കിളിയുടെ ശബ്ദത്തിനു കാതോര്‍ത്ത് കാടിന്റെ വന്യസൌന്ദര്യത്തിലേക്ക് കൂപ്പുകുത്തി മറഞ്ഞുപോയ ഫ്രെഡി റോബര്‍ട്ട്, മനുഷ്യന് പ്രകൃതിയുടെമേല്‍ ഉള്ളതുപോലെത്തന്നെ, പ്രകൃതിക്ക് മനുഷ്യന്റെ മേലും ഒരു തിരഞ്ഞെടുപ്പുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു.
V. J. James was born in Changanassery, Kottayam, Kerala, India. He attended St.Theresa's Higher Secondary School, Vazhappally and St. Mary's Higher Secondary School, Champakulam, before studying at St. Berchmans College, Changanacherry. He has a degree in Mechanical Engineering from Mar Athanasius College of Engineering. He currently works for Vikram Sarabhai Space Centre, Thiruvananthapuram, as an engineer. He is known for his unique style of presenting subjects in Malayalam literature world. His first book, Purapaadinte Pusthakam (പുറപ്പാടിന്റെ പുസ്തകം), was published by DC Books as the winning novel in the novel competition which was conducted as a part of the 25th anniversary celebration of DC Books in 1999. Malayalam film Munthirivallikal Thalirkkumbol (English: When the Grapevines Sprout) loosely based on the short story Pranayopanishath by V. J. James. His style of narration gained much attention and praise.
Awards DC Silver Jubilee Award, Malayattoor Prize (1999),Rotary Literary Award for Purappadinte Pusthakam Thoppil Ravi Award, Kerala Bhasha Institute Basheer Award (2015) for Nireeshwaran
Short story collections Shavangalil Pathinaraman (ശവങ്ങളിൽ പതിനാറാമൻ) Bhoomiyilekkulla thurumbicha Vathayanangal (ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ) Vyakulamathavinte Kannadikkoodu (വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട്) Pranayopanishath (പ്രണയോപനിഷത്ത്)
Munthirivallikal Thalirkkumbol is a Malayalam family drama film directed by Jibu Jacob, written by Sindhu Raj and produced by Sophia Paul, the film stars Mohanlal and Meena, loosely based on the Malayalam short story Pranayopanishath (പ്രണയോപനിഷത്ത്) by V. J. James
വി.ജെ.ജെയിംസ് എന്ന എഴുത്തുകാരൻ അദ്ദേഹത്തിൻ്റേതായി ആദ്യമായി ഞാൻ വായിച്ച "ചോരശാസ്ത്രം" എന്ന നോവലിലൂടെ എൻ്റെ ഇഷ്ടപ്പെട്ട എഴുത്തുകാരിലൊരാളായി മാറിയതാണ്. ഈ നോവലിലേക്ക് വരുമ്പോൾ രണ്ട് നോവലുകളിലും വളരെ വ്യത്യസ്തമായ എഴുത്താണ് കാണാൻ സാധിക്കുക. എങ്കിൽ കൂടിയും വായനക്കാരനെ പുസ്തകത്താളുകളിൽ പിടിച്ചിരുത്തി വായിപ്പിക്കുന്ന എന്തോ ഒന്ന് അദ്ദേഹത്തിൻ്റെ എഴുത്തിനുണ്ടെന്ന് കാണാൻ സാധിക്കും. . നോട്ടം കൊണ്ട് പോലും പൂട്ട് തുറക്കാനുള്ള കഴിവ് ആർജിക്കുന്ന ഒരു കള്ളൻ്റെ സംഭവബഹുലമായ ജീവിതമാണ് ചോരശാസ്ത്രത്തിൻ്റെ ഇതിവൃത്തമെങ്കിൽ ദത്താപഹാരത്തിൻ്റെ ഇതിവൃത്തം വനത്തിനുള്ളിൽ നഷ്ടപ്പെട്ടുപോയ ഫ്രെഡി റോബർട്ട് എന്ന തങ്ങളുടെ സുഹൃത്തിനെ തേടി അഞ്ച് പേരുടെ അന്വേഷണമാണ്. സഹ്യൻ്റെ വനാന്തരങ്ങളിൽ നിന്ന്, ഇനിയും കണ്ടെത്തപ്പെടാത്ത ഒരു കിളിയുടെ കൂജനത്തിന് കാതോർത്ത് വനത്തിൻ്റെ മാസ്മരികതയിലേക്ക് ഇറങ്ങിച്ചെന്ന് പിന്നീടെങ്ങോ മറഞ്ഞ ഫ്രെഡി റോബർട്ട് എന്ന മനുഷ്യൻ. കലാലയജീവിതം മുതൽ സുഹൃത്തുക്കളായ അഞ്ച് പേർ പഞ്ചപാണ്ഡവരെപ്പോലെയായിരുന്നു. ഓരോരുത്തർക്കും സ്വന്തം നാമത്തിനു പുറമേ പാണ്ഡവരുടെ നാമങ്ങളും വിളിപ്പേരുകളായി അവരഞ്ച് പേരുടെയിടയിൽ മാത്രമായി ഉണ്ടായിരുന്നു. പഞ്ചപാണ്ഡവർക്ക് പാഞ്ചാലി എന്ന പോലെ ഈ സുഹൃത്തുക്കൾക്കും മീരയെന്ന പാഞ്ചാലിയുമുണ്ടായിരുന്നു. പതിയെപ്പതിയെ ചിന്താഗതികളിലും പ്രവൃത്തികളിലും വ്യത്യസ്തത കൊണ്ടുവരുന്ന ഫ്രെഡി, പല തവണ കാട് സന്ദർശിക്കാനായി പുറപ്പെടുന്നു. അങ്ങനെയുള്ള ഒരു യാത്രയിൽ ഫ്രെഡി വനാന്തരങ്ങളിലേക്ക് മറയുന്നു. . നമ്മിലോരോരുത്തരുടെയും ഉള്ളിലുള്ള സ്വത്വത്തിൽ നിന്നും ഒളിച്ചോടി പ്രകൃതിയിൽ ലയിക്കാനുള്ള വ്യഗ്രതയെ തട്ടിയുണർത്തുന്ന നോവലാണിത്. എല്ലാം മറന്ന്, എല്ലാം കെട്ടുപാടുകളും പൊട്ടിച്ചെറിഞ്ഞ് സ്വസ്ഥവും ശാന്തവുമായ പ്രകൃതിയുടെ താളത്തിൽ ലയിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള നമ്മുടെ വർഗതൃഷ്ണയെ ഈ നോവൽ വിളിച്ചുണർത്തുന്നു. സൗഹൃദവും സാഹസികതയും തിരിച്ചറിവുകളുമായി വളരെ നല്ലൊരു വായനാനുഭവം തന്നെയാണ് ദത്താപഹാരം.
ആദ്യം ഞാൻ നിരീശ്വരൻ വായിച്ചു.. പിന്നീട് വായിച്ചത് ലെയ്ക്ക.. അതിനു ശേഷം ചോരശാസ്ത്രം.. ഇപ്പോൾ ദത്താപഹാരം കൂടി വായിച്ചു തീർത്തു.. കഴിഞ്ഞു പോയ ഒന്ന് രണ്ടു വർഷത്തിനിടയിൽ എന്റെ വായനാ ജീവിതത്തിൽ ഞാൻ കണ്ടെത്തിയ വേറിട്ട വായനാനുഭവമാണ് വി ജെ ജെയിംസിന്റെ കൃതികൾ.. അവ ഓരോന്നും തികച്ചും വ്യത്യസ്തങ്ങളാണ്.. എന്ന് പറഞ്ഞാൽ ഇതൊക്കെ ഒരാൾ തന്നെയാണോ എഴുതിയത് എന്ന് പോലും തോന്നിപ്പോകും...
സഹ്യന്റെ വനാന്തരങ്ങളിൽ ആരും കണ്ടെത്തിയിട്ടില്ലാത്ത ഒരു കിളിയുടെ ശബ്ദത്തിന് കാതോർത്ത് അതിനെ തേടി കാടിന്റെ വന്യതയിലേക്ക് എല്ലാം മറന്നു മറഞ്ഞു പോയ ഒരു മനുഷ്യൻ.. അവന്റെ കഥയാണ് ഈ നോവൽ പറയുന്നത്.. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള തിരഞ്ഞെടുപ്പിന്റെ വേറിട്ട വായനയാണ് ഈ പുസ്തകം സമ്മാനിക്കുന്നത്..
ഒരു കാടിന്റെ പശ്ചാത്തലത്തിൽ ഇരുന്ന് ദത്താപഹാരം വായിക്കാൻ സൗകര്യം കിട്ടിയാൽ അതൊരു വേറെ തന്നെ അനുഭവമായിരിക്കും.. ഒരു വനയാത്ര പ്ലാനിൽ ഉള്ളവർക്ക് ബാഗിൽ കരുതാവുന്ന ഒരു ബുക്ക് കൂടിയാണിത്.. 😊
ദത്താപഹാരം പ്രകൃതിയുടെ വിളിയിലേക്ക് കാത് കൂർപ്പിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. ആ വിളി എന്താണെന്ന് മനസ്സിലാകണമെങ്കിൽ ഏകാന്തത എന്തെന്നറിഞ്ഞാൽ മാത്രം പോര, ഏകാന്തതയോടു അതിയായ ആവേശം തോന്നണം. ഏതൊരു മനുഷ്യന്റെയും ഉള്ളിലുണ്ട് കെട്ടുപാടുകൾ പൊട്ടിച്ചെറിയാനുള്ള വ്യഗ്രത . എന്നാൽ അതിന് ശേഷം എന്ത് എന്ന ചോദ്യം അവനെ ആഞ്ഞാഞ്ഞ് കുത്തിനോവിക്കുന്നത് കാരണം ഭൂരിഭാഗം ആൾക്കാരും ആ വ്യഗ്രതയെ കഴിച്ചുമൂടുകയാണ് പതിവ്. സ്വയം മറന്ന് ലോകത്തിന്റെ ലഹരി നുകരാനുള്ള പാച്ചിൽ തുടരുകയും ചെയ്യും.
ഫ്രെഡി റോബർട്ട് എന്ന വ്യക്തിയെ സുഹൃത്തുക്കളിൽ നിന്നാണ് നാം മനസ്സിലാക്കുന്നത്. അതിനാൽത്തന്നെ അതിന് ഒരു ' കേട്ടുകേൾവിയുടെ 'സുഖമുണ്ട്. ഈ ഫ്രെഡിയുടെ അച്ചിൽ നിന്നാണോ 'ചാർളി ' എന്ന സിനിമയിലെ കേന്ദ്രകഥാപാത്രം സൃഷ്ടിക്കപ്പെട്ടത് എന്നൊരു സംശയം ഉടലെടുത്തിട്ടുണ്ട്. അതുപോലെ ഈ നോവൽ ടി.ഡി.രാമകൃഷണന്റെ 'ആൽഫ ' എന്ന നോവലുമായി (2003) ആശയത്തിൽ സാമ്യം തോന്നി.
പ്രകൃതിയെ അറിയാനുള്ള, പ്രകൃതി യോട് ഒന്ന് ചേരാനുള്ള വ്യഗ്രതയാണ് ഓരോ വാക്കുകളെങ്കിലും ഒളിഞ്ഞും തെളിഞ്ഞും രതിയുടെ ഒരു നേർത്ത രേഖ എല്ലാ വാക്കുകളെയും ബന്ധിപ്പിച്ച് നിൽക്കുന്ന ണ്ട്.അതിപ്പോൾ കലാലയ ജീവിതത്തിലെ ഒളിഞ്ഞുനോട്ടമാണെങ്കിലും, വിവസ്ത്രനായ ഫ്രെഡിയാണെങ്കിലും, നിബന്ധനകളോടെ പാഞ്ചാലിയാകാൻ തയ്യാറാണ് എന്ന് പറഞ്ഞ മീരയാണെങ്കിലും, റെസ്റ്റ് ഹൗസിലെ ആന മിഥുനങ്ങളുടെ ഫോട്ടോ ആണെങ്കിലും, മരംചുറ്റുന്ന ചിത്രശലഭങ്ങളാണെങ്കിലും, കമലയാണെങ്കിലും, മീരയുടെ സ്വപ്നമാണെങ്കിലും .
ഇതൊക്കെ എന്റെ തോന്നലുകൾ മാത്രം. ഒരു നോവലിനെ കുറിച്ച് ആധികാരികമായി സംസാരിക്കാൻ ഞാൻ ആളല്ല. ഞാൻ വെറുമൊരു വായനക്കാരൻ മാത്രം.
ഒരു കാന്തം കണക്കെ നമ്മെ ആദ്യം പിറന്ന വീട്ടിലേക്കു വലിച്ചടുപ്പിക്കുന്നതില്‍ അസാമാന്യ വൈഭവം കാണിച്ചിരിക്കുന്നു ഈ നോവല്‍.
നമുക്കുള്ളിലെ രസവാദി(Alchemist) തന്നെയല്ലേ ഇവിടെ പ്രതിഫലിക്കുന്നത്. പല നൂലുകളാല്‍ കെട്ടിവെയ്ക്കപ്പെട്ട നമ്മുടെ സത്ത്വം തേടി അലയാനുള്ള വാഞ്ച, ധൈര്യം, അര്‍പ്പണം, അന്വേഷണപരത ഇവയുടെഒക്കെ ഏറ്റക്കുറച്ചില്‍ മാത്രമാല്ലെ നമ്മെ വിഭിന്നരാക്കുന്നത്.
ഫ്രെഡിയെയും കൂട്ടുകാരയും പോലെ നമ്മളോരോരുത്തരും ഉള്ളതുപേക്ഷിച്ച് അഞ്ജാതമായ ഏതോ ഒന്നിനെ അന്വേഷിച്ച് എന്നും അലയുന്നവരല്ലേ, ഒരു തിരിച്ചെടുക്കലില്‍ ലയിക്കുംവരെ. ഈ അപഹാരം ഒടുക്കമോ അതോ തുടക്കമോ?
സ്വത്വത്തിലേക്കുള്ള മടക്കം എന്നൊക്കെ ആലങ്കാരികമായി പറയാമെങ്കിലും ദത്താപഹാരം മുന്നോട്ട് വെക്കുന്ന ആശയങ്ങളിൽ പ്രകൃതിയുടെ തനിമയിലേക്കുള്ള മടക്കം വിഭാവനം ചെയ്യുന്നതായി തോന്നുന്നുണ്ട്. പലകാലങ്ങളിൽ നേടിയ പുരോഗതികളെ പിന്നിലുപേക്ഷിച്ചു സ്വർഗ്ഗാരോഹണത്തിനൊരുങ്ങുന്ന പാണ്ഡവരിൽ യുധിഷ്ഠിരൻ മാത്രമാണ് അത് നേടിയെടുത്തിട്ടുള്ളതെന്ന യാഥാർഥ്യം പൊള്ളിക്കുകയും ചെയ്യുന്നുണ്ട്. ചുരുക്കം, സുഗമമായ വായനാനുഭവം.